scorecardresearch

University Announcements 04 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 04 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജൂലൈ 11 ന് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ജര്‍മ്മന്‍, ഡിപ്ലോമ ഇന്‍ ജര്‍മ്മന്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ആഗസ്റ്റ്, 2022 ഏപ്രിലില്‍ നടത്തിയ ഒന്ന് & ആറ് സെമസ്റ്റര്‍ ബി.എസ്‌സി. സി.ബി.സി.എസ്. പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2022 ജൂലൈ 8 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എസ്‌സി. റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.കക – (രണ്ട്) ഹാജരാകേണ്ടതാണ്.

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ അഞ്ചാം സെമസ്റ്ററിലേക്ക് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് (സി.ബി.സി.എസ്.എസ്.) 2022-23 അദ്ധ്യയന വര്‍ഷത്തില്‍ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ്. കോളേജ് മാറ്റം ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകള്‍ തമ്മിലും സ്വാശ്രയ കോളേജുകള്‍ തമ്മിലും അനുവദിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ ശുപാര്‍ശയോടൊപ്പം 1050/- രൂപ ഫീസടച്ച് ചേരാന്‍ ആഗ്രഹിക്കുന്ന കോളേജില്‍ 2022 ജൂലൈ 8 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575/- രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 13. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (www. keralauniversity.ac.in) ലഭ്യമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

ഡിപ്ലോമ കോഴ്‌സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്.) ബെയ്‌സിക് കൗൺസലിംഗ് ആന്റ് സൈക്കോതെറാപ്പി എന്ന വിഷയത്തിൽ ജൂലൈ 25 ന് തുടങ്ങുന്ന ഡിപ്ലോമ കോഴ്‌സിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. താല്പര്യമുള്ളവർക്ക് iucdsmgu @gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0481-2731580, 9746085144, 9074034419 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

സിറ്റൊഴിവ്

തൊഴിൽ – ഗവേഷണ മേഖലകളിൽ ഏറെ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ് പോളിമെറിക് മെറ്റീരിയൽസിൽ എം.ടെക്ക് ചെയ്യാൻ അവസരം. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള ഇന്റർനാഷണൽ ആന്റ് ഇന്റർ-യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോസയൻസ് ആന്റ് നാനോടെക്‌നോളജിയിൽ പുതുതായി ആരംഭിക്കുന്ന ഈ കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നാല് സെമസ്റ്ററുകളായി നടത്തുന്ന കോഴ്‌സുകളിൽ അവസാന രണ്ട് സെമസ്റ്ററുകൾ വിദേശ സർവ്വകലാശാലകളിൽ സ്‌റ്റൈപ്പന്റോടെ ഗവേഷണം നടത്തുവാൻ വരെ അവസരം ലഭിക്കും. എം.എസ്.സി. ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയൽസ് സയൻസ്, പോളിമർ സയൻസ് അല്ലേങ്കിൽ ബി.ടെക് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, കെമിക്കൽ എൻജിനീയറിംഗ്, പോളിമർ ടെക്‌നോളജി, ബയോടെക്‌നോളജി, മെക്കാനിക്കൽ എൻജിനീയറിംഗ് എന്നിവയിലേതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ബയോഡാറ്റ സഹിതം materials @mgu.ac.in എന്ന ഇ-മെയിൽ വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8281082083.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസിൽ എം.പി.ഇ.എസ്. പ്രവേശനത്തിന് എസ്.സി വിഭാഗത്തിൽ മൂന്നും എസ്.ടി വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളളവർ ജൂലൈ 11, 10.30 ന് സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസിൽ മതിയായ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447006946 എന്ന നമ്പറിൽ ബന്ധപ്പെടുക..

പ്രാക്ടിക്കൽ പരീക്ഷ

ജൂണിൽ നടന്ന അഞ്ചാം സെമസ്റ്റർ എം.സി.എ. പുതിയ സ്‌കീം (2019 അഡ്മിഷൻ – റെഗുലർ / 2018, 2017 അഡ്മിഷനുകൾ – സപ്ലിമെന്ററി/ ലാറ്ററൽ എൻട്രി / 2019, 2018, 2017 (സ്‌പെഷ്യൽ ബാച്ച്) അഡ്മിഷനുകൾ – സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ എം.സി.എ. സപ്ലിമെന്ററി – 2015 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ് (അഫിലിയേറ്റഡ് കോളേജുകൾ, സി.പി.എ.എസ്.) / 2016 അഡ്മിഷൻ – സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾ) / 2011 മുതൽ 2014 വരെയുള്ള അഡ്മിഷനുകൾ – സെക്കന്റ് മെഴ്‌സി ചാൻസ്, ലാറ്ററൽ എൻട്രി / 2017 അഡ്മിഷൻ (വേക്കന്റ് സൂറ്റ് അഡ്മിഷൻ) – സപ്ലിമെന്ററി / 2016 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ് (അഫിലിയേറ്റഡ് കോളേജുകൾ, സി.പി.എ.എസ്.) / 2015 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 18 മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

