scorecardresearch
Latest News

University Announcements 03 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 03 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 23, 28, ഒക്‌ടോബര്‍ 3 എന്നീ തീയതികളില്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകള്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഒക്‌ടോബര്‍ 3 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2022 ഒക്‌ടോബര്‍ 7 ലേക്ക് മാറ്റിയിരിക്കുന്നു.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എഡ്. (റെഗുലര്‍ – 2018 സ്‌കീം, സപ്ലിമെന്ററി – 2015 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബര്‍ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.ബി.എ. (ഫുള്‍ടൈം) – സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 10 മുതല്‍ 14 വരെ

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ (യു.ഐ.എം.) എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്കുളള 2022 – 23 വര്‍ഷത്തെ പ്രവേശനത്തിനുളള സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 10 മുതല്‍ 14 വരെ അതാതു കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്.

പ്രാക്ടിക്കല്‍/വൈവ

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017, 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2015, 2014, 2013 അഡ്മിഷന്‍), ആഗസ്റ്റ് 2022 പരീക്ഷയുടെ സൈക്കോളജി & ബയോകെമിസ്ട്രി (കോര്‍ & കോംപ്ലിമെന്ററി) കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 12 മുതല്‍ അതാതു കോളേജുകളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ. (വയലിന്‍), ബി.പി.എ. (മൃദംഗം) പരീക്ഷകളുടെ പ്രാക്ടിക്കല്‍ യഥാക്രമം ഒക്‌ടോബര്‍ 10, 11 തീയതികളില്‍ തിരുവനന്തപുരം ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ പരീക്ഷയുടെ വൈവ ഒക്‌ടോബര്‍ 6, 7 തീയതികളില്‍ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. സൈക്കോളജി പരീക്ഷയുടെ വൈവ ഒക്‌ടോബര്‍ 11, 12 തീയതികളിലും കൗണ്‍സിലിംഗ് സൈക്കോളജി പരീക്ഷയുടെ വൈവ ഒക്‌ടോബര്‍ 13 നും അതാതു കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ഒക്‌ടോബര്‍ 17, 18, 19 തീയതികളില്‍ ആരംഭിക്കുന്ന അഞ്ച്, മൂന്ന്, ഒന്ന് സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്സ്) പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 7 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 11 വരെയും 400 രൂപ പിഴയോടെ ഒക്‌ടോബര്‍ 13 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ. (എസ്.ഡി.ഇ.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഒക്‌ടോബര്‍ 6 മുതല്‍ 12 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ എം.എ. റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.ഢ (അഞ്ച്) ഹാജരാകേണ്ടതാണ്.

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല 2022 ഒക്‌ടോബര്‍ 7 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു മൂന്നാം വര്‍ഷ ബി.എ. (ആന്വല്‍) പാര്‍ട്ട് കകക മെയിന്‍ ആന്റ് സബ്‌സിഡിയറി പരീക്ഷകള്‍ക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ തോന്നയ്ക്കല്‍ എം.ജെ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലും, തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ നെല്ലിക്കാട് മദര്‍ തെരേസ കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

നിലമേല്‍ എന്‍.എസ്.എസ്. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ പുനലൂര്‍ എസ്.എന്‍.കോളേജിലും ഫാത്തിമ മാതാ നാഷണല്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലം എസ്.എന്‍.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. പന്തളം എന്‍.എസ്.എസ്. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ അടൂര്‍ യു.ഐ.ടി.യില്‍ പരീക്ഷ എഴുതേണ്ടതാണ്. മറ്റു പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമില്ല.

കേരളസര്‍വകലാശാലയുടെ ബി.കോം. ആന്വല്‍ സ്‌കീം പാര്‍ട്ട് കകക, അഡീഷണല്‍ ഇലക്ടീവ്, ആഗസ്റ്റ് 2022 (ഏപ്രില്‍/മെയ് സെഷന്‍) യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ മുളയറ ബിഷപ്പ് ജേശുദാസന്‍ സി.എസ്.ഐ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ കൊല്ലം ടി.കെ.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലും പരീക്ഷ എഴുതേണ്ടതാണ്.

