scorecardresearch
Latest News

University Announcements 04 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 04 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

MG University Announcements: എംജി സർവകലാശാല

താത്കാലിക നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്റർ, കേരള സ്റ്റാർട്ട് അപ് മിഷനുമായി ചേർന്ന് നടത്തുന്ന ‘റിസർച്ച് ഇൻക്യുബേഷൻ പ്രോഗ്രാം’ ലേക്ക് ഇൻക്യുബേഷൻ മാനേജർ, അസിസ്റ്റന്റ് മാനേജർ (ബിസിനസ്), അസിസ്റ്റന്റ് മാനേജർ (ടെക്‌നോളജി) എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in) ലഭിക്കും.

അപേക്ഷാ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷനുകൾ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി, 525 രൂപ ഫൈനോടു കൂടി ഏപ്രിൽ അഞ്ച് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ ആറ് വരെയും നീട്ടിയതായി മഹാത്മാഗാന്ധി സർവ്വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.

പരീക്ഷാ തീയതി പുനഃക്രമീകരിച്ചു

മാർച്ച് 30 ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (2021 അഡ്മിഷൻ – റെഗുലർ) പരീക്ഷ ഏപ്രിൽ എട്ടിന് തുടങ്ങും വിധം പുനക്രമീകരിച്ചു. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ എം.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് & സെമസ്റ്റർ – 2019 അഡ്മിഷൻ – റെഗുലർ / 2020 റീ-അഡ്മിഷൻ – സപ്ലിമെന്ററി) ഏപ്രിൽ 2022 പ്രായോഗിക പരീക്ഷ ഏപ്രിൽ ഏഴിന് മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിങ് കോളേജ് ഫോർ സ്‌പെഷ്യൽ എഡ്യുക്കേഷനിൽ വച്ച് നടക്കും. ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

വൈവാ വോസി

നാലാം സെമസ്റ്റർ എം.എ. എക്കണോമിക്‌സ് (2019 അഡ്മിഷൻ -പ്രൈവറ്റ് രജിസ്‌ട്രേഷൻ, ജനുവരി – 2022 )പരീക്ഷയുടെ വൈവാ വോസി ഏപ്രിൽ 11, 12, 13 തീയതികളിൽ നടക്കും. വിദ്യാർത്ഥികൾ ടൈംടേബിളിൽ പറഞ്ഞിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിൽ ഹാൾ ടിക്കറ്റുമായി ഹാജരാകേണ്ടതാണ്. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ – ലേണിങ് ഡിസെബിലിറ്റി / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2020 അഡ്മിഷൻ – റെഗുലർ / 2015-2019 അഡ്മിഷൻ – സപ്ലിമെന്ററി – ക്രെഡിറ്റ് & സെമസ്റ്റർ) പരീക്ഷ ഏപ്രിൽ 19 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ എട്ടിനും അപേക്ഷിക്കാം റെഗുലർ വിദ്യാർത്ഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം

മൂന്നാം സെമസ്റ്റർ എം.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി (ദ്വിവത്സരം – 2020 അഡ്മിഷൻ – റെഗുലർ) പരീക്ഷ ഏപ്രിൽ 19 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ എട്ടിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.

ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി (2015 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 27 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ എട്ടിനും അപേക്ഷിക്കാം.

ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി (2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 25 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 11 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 12 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 13 നും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.എച്ച്.എം. (2020 അഡ്മിഷൻ – റെഗുലർ / 2013-2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 25 മുതൽ നടക്കും. പിഴയില്ലാതെ ഏപ്രിൽ 11 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 12 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 13 നും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എൽ.ഐ.എസ് സി. (2020 അഡ്മിഷൻ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – മേഴ്‌സി ചാൻസ് (ഡിപ്പാർട്ട്‌മെന്റ്) / 2019 ന് മുൻപുള്ള അഡ്മിഷനുകൾ – മേഴ്‌സി ചാൻസ് (അഫിലിയേറ്റഡ് കോളേജ്, ഡിപ്പാർട്ട്‌മെന്റ്)) പരീക്ഷകൾ ഏപ്രിൽ 22 മുതൽ നടക്കും. പിഴയില്ലാതെ ഏപ്രിൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ എട്ടിനും അപേക്ഷിക്കാം. ടൈംടേബിൾ, മേഴ്‌സി ചാൻസിന് അപേക്ഷിക്കാനുള്ള ഫീസ് സംബന്ധിച്ച വിശദിവിവരങ്ങൾ എന്നിവ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഡിസംബറിൽ നടന്ന പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം – എൽ.എൽ.ബി. (ഓണേഴ്‌സ്) (2016 അഡ്മിഷൻ – റെഗുലർ / 2015, 2013-2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടം കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.

2021 ഡിസംബറിൽ നടന്ന പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) (2016 അഡ്മിഷൻ – റെഗുലർ / 2015, 2013, 2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 8 വരെ നേരിട്ട് അപേക്ഷിക്കാം.

ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എം.എ. ഹിസ്റ്ററി 1, 2 സെമസ്റ്റര്‍, ഒന്നാം വര്‍ഷ മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ മാത്തമറ്റിക്‌സ് മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ മെയ് 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇസ്ലാമിക് ഹെല്‍ത്ത്‌കെയര്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ ഇസ്ലാമിക് ചെയര്‍ നടത്തുന്ന ഹെല്‍ത്ത് കെയര്‍ ഇന്‍ ഇസ്ലാം കോഴ്‌സിന്റെ നാലാം ബാച്ചിലേക്ക് പ്രവേശനം തുടങ്ങി. ഒരു വര്‍ഷം നീളുന്ന കോഴ്‌സിന് പ്രവേശനം ആഗ്രഹിക്കുന്നവര്‍ 16-ന് മുമ്പായി 8606179456 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാൾടിക്കറ്റ്

06.04.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), മെയ് 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

19.04.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി-2019 സിലബസ്), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

നാലാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 18.04.2022 മുതൽ 20.04.2022 പിഴയില്ലാതെയും 22.04.2022 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ഫീസടച്ചാൽ മാത്രമേ റഗുലർ വിദ്യാർഥികളുടെ അപേക്ഷ പൂർണമാകൂ. ഫീസാനുകൂല്യമുള്ളവർ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാർഥികളും രജിസ്ട്രേഷൻ സമയത്ത് ഫീസടക്കേണ്ടതാണ്. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ വാർത്തകൾ

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 8 ന്

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2021-22 വർഷത്തെ ബി.എസ്.സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 8ന് www. lbscentre.kerala. gov.in ൽ പ്രസിദ്ധീകരിക്കും. താൽപ്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഏപ്രിൽ 6, 7 തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ഓപ്ഷനുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

കെൽട്രോൺ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്‌സ്, JAVA IOT, Python, Mechine learning എന്നിവയാണ് കോഴ്‌സുകൾ. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. kgs. keltron.in ൽ അപേക്ഷ ഫോം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154, കെൽട്രേൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം.

പ്രവേശന പരീക്ഷ രജിസ്ട്രേഷന്‍ ഏപ്രില്‍ 6 വരെ

ചിറ്റൂര്‍ ഗവ: ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷന്‍ ഏപ്രില്‍ ആറിന് അവസാനിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9447439086, 04923 222174, 9846239454

ജെ.ഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിലെ 2022-23 വർഷ ജെ.ഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ, പട്ടികജാതി/ പട്ടികവർഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്ന് വിഭാഗങ്ങളിലെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി ഏപ്രിൽ 30. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: www. scu.kerala.gov.in.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രവേശനം

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് 2021-2022 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കൂടാതെ സൈക്കോളജിയിലോ ഹോംസയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. എസ്.ഇ.ബി.സി. വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസായാൽ മതി. പ്രോസ്‌പെക്ടസ്സ് www. lbscentre.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും. ഏപ്രിൽ 12 വരെ ഓൺലൈനിലൂടെയോ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോറം ഉപയോഗിച്ചോ അപേക്ഷാഫീസ് ഒടുക്കാം. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്.ടി വിഭാഗത്തിന് 400 രൂപയുമാണ്. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോറം ഓൺലൈനായി ഏപ്രിൽ 16 വരെ സമർപ്പിക്കാവുന്നതാണ്. ഫോൺ: 04712560363, 64.

തീയതി നീട്ടി

2021-22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം പതിനഞ്ച് വരെ ദീര്‍ഘിപ്പിച്ചു. ksb. gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍. 0468 2961104.

വിമുക്തി മിഷൻ കോർഡിനേറ്റർ: അഭിമുഖ പരീക്ഷ

തിരുവനന്തപുരം ജില്ലാ വിമുക്തി മിഷൻ കോർഡിനേറ്റർ തസ്തികയിലേക്കുള്ള അഭിമുഖം ഈ മാസം 6, 7, 8, 11 തീയതികളിൽ നടക്കും. കിഴക്കേക്കോട്ടയിലുള്ള എക്സൈസ് ഡിവിഷൻ ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് വ്യക്തിപരമായ അറിയിപ്പ് അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471-2473149 എന്ന നമ്പറിൽ ബന്ധപ്പടുക.

Read More: University Announcements 04 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 04 april 2022