scorecardresearch
Latest News

University Announcements 04 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 04 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പ്രവേശന പരീക്ഷാഫലം

നവംബര്‍ 13 ന് നടത്തിയ പിഎച്ച്.ഡി. പ്രവേശന പരീക്ഷയുടെ ഫലം പ്രസി ദ്ധീകരിച്ചു. വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ പാസ്‌മെമ്മോ റിസര്‍ച്ച് പോര്‍ട്ടലിലെ അവ രവരുടെ പ്രൊഫൈല്‍ മുഖേന ലഭ്യമാകും. ഫലം തടയപ്പെട്ട വിദ്യാര്‍ത്ഥികള്‍ പിഎച്ച്.ഡി. എന്‍ട്രന്‍സ് വിജ്ഞാപനം, 2022 പ്രകാരമുളള നിര്‍ദിഷ്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്‌ലിസ്റ്റുകളും സമര്‍പ്പിക്കുന്ന മുറയ്ക്ക് ഫലം ലഭ്യമാകും. വിശദവിവരങ്ങള്‍ക്ക്: 0471 2386264 എന്ന നമ്പറിലും acb1@keralauniversity.ac.in/researchhelp@keralauniversity.ac.in എന്ന മെയില്‍ വഴിയും ബന്ധപ്പെടാം.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല ‘സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്’ നടത്തുന്ന ഒരു വര്‍ഷ ‘ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്’ കോഴ്‌സില്‍ ജനറല്‍ വിഭാഗത്തിലും എസ്.സി./എസ്.ടി. വിഭാ ഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. ജനുവരി 11 ന് 11 മണിക്ക് നേരിട്ട്
ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 9349439544.

MG University Announcements: എം ജി സർവകലാശാല

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ ഐ.എം.സി.എ (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 18 നും ഒന്നാം സെമസ്റ്റര്‍ ഐ.എം.സി.എ (2019,2018,2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2015,2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി 20 നും ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ജനുവരി 31 ന് തുടങ്ങുന്ന ഏഴാം സെമസ്റ്റര്‍ ബി.പി.ഇ.എസ്(2019 അഡ്മിഷന്‍ റഗുലര്‍, 2018,2017,2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി 11 വരെ അപേക്ഷ നല്‍കാം. പിഴയോടെ 12 നും സൂപ്പര്‍ഫൈനോടെ 13 നും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (സി.ബി.സി.എസ്, 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, റീ-അപ്പിയറന്‍സ്, 2017, 2018, 2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്) പരീക്ഷയുടെ സോഫ്‌റ്റ്വെയര്‍ ലാബ് 2 പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 10, 11 തീയതികളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ മെയ്ന്റനന്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് (സി.ബി.സി.എസ്, പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇന്നു (ജനവരി അഞ്ച്) മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

ഡിസംബറില്‍ നടത്തിയ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ, ബി.ബി.എ, ബി.കോം – എല്‍.എല്‍.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷന്‍ റഗുലര്‍, 2017 നു മുന്‍പുള്ള അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി ജനുവരി ഒന്‍പതു മുതല്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒക്ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (പി.ജി.സി.എസ്.എസ് – 2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 18 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. മാത്തമാറ്റിക്‌സ് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഏപ്രില്‍ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 18 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

ജൂലൈയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ് (2021 അഡ്മിഷന്‍ റഗുലര്‍, 2018,2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015,2016,2017 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി 19 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്രാക്ടിക്കല്‍ ക്ലാസ്

എസ്.ഡി.ഇ. 4, 5 സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിങ് ടെക്നോളജി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ജനുവരി 9-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 10, 11 തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജൂലൈ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ രജിസ്‌ട്രേഷന്‍: തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ (നവംബര്‍ 2022) പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജനുവരി ഏഴു വരെ നീട്ടി.

പരീക്ഷാ വിജ്ഞാപനം

അഫിലിയറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റര്‍ എം ബി എ (റെഗുലര്‍/സപ്ലിമെന്ററി/) ഡിഗ്രി, ഒക്ടോബര്‍ 2022 പരീക്ഷകള്‍ക്ക് 10 മുതല്‍ 12 വരെ പിഴയില്ലാതെയും 13 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 04 january 2023