University Announcements 04 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് (മേഴ്സിചാന്‍സ് – 2010, 2011, 2012 അഡ്മിഷന്‍) ബി.എ. ഇംഗ്ലീഷ് ആന്‍റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) ബി.എസ്സി. കെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241), സെപ്റ്റംബര്‍ 2022 പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധിക്കും 2023 മാര്‍ച്ച് 11 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 മാര്‍ച്ച് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡ്രഗ് ഡിസൈന്‍ ആന്‍റ് ഡെവലപ്മെന്‍റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 13. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി
സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.
സര്‍വകലാശാലയുടെതുള്‍പ്പെടെ മറ്റൊരു മാര്‍ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.എസ്സി. ബോട്ടണി ആന്‍റ് ബയോടെക്നോളജി (247) ബി.എസ്സി. ബയോകെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) (2013 അഡ്മിഷന്‍ മുന്‍പ്) സെപ്റ്റംബര്‍ 2022 കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2021 നവംബര്‍ മാസം നടത്തിയ മൂന്നാം വര്‍ഷ (ത്രിവത്സര) അഞ്ചാം വര്‍ഷ (പഞ്ചവത്സര) എല്‍.എല്‍.ബി (1998 അഡ്മിഷന്‍ മുന്‍പ്) ഓള്‍ഡ് സ്കീം മേഴ്സി ചാന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മപരിശോധനക്ക് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 2023 മാര്‍ച്ച് 14. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ഒണ്‍ലൈന്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗത്തിലൂടെ അടക്കുന്ന തുകയും പരിഗണിക്കുന്നതല്ല.
ടൈംടേബിള്‍
കേരളസര്‍വകലാശാല നടത്തുന്ന ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /ബി.സി.എ 2001 സ്കീം (2010 അഡ്മിഷന്‍ മുതല്‍ 2012 അഡ്മിഷന്‍) ആന്‍ഡ് 2013 സ്കീം (2013 അഡ്മിഷന്‍ മുതല്‍ 2014 അഡ്മിഷന്‍) ഡിഗ്രി മേഴ്സി ചാന്‍സ് വിദൂര വിദ്യാഭ്യാസ പരീക്ഷകള്‍ മാര്‍ച്ച് 20 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്കീം ഏഴാം സെമസ്റ്റര്‍ റെഗുലര്‍/സപ്ലിമെന്‍ററി (മാര്‍ച്ച് 2023) പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്‍ററി ജൂലൈ 2022 (2013 സ്കീം) പ്രാക്ടിക്കല്‍ പരീക്ഷ 13507 – ഒബ്ജക്റ്റ് ഓറിയന്‍റഡ് പ്രോഗ്രാമിംഗ് ലാബ് (കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് ബ്രാഞ്ച്), 13508 – ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് ലാബ് (കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് ബ്രാഞ്ച്), 13508 – ഡാറ്റ ബേസ് ലാബ് (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബ്രാഞ്ച്) എന്നിവ 2023 മാര്‍ച്ച് 10 നും, 13507 – ഡിജിറ്റല്‍ സര്‍ക്യൂട്ട് ലാബ് (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബ്രാഞ്ച്) പരീക്ഷ 2023 മാര്‍ച്ച് 14 നും ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് ബാര്‍ട്ടന്‍ ഹില്ലില്‍ വച്ചു നടക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വാചാ പരീക്ഷ
കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസത്തില്‍ നടത്തിയ എം.എ. സോഷ്യോളജി (വിദുര വിദ്യാഭ്യാസം) ഫൈനല്‍ സപ്ലിമെന്‍ററി പരീക്ഷയുടെ വാചാ പരീക്ഷ 2023 മാര്‍ച്ച് 6 ന് കാര്യവട്ടം സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ സെമിനാര്‍ ഹാളില്‍ വച്ച് രാവിലെ 10 മണിക്ക് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2023 ഡിഗ്രി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ മാര്‍ച്ച് 9 വരെയും 150 രൂപ പിഴയോടുകൂടി മാര്‍ച്ച് 14 വരെയും 400 രൂപ പിഴയോടുകൂടി മാര്‍ച്ച് 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ബി.എ./ബി.കോം./ബി.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്/ബി.എസ്സി. മാത്തമാറ്റിക്സ്/ബി.ബി.എ./ബി.സി.എ. കോഴ്സുകളുടെ അഞ്ചും ആറും സെമസ്റ്റര്‍, ഏപ്രില്‍ 2023 പരീക്ഷയ്ക്ക് 2023 മാര്‍ച്ച് 06 മുതല്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പിഴകൂടാതെ മാര്‍ച്ച് 13 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 16 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 18 വരെയും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എല്‍.എല്‍.ബി. സെപ്റ്റംബര്‍ 2022 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍
ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2023 മാര്‍ച്ച് 8,9,10 തീയതികളില്‍ റീവാലുവേഷന്‍ ഋഖ ത (പത്ത്) വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ.
