scorecardresearch
Latest News

University Announcements 04 May 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University News
University Announcements 30 May 2023

University Announcements 04 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ കേരളയില്‍ 2023-25 ബാച്ച് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നതും, സര്‍ക്കാര്‍ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളില്‍ ഒന്നും ആയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ കേരളയില്‍ (ഐ.എം.കെ), സി.എസ്.എസ് സ്കീമില്‍, എം.ബി.എ (ജനറല്‍), എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം), എം.ബി.എ (ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് ) കോഴ്സുകളിലേക്ക് 2023-25 ബാച്ച് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷാര്‍ത്ഥിക്ക് 2023ല്‍ കരസ്ഥമാക്കിയ സാധുവായ ഗങഅഠ/ഇഅഠ/ഇങഅഠ സ്കോര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്. യൂണിവേഴ്സിറ്റി പോര്‍ട്ടല്‍ വഴി 22.05.2023, 10:00 വരെ ആദ്യ ഘട്ട അപേക്ഷകള്‍ സ്വീകരിക്കുന്നതായിരിക്കും. പ്രസ്തുത തീയതിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കുന്ന മുഴുവന്‍ അപേക്ഷാര്‍ത്ഥികളെയും 29/05/2023, 30/05 2023, എന്നീ തീയതികളില്‍ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷന്‍ പേഴ്സണല്‍ ഇന്‍റര്‍വ്യൂ എന്നിവയ്ക്കായി ക്ഷണിക്കുന്നതും, പ്രവേശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്കഷന്‍(10%), പേഴ്സണല്‍ ഇന്‍റര്‍വ്യൂ (10%) എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി 02/06/2023 ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും. തുടര്‍ന്ന് 09.06.2023 ന് ഐ.എം.കെയുടെ കാര്യവട്ടം കാമ്പസില്‍ വെച്ച് കൗണ്‍സിലിംഗ് നടന്നതും അതിന്‍പ്രകാരം ക്ലാസുകള്‍ ആരംഭിക്കുന്നതുമായിരിക്കും. രജിസ്ട്രേഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 600 രൂപയും, എസ് സി/ എസ്.ടി വിഭാഗത്തിന് 300 രൂപയും ആണ് പ്രോസ്പെക്ടസ് അപേക്ഷാ ഫോം എന്നിവയുടെ വിശദാംശങ്ങള്‍ക്കായി യൂണിവേഴ്സിറ്റി പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

പരീക്ഷ ഫലം

കേരളസര്‍വകലാശാല നടത്തിയ ഒന്നാം സെമസ്റ്റര്‍ ജൂലൈ 2022 ബി.കോം ട്രാവല്‍ & ടൂറിസം മാനേജ്മെന്‍റ് (338), ബി.കോം കോമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (138) (മേഴ്സി ചാന്‍സ് 2013 അഡ്മിഷന്‍), മൂന്നാം സെമസ്റ്റര്‍ സെപ്റ്റംബര്‍ 2022 ബി.കോം കോമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (138) (2013 അഡ്മിഷന്‍) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈനായി 2023 മെയ് 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എ എക്കണോമിക്സ് ആന്‍ഡ് മീഡിയ സ്റ്റഡീസ്, ബി.എ എക്കണോമിക്സ് ആന്‍ഡ് മാത്തമാറ്റിക്സ്, ബി.എസ്സി മാത്തമാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം അക്കൗണ്ട്സ് ആന്‍ഡ് ഡാറ്റ സയന്‍സ് ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ നവംബര്‍ 2022 (2020 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍. കേരള സര്‍വകലാശാല 2022 ഏപ്രില്‍ മാസം നടത്തിയ എം.എ മലയാളം (പ്രീവിയസ് ആന്‍ഡ് ഫൈനല്‍)വിദൂര വിദ്യാഭ്യാസം സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്സൈറ്റില്‍.

പ്രോജക്ട് വൈവ & പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ സി.ആര്‍.സി.ബി.സി.എസ്.എസ് ബി.എസ്സി കെമിസ്ട്രി & ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241) ബി.എസ്സി എന്‍വയോണ്‍മെന്‍റ് സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് ആന്‍ഡ് വാട്ടര്‍ മാനേജ്മെന്‍റ് (216) ഏപ്രില്‍ 2023 പരീക്ഷയുടെ പ്രോജക്ട് വൈവ & പ്രാക്ടിക്കല്‍ മെയ് 16 മുതല്‍ അതാത് പരീക്ഷ കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്.വിശദവിവരം വെബ്സൈറ്റില്‍.

സെനറ്റ് തിരഞ്ഞെടുപ്പ് – വോട്ടര്‍ പട്ടിക

കേരളസര്‍വകലാശാല യൂണിയന്‍ (2022 – 2023) ഭാരവാഹികളുടേയും, സെനറ്റ്/സ്റ്റുഡന്‍റ്സ് കൗണ്‍സിലിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളുടേയും തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടികകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സെനറ്റ് തെരഞ്ഞെടുപ്പ് – വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വകലാശാലാ അദ്ധ്യാപകര്‍, ഗവണ്‍മെന്റ് കോളേജ് അദ്ധ്യാപകര്‍, സര്‍വകലാശാലാ അനദ്ധ്യാപകര്‍, അഫിലിയേറ്റഡ് കോളേജ് അനദ്ധ്യാപകര്‍, മാനേജര്‍ മണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.

ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പി.യില്‍ ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ വിശദമായ ബയോഡാറ്റ, സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ക്ക് 10-ന് വൈകീട്ട് 4 മണിക്കകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബി.എസ് സി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 24-ന് തുടങ്ങും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.  

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. സോഷ്യോളജി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. 

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.കോം അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – നവംബർ 2022) ബീരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ എം.എ. ജേണലിസം&മാസ് കമ്മ്യൂണിക്കേഷൻ ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ, പ്രബന്ധ മൂല്യനിർണയം ,വൈവ-വോസി എന്നിവ 2023 മെയ് 19,20 തീയതികളിൽ അതാത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ് . വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയുo രണ്ടാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) മെയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 15 ന് വൈകുന്നേരം 5 മണി രെ ഓൺലൈനായി അപേക്ഷിക്കാം.

ഹാൾ ടിക്കറ്റ്

മെയ് 9 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റുകൾ പ്രിന്റ് എടുത്ത ശേഷം അതിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഏതെങ്കിലും ഒരു ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡ് കൈവശം വെക്കേണ്ടതാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 04 may 2023