scorecardresearch
Latest News

University Announcements 04 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 04 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 10 ന് പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജില്‍ വച്ച് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യൂ. (315) പ്രോഗ്രാമിന്റെ വൈവ വോസി ഡിസംബര്‍ 21 ലേക്ക് മാറ്റിവച്ചിരിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല ഡിസംബര്‍ 13 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ്.ഡിഗ്രി സ്‌പെഷ്യല്‍ പരീക്ഷയുടെ (റെഗുലര്‍ – 2019 സ്‌കീം) വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 15 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 ജൂണില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ ആന്റ് സപ്ലിമെന്ററി – 2015 സ്‌കീം) പരീക്ഷകള്‍ കോവിഡ്-19 കാരണം എഴുതാന്‍ സാധിക്കാത്ത റെഗുലര്‍/സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പേര്, കാന്‍ഡിഡേറ്റ് കോഡ്, എക്‌സാം കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെയോ സാക്ഷ്യപത്രം (അസല്‍ രേഖകള്‍) സഹിതം ഡിസംബര്‍ 10 നകം അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീമിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (4/2021) റെഗുലര്‍, നാലാം സെമസ്റ്റര്‍ ബി.ടെക്. (9/2021) റെഗുലര്‍, ആറാം സെമസ്റ്റര്‍ ബി.ടെക്.(9/2021) റെഗുലര്‍ എന്നീ പരീക്ഷകള്‍ കോവിഡ് കാരണം എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പെഷ്യല്‍ പരീക്ഷയ്ക്കായി കോളേജ് പ്രിന്‍സിപ്പാളിന് ഡിസംബര്‍ 10 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (2013 സ്‌കീം) സെപ്റ്റംബര്‍ 2020, ഏഴാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (2008 സ്‌കീം) സെപ്റ്റംബര്‍ 2020 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ജും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ.ഢകക – ഏഴ്) സെക്ഷനില്‍ ഡിസംബര്‍ 6 മുതല്‍ 8 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ മ്യൂസിക് പഠനവകുപ്പില്‍ എം.എ.മ്യൂസിക് പ്രാഗ്രാമിന് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 6 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ കൊമേഴ്‌സ് പഠനവകുപ്പില്‍ എം.കോം. ബ്ലൂ ഇക്കോണമി ആന്റ് മാരിടൈം ലോ പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 6 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ എം.ബി.എ (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ ഡിസംബർ 17 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ 8 വരെയും, 525 രൂപ പിഴയോടെ ഡിസംബർ 9 -നും, 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 10 -നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

മൂന്നാം സെമസ്റ്റർ ബി.വോക് (2015 മുതൽ 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) ബിരുദ പരീക്ഷകൾ 2022 ജനുവരി 11 -ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ ബി.വോക് (2015 മുതൽ 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) ബിരുദ പരീക്ഷകൾ ഡിസംബർ 21 -ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ ബി.വോക് (2015 മുതൽ 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) ബിരുദ പരീക്ഷകൾ ഡിസംബർ 21 -ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. -സൈബർ ഫോറൻസിക് (പുതിയ സ്‌കീം 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, 2018/2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾ ഡിസംബർ 16 -ന് ആരംഭിക്കും

ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് (പഴയ സ്‌കീം – 1997 മുതൽ 2009 വരെയുള്ള അഡ്മിഷൻ – മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ 2022 ജനുവരി നാലിന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ പരീക്ഷകൾ 16 മുതൽ

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എ./ ബി.കോം. (2020 അഡ്മിഷൻ – റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ഡിസംബർ 16 -ന് ആരംഭിക്കും.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന നാലാം വർഷ ബി.എസ്.സി – മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ നടന്ന രണ്ടാം വർഷ ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി – സപ്ലിമെന്ററി (2008-2014, 2015-2016) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ ഡിസംബർ 9 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന് 370 രൂപാ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപാ നിരക്കിലും ഫീസടയ്ക്കണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല – ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആൻഡ് എക്‌സ്റ്റൻഷൻ നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും രണ്ട് പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും കോഴ്‌സ് ഫീസുമായി താഴെ കൊടുത്തിരിക്കുന്ന തീയതികളിൽ ഡിപ്പാർട്ട്‌മെന്റിൽ ഹാജരാകണം.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ മാർ്ക്കറ്റിംഗ് – ഡിസംബർ 16.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അപ്ലൈഡ് ക്രിമിനോളജി – ഡിസംബർ 13.

രണ്ട് കോഴ്സുകൾക്കും പ്രീഡിഗ്രി/ പ്ലസ്ടു യോഗ്യതയുള്ളവരെ പരിഗണിക്കും.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ആർട്ട് ഓഫ് ഹാപ്പിനെസ് – ഡിസംബർ 10.

യോഗ്യത : 18 വയസ്സിന് മുകളിൽ പ്രായo, എഴുതാനും വായിക്കാനുമുള്ള കഴിവ്.

ഡിപ്ലോമ കോഴ്‌സ് ഇൻ കൗൺസിലിംഗ് – ഡിസംബർ 14.

വിദ്യാഭ്യാസ യോഗ്യത: പ്രീഡിഗ്രി/ പ്ലസ്ടു, കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൗൺസിലിംഗ് പാസ്സായിരിക്കണം.

ഡിപ്ലോമ കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗ് – ഡിസംബർ 15-

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്, കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗ് പാസ്സായിരിക്കണം.

വിശദവിവരങ്ങൾക്ക് : ഫോൺ – 8301000560

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എസ്.ഡി.ഇ. യു.ജി., പി.ജി. പ്രവേശനം – അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2021-22 അദ്ധ്യയന വര്‍ഷത്തെ യു.ജി., പി.ജി. കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. പിഴയില്ലാതെ 10 വരെയും 100 രൂപ പിഴയോടെ 15 വരെയുമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയുടെ പ്രിന്റ്ഔട്ട് 15-നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www. sdeuoc.ac.in) ഫോണ്‍ 0494 2407356, 2400288

എം.എ. ജേണലിസം സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള 2 സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 7-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2401144

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്., ബി.ആര്‍ക്ക്. നവംബര്‍ 2020 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 14-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ എം എസ് സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാം, 2021 -22 വർഷത്തേക്കുള്ള പ്രവേശനത്തിന് റിസർവേഷൻ, മുസ്ലിം വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. അവരുടെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെ പരിഗണിക്കുന്നതാണ് . ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55% മാർക്കോടെ ബി എസ് സി ഫിസിക്സ്/കെമിസ്ട്രി ബിരുദം നേടിയവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 06/12/2021 ന് രാവിലെ 10.00 മണിക്ക് കോർഡിനേറ്ററുടെ മുൻപാകെ ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497-2806402,9847421467 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 17.12.2021 മുതൽ 20.12.2021 വരെ പിഴയില്ലാതെയും 22.12.2021 വരെ പിഴയോടുകൂടെ അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 27.12.2021 നകം സമർപ്പിക്കണം. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

08.12.2021 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (2009 2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ്, നവംബർ 2019 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

08.12.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (കോവിഡ് സ്പെഷ്യൽ), എപ്രിൽ 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാല ആസ്ഥാനമാണ്.

ടൈംടേബിൾ

17.12.2021 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2021 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷകൾ

കണ്ണൂർ സർവകലാശാലയുടെ രണ്ട്, നാല് സെമസ്റ്റർ ബി. സി. എ. ഡിഗ്രി (2014 അഡ്മിഷൻ മുതൽ – റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 06.12.2021 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

Read More: University Announcements 03 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 04 december 2021