SAI – LNCPE എസ്.സി., എസ്.ടി. അഡ്മിഷന്‍ ടെസ്റ്റ്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം SAI – LNCPE, കോളേജിലെ ബി.പിഎഡ്. (4 വര്‍ഷം) ഇന്നവേറ്റീവ് കോഴ്‌സിലേക്ക് ഒഴിവുളള എസ്.സി. (വനിതവിഭാഗം – 3 സീറ്റ്) & എസ്.ടി. (വനിതാവിഭാഗം – 1 സീറ്റ്) സീറ്റുകളിലേക്ക് കേരളത്തില്‍ നിന്നും മാത്രം യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുളള വിദ്യാര്‍ത്ഥികള്‍ പ്രോസ്‌പെക്ടസില്‍ പറയുന്ന നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും ഫിറ്റ്‌നസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും (ഒറിജിനലും പകര്‍പ്പും ) അഡ്മിഷന്‍ ടെസ്റ്റിന് പങ്കെടുക്കുന്നതിനായി ഒക്‌ടോബര്‍ 7 ന് രാവിലെ 9 മണിക്ക് പ്രസ്തുത കോളേജില്‍ എത്തിച്ചേരേണ്ടതാണ്. ഈ വര്‍ഷത്തെ (2022 – 23) അഡ്മിഷന്‍ ടെസ്റ്റിന് മുമ്പ് പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക്: 0471 2412189.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

മഹാത്മാ ഗാന്ധി സ൪വകലാശാല കഴിഞ്ഞ വ൪ഷം(2021)ഡിസംബറിൽ നടത്തിയ ചുവടെ പറയുന്ന പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.

രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.കോം (മോഡൽ 1, 2, 3 2014-2016 അഡ്മിഷൻ റീ അപ്പിയറന്‍സ് , 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്)

രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എ, ബി.എസ്.സി(മോഡൽ 1, 2, 3 2013- 2016 അഡ്മിഷൻ) സപ്ലിമെന്‍ററി

ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.പി.ഇ, ബി.ടി.എസ്(2013 2016 അഡ്മിഷന്‍, റീ അപ്പിയറന്‍സ്)സി.ബി.സി.എസ്.എസ്(മോഡല്‍ 3, ന്യൂ ജനറേഷന്‍).

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 17വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റിൽ.

കഴിഞ്ഞ ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റ൪ മാസ്റ്റ൪ ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ മാനേജ്‌മെന്‍റ് (2020 അ്ഡമിഷന്‍ റെഗുലര്‍, 2019 അഡ്മിഷൻ സപ്ലിമെന്‍ററിയും ഇംപ്രൂവ്‌മെന്‍റും) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 17 വരെ അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ജിയോളജി, കന്പ്യൂട്ടര്‍ സയന്‍സ് ,സ്റ്റാറ്റിസ്റ്റിക്സ് -അപ്ലൈഡ് , പ്ലാന്‍റ് ബയോടെക്നോളജി (റെഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് ജനുവരി 2022) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. (പി.ആർ.ഒ./39/1415/2022)

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം വര്‍ഷ ബി.പി.ടി(2008 അഡ്മിഷൻ മുതൽ സപ്ലിമെന്‍ററി/ മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ പരീക്ഷകൾ ഒക്ടോബ൪ 11 മുതൽ നടത്തും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബി.വോക് അഗ്രോ ഫുഡ് പ്രോസസിംഗ്(ന്യൂ സ്‌കീം 2021 റെഗുലര്‍ അഡ്മിഷന്‍ ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബര്‍ എഴ്, 11 തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കോളേജില്‍ നടക്കും.

പ്രോജക്ട്, വൈവ

ഓഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എച്ച്.ആര്‍.എം(ന്യൂ സ്‌കീം, 2020 അഡ്മിഷന്‍ റെഗുലര്‍/ 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്‍റും സപ്ലിമെന്‍ററിയും, 2018 അഡ്മിഷന്‍ സപ്ലിമെന്‍ററിയും ഓള്‍ഡ് സ്‌കീമും, 2017 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകളുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകള്‍ ഒക്ടോബ൪ ഏഴിന് നടത്തും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പുതിയ പരീക്ഷാ തീയതി

സെപ്റ്റംബര്‍ 28, 29 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റ൪ എം.എ, എം.എസ്.സി, എം.കോം, എം.എ ജെ.എം.സി, എം.എസ്.ഡബ്ല്യു, എം.എം.എച്ച്, എം.ടി.എ, എം.ടി.ടി.എം സി.എസ്.എസ്(2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷൻ സപ്ലിമെന്‍ററി അഫിലിയേറ്റഡ് കോളേജുകളില്‍നിന്നുള്ളവര്‍ക്ക് മാത്രം) പരീക്ഷകള്‍ ഒക്ടോബ൪ ഏഴ്, പത്ത് തീയതികളില്‍ നടക്കും.

