scorecardresearch
Latest News

University Announcements 04 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 04 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പുതിയ കോളേജ്/പുതിയ കോഴ്സ്/നിലവിലുളള കോഴ്സുകളില്‍ സീറ്റ്

വര്‍ദ്ധനവ്/അധിക ബാച്ച് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയ്ക്ക് കീഴില്‍ 2023 – 24 അദ്ധ്യയന വര്‍ഷത്തേയ്ക്ക് പുതിയ കോളേജ്/പുതിയ കോഴ്സ് നിലവിലുളള കോഴ്സുകളില്‍ സീറ്റ് വര്‍ദ്ധനവ്/അധിക ബാച്ച് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരളസര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളസര്‍വകലാശാലയുടെ ഔദ്യോഗിക വൈബ്സൈറ്റിലെ അഫിലിയേഷന്‍ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനവും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള നിര്‍ദ്ദേശങ്ങളും അഫിലിയേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. പ്രസ്തുത അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 31. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പ്രസ്തുത അപേക്ഷയുടെ പ്രിന്‍റ് ഔട്ടും അനുബന്ധ മായി അപ്ലോഡ് ചെയ്തിട്ടുളളവയുടെ അസല്‍ രേഖകളും സഹിതം രജിസ്ട്രാര്‍, കേരള സര്‍വകലാശാല, സെനറ്റ്ഹൗസ് ക്യാമ്പസ്, പാളയം – 695 034 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ 31.08.2022 നകം എത്തിക്കേണ്ടതാണ്. പ്രസ്തുത കവറിനു മുകളിലായി പുതിയ കോളേജ്/പുതിയ കോഴ്സ്/നിലവിലുളള കോഴ്സുകളില്‍ സീറ്റ് വര്‍ദ്ധനവ്/അധിക ബാച്ച്, ഇവയ്ക്കുളള അപേക്ഷ (ബാധകമായത്) എന്ന് രേഖപ്പെടുത്തേണ്ടതാണ്. 2022 ആഗസ്റ്റ് 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

MG University Announcements: എംജി സർവകലാശാല

എം.ജി. യിൽ ആരംഭിച്ച പുതിയ പി.ജി. കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ

ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ആരംഭിച്ച പുതിയ അക്കാദമിക പ്രോഗ്രാമുകളായ എം.എസ്.സി. നാനോ ഫിസിക്സ്, എം.എസ്.സി. നാനോ കെമിസ്ട്രി, എം.ടെക്ക്‌. എനർജി സയൻസ് ആന്റ് ടെക്നോളജി, എം.ടെക്ക്‌. നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി, എം.ടെക്ക്‌. അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് എന്നീ രണ്ട് വർഷ കോഴ്സുകളിലേക്ക് (നാല് സെമസ്റ്ററുകൾ) സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 8281082083, ‘materials@mgu.ac.in’ .

എം.ജി. ബിരുദ – ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം

സ്‌പോർട്‌സ്/ കൾച്ചറൽ /പി.ഡി. ക്വാട്ടകളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കുകയും ആഗസ്റ്റ് ആറിനകം പ്രവേശനം ഉറപ്പു വരുത്തേണ്ടതുമാണ്.

ജെ.ആർ.എഫ്. ഒഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിന്റെയും ടി.ഇ.പി.ഒ.എഫ്.ഒ.എൽ. ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ‘ഫയർ റെസിസ്റ്റന്റ് പോളിത്തിലീൻ ഫോം’ എന്ന ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ജൂനിയർ റിസർച്ച് ഫെലോയുടെ താത്ക്കാലിക ഒഴിവുണ്ട്. നിയമനം മൂന്ന് വർഷത്തേക്കായിരിക്കും. അപേക്ഷകർ എം.ടെക്. പോളിമർ ടെക്നോളജി/ എം.എസ്. നാനോസയൻസ്, എം.എസ്.സി. (പോളിമർ സയൻസ്. പോളിമർ കെമിസ്ട്രി) തുടങ്ങിയവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം. പ്രതിമാസം 30000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ആഗസ്റ്റ് ആറിനകം materials@mgu.ac.in എന്ന ഇ-മെയിൽ മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281082083.

വോക്-ഇൻ ഇന്റർവ്യു

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ഒരു വർഷത്തേക്ക് താത്കാലിക /കരാർ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ലാബ് ഇൻ-ചാർജ് നിയമനത്തിന് ആഗസ്റ്റ് 12 ന് വോക്-ഇൻ ഇന്റർവ്യു നടത്തുന്നു. വയസ്, യോഗ്യത തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2733303, വെബ്‌സൈറ്റ്: http://www.mgu.ac.in.

