Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം മണിക്കൂറില്‍; സത്യം പുറത്തുകൊണ്ടുവരുമെന്ന് എഡിജിപി

University Announcements 04 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 04 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററുമായി (സി.ഡി.സി.) സഹകരിച്ചു നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍ ഡെവലപ്പ്‌മെന്റല്‍ ന്യൂറോളജി (പി.ജി.ഡി.ഡി.എന്‍.), പി.ജി. ഡിപ്ലോമ ഇന്‍ അഡോളസെന്റ് പീഡിയാട്രിക്‌സ് (പി.ജി.ഡി.എ.പി.) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: എം.ബി.ബി.എസ്, എം.ഡി./ഡി.എന്‍.ബി./എം.എന്‍.എ.എം.എസ്./ഡി.സി.എച്ച്. എന്നിവയില്‍ കേരളസര്‍വകലാശാല അംഗീകൃത ബിരുദം, കോഴ്‌സ് കാലാവധി: ഒരു വര്‍ഷം, ഉയര്‍ന്ന പ്രായപരിധിയില്ല. കോഴ്‌സ്ഫീസ്: 25,000/. www. keralauniversity.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോമും എസ്.ബി.ഐ. ബാങ്കില്‍ അ/ര ചീ. 57002299878 ല്‍ 500/- രൂപ അടച്ച് രസീത് അല്ലെങ്കില്‍ സി.എ.സി.ഇ.ഇ. ഡയറക്ടറുടെ പേരില്‍ എസ്.ബി.ഐ.യില്‍ നിന്നും എടുത്ത 500/- രൂപയുടെ ഡി.ഡി.യും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം സി.എ.സി.ഇ.ഇ. ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ജനുവരി 31. വിലാസം: ഡയറക്ടര്‍, സി.എ.സി.ഇ.ഇ., യൂണിവേഴ്‌സിറ്റി ഓഫ് കേരള, സ്റ്റുഡന്റ്‌സ് സെന്റര്‍ ക്യാമ്പസ്, പി.എം.ജി. ജംഗ്ഷന്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം. വിശദവിവരങ്ങള്‍ക്ക്: സി.എ.സി.ഇ.ഇ. – 0471 2302523, സി.ഡി.സി. – 0471 2553540

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (356), ആഗസ്റ്റ് 2021 പരീക്ഷകള്‍ 2022 ജനുവരി 17 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾ ജനുവരി 19 ന് ആരംഭിക്കും. വിശദിവിവരങ്ങൾ സർവ്വകലാശാല വെബസൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.എ. / ബി.കോം (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റെഗുലർ / പ്രൈവറ്റ് രജിസ്‌ട്രേഷൻ) ബിരുദ പരീക്ഷകൾ ജനുവരി 19 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ, വൈവാ വോസി പരീക്ഷകൾ

2021 ഡിസംബറിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻസ് – മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവാ വോസി പരീക്ഷകൾ ഫെബ്രുവരി 10 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടത്തും. വിശദവിവരങ്ങൾ ബന്ധപ്പെട്ട കോളേജ് ഓഫീസുകളിൽ ലഭിക്കും.

പരീക്ഷാഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് – ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി (ഓണേഴ്‌സ്) – 2017-2016 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജനുവരി 16 വരെ അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് 2021 ഓക്ടോബറിൽ നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (സ്‌പെൽ – 2) എഡ്യുക്കേഷൻ ഫാക്കൽറ്റി – സി.എസ്.എസ്. – 2019 അഡ്മിഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.കോം. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില്‍ എം.കോമിന് ഓപ്പണ്‍, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. യോഗ്യരായവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സഹിതം രക്ഷിതാവിനൊപ്പം 6-ന് രാവിലെ 11 മണിക്ക് മുമ്പായി പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407363.

എം. എ. സംസ്‌കൃതം സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗത്തില്‍ എം.എ. സംസ്‌കൃതത്തിന് ജനറല്‍, റിസര്‍വേഷന്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി 7-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ ഹാജരാകണം. എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവരേയും പരിഗണിക്കും. ഫോണ്‍ 9447536858

പരീക്ഷ

ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ 17-നും മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 18-നും തുടങ്ങും.

ജനുവരി 5-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിയ രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 14-ന് നടക്കും.

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020, നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഈവനിംഗ് ജനുവരി 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

ഏഴാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 15.01.2022 വരെ അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷകൾ

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ), മെയ് 2021 പരീക്ഷകൾ 11.01.2022 ന് ആരംഭിക്കും. മറ്റ് പി. ജി./ ബി. പി. എഡ്. പരീക്ഷകൾ 12.01.2022, 13.01.2022 തീയതികളിലായി ആരംഭിക്കും.

അസിസ്റ്റന്റ് പ്രൊഫസർ – താത്കാലിക നിയമനം

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം 10.01.2022 തിങ്കളാഴ്ച രാവിലെ 10:30 മണിക്ക് മുമ്പായിപാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍

ടെക്നിക്കല്‍ അസിസ്റ്റന്‍റ് കരാര്‍ നിയമനം

കണ്ണൂര്‍ സര്‍വകാലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇന്‍ഫൊര്‍മേഷന്‍ ടെക്നോളി പഠന വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍പരമാവധി ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് എസ് സി. വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ കണിക്കുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ 12-01-2022 വൈകുന്നേരം 5 മണിക്ക് മുമ്പായി നേരിട്ടോ registrar@ kannuruniv.ac.in എന്ന ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

Read More: University Announcements 04 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 04 january 2022

The moderation of comments is automated and not cleared manually by malayalam.indianexpress.com