/indian-express-malayalam/media/media_files/uploads/2021/04/university-announcements1.jpg)
University Announcements 04 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
Kerala University Announcements: കേരള സർവകലാശാല
സർവകലാശാല പഠനവകുപ്പുകളിലെ വിദ്യാർഥികൾക്ക് പുതിയ പരീക്ഷാകേന്ദ്രങ്ങൾക്ക് അപേക്ഷിക്കാം
കേരളസർവകലാശാല ജൂൺ 15 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ പി. ജി. സി. എസ്.എസ്. പരീക്ഷകൾക്ക് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ജില്ല അതതു പഠന വകുപ്പുകൾ മുഖേന തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനോടകം ജില്ല തിരഞ്ഞെടുത്തിട്ടില്ലാത്ത വിദ്യാർത്ഥികൾ ജൂൺ 6 വൈകുന്നേരം 5 മണിക്ക് മുമ്പായി വകുപ്പ് മേധാവികളുമായി ബന്ധപ്പെടേണ്ടതാണ്.
MG University Announcements: എംജി സർവകലാശാല
പുതുക്കിയ പരീക്ഷ തീയതി
ഏപ്രില്‍ 28, 30, മെയ് മൂന്ന്, അഞ്ച്, ഏഴ്, 10, 12, 14, 17 തീയതികളില്‍ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന്‍ റീ-അപ്പിയറന്‍സ് യു.ജി.), ആറാം സെമസ്റ്റർ (2013-2016 അഡ്‌മിഷന്‍ സപ്ലിമെന്ററി), ബി.എസ് സി. സൈബര്‍ ഫോറന്‍സിക് (2018 അഡ്‌മിഷന്‍ റഗുലര്‍, 2017 അഡ്‌മിഷന്‍ റീ-അപ്പിയറന്‍സ്, 2014-2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) സി.ബി.സി.എസ്.എസ്. യു.ജി. പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 15, 17, 21, 23, 25, 28, 30, ജൂലൈ രണ്ട്, അഞ്ച് തീയതികളില്‍ നടക്കും.
ഏപ്രില്‍ 28, 30, മെയ് മൂന്ന്, അഞ്ച്, ഏഴ്, 10, 12 തീയതികളില്‍ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ (സി.ബി.സി.എസ്. - 2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന്‍ റീ-അപ്പിയറന്‍സ് - പ്രൈവറ്റ് രജിസ്‌ട്രേഷന്‍) യു.ജി. പരീക്ഷകള്‍ യഥാക്രമം ജൂണ് 15, 17, 21, 23, 25, 28, 30 തീയതികളില്‍ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലേയും നാലാം സെമസ്റ്റര്‍ ബി.എഡ്. (ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ - 2019 അഡ്‌മിഷന്‍ റഗുലര്‍/2019ന് മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി - ദ്വിവത്സരം) പരീക്ഷകള്‍ ജൂണ്‍ 16 ന് ആരംഭിക്കും. പിഴയില്ലാതെ ജൂണ്‍ ഏഴുവരെയും 525 രൂപ പിഴയോടെ ജൂണ്‍ എട്ടുവരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജൂണ്‍ ഒന്‍പതുവരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഫീസായി 135 രൂപയും പരീക്ഷഫീസിന് പുറമെ അടയ്‌ക്കണം.
നാലാം സെമസ്റ്റര്‍ പി.ജി. (പി.ജി.സി.എസ്.എസ്. - 2019 അഡ്‌മിഷന്‍ റഗുലര്‍) പരീക്ഷകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷിക്കാം
മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഇന്‍ഡ്യന്‍ ലീഗല്‍ തോട്ടിലെ പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി. (ഓണേഴ്‌സ്), ദ്വിവത്സര - എല്‍.എല്‍.എം കോഴ്‌സുകളുടെ പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷിക്കാം. www. cat.mgu.ac.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷിക്കാൻ. അവസാന തീയതി ജൂണ്‍ 29. വിശദവിവരം www. silt.mgu.ac.in എന്ന വെബ് സൈറ്റിലും mgusilt@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ലഭിക്കും. ഫോൺ: 9633588086, 8547487677, 9567065247, 9446427447.
Calicut University Announcements:കാലിക്കറ്റ് സര്‍വകലാശാല
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാല ജിയോളജി പഠന വകുപ്പിലേക്ക് ഗസ്റ്റ് ലക്ചററെ മണിക്കൂറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം.എസ്.സി. അപ്ലൈഡ് ജിയോളജി, ജിയോളജി വിത്ത് പി.എച്ച്.ഡി., നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 12-ന് മുമ്പായി cugeo@uoc.ac.in എന്ന ഇ-മെയില്‍ ഐ.ഡി.യിലേക്ക് തങ്ങളുടെ അപേക്ഷ അയക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതിയും മറ്റു വിവരങ്ങളും ഇ-മെയിലായി അറിയിക്കുന്നതാണ്.
Kannur University Announcements: കണ്ണൂർ സർവകലാശാല
കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടു പറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെന്റിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്ക് മണിക്കൂർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം +നെറ്റ് ആണ് യോഗ്യത. താൽപ്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ 7/06/2021 തിങ്കളാഴ്ച രാവിലെ 11മണിക്ക് മുൻമ്പായി hodsbs@kannuruniv.ac.in എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി 9747842429 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us