അപേക്ഷ തീയതി നീട്ടി

രണ്ടാം സെമസ്റ്റർ ബി.വോക്. (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റഗുലർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടു കൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഒന്ന്, രണ്ട് സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ./ എം.എസ്.സി./ എം.കോം. (2019 അഡ്മിഷൻ – സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടു കൂടി ആഗസ്റ്റ് 10 വരെയും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.എച്ച്.എം. (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റഗുലർ / 2020 അഡ്മിഷൻ – സപ്ലിമെന്ററി), (പഴയ സ്‌കീം – 2014-2019 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷകൾക്കും, ആറാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ – റഗുലർ /2014-2017 അഡ്മിഷൻ – സപ്ലിമെന്ററി/ 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ്) ബിരുദ കോഴ്‌സിന്റെ പ്രോജക്ട് ഇവാല്യുവോഷൻ, വൈവാ വോസി പരീക്ഷകൾക്കും പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടു കൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 10 വരെയും അപേക്ഷിക്കാം.

പഞ്ചവത്സര ബി.എ. എൽ.എൽ.ബി., ബി.ബി.എ. എൽ.എൽ.ബി., ബി.കോം. എൽ.എൽ.ബി. പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റർ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടു കൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ഒൻപത് വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.

ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.പി.റ്റി (2008 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി / മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടു കൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ഒൻപത് വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.

മൂന്നാം വർഷ ബി.എസ്.സി. എം.ആർ.റ്റി. (2015 അഡ്മിഷൻ – സപ്ലിമെന്ററി, 2008-2014 അഡ്മിഷൻ – ഒന്നാം മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടു കൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ഒൻപത് വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

2022 മാർച്ചിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എഡ് (രണ്ട് വർഷം) (റഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഗാന്ധിയന്‍ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി നടത്തുന്ന ഗാന്ധിയന്‍ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 22 മുതല്‍ സപ്തംബര്‍ 3 വരെ നടക്കുന്ന കോഴ്‌സിലേക്ക്  ആഗസ്ത് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ വൈബ്‌സൈറ്റില്‍ (ugchrdc.uoc.ac.in), ഫോണ്‍ 0494 2407350, 7351.

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവിഭാഗങ്ങളിലേക്കും അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള എം.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സംവരണ വിഭാഗക്കാര്‍ക്ക് 350 രൂപയും മറ്റുള്ളവര്‍ക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. 19-ന് വൈകീട്ട് 5 മ ണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7017.  

പി.ജി. പ്രവേശനം അപേക്ഷ നീട്ടി

2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി 11 വരെ നീട്ടി.  

ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍
അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി.കോം. ബിരുദമെടുത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.കോം. ബിരുദമെടുത്ത് ഒരു വര്‍ഷം കഴിഞ്ഞവര്‍ക്ക് ബാങ്കിംഗ് ആന്റ് ഇന്‍ഷൂറന്‍സ്, ഫിനാന്‍സ്, കോ-ഓപ്പറേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളിലാണ് അഡീഷണല്‍ സ്‌പെഷ്യലൈസേഷന് അവസരം. പിഴ കൂടാതെ 30 വരെയും 100 രൂപ പിഴയോടെ സപ്തംബര്‍ 5 വരെയും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 6 വരെ എസ്.ഡി.ഇ. ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494.    

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും പുതുക്കിയ സമയക്രമമനുസരിച്ച് 22-ന് തുടങ്ങും.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2018 റഗുലര്‍ പരീക്ഷയും ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷയും 22-നും മൂന്നാം സെമസ്റ്റര്‍ ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷകള്‍ 23-നും തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ആഗസ്ത് 3-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച ‘ബാങ്കിംഗ് ലോസ്’ പേപ്പര്‍ 10-ന് നടക്കും.  

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.  

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക് അഗ്രികള്‍ച്ചര്‍ നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ 16-ന് നടക്കും.    

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ, ബി.എം.എം.സി. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി / എസ്.ടി വിഭാഗത്തിൽ മൂന്നു സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ആഗസ്ത് 6 ശനിയാഴ്ച രാവിലെ 11 മണിക്ക് മുന്പായി ഹാജരാകണം. ഫോൺ: 9110468045.

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് – സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ നാലും എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ആഗസ്ത് 10 ന് രാവിലെ 10.30ന് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

എം.എസ്. സി പ്ലാൻറ്സയൻസ് – സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ എം.എസ്. സി പ്ലാൻറ്സയൻസ് പ്രോഗ്രാമിൽ പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട് .നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ ആഗസ്ത് 6ന് രാവിലെ 11.30ന് കോഴ്സ് കോർഡിനേറ്റർ മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

എം. എസ്. സി ഫിസിക്സ് – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 6ന് രാവിലെ 10:30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാകണം. ഫോൺ : 9447458499

എം.എ ഹിന്ദി – സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം.എ ഹിന്ദി പ്രോഗ്രാമിന് എസ്.സി വിഭാഗത്തിൽ രണ്ടു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 5ന് രാവിലെ 11 മണിക്ക് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 8921288025

എം. എസ്.സി കെമിസ്ട്രി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിന് ഒരുസീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 6 രാവിലെ 10 മണിക്ക് കെമിസ്ട്രി വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 0497-2806402, 9847421467.