2022 ജനുവരി, 2022 ഏപ്രിൽ മാസങ്ങളിൽ നടന്ന അഞ്ച്, ആറ് സെമസ്റ്ററുകൾ സി.ബി.സി.എസ്.എസ്. ബി.കോം. (പ്രൈവറ്റ്) മോഡൽ I പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

2022 ജനുവരി, 2022 ഏപ്രിൽ സി.ബി.സി.എസ്.എസ്. ബി.എ. (പ്രൈവറ്റ്) അഞ്ചാം സെമസ്റ്റർ (2019 അഡ്മിഷൻ – റെഗുലർ) ആറാം സെമസ്റ്റർ (2019 അഡ്മിഷൻ – റെഗുലർ/ 2017, 2018 അഡമിഷനുകൾ – റീ-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. / ബി.എസ്.സി. മോഡൽ I, II, III – 2013 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി. ബയോടെക്‌നോളജി (സി.എസ്.എസ്. – റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 ഡിസംബറിൽ നടത്തിയ ബി.ടെക് ആറ്, ഏഴ്, എട്ട് സെമസ്റ്ററുകൾ (2010 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 790 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ 18 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി / റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (2021-23 ബാച്ച് – റെഗുലർ, സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് 2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ടെക് എനർജി സയൻസ് ആന്റ് ടെക്‌നോളജി (2020-22 ബാച്ച് , സയൻസ് ആന്റ് ടെക്‌നോളജി ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ. എഡ്യുക്കേഷൻ (എഡ്യുക്കേഷൻ ഫാക്കൽറ്റി, 2019 അഡ്മിഷൻ – റെഗുലർ / 2018 അഡ്മിഷൻ – സപ്ലിമെന്ററി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി. മൈക്രോബയോളജി (സി.എസ്.എസ്. – റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.ബി.എ. / ബി.സി.എ./ ബി.ബി.എം./ ബി.എഫ്.ടി./ ബി.എസ്.ഡബ്ല്യു./ ബി.പി.ഇ./ ബി.ടി. സ്. (മോഡൽ III (ന്യു ജനറേഷൻ) 2013 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവകുപ്പില്‍ സി.എസ്.ഐ.ആര്‍. എമിരറ്റസ് സയന്റിസ്റ്റ് സ്‌കീമില്‍ ഒഴിവുള്ള ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ് യോഗ്യതയുമുള്ള 28 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും. അപേക്ഷകള്‍ 15-ന് മുമ്പായി ഡോ. കെ.പി. സന്തോഷ്, എമിരിറ്റസ് സയന്റിസ്റ്റ് – സി.എസ്.ഐ.ആര്‍., ഭൗതികശാസ്ത്ര പഠന വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അഫ്‌സലുല്‍ ഉലമ പ്രിലിമിനറി അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി കോഴ്‌സിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് 225 രൂപയും എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 115 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 23. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7017.

ബി.കോം. വൈവ

ലക്ഷദ്വീപ് പി.എം. സയീദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററിലെ 2019 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.കോം. വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും 6-ന് ഓണ്‍ലൈനായി നടക്കും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ് സി. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകള്‍ 20-ന് തുടങ്ങും.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ.ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ 19-ന് തുടങ്ങും.

അവസാനവര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2022 പരീക്ഷ 25-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി, ക്ലിനിക്കല്‍ സൈക്കോളജി, ഇലക്‌ട്രോണിക്‌സ്, ബോട്ടണി, സൈക്കോളജി, ജ്യോഗ്രഫി, അപ്ലൈഡ് ജിയോളജി, മാത്തമറ്റിക്‌സ്, ജനറല്‍ ബയോടെക്‌നോളജി, ബയോകെമിസ്ട്രി നവംബര്‍ 2020 പരീക്ഷയുടെയും ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി – അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2022-23 വർഷത്തെ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2022 ജൂലൈ 21 വരെ അതാതു കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവേശന വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ (https:// http://www.kannuruniversity.ac.in) ലഭ്യമാണ് .

