scorecardresearch

University Announcements 05 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 05 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University News

University Announcements 05 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എച്ച്.ആര്‍.ഡി.സി. പരിശീലന പരിപാടികള്‍

കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി.-ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്ററില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ നടത്തുന്ന ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാമുകള്‍, റിഫ്രഷര്‍ കോഴ്‌സുകള്‍, ഷോര്‍ട്ട് ടേം കോഴ്‌സുകള്‍, വര്‍ക്ക് ഷോപ്പുകള്‍, മറ്റു പരിപാടികള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍ 0494 2407350, 2407351.

പി.ജി. ട്യൂഷന്‍ ഫീസ്

എസ്.ഡി.ഇ. 2022 പ്രവേശനം പി.ജി. മൂന്ന്, നാല് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ 20 വരെയും 100 രൂപ പിഴയോടെ 25 വരെയും 500 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക് എസ്.ഡി.ഇ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍  0494 2400288, 2407356.    

പരീക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (രണ്ടു വര്‍ഷം) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 2-ന് തുടങ്ങും.

Advertisment

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 19-ന് തുടങ്ങും.  

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക് ഫാഷന്‍ ടെക്‌നോളജി നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 6-ന് തുടങ്ങും.  

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ ബി.എച്ച്.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 9 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.  

MG University Announcements: എംജി സര്‍വകലാശാല

പ്രാക്ടിക്കല്‍

കഴിഞ്ഞ മാര്‍ച്ചില്‍ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ ആനിമേഷന്‍ ആന്‍റ് ഗ്രാഫിക് ഡിസൈന്‍, ബി.എ വിഷ്വല്‍ ആര്‍ട്സ്, ബി.എ ആനിമേഷന്‍ ആന്‍റ് വിഷ്വല്‍ ഇഫക്സ്(2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020, 2019, 2018, 2017 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഇന്ന്(ജൂണ്‍ ആറ്) ആരംഭിക്കും.

നാലാം സെമസ്റ്റര്‍ ബി. വോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്‍റ്, റിന്യൂവബിള്‍ എനര്‍ജി ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ്(ന്യൂ സ്കീം 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിന്‍ ഇംപ്രൂവ്മെന്‍റ്, 2020, 2019, 2018 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് -മെയ് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 17ന് നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

നാലാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി(2015 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്‍ററി-ഏപ്രില്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 14 മുതല്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി സി.എസ്.എസ്(2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി -മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഏഴു മുതല്‍ അമലഗിരി ബി.കെ. കോളജില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

സ്പെഷ്യല്‍ കോംപ്രഹെന്‍സീവ് വൈവ

ത്രിവത്സര എല്‍.എല്‍.ബി(2019-2022 ബാച്ച്), പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബി.എ, ബി.ബി.എ, ബി.കോം എല്‍.എല്‍.ബി ഓണേഴ്സ് (2017 അഡ്മിഷന്‍ റെഗുലര്‍, 2017നു മുന്‍പുള്ള അഡ്മിഷനുകള്‍ സപ്ലിമെന്‍ററി -ഡിസംബര്‍ 2022) പരീക്ഷയുടെ സ്പെഷ്യല്‍ കോംപ്രഹെന്‍സീവ് വൈവ വോസി ജൂണ്‍ 17ന് എറണാകളും ഗവണ്‍മെന്‍റ് ലോ കോളജില്‍ നടത്തും. എക്സ്റ്റേണല്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും വിജയിക്കുകയും വൈവ മാത്രം പരാജയപ്പെടുകയും ചെയ്തവര്‍ക്കാണ് അവസരം. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

ബി.എ. കർണാടിക് മ്യൂസിക്, ഭരതനാട്യം

അഫിലിയേറ്റഡ് കോളേജുകളിൽ ബി.എ. കർണാടിക് മ്യൂസിക് , ഭരതനാട്യം പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഏക ജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച്, അപേക്ഷയുടെ പ്രിന്റൗട്ട് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ സമർപ്പിക്കണം. കോളേജ് നടത്തുന്ന അഭിരുചി പരീക്ഷയുടെയും യോഗ്യതാ പരീക്ഷയുടെയും മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദ വിവരങ്ങൾ സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്.

ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 6 വരെ

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെയും സെന്ററുകളിലെയും വിവിധ പി.ജി പ്രോഗ്രാമുകളുടേയും ബി.എ എൽ.എൽ.ബി പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 06/06/2023 ന് വൈകുന്നേരം 5 മണിയോട് കൂടി അവസാനിക്കുന്നതാണ്. വിശദ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ ജൂൺ 17 ന് നടക്കും

രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ ആറാം സെമസ്റ്റർ ബി എസ് സി ലൈഫ് സയൻസ് 6B13ZCB- എൻവയോൺമെന്റൽ സയൻസ് & ബയോഡൈവേഴ്‌സിറ്റി - പരീക്ഷ ജൂൺ 17 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ്)- നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 17.06.2023 വൈകുന്നേരം 5 മണി.

പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട്/വൈവ-വോസി

നാലാം സെമസ്റ്റർ പി.ജി ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട്/വൈവ -വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ അതത് കോളേജിൽ വച്ച്നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .

ഇംഗ്ലീഷ് - 2023 ജൂൺ 8,9

ബോട്ടണി - 2023 ജൂൺ 9 മുതൽ 20 വരെ

ജിയോളജി - 2023 ജൂൺ 13 മുതൽ 15 വരെ

കമ്പ്യൂട്ടർ സയൻസ് - 2023 ജൂൺ 13,14

മാത്തമാറ്റിക്സ് - 2023 ജൂൺ 12 മുതൽ 20 വരെ

സ്റ്റാറ്റിസ്റ്റിക്സ് - 2023 ജൂൺ 6,12 മുതൽ 15 വരെ

മൈക്രോബയോളജി&ബയോടെക്നോളജി - 2023 ജൂൺ 6 മുതൽ 23 വരെ

ഇലക്ട്രോണിക്സ് - 2023 ജൂൺ 12 മുതൽ 17 വരെ

ഹിന്ദി - 2023 ജൂൺ 8,9

പരീക്ഷാ രജിസ്ട്രേഷൻ

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം സി എ (സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്-ലാറ്ററൽ എൻട്രി ഉൾപ്പെടെ ) മെയ് 2023 പരീക്ഷകൾക്ക് ജൂൺ 6 മുതൽ 9 വരെ പിഴയില്ലാതെയും ജൂൺ 12 വരെ പിഴയോടു കൂടിയും ഓൺലൈൻ ആയി അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ / എം എസ് സി / എം ബി എ / എം ഇൽ ഐ എസ് സി / എം സി എ / എൽ എൽ എം (സി ബി സി എസ് എസ് - 2020 സിലബസ് - റെഗുലർ/ സപ്ലിമെൻ്ററി) മെയ് 2023 പരീക്ഷയുടെ ടൈടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവകലാശാലയിലെ പ്ലാവിൻ തോട്ടം പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം

കണ്ണൂർ സർവകലാശാലയിലെ പ്ലാവിൻതോട്ടം പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. കണ്ണൂർ സർവകലാശാലാ ആസ്ഥാനമായ താവക്കര ക്യാമ്പസിൽ വച്ചുനടന്ന ചടങ്ങിൽ പ്രൊ വൈസ് ചാൻസലർ പ്രൊഫ. സാബു എ പ്ലാവിൻ തൈകൾ നട്ടുകൊണ്ട് പ്ലാവിൻതോട്ടം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിൻഡിക്കേറ്റംഗം ഡോ. കെ ടി ചന്ദ്രമോഹൻ, സെനറ്റംഗം പി ജെ സാജു, ഫിനാൻസ് ഓഫീസർ പി ശിവപ്പു എന്നിവർ പങ്കെടുത്തു.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: