Latest News

University Announcements 03 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 03 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021ഒന്നാം ഘട്ട അലോട്ട്‌മെന്റ് – ഫീസ് ഒടുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 05 വരെ

കേരളസര്‍വകലാശാലയുടെ 2021-22 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് നിശ്ചിത സര്‍വകലാശാല ഫീസ് സെപ്റ്റംബര്‍ 5-ന് വൈകുന്നേരം 5 മണിയ്ക്കകം ഓണ്‍ലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം ഠൃമിമെരശേീി ടൗരരല ൈഎന്ന രസീതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. മേല്‍പറഞ്ഞ രീതിയില്‍ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും അവരെ അടുത്ത അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതുമല്ല. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതിനായി സര്‍വകലാശാല ഫീസ് മേല്‍പറഞ്ഞ രീതിയില്‍ അടയ്‌ക്കേണ്ടതാണ്. അലോട്ട്‌മെന്റില്‍ തൃപ്തരാണെങ്കില്‍ സര്‍വകലാശാല ഫീസ് ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ സെപ്റ്റംബര്‍ 05-ാം തീയതി വരെ നീക്കം ചെയ്യാവുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റില്‍ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവര്‍ പുതിയ അലോട്ട്‌മെന്റില്‍ ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

കേരളസര്‍വകലാശാല ബി.എ മ്യൂസിക് ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021

കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബി.എ. മ്യൂസിക്കിന് പ്രവേശനത്തിനുളള അഭിരുചി പരീക്ഷകള്‍ നീറമണ്‍കര എന്‍.എസ്.എസ്. കോളേജില്‍ 08.09.2021 നും തിരുവനന്തപുരം വഴുതയ്ക്കാട് ഗവണ്‍മെന്റ് വനിതാ കോളേജില്‍ 09.09.2021 നും കൊല്ലം എസ്. എന്‍. വനിതാ കോളേജില്‍ 10.09.2021 നും നടത്തുന്നതാണ്. 13.09.2021-ന് റാങ്ക് പട്ടിക അതത് കോളേജുകളില്‍ പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പലിനെ സമീപിക്കേണ്ടതാണ്. സര്‍വകലാശാലയിലേക്ക് അപേക്ഷകള്‍ അയയ്‌ക്കേണ്ടതില്ല.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2021-22 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തിയതി 08.09.2021 ന് ആരംഭിക്കുന്നതാണ്. കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ/കെ.യു.സി.ടി.ഇ ട്രെയിനിങ് കോളേജുകളിലെയും ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 08.09.2021 ന് ആരംഭിക്കുന്നതാണ്.

പുതുക്കിയ പരീക്ഷാതീയതി

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 8 ന് ആരംഭിക്കാനിരുന്ന ബി.കോം എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ പുനഃക്രമീകരിച്ചു. സെപ്റ്റംബര്‍ 8 ന് നടത്താനിരുന്ന പരീക്ഷ സെപ്റ്റംബര്‍ 10 നും, 10-ാം തീയതിയിലെ പരീക്ഷ 13-ാം തീയതിലേക്കും 13-ാം തീയതിയിലെ പരീക്ഷ 24-ാം തീയതിലേക്കും പുനഃക്രമീകരിച്ചു. സെപ്റ്റംബര്‍ 15, 20, 22 തീയതികളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷാസമയം 1.30 മുതല്‍ 4.30 വരെയും വെള്ളിയാഴ്ച 2 മുതല്‍ 5 മണി വരെയുമായിരിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയിലെ കൊല്ലം എസ്.എന്‍ കോളേജ്, ആയുര്‍ മാര്‍ത്തോമാ കോളേജ് എന്നീ കേന്ദ്രങ്ങളില്‍ 2021 സെപ്റ്റംബര്‍ 7 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി പ്രൊജക്ട്/വൈവ പരീക്ഷകള്‍ സെപ്റ്റംബര്‍ 8 ലേക്ക് മാറ്റിയിരിക്കുന്നു. വിവരം വെബ്‌സൈറ്റില്‍.