പരീക്ഷാ വിജ്ഞാപനമായി

മഹാത്മാ ഗാന്ധി സര്‍വലാശാലയുടെ കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളില്‍ 2020ല്‍ പി.എച്ച്.ഡി പ്രവേശനം നേടി കോഴ്‌സ് വര്‍ക്ക് രണ്ട് സ്‌പെല്ലും പൂര്‍ത്തി യാക്കിയവരുടെ റെഗുലര്‍, സപ്ലിമെന്‍ററി പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഓണ്‍ലൈനിലാണ് അപേക്ഷ നല്കേലണ്ടത്. അപേക്ഷ ഇ – പേ വഴി ഫീസ് ഉള്‍പ്പെടെ (പിഴയില്ലാതെ ഒക്ടോബര്‍ 11 വരെയും 555 രൂപ പിഴയോടെ ഓക്ടോബര് 13 വരെയും 1105 രൂപ പിഴയോടെ ഒക്ടോബ൪ 15വരെയും) സമര്‍പ്പിക്കാം.

ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ട് ആവശ്യമായ രേഖകളും സാക്ഷ്യപ്പെടുത്തലുകളും സഹിതം ഒക്ടോബര്‍ 17ന് വൈകുന്നേരം അഞ്ചിനു മുന്‍പ് സര്‍വകലാശലയിലെ പരീക്ഷാ ഭവനിൽ ലഭിക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റിൽ

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ തീയതിയില്‍ മാറ്റം

ഒക്ടോബര്‍ 12ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബിരുദ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷ ഒക്ടോബര്‍ 13-ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബിഎസ്.സി മാത്തമാറ്റിക്‌സ് & ഫിസിക്‌സ് (ഡബ്ള്‍ മെയിന്‍ സിബിസിഎസ്എസ്-യുജി റഗുലര്‍ നവംബര്‍ 2020 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഹ്യൂമണ്‍ ഫിസിയോളജി സിസിഎസ്എസ് നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പത്താം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

എം.കോം. എസ്.ഡി.ഇ. ഹാള്‍ടിക്കറ്റ് പുതുക്കി

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എംകോം ഏപ്രില്‍ 2021 പരീക്ഷക്ക് പുതുക്കിയ ഹാള്‍ടിക്കറ്റ് ഒക്ടോബര്‍ നാല് മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.

ബി.വോക്. പരീക്ഷാ രജിസ്‌ട്രേഷന്‍ തീയതി നീട്ടി

ഒന്നാം സെമസ്റ്റര്‍ ബി.വോക്. സിബിസിഎസ്എസ് യുജി റഗുലര്‍ നവംബര്‍ 2021 (2021 പ്രവേശനം) പരീക്ഷക്ക് പിഴയില്ലാതെ ഒക്ടോബര്‍ 17 വരെയും 170 രൂപ പിഴയോടെ ഒക്ടാബര്‍ 19 വരെയും രജിസ്റ്റര്‍ ചെയ്യാം

പരീക്ഷാ രജിസ്‌ട്രേഷന്‍

ഒന്നാം സെമസ്റ്റര്‍ ബിഎസ്.സി മാത്തമാറ്റിക്‌സ് & ഫിസിക്‌സ് (ഡബിള്‍ മെയിന്‍ സിബിസിഎസ്എസ്-യുജി റഗുലര്‍ നവംബര്‍ 2020 ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷക്ക് പിഴയില്ലാതെ ഒക്ടോബര്‍ ആറ് വരെയും 170 രൂപ പിഴയോടെ എട്ട് വരെയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ 13-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

