scorecardresearch
Latest News

University Announcements 04 May 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 May 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

University Announcements 04 May 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 May 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാലയില്‍ നേരിട്ടുളള മസ്റ്ററിംഗ് നിര്‍ത്തിവച്ചു

കോവിഡ് 19 ന്റെ അതിതീവ്ര വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കേരളസര്‍വകലാശാലയിലെ പെന്‍ഷന്‍കാരുടേയും/ഫാമിലി പെന്‍ഷന്‍കാരുടേയും സര്‍വകലാശാലയില്‍ നേരിട്ട് ഹാജരായുളള മസ്റ്ററിംഗ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിരിക്കുന്നു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.ടി.എ., എം.എ. മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാല, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ എം.ടി.എ., എം.എ. മ്യൂസിക് കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എൻട്രൻസ്, അഭിരുചി പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 10-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സർവകലാശാല ഫുൾടൈം പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, പാർട്ട് ടൈം പി.ജി. ഡിപ്ലോമ ഇൻ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് ഇൻ അറബിക്, 2019 പ്രവേശനം സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് മാർച്ച് 2020 പരീക്ഷകൾക്ക് പിഴ കൂടാതെ 11 വരേയും 170 രൂപ പിഴയോടെ 17 വരേയും അപേക്ഷിക്കാം.

2013 മുതൽ പ്രവേശനം നാലാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2021 റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് 170 രൂപ പിഴയോടെ 11 വരെ ഫീസടച്ച് 14 വരെ രജിസ്റ്റർ ചെയ്യാം.

2019 പ്രവേശനം ഒന്നാം സെമസ്റ്റർ നാഷണൽ സ്ട്രീം എം.എസ്.സി. ബയോടെക്നോളജി ഡിസംബർ 2019 പരീക്ഷക്ക് പിഴ കൂടാതെ 11 വരേയും 170 രൂപ പിഴയോടെ 14 വരേയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.ബി.എ., എൽ.എൽ.ബി. ഓണേഴ്സ്, മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2020 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 11 വരേയും 170 രൂപ പിഴയോടെ 14 വരേയും ഫീസടച്ച് 17 വരെ രജിസ്റ്റർ ചെയ്യാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ

ആറാം സെമസ്റ്റർ ബി. എ. പൊളിറ്റിക്കൽ സയൻസ് പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ (ഏപ്രിൽ 2021) 06.05.2021 മുതൽ 09.05.2021 വരെ ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 04 may 2021