പരീക്ഷാകേന്ദ്രം
കേരളസര്‍വകലാശാലയുടെ 2023 മാര്‍ച്ച് 15 ന് ആരംഭിക്കുന്ന അവസാന വര്‍ഷ ബി.ബി.എ. ആന്വല്‍ സ്കീം പ്രൈവറ്റ് രജിസ്ട്രേഷന്‍ ഡിഗ്രി പരീക്ഷയ്ക്ക് ആലപ്പുഴ ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ എസ്.ഡി.കോളേജിലും പത്തനംതിട്ട ജില്ല പരീക്ഷാകേന്ദ്രമായി അപേ ക്ഷിച്ചവര്‍ അടൂര്‍ സെന്‍റ്.സിറിള്‍സ് കോളേജിലും കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം ശ്രീനാരായണ കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. തിരുവനന്തപുരം ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച സപ്ലിമെന്‍ററി – (2018 &മാു; 2019 അഡ്മിഷന്‍), മേഴ്സിചാന്‍സ് – (2016 അഡ്മിഷന്‍) വിദ്യാര്‍ത്ഥികളും റെഗുലര്‍ – (2020 അഡ്മിഷന്‍) വിദ്യാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നമ്പര്‍ 3022015001 മുതല്‍ 3022015022 വരെയുള്ളവരും തോന്നയ്ക്കല്‍ ശ്രീ സത്യസായി ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജിലും 3022015023 മുതല്‍ 3022015108 വരെയുള്ളവര്‍ കേശവദാസപുരം എംജി കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. ഹാള്‍ടിക്കറ്റുകള്‍ അതാതു പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് കൈപ്പറ്റാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ് സിലേക്ക് അപേക്ഷ ക്ഷണിച്ചു കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രം ടി.കെ.എം. കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്ന കോഴ്സിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു. യോഗ്യത: പ്ലസ് ടു/പി.ഡി.സി. കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജ് ഓഫീസില്‍ നിന്നും നിശ്ചിത ഫോറം വാങ്ങി പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോളേജില്‍ നല്‍കേണ്ടതാണ്.അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. വിശദവിവരങ്ങള്‍ക്ക്: 9746805470 വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലേക്കുള്ള (2023) കരട് വോട്ടര്‍ പട്ടികകള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍പട്ടിക സംബന്ധിയായ തിരുത്തലുകള്‍, ഒഴിവാക്കലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവക്കുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം 2023 മാര്‍ച്ച് 17 5 ജങ ന് സര്‍വകലാശാല രജിസ്ട്രാറുടെ/റിട്ടേണിംഗ് ഓഫീസറുടെ പരിഗണനയ്ക്കായി ലഭ്യമാക്കേണ്ടതാണ്.