എം.എസ്.സി ജ്യോഗ്രഫി- സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എം.എസ്.സി ജ്യോഗ്രഫി പ്രോഗ്രാമിൽ എസ്. ടി വിഭാഗക്കാർക്ക് ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ

സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 6ന് രാവിലെ 11 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന പഠന വകുപ്പിൽ ഹാജരാകണം.

ഫോൺ:9447085046.

പി .ജി.പ്രവേശനം – തിരുത്തലിനും പുതിയ അപേക്ഷക്കും അവസരം.

2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 06/08/2022 തീയ്യതി വരെ അവസരമുണ്ട്. ഇതിനായി അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 200/- രൂപ കറക്ഷൻ ഫീസ് ഇനത്തിൽ അടച്ചതിനു ശേഷം ബന്ധപ്പെട്ട രേഖകളുടെ പകർപ്പോടുകൂടി pgsws@kannuruniv.ac.in എന്ന ഇ-മെയിൽ ഐ ഡി യിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതാണ്. വിവിധ കാരണങ്ങളാൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ തുടർന്നുള്ള അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി, അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 06/08/2022 തീയ്യതിക്കുള്ളിൽ 200/- രൂപ റീകൺസിഡർ ഫീസ് ഇനത്തിൽ അടയ്‌ക്കേണ്ടതാണ്.

ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്ക് 06/08/2022 തീയ്യതി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് http://www.admission.kannuruniv.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: – 0497-2715261,0497-2715284,7356948230 ഇ-മെയിൽ ഐ ഡി : pgsws@kannuruniv.ac.in

പുനർമൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രായോഗിക പരീക്ഷകൾ

ഒന്നാം സെമസ്റ്റർ ബി.എ. മ്യൂസിക് ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി), നവംബർ 2021 പ്രായോഗിക പരീക്ഷകൾ 2022 ആഗസ്ത് 10- ന് രാവിലെ 10.00 മുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ്-ൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021 പരീക്ഷകൾക്കായുള്ള വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷനുള്ള ലിങ്ക് ആഗസ്ത് 11 മുതൽ ലഭ്യമാകും. ഇതിലേക്കായുള്ള പരീക്ഷാ ഫീസ് എസ്.ബി.ഐ ഇപേയ്‌മെന്റ് ഗേറ്റ് വേ വഴി മാത്രമേ അടക്കാൻ സാധിക്കുകയുള്ളു. പരീക്ഷകൾക്ക് 11.08.2022 മുതൽ 16.08 2022 വരെ പിഴയില്ലാതെയും 19.08.20222 വരെ പിഴയോടു കൂടിയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 23.08.2022 നകം സമർപ്പിക്കണം. 2020 വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് അവരുടെ പരീക്ഷാഫലം വന്നതിനുശേഷം ലഭ്യമാക്കുന്നതായിരിക്കും.

ബിരുദം – മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, എസ്.എൻ. കോളജ്, കണ്ണൂർ, കെ.എം.എം ഗവ. വിമൻസ് കോളജ്, കണ്ണൂർ എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരെഞ്ഞെടുത്ത് മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (SDE – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) താഴെ പറയുന്ന തീയ്യതികളിൽ കണ്ണൂർ സർവ്വകലാശാല താവക്കര ക്യാംപസിൽ വച്ച് രാവിലെ10.30 AM മുതൽ 3.00 PM വരെ വിതരണം ചെയ്യുന്നു.

ബി.എ ഇംഗ്ലിഷ്, ബി.എ അഫ്സൽ – ഉൽ – ഉലമ – 09.08.2022,

ബിബിഎ, ബി.എ മലയാളം, ബി.എ പൊളിറ്റിക്കൽ സയൻസ് – 10.08.2022,

ബി.കോം – 11.08.2022, (പരീക്ഷ കേന്ദ്രങ്ങൾ – ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, കെ.എം.എം ഗവ. വിമൻസ് കോളജ്, കണ്ണൂർ), 12.08.2022 (പരീക്ഷ കേന്ദ്രം – എസ്.എൻ. കോളജ്, കണ്ണൂർ.)

ബി.എ ഹിസ്റ്ററി, ബി.എ. ഇക്കണോമിക്സ് – 16.08.2022.

വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ് / സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 04 august 2022