മൂല്യനിർണയ ക്യാമ്പുകളിൽ ഹാജരാകണം

കണ്ണൂർ സർവകലാശാലയിൽ 26-09-2022 നു ആരംഭിച്ച മൂല്യനിർണയ ക്യാമ്പുകളിൽ, ചില വിഷയങ്ങളുടെ മൂല്യനിർണയം ഇനിയും പൂർത്തിയായിട്ടില്ലാത്തതിനാൽ, മൂല്യനിർണയം തീരാത്ത വിഷയങ്ങളുടെ ക്യാമ്പുകൾ 2022 ഒക്ടോബർ ആറു മുതൽ തുടർന്നും നടത്തുന്നതാണെന്നും , മൂല്യനിർണയം തീരാത്ത വിഷയങ്ങളുടെ അധ്യാപകർ നിർബന്ധമായും ക്യാമ്പുകളിൽ പങ്കെടുക്കണമെന്നും , അതാതു വിഷയങ്ങളുടെ മൂല്യനിർണയം പൂർത്തീകരിക്കുന്ന മുറക്ക് മാത്രമേ അധ്യാപകരെ ക്യാമ്പുകളിൽ നിന്ന് വിടുതൽ ചെയ്യുകയുള്ളൂ എന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.

പുനക്രമീകരിച്ച പരീക്ഷാ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്

നവരാത്രി പൂജയ്ക്കായി സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവച്ച ഒക്ടോബർ 3ലെ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പരീക്ഷകൾ(ബി.ബി.എ) ഒക്ടോബർ 7നും ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒക്ടോബർ 13നും നടക്കുന്നതായിരിക്കും. ഒക്ടോബർ 3ലെ മാറ്റി വച്ച എല്ലാ പരീക്ഷകളുടേയും പുനക്രമീകരിച്ച തീയ്യതി സംബന്ധിച്ച വിശദാംശങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ടൈം ടേബീൾ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

മാർക്ക് ലിസ്റ്റുകളുടെ ഫോട്ടോകോപ്പി കൂടി സമർപ്പിക്കണം

ഒന്നും രണ്ടും വർഷ പി ജി (വിദൂര വിദ്യാഭ്യാസം) ജൂൺ 2022 ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കുന്നവർ മുൻപ് എഴുതിയ എല്ലാ പരീക്ഷയുടെയും മാർക്ക് ലിസ്റ്റുകളുടെ ഫോട്ടോകോപ്പി കൂടി അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ടതാണ്. 2016 അഡ്മിഷൻ വരെയുള്ളവർ ഓഫ്‌ലൈൻ ആയും അതിനു ശേഷമുള്ളവർ ഓൺലൈൻ ആയുമാണ് അപേക്ഷിക്കേണ്ടത്. പിഴകൂടാതെ ഈ മാസം 15 വരെ അപേക്ഷിക്കാം.

തിയ്യതി നീട്ടി

അഞ്ചാം സെമസ്റ്റർ പരീക്ഷാവിജ്ഞാപനവുമായി ബന്ധപ്പെട്ട ഒക്ടോബർ 6 ന് സർവകലാശാലയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ട രേഖകൾ ഒക്ടോബർ 7ന് വൈകുന്നേരം 5 മണിവരെ സമർപ്പിക്കാം.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി ഡിപ്പാർട്മെന്റിൽ എം എ ഹിന്ദി പ്രോഗ്രാമിന് ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 6 ന് രാവിലെ 10.30 മണിക്ക്‌ വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സംവരണം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷക്ക്‌ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ :89 21 288 025, 82 89 918 100

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റ് ഇന്റഗ്രേറ്റഡ് എം.എസ്.സി സ്‌പോട്ട് അഡ്മിഷന്‍: രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 6 വരെ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്തുന്ന ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 10,11 തീയതികളില്‍ ഓണ്‍ലൈനായി നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 06 വരെ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. റാങ്ക് അടിസ്ഥാനത്തില്‍, ഓണ്‍ലൈന്‍ മീറ്റിങ്ങിന് വിളിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് പ്രവേശനത്തിനായി പരിഗണിക്കുക.

മീറ്റിങ്ങ് ലിങ്ക് സഹിതം ഓണ്‍ലൈന്‍ മീറ്റിംഗിന്റെ വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികളുടെ രജിസ്റ്റേര്‍ഡ് ഇമെയില്‍ വിലാസത്തിലേക്ക് അയക്കും. എസ്.സി/എസ്.ടി സീറ്റുകളിലേക്കുള്ള ഒന്നാമത്തെ സ്‌പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലാ അഡ്മിഷന്‍ വെബ്‌സൈറ്റ് https://cusat.ac.in/ സന്ദര്‍ശിക്കുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 03 october 2022