വൈവ പരീക്ഷ

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എസ്‌സി. സൈക്കോളജി, കൗണ്‍സിലിംഗ് സൈക്കോളജി മാര്‍ച്ച് 2021 പരീക്ഷകളുടെ വൈവ പരീക്ഷകള്‍ 2021 സെപ്റ്റംബര്‍ 15 മുതല്‍ അതത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ. (ഫിലോസഫി, സംസ്‌കൃതം ജനറല്‍, അറബിക് ലാഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, തമിഴ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, മ്യൂസിക്, മ്യൂസിക് (വീണ, വയലിന്‍, മൃദംഗം), ഡാന്‍സ് (കേരളനടനം), മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണിസം) എം.എസ്‌സി. (സുവോളജി, ജിയോളജി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, കൗണ്‍സിലിംഗ് സൈക്കോളജി, ഹോം സയന്‍സ്), എം.എസ്.ഡബ്ല്യൂ. സോഷ്യല്‍വര്‍ക്ക്, എം.കോം. എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2008 & 2013 സ്‌കീം) ഡിസംബര്‍ 2020, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ശാഖകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 10 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ (യു.സി.ഇ.കെ.) വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 6 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2019, 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷാഫീസ് പിഴകൂടാതെ സെപ്റ്റംബര്‍ 10 വരെയും 150 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ 15 വരെയും 400 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ 17 വരെയും അടയ്ക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 7 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം റെഗുലര്‍- 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷാഫീസ് പിഴകൂടാതെ 2021 സെപ്റ്റംബര്‍ 10 വരെയും 150 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ 15 വരെയും 400 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ 17 വരെയും അടയ്ക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീം വിദ്യാര്‍ഥികളുടെ 2021 സെപ്റ്റംബര്‍ 23 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി (സെപ്റ്റംബര്‍ 2021), 2018 സ്‌കീം വിദ്യാര്‍ഥികളുടെ 2021 സെപ്റ്റംബര്‍ 28 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ (റെഗുലര്‍/ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) ബി.ടെക.് ഡിഗ്രി (സെപ്റ്റംബര്‍ 2021) പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ 2021 സെപ്റ്റംബര്‍ 13 വരെയും 150 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ 16 വരെയും 400 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീമിലെ മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍/ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) ബി.ടെക്. ഡിഗ്രി പരീക്ഷ ഏപ്രില്‍ 2021 ന്റെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വിഭാഗത്തിന് 2021 സെപ്റ്റംബര്‍ 15, 16 തീയതികളിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിന് സെപ്റ്റംബര്‍ 13, 14 തീയതികളിലും കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് സെപ്റ്റംബര്‍ 6 മുതല്‍ മുതല്‍ 8 വരെയും പ്രസ്തുത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

ശാസ്ത്ര പ്രഭാഷണ പരമ്പര

മഹാത്മ ഗാന്ധി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് സംഘടിപ്പിക്കുന്ന പഞ്ചദിന ശാസ്ത്ര പ്രഭാഷണ പരമ്പര (ERUDITE LECTIURE SERIES) സെപ്റ്റംബർ 13, 14, 15, 16, 17 തീയതികളിൽ നടക്കും. എല്ലാ ദിവസങ്ങളിലും വൈകിട്ട് അഞ്ചിനാണ് ഓരോ മണിക്കൂർ നീളുന്ന ഓൺലൈൻ പ്രഭാഷണങ്ങൾ നടക്കുക. ജർമ്മനിയിലെ ലീബ്‌നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിമർ റിസേർച്ചിലെ പ്രൊഫ. മാൻഫ്രെഡ് സ്റ്റാം ആണ് പ്രഭാഷകൻ. പോളിമർ കോമ്പോസിറ്റുമായി ബന്ധപ്പെട്ടു ധാരാളം ഗവേഷണങ്ങൾ നടത്തുന്ന അദ്ദേഹം നാനോ ടെക്‌നോളജി രംഗത്ത് നൽകിയ സംഭാവനകൾ നിരവധിയാണ്. എം ജി സർവ്വകലാശാല വൈസ് ചാൻസലറും, സ്‌കൂൾ ഓഫ് എനർജി മറ്റീരിയൽസ് ഡയറക്ടറുമായ പ്രൊഫ. സാബു തോമസും പരിപാടിയിൽ പങ്കെടുക്കും. താൽപര്യമുള്ളവർക്ക് https://forms.gle/uhsAqzkp6hzrpHKi6 എന്ന ലിങ്ക് മുഖേന പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 9446711043, 9400630354.