എം.ബി.എ പ്രവേശനം – ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും

2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല എം.ബി.എ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്കഷനും പേഴ്‌സണൽ ഇന്റർവ്യൂവും ജൂലായ് 5, 6, 7 തീയ്യതികളിൽ തലശ്ശേരി പാലയാടുള്ള ഡോ: ജാനകി അമ്മാൾ ക്യാമ്പസിൽ വച്ച് നടത്തുന്നതാണ്. എം.ബി.എ പ്രോഗ്രാമിന് അപേക്ഷിച്ച വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ സ്കോർ കാർഡ്, ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോറം (ഓൺലൈൻ രജിസ്‌ട്രേഷൻ പ്രിന്റ്ഔട്ട്), എസ്.സി, എസ്.ടി, ഒ.ഇ.സി, എസ്. ഇ. ബി. സി എന്നീ വിഭാഗങ്ങളിൽ പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/നോൺക്രീമിലെയർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ജി.ഡി/ ഇന്റർവ്യൂകളുടെ ഷെഡ്യൂൾ യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ (www. admission.kannuruniversity.ac.in) ലഭ്യമാണ്.

ടൈംടേബിൾ

12.07.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ – 2021 സിലബസ്) നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

27.07.2022 ന് ആരംഭിക്കുന്ന കംബൈൻഡ് I& II സെമസ്റ്റർ ബി. ടെക്. (2011 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പെടെ) സപ്ലിമെന്ററി, ജനുവരി 2022 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

29.07.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദം തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. അപേക്ഷയും പ്രോസ്‌പെക്ടസും എസ്.ആര്‍.സി ഓഫീസിലും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ www. srccc.in ല്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033, ഫോണ്‍: 0471-2325101, +91-8281114464, 9846033001, ഇ-മെയില്‍: keralasrc @gmail.com

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്‍ഡ് ലാന്‍ഡ് സര്‍വ്വേ കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍, നോളഡ്ജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 813680230

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി , മറ്റ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാ ഫോറം www. ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷന്‍ ഫീസ് 150 രൂപ (എസ്. സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ), ഡി.ഡി സഹിതം ജൂലൈ 15 ന് വൈകിട്ട് നാലിനകം സ്ഥാപന അതത് മേധാവിക്ക് നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കോഴ്സുകളും യോഗ്യതയും ചുവടെ നല്‍കുന്നു.

കോഴ്സ് – യോഗ്യത

രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) – ബിരുദം

രണ്ടാം സെമസ്റ്റര്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) – എസ്.എസ്.എല്‍.സി

ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) – പ്ലസ് ടു

ഒന്നാം സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) – എസ്.എസ്.എല്‍.സി

ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) – പ്ലസ് ടു

രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് (പി.ജി.ഡി.എ.ഇ.) ബിരുദം

ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) – ബി.ടെക്, എം.ടെക്, എം.സി.എ, ബി.എസ്.സി, എം.എസ്.സി, ബി.സി.എ

ഒന്നാം സെമസ്റ്റര്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) – ഇലക്ട്രോണിക്സ്, അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ത്രിവത്സര ഡിപ്ലോമ.

ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്സ്.എം) – ബിരുദം, ത്രിവത്സര ഡിപ്ലോമ.

ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) – എം. ടെക്, ബി. ടെക്, എം എസ്.സി.

ഒന്നാം സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി.സി.എന്‍.എ) – സി. ഒ ആന്‍ഡ് പി. എ പാസ്സ്, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ വിഷയത്തില്‍ ബി.ടെക്, ത്രിവത്സര ഡിപ്ലോമ പാസ്സ്, കോഴ്സ് പൂര്‍ത്തിയാക്കിയവര്‍.

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വികസന ഏജന്‍സിയായ ബി.എസ്.എസ് പാലക്കാട് സെന്ററില്‍ ആരംഭിക്കുന്ന പ്രൈമറി മോണ്ടിസ്സോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് ഡിപ്ലോമ ആന്‍ഡ് പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍ സി, പ്ലസ് ടു പാസായ വിദ്യാര്‍ത്ഥിനികള്‍ക്കാണ് അവസരം. ഫോണ്‍ 9387288321

കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

കെല്‍ട്രോണ്‍ കോഴിക്കോട് നോളജ് സെന്ററില്‍ ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്‍ഡ് ലാന്‍ഡ് സര്‍വേ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റിംഗ്, ക്വാണ്ടിറ്റി സര്‍വ്വേ, ലാന്‍ഡ് സര്‍വേ, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ, സിവില്‍ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് എന്നീ മേഖലകള്‍ അടങ്ങിയ കോഴ്‌സിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 04 july 2022