scorecardresearch

University Announcements 04 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 04 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി – ബി.എ. എൽ.എൽ.ബി / ബി.കോം. എൽ.എൽ.ബി./ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) ആറാം സെമസ്റ്റർ (2018 അഡ്മിഷൻ – റെഗുലർ), എട്ടാം സെമസ്റ്റർ (2017 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ജൂൺ 15 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി – ബി.എ. എൽ.എൽ.ബി / ബി.കോം. എൽ.എൽ.ബി./ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) ഒന്നാം സെമസ്റ്റർ (2021 അഡ്മിഷൻ – റെഗുലർ), രണ്ടാം സെമസ്റ്റർ (2020 അഡ്മിഷൻ – റെഗുലർ), മൂന്നാം സെമസ്റ്റർ (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ജൂൺ 14 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.എഡ്. (2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി – രണ്ട് വർ കോഴ്‌സ് – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പ്രായോഗിക പരീക്ഷ ജൂൺ ഒമ്പത് മുതൽ 24 വരെ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ/ എം.സി.എ (ലാറ്ററൽ എൻട്രി) ഡിഗ്രി (CBSS-റെഗുലർ/സപ്പ്ളിമെൻറ്ററി / ഇമ്പ്രൂവ്മെൻറ്) – നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാല വെബ് സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 16.06.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം വർഷ എം.കോം. ജൂൺ 2021 (സപ്ലിമെന്ററി) പരീക്ഷാഫലം സർവ്വകലാശാല വെബ് സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവയ്ക്ക് 17-06-2022 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്. മാർക്ക് ലിസ്റ്റുകൾ ലഭിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.

സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ്. സി. കെമിസ്ട്രി (മെറ്റീരിയൽ സയൻസ്)/ നാനോ സയൻസ് & നാനോ ടെക്നോളജി/ ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്)/ ജോഗ്രഫി-(സി ബി സി എസ് എസ് -റെഗുലർ/ സപ്ലിമെന്ററി) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 15.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എ. എക്കണോമിക്സ് (സി.ബി.സി.എസ്.എസ്.-റെഗുലർ/സപ്ലിമെന്ററി) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 10.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പ്രൊജക്ട് -പ്രായോഗിക/ വാചാ പരീക്ഷകൾ

നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി പ്രൊജക്ട്, ജനറൽ വൈവ-വോസി എന്നിവ 2022 ജൂൺ 10 നും, എം.എസ്.സി ഇലക്ട്രോണിക്സ് ഡിഗ്രി പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട്, വൈവ-വോസി എന്നിവ 2022 ജൂൺ 6 മുതൽ 10 വരെയുള്ള തിയ്യതികളിലും അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാഭവനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം

ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷാ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജോലികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ജൂണ്‍ 6 മുതല്‍ ജൂണ്‍ 30 വരെ അത്യാവശ്യങ്ങള്‍ക്കൊഴികെ പരീക്ഷാ ഭവനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വിദ്യാര്‍ത്ഥികള്‍ അന്വേഷണങ്ങള്‍ക്ക് സുവേഗയോ മറ്റ് ഓണ്‍ലൈന്‍ സൗകര്യങ്ങളോ ഉപയോഗപ്പെടുത്തണം. അടിയന്തര സാഹചര്യങ്ങളില്‍ ഹാള്‍ടിക്കറ്റ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളും അത്യാവശ്യം ബോധ്യപ്പെടുത്തുന്ന രേഖകളും ഹാജരാക്കുന്നവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2017 പ്രവേശനം നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 6 മുതല്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 21-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. 2012, 2013, 2014 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷക്കും 2015, 2016 പ്രവേശനം ഒന്നു മുതല്‍ നാല് വരെ സെമസ്റ്റര്‍ പരീക്ഷക്കും 6 മുതല്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ജൂലൈ 6-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

ജൂണ്‍ 7-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടി മീഡിയ (എസ്.ഡി.ഇ.) പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ മാറ്റി

ഒന്നാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ജൂണ്‍ 17, 20, 21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച, യഥാക്രമം ബയോ ഫിസിക്‌സ്, മെഡിക്കല്‍ മൈക്രോ ബയോളജി, ക്ലിനിക്കല്‍ ബയോ കെമിസ്ട്രി കോര്‍ കോഴ്‌സ് പേപ്പര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

പരീക്ഷ

അദീബെ ഫാസില്‍ അവസാന വര്‍ഷ ഏപ്രില്‍/മെയ് 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷകളും 20-നും പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷകള്‍ 29-നും തുടങ്ങും.