പരീക്ഷഫലം

2020 ഡിസംബറിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ. (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജൂണിൽ നടന്ന നാലാം സെമസ്റ്റർ ബി.എഡ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 20 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റില്‍ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ ഈ അധ്യയനവര്‍ഷം തുടങ്ങുന്ന ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. 17-ന് അഞ്ച് മണി വരെ അപേക്ഷിക്കാം. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ എം.എസ്സി. ബയോസയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, എം.എ. ഡെവലപ്മെന്റ് സറ്റഡീസ് എന്നിവയാണ് കോഴ്സുകള്‍. ഒരു വിദ്യാര്‍ഥിക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരമാവധി മൂന്ന് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. രണ്ടു പ്രോഗ്രാമുകള്‍ വരെ ജനറല്‍ വിഭാഗത്തിന് 370 രൂപയും എസ്.സി.-എസ്.ടി. വിഭാഗത്തിന് 160 രൂപയുമാണ് ഫീസ്. മൂന്ന് പ്രോഗ്രാമുകള്‍ക്ക് ഇത് യഥാക്രമം 425 രൂപയും 215 രൂപയുമാണ്. അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും admission.uoc.ac.in ലഭ്യമാണ്. ഫോണ്‍: 0494 2407016, 2407017.

പ്രാക്റ്റിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല 2021 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ (സിയുസിബി സിഎസ്എസ)് ബിഎസ്.സി ജിയോഗ്രഫി, എസ്ഡിഇ ബിഎ/ബിഎ അഫ്ദലുല്‍ ഉലമ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

ബിപിഎഡ് സ്‌പെഷ്യല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2019-ലെ ഒന്നാം സെമസ്റ്റര്‍ ബിപിഎഡ് റഗുലര്‍ പരീക്ഷ എഴുതാത്തവര്‍ക്കുള്ള സ്‌പെഷ്യല്‍ പരീക്ഷ സ്‌കൂള്‍ ഓഫ് ഹെല്‍ത് സയന്‍സില്‍ സെപ്തംബര്‍ 16ന് ആരംഭിക്കും.

പരീക്ഷ-അപേക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല നംവബര്‍ 2020-ലെ ഒന്നാം സെമസ്റ്റര്‍ എംഎ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, എംഎ ഇക്കണോമെട്രിക്‌സ്, എംഎ ബിസിനസ് ഇക്കണോമിക്‌സ് റഗലുര്‍(2019 സ്‌കീം- 2020 പ്രവേശനം) പരീക്ഷകള്‍ക്ക് സെപ്തംബര്‍ മൂന്ന് മുതല്‍ പത്ത് വരെ പിഴകൂടാതെയും 15 വരെ 170 രൂപ പിഴയോടെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ടൈംടേബിള്‍

കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം (സിയുസിബി സിഎസ് എസ എസ്ഡിഇ) ബിഎ മള്‍ട്ടിമീഡിയ മൂന്ന്(2018 നവംബര്‍), നാല്(2018 ഏപ്രില്‍), അഞ്ച് (2019 നവംബര്‍) ആറ്(2020 ഏപ്രില്‍) സെമസ്റ്ററുകളുടെയും, ബിഎംഎംസി നാല്(ഏപ്രില്‍ 2020). അഞ്ച് (നവംബര്‍ 2020), ആറ്(ഏപ്രില്‍ 2021) സെമസ്റ്ററുകളുടെയും പ്രാക്റ്റിക്കല്‍, വൈവ പരീക്ഷകളുടെയും പ്രൊജക്റ്റ് പരിശോധനകളുടെയും ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാരജിസ്റ്റ്രേഷൻ

ഓറിയെന്റൽ ടൈറ്റിൽ കോളേജുകളിലെ റെഗുലർ വിദ്യാർഥികളുടെ ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി ഏപ്രിൽ 2021 പരീക്ഷാ രജിസ്റ്റ്രേഷൻ ലിങ്ക് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 07.09.2021 വരെ പിഴയില്ലാതെയും 08.09.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 10.09.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. ഒരോ പേപ്പറിനും 80 വീതവും മറ്റിനങ്ങളിലായി 315/- രുപയുമാണ് പരീക്ഷാഫീസ്.

തീയതി നീട്ടി

നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) പരീക്ഷകൾക്ക് 07.09.2021 വരെ പിഴയില്ലാതെയും 10.09.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 14.09.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം. ബി. എ. റെഗുലർ/ സപ്ലിമെന്ററി (ഒക്റ്റോബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 03 september 2021

Next Story
Victers Channel Timetable September 04: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 04 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express