ധ്വന്യാലോകം ദേശീയശില്പശാല
പ്രസിദ്ധ സാഹിത്യശാസ്ത്രപ്രസ്ഥാനങ്ങളും അവയില്‍ ധ്വനിസമ്പ്രദായത്തിന്‍റെ പ്രാധാന്യവും ഇതരഭാഷാസാഹിത്യത്തില്‍ ധ്വനിസിദ്ധാന്തത്തിന്‍റെ പ്രഭാവവും എന്ന വിഷയത്തില്‍ ഒരാഴ്ച നീണ്ടുനില്ക്കുന്ന ഒരു ദേശീയ ശില്പശാല കേരളസര്‍വകലാശാലയുടെ വേദാന്ത പഠന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ 2023 മാര്‍ച്ച് 9 മുതല്‍ 15 വരെ സംസ്കൃത കോളജ് കാമ്പസിലുള്ള കോളേജ് വിദ്യാഭാസവകുപ്പിന്‍റെ ഒറൈസ് സ്റ്റുഡിയോയില്‍ വെച്ച് നടത്തപ്പെടുകയാണ്. എല്ലാ ദിവസവും ഉച്ചവരെ ഡോ.പി.സി. മുരളീമാധവന്‍, ഡോ.പി.വി.നാരായണന്‍, ഡോ വി.ആര്‍. മുരളീധരന്‍ എന്നിവര്‍ നയിക്കുന്ന ധ്വന്യാലോകം 3, 4 ഉദ്യോതങ്ങളിലുള്ള ക്ലാസ്സുകളും ഉച്ചയ്ക്ക് ശേഷം പ്രസിദ്ധപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പ്രഗല്‍ഭരുടെ പ്രബന്ധാവതരണങ്ങളുമാണ് നടക്കുന്നത്. അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പ്രബന്ധാവതരണത്തിന് അവസരമുണ്ടാകും. രജിസ്ട്രേഷന്‍ ഫീസ് 500 രൂപ. വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ ഫീസില്ല. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ കടആച നമ്പറോടുകൂടി പ്രസിദ്ധീകരിക്കുന്നതാണ്. പ്രബന്ധാവതരണത്തിന് താല്പര്യപ്പെടുന്നവര്‍ 2023 മാര്‍ച്ച് 7നു മുമ്പായി സമ്പൂര്‍ണ്ണപ്രബന്ധം അയച്ചുതരേണ്ടതാണ്. ശില്‍പ്പശാലയില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെടുക.
ശ്രീമതി. ആശ, 9048479643
ശ്രീമതി. സൂര്യമോള്‍, 8921590424
MG University Announcements: എംജി സർവകലാശാല
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്ന്, നാല് സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം പരീക്ഷയ്ക്ക് (പ്രൈവറ്റ് രജിസ്‌ട്രേഷൻ 2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) മാർച്ച് 13 മുതൽ 15 വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷ നൽകാം. പിഴയോടുകൂടി മാർച്ച് 16നും 17നും സൂപ്പർ ഫൈനോടുകൂടി 18നും അപേക്ഷ സ്വീകരിക്കും. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ഡാറ്റാ അനലിറ്റിക്സ് (സി.എസ്.എസ് -2020 അഡ്മിഷൻ സപ്ലിമെന്ററി – ഒക്ടോബർ 2022)ന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഫൗണ്ടേഷൻ ഫോർ ഡാറ്റാ അനലിറ്റിക്‌സ് പരീക്ഷ മാർച്ച് 14 ന് നടത്തും.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (2020 അഡ്മിഷൻ റെഗുലർ, 2017, 2018, 2019 അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2022) ബി.എ കഥകളി സംഗീതം പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് എട്ടു മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ നടത്തും.
മൂന്നാം സെമസ്റ്റർ ബയോ ഇൻഫർമാറ്റിക്‌സ് പരീക്ഷയുടെ(സി.ബി.സി.എസ് ന്യൂ സ്‌കീം 2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020, 2019, 2018, 2017 അഡ്മിഷനുകൾ റീ അപ്പിയറൻസ് – ജനുവരി 2023) പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 15ന് ഇടത്തലയിലെ എം.ഇ.എസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.എ മൃദംഗം (സി.ബി.സി.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഏഴു മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്‌സിൽ നടത്തും.
പരീക്ഷാ ഫലം
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസിയോളജി പ്രോഗ്രാമിന്റെ ഒന്ന് (2018 മുതൽ 2021 വരെ അഡ്മിഷനുകൾ റെഗുലർ, 2013 മുതൽ 2017 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി – ഏപ്രിൽ 2022), രണ്ട്(2017 മുതൽ 2020 വരെ അഡ്മിഷനുകൾ റെഗുലർ, 2013 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി – ഏപ്രിൽ 2022), മൂന്ന് (2016 മുതൽ 2019 വരെ അഡ്മിഷനുകൾ റെഗുലർ, 2013 മുതൽ 2015 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി – മെയ് 2022) വർഷങ്ങളിലെ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാർച്ച് 17 വരെ പരീക്ഷാ കട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകണം.
2021 ഒക്ടോബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ(2004 മുതൽ 2011 വരെ അഡ്മിഷൻ (നോൺ സി.എസ്.എസ്) റെഗുലർ (കോളജ് സ്റ്റഡി) അദാലത്ത് മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ മെഴ്സി ചാൻസ് ഏപ്രിൽ 2021) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാർച്ച് 18 വരെ ഓലൈനിൽ അപേക്ഷ നൽകാം.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം വർഷ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്.സി പ്രോഗ്രാമുകളുടെ 2022 മേയിൽ നടന്ന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാർച്ച് 18 വരെ ഓലൈനിൽ അപേക്ഷ നൽകാം.
2022 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്(2016- 2018 അഡ്മിഷൻ സപ്ലിമെന്ററി, 2012 – 2015 അഡ്മിഷൻ മെഴ്സി ചാൻസ് ജനുവരി 2022) പരീക്ഷയുടെ തടഞ്ഞുവച്ചിരുന്ന ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാർച്ച് 18 വരെ ഡെപ്യൂട്ടി രജിസ്ട്രാർ 7(പരീക്ഷ)ക്ക് അപേക്ഷ നൽകാം.
2022 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (2016- 2018 അഡ്മിഷൻ സപ്ലിമെന്ററി, 2012- 2015 അഡ്മിഷൻ മെഴ്സി
ചാൻസ് – ജനുവരി 2022) പരീക്ഷയുടെ തടഞ്ഞുവച്ചിരുന്ന ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാർച്ച് 18 വരെ ഡെപ്യൂട്ടി രജിസ്ട്രാർ 7(പരീക്ഷ)ക്ക് അപേക്ഷ നൽകാം.
2022 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് – ബി.എ മോഡൽ 1,2,3 (2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാർച്ച് 18 വരെ ഓലൈനിൽ അപേക്ഷ നൽകാം.
2022 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ(2021 അഡ്മിഷൻ പി.ജി.സി.എസ്.എസ് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാർച്ച് 18 വരെ അപേക്ഷ നൽകാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
റേഡിയോ സിയു ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക മാധ്യമം
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വാര്‍ത്താമാധ്യമായി കാലിക്കറ്റ് സര്‍വകലാശാലയുടെ റേഡിയോ സി.യു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ അഭ്യര്‍ഥനപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല റേഡിയോ ആരംഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 15-ന് പ്രവര്‍ത്തനം തുടങ്ങിയ സര്‍വകലാശാലയുടെ ഇന്റര്‍നെറ്റ് റേഡിയോക്ക് 25 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം ശ്രോതാക്കളുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ അറിയിപ്പുകളും റേഡിയോ സിയു വഴി ലഭ്യമാകും. കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനം ദേശീയ ജൈവ വൈവിധ്യ പൈതൃക പട്ടികയില്‍ ഇടം നേടിയതിന്റെ പ്രഖ്യാപനവും മഹാത്മാ അയ്യങ്കാളി ചെയറിന്റെ ലോഗോ പ്രകാശനവും ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു.
കാലിക്കറ്റ് കാമ്പസ് പഠന വിനോദ യാത്രാ കേന്ദ്രമാകും
പുറത്തു നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് ഒരു പഠന വിനോദ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി നിര്‍ദേശത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം. ദേശീയ ജൈവവൈവിധ്യ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സസ്യോദ്യാനം, മാധവ ഒബ്‌സര്‍വേറ്ററി, മ്യൂസിയം എന്നിവ കോര്‍ത്തിണിക്കിക്കൊണ്ട് പദ്ധതി രൂപകല്പന ചെയ്തു വരികയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് വ്യക്തമാക്കി. മ്യൂസിയം വികസനത്തിനായി 10 കോടിയോളം രൂപ ലഭ്യമാക്കണമെന്നും അദ്ദേഹം സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. ഇതിനു മറുപടിയായാണ് സര്‍വകലാശാലയുടെ പദ്ധതിക്ക് പിന്തുണയേകുമെന്ന് മന്ത്രി വാക്ക് നല്‍കിയത്.
ചരിത്രം സൃഷ്ട്ടിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
ബാംഗ്ലൂര്‍ രേവ യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന ആള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി സൗത് സോണ്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനം കരസ്ഥമാക്കി ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത 116 യൂണിവേഴ്‌സിറ്റികളില്‍ നിന്നുമാണ് കാലിക്കറ്റ് യോഗ്യത നേടിയത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാലിക്കറ്റ് ഈ നേട്ടം കൈവരിക്കുന്നത്. സെന്റ് തോമസ് കോളേജിലെ അശ്വിന്‍ ആനന്ദ്, സച്ചിന്‍ സുരേഷ്, അഫ്രദ് റിഷാബ്, ജോ ഫ്രാന്‍സിസ്, അശ്വിന്‍, കേരളവര്‍മ കോളേജിലെ ആദിത്യ കൃഷ്ണന്‍, മുഹമ്മദ് അനസ്, ആദിദേവ്, ഭരത്, ദത്തന്‍, ശ്രീകൃഷ്ണ കോളേജിലെ ആകാശ്, സാലിക്, സെന്റ് മേരീസ് കോളേജിലെ അഖിന്‍ സത്താര്‍, ക്രൈസ്റ്റ് കോളേജിലെ കൃഷ്ണപ്രസാദ്, ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജിലെ കാര്‍ത്തിക്, എം ഇ എസ് കല്ലടി കോളേജിലെ മുഹമ്മദ് അസ്‌കര്‍ തുടങ്ങിയവരാണ് ടീം അംഗങ്ങള്‍. എം ഇ എസ് കല്ലടി കോളേജിലെ കായിക വിഭാഗം മേധാവി മൊയ്ദീന്‍ അലി, ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജിലെ കായികദ്ധ്യാപകന്‍ വിനോദ് എന്നിവരാണ് പരിശീലകര്‍.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ 07.03.2023 മുതൽ 14.03.2023 വരെയും പിഴയോടു കൂടി 16.03.2023 വരെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. കോം (ഇൻ്റഗ്രേറ്റഡ് സി ബി സി എസ് എസ് ) റഗുലർ, നവംബർ 2022 പരീക്ഷയ്ക്ക് പിഴയില്ലാതെ മാർച്ച് 13 വരെയും പിഴയോട് കൂടി മാർച്ച് 15 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം എഡ് (സി ബി സി എസ് എസ് ) റഗുലർ / സപ്ലിമെൻ്ററി , നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 9 വരെയും പിഴയോട് കൂടി മാർച്ച് 13 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
ടൈം ടേബിൾ
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ / എം എസ് സി / എം സി എ / എം സി എ (ലാറ്ററൽ എൻട്രി ) ( സി സി എസ് എസ് 2015 സിലബസ് ) സപ്ലിമെൻ്ററി (മേഴ്സി ചാൻസ് ഉൾപ്പെടെ) മെയ് 2022 പരീക്ഷകൾ മാർച്ച് 13 ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.