scorecardresearch
Latest News

University Announcements 04 February 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University Announcements

University Announcements 04 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

MG University Announcements: എം ജി സര്‍വകലാശാല

എം.ജി സര്‍വകലാശാലയിലെ 12 വിദ്യാര്‍ഥികള്‍ക്ക് വിദേശ ഫെലോഷിപ്പ്

എം.ടെക് അവസാന വര്‍ഷ ഇന്‍റേണ്‍ഷിപ്പിന്‍റെ ഭാഗമായി എം.ജി. സര്‍വകലാശാലയിലെ 12 വിദ്യാര്‍ഥികള്‍ക്ക് പ്രശസ്തമായ വിദേശ സര്‍വകലാശാലകളില്‍ ഫെലോഷിപ്പ് ലഭിച്ചു.

സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ ആറു വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലെ വിഖ്യാതമായ ലൂയിസ് വില്ലെ സര്‍വകലാശാല ഒരു വര്‍ഷത്തെ ഗവേഷണത്തിനുള്ള ഫെലോഷിപ്പാണ് നല്‍കിയിരിക്കുന്നത്. മുഹമ്മദ് ഷാ, കെവിന്‍ സുനില്‍, ഐശ്വര്യ ടി. സോമന്‍, എല്‍സ ചാക്കോ, എസ്. അമിത, ടി.വി. വൈശാഖ് എന്നിവരാണ് ലൂയിസ് വില്ലെ യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തുക. ഇവര്‍ക്ക് പ്രതിമാസം 1500 ഡോളര്‍ വീതം സ്കോളര്‍ഷിപ്പായി ലഭിക്കും.

സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ എസ്. ഗൗതമിക്ക് ചൈനയിലെ യൂലിന്‍ നോര്‍മല്‍ സര്‍വകലാശാലയിലും ഡി.കെ അഭിജിത്തിന് സൗത്ത് ആഫ്രിക്ക സര്‍വകലാശാലയിലും ഫെലോഷിപ്പ് ലഭിച്ചു.

സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജിയിലെ ജെ.എസ്. അശ്വതി, വി. ശ്രീലക്ഷ്മി എന്നിവര്‍ ജര്‍മനിയിലെ പ്രശസ്തമായ എര്‍ലാംഗന്‍ ന്യൂറംബര്‍ഗ് സര്‍വകലാശാലയിലും ട്രീസ റെജി, അബിന്‍ രാജ് എന്നിവര്‍ കാഡയിലെ ക്യൂന്‍സ് സര്‍വകലാശാലയിലും ഫെലോഷിപ്പോടെ ഗവേഷണം നടത്തും. ഇവര്‍ക്ക് പ്രതിമാസം 2500 യൂറോ വീതം സ്കോളര്‍ഷിപ്പ് ലഭിക്കും.

ഇതിനു പുറമെ മഹാത്മാ ഗാന്ധി സര്‍വകലാശാല ലൂയിസ് വില്ലെ സര്‍വകലാശാലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരാണ പത്രം ഒപ്പുവച്ചു. സംയുക്ത പദ്ധതികള്‍, സെമിനാറുകള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം, ലാബ് സൗകര്യം പങ്കിടല്‍, വിദ്യാര്‍ഥികളുടെ കൈമാറ്റം, ഇന്‍റേണ്‍ഷിപ്പുകള്‍ എന്നിവയ്ക്ക് ഈ സഹകരണം സഹായകമാകും.

ഉന്നത വിദ്യാഭ്യാസ സര്‍വേ; കോളജുകള്‍ വിവരങ്ങള്‍ അപ് ലോഡ് ചെയ്യണം

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവരശേഖരണത്തിനായി കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന സര്‍വേയുടെ(202122) ഭാഗമായി മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകള്‍ ആവശ്യമായ വിവരങ്ങള്‍ ഫെബ്രുവരി 15 നു മുന്‍പ് അപ് ലോഡ് ചെയ്യണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ംംം.മശവെല.ഴീ്.ശി എന്ന പോര്‍ട്ടലിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. സര്‍വേ സംബന്ധിച്ച മാര്‍ഗനിര്‍ദേങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

സുരക്ഷാ ജീവനക്കാര്‍; കരാര്‍ നിയമനം

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരുടെ 38 ഒഴിവുകളില്‍ താത്ക്കാലിക-ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫബ്രുവരി 21.

ഓഫ് കാമ്പസ് യു.ജി, പി.ജി. പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

എം.ജി. സര്‍വകലാശാലയുടെ ഓഫ് കാമ്പസ് സ്ട്രീമിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ സപ്ലിമെന്‍ററി, മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് ഫെബ്രുവരി 23 വരെ അപേക്ഷ നല്‍കാം. ഫൈനോടു കൂടി ഫെബ്രുവരി 24 നും സൂപ്പര്‍ ഫൈനോടു കൂടി ഫെബ്രുവരി 25 നും അപേക്ഷ സ്വീകരിക്കും.

മെഴ്സി ചാന്‍സ് പരീക്ഷ എഴുതുന്നവര്‍ പരീക്ഷാ ഫീസിനും സി.വി. ക്യാമ്പ് ഫീസിനുമൊപ്പം സ്പെഷ്യല്‍ ഫീസും അടയ്ക്കണം.

കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ സര്‍വകലാശാല ഇ-പെയ്മെന്‍റ് സംവിധാനത്തിലൂടെ ഫീസ് അടച്ച ശേഷം വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ അസിസ്റ്റന്‍റ് രജിസ്ട്രാര്‍ 14 (പരീക്ഷ)ക്ക് നേരിട്ട് സമര്‍പ്പിക്കണം.

ഫീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റര്‍ പഞ്ച വത്സര ഇന്‍റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്, 2016 അഡ്മിഷന്‍ സപ്ലിമെന്‍ററി – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 20 നകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

വിവര്‍ത്തനത്തില്‍ പഞ്ചദിന ദേശീയ ശില്പശാല

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗത്തില്‍ ഫെബ്രുവരി 13 മുതല്‍ 17 വരെ അറബി സാഹിത്യ വിവര്‍ത്തനത്തില്‍ ദേശീയ ശില്പശാല നടക്കുന്നു. ഡോക്കുമെന്റ് ട്രാന്‍സ്ലേഷന്‍, സാഹിത്യ വിവര്‍ത്തനം, ഇന്ത്യന്‍ സാഹിത്യ വിവര്‍ത്തനം , ചരിത്ര രേഖാ വിവര്‍ത്തനം എന്നീ മേഖലയില്‍ ഊന്നിയാണ് ശില്പശാല. റെസിഡന്‍ഷ്യല്‍ ക്യാമ്പായിരിക്കും. ഹോസ്റ്റല്‍ ഫീ നല്‌കേണ്ടിവരും. അഫിലിയേറ്റഡ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും അറബി ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഒരു കോളേജില്‍ നിന്നും പരമാവധി മൂന്നുപേര്‍ക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  പ്രിന്‍സിപ്പളിന്റെ ശുപാര്‍ശ കത്തു സഹിതം അപേക്ഷിക്കുക. അപേക്ഷിക്കാനുള്ള ലിങ്ക്കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗം വെബ്‌സൈറ്റില്‍ (https://arabic.uoc.ac.in) ലഭ്യമാണ്.

പ്രാക്ടിക്കല്‍ പരീക്ഷ

മൂന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2022 പരീക്ഷയുടെ ടീച്ചിംഗ് എബിലിറ്റി പ്രാക്ടിക്കല്‍ 13-ന് തുടങ്ങും.

മൂന്ന്, നാല് സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ് നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 9-ന് തുടങ്ങും.  

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല ജേർണലിസം & മീഡിയ സ്റ്റഡീസ്  പഠനവകുപ്പിലെ നാലാം  സെമസ്റ്റർ എം എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ റഗുലർ, മെയ് 2022 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.  പുനർമൂല്യനിർണ്ണയം/ ഫോട്ടോകോപ്പി / സൂക്ഷ്മപരിശോധന എന്നിവയ്ക്ക് ഫെബ്രുവരി   16 ന്  വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ  ഒന്നാം സെമസ്റ്റർ എം എസ് സി ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി  (2015 സിലബസ്) സപ്പ്ളിമെന്‍ററി (മേഴ്‌സി ചാൻസ് ഉൾപ്പെടെ),  നവംബർ 2020 പരീക്ഷഫലം  വെബ് സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ഫിബ്രവരി 16 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. 

പരീക്ഷാവിജ്ഞാപനം

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ  രണ്ടാം സെമസ്റ്റർ  സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/  എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ ( സി ബി സി എസ് എസ്- 2020 സിലബസ് ), റെഗുലർ/സപ്പ്ളിമെന്‍ററി , മെയ്  2023 പരീക്ഷ ജൂലായ്  5 ന് ആരംഭിക്കും. പരീക്ഷയ്ക്ക് പിഴയില്ലാതെ 20.02.2023  വരെയും പിഴയോട് കൂടെ 24.02.2023  വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ് സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റർ ബി.എസ്.സി ലൈഫ് സയന്‍സസ്(സുവോളജി) & കമ്പ്യൂട്ടേഷണല്‍ ബയോളജി, ബി.എം.എം.സി. ഡിഗ്രി ഏപ്രിൽ  2022(റഗുലര്‍), എന്നിവയുടെ കോംപ്ലിമെന്‍ററി പേപ്പറായ കമ്പ്യൂട്ടർ സയന്‍സിന്‍റെ പ്രായോഗിക പരീക്ഷ 2023  ഫെബ്രുവരി 10 ന്  അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ് .  

ഒന്നാം  സെമസ്റ്റർ  ബി .എ. ഭരതനാട്യം  (സി.ബി.സി.എസ്.എസ്-റെഗുലർ/ സപ്ലിമെന്ററി) നവംബർ 2022  പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 08 നും ഒന്നാം  സെമസ്റ്റർ    ബി.എ. മ്യൂസിക്   (സി.ബി.സി.എസ്.എസ്-റെഗുലർ/ സപ്ലിമെന്ററി) നവംബർ 2022  പ്രായോഗിക പരീക്ഷകൾ  2023 ഫെബ്രുവരി 10  – നും ലാസ്യ കോളേജ് ഓഫ് ഫൈൻആർട്സിൽ വെച്ചു നടക്കും. 

വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന്,രണ്ട്  വർഷ ബി. സി. എ (സപ്ലിമെന്ററി) -ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ  ഫെബ്രുവരി  9,10 തീയതികളിലായി ചിന്മയ ആർട്സ് &സയൻസ് കോളേജ് ഫോർ വുമൺ, ചാലയിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ   സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 04 february 2023