മറ്റ് വിദ്യഭ്യാസവാർത്തകൾ

എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്‌സ് പ്രവേശനം

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ കമ്മ്യൂണിറ്റി കോളേജിൽ നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള എയര്‍പോര്‍ട്ട് മാനേജ്മെന്റെ് ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം

വിശദാംശങ്ങള്‍ http://www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 0471-2325101, 8281114464

എം.ബി.എ. പ്രവേശനം: ഓണ്‍ലൈന്‍ അഭിമുഖം ജൂൺ ഏഴിന്

ആലപ്പുഴ: സഹകരണ വകുപ്പിനു കീഴില്‍ തിരുവനന്തപുരത്തുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ. (ഫുള്‍ ടൈം) പ്രവേശനത്തിന് ജൂൺ ഏഴിന് രാവിലെ 10 മുതല്‍ 12.00 വരെ meet.google.com/rak-sgbp-huo എന്ന ലിങ്ക് മുഖേന അഭിമുഖം നടത്തും .

ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും സി-മാറ്റ് പരീക്ഷ എഴുതിയവര്‍ക്കും അല്ലെങ്കില്‍ കെ-മാറ്റ്/ ക്യാറ്റ് യോഗ്യത നേടിയവർക്കും നിബന്ധനകൾക്ക് വിധേയമായി ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547618290.

എം.ബി.എ. ഓൺലൈൻ ഇന്റർവ്യൂ

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിന് സമീപത്തുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) ബാച്ചിൽ ജൂൺ 7ന് ഓൺലൈൻ ഇന്റർവ്യൂ നടത്തും. രാവിലെ 10 മുതൽ 12 വരെയാണ് ഇന്റർവ്യൂ.

ഡിഗ്രിക്ക് 50 ശതമാനം മാർക്കും, സി-മാറ്റ് പരീക്ഷ എഴുതിയവർക്കും അല്ലെങ്കിൽ സി-മാറ്റ്/ക്യാറ്റ് (CMAT/CAT) യോഗ്യത നേടിയിട്ടുളളവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്: meet.google.com/rak-sgbp-huo. കൂടുതൽ വിവരങ്ങൾക്ക്: 8547618290, http://www.kicmakerala.ac.in.

സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ- സിവിൽ സർവീസ് അക്കാഡമി കേരളത്തിലെ സംഘടിത/അസംഘടിത മേഖലയിൽനിന്ന് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്‌സ്, ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾ/ആശ്രിതർ ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 13 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും http://www.kile.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 7907099629, 0471-2309012, 0471- 2307742.

എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷയും പ്രോസ്പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 30 ന് മുന്‍പായി ലഭിക്കത്തക്ക വിധത്തില്‍ അയക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം-695033 ഫോണ്‍: 04712325101, 8281114464 E-mail: keralasrc@gmail.com, srccommunitycollege @gmail.com. വെബ്സൈറ്റ്: http://www.srccc.in.

എം.ബി.എ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) ഫുള്‍ ടൈം എം.ബി.എ ബാച്ചിലേക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, സിമാറ്റ് പരീക്ഷ എഴുതിയവര്‍ക്കും അല്ലെങ്കില്‍ കെ.മാറ്റ്, ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ഉണ്ട്. എസ്.സി, എസ്.റ്റി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ജൂണ്‍ ഏഴിന് രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ട ലിങ്ക്: meet. google.com/rak-sgbp-huo. ഫോണ്‍ : 8547618290, വെബ്സൈറ്റ്: http://www.kicmakerala.ac.in.

കിലെ ഐഎഎസ് അക്കാദമിയില്‍ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐഎഎസ് അക്കാദമിയില്‍ പുതിയ ബാച്ചിലേക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ക്ലാസുകള്‍ ജൂണ്‍ 20ന് ആരംഭിക്കും. ബോര്‍ഡില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ ബോര്‍ഡില്‍ നിന്നും ആശ്രിത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 2603074.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 04 june 2022