University Announcements 03 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 03 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സർവകലാശാല

എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് എസ്.സി., എസ്.ടി., സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0477 – 2266245.

കേരളസര്‍വകലാശാലയുടെ പഠനവകുപ്പുകളില്‍ എം.എ. മ്യൂസിക്, എം.എഡ്. എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് വകുപ്പില്‍ നേരിട്ട് ഹാജരാകണം.

കേരളസര്‍വകലാശാലയുടെ പഠനവകുപ്പുകളില്‍ എം.എഡ്., എം.സി.ജെ. എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് വകുപ്പില്‍ നേരിട്ട് ഹാജരാകണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സീറ്റൊഴിവുള്ള കോളേജുകളില്‍ ബിരുദപ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-22 അധ്യയനവര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ടുമെന്റിന് ശേഷമുള്ള ഒഴിവുകള്‍ നികത്തുന്നതിന് അതത് കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് പട്ടിക കോളേജുകള്‍ക്ക് നല്‍കും. നിലവില്‍ അപേക്ഷ പൂര്‍ത്തീകരിച്ച് ഇതുവരെ അലോട്ടുമെന്റ് ലഭിക്കാത്തവരെയും പ്രവേശനം നേടി, ഹയര്‍ ഓപ്ഷനുകള്‍ നിലനില്‍ക്കുന്നവരെയുമാണ് റാങ്കുപട്ടികയില്‍ ഉള്‍പ്പെടുത്തുക. രണ്ടാം അലോട്ടുമെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരില്‍ എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നവരെയും ഇതിലേക്ക് പരിഗണിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് മുമ്പ് കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ഒക്ടോബര്‍ നാല് മുതല്‍ അഞ്ചിന് അഞ്ചു മണിവരെ സമയമുണ്ടാകും.

രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മെയില്‍ ഐ.ഡി. എന്നിവയൊഴികെ എല്ലാ വിധതിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ചെയ്യാം. തിരുത്തലിന് സ്റ്റുഡന്റ് ലോഗിനിലെ എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് നേരത്തെ ക്യാപ് ഐഡിയോടൊപ്പം ലഭിച്ച സെക്യൂരിറ്റി കീ എന്റര്‍ ചെയ്യണം.

മൂന്നാം അലോട്ടുമെന്റിന് ശേഷവും കോളേജുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ സര്‍വകലാശാലാ പ്രവേശനവിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. (admission. uoc.ac.in) വിദ്യാര്‍ഥികള്‍ക്ക് ആവശ്യാനുസരണം കോളേജ് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാം. തിരുത്തലിന് ശേഷം അപേക്ഷ ഫൈനല്‍ സബ്മിറ്റ് നടത്തി പ്രിന്റൗട്ട് സൂക്ഷിക്കണം.

സര്‍വകലാശാലാ കാമ്പസില്‍ എം.എഡ്.

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് താത്പര്യമുള്ളവരും അതിനായി സെപ്റ്റംബര്‍ 22-ന് ശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതുമായവര്‍ അപേക്ഷയുടെ പകര്‍പ്പ്, ബി.എഡ്., പി.ജി., അവസാന വര്‍ഷ മാര്‍ക്കുലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് ഒക്ടോബര്‍ 12-നകം ഇ-മെയിലായി അയക്കണം. വിലാസം cumedadmission2021@gmail.com. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ് സൈറ്റിലെ എജ്യുക്കേഷന്‍ പഠന വകുപ്പിന്റെ അഡ്മിഷന്‍ ലിങ്ക് സന്ദര്‍ശിക്കാം.

യു.ജി., പി.ജി. എൻട്രൻസ് പരീക്ഷാ ഹാൾടിക്കറ്റ്

2021-22 അദ്ധ്യയനവർഷത്തെ സർവകലാശാലാ പഠനവകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകൾ സെന്ററുകൾ എന്നിവയിലെയും യു.ജി., പി.ജി. കോഴ്സുകളിലെ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ 0494 2407016, 7017

എം.ബി.എ. പ്രവേശനം

2021-22 അദ്ധ്യയന വർഷത്തെ സർവകലാശാലാ പഠനവകുപ്പുകളിലേയും സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലേയും എം.ബി.എ. പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനറൽ 835 രൂപയും എസ്.സി., എസ്.ടി. 467 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അസ്സൽ ചലാൻ രശീതി, സ്കോർ കാർഡ്, എസ്.സി., എസ്.ടി. വിഭാഗങ്ങൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 10-ന് വൈകീട്ട് 5 മണിക്ക് മുമ്പായി dcmsoffice@uoc.ac.in, dcmshod@uoc.ac.in എന്നീ ഇ-മെയിലുകളിലേക്ക് അയക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ 0494 2407016, 7017

പി.ജി. പ്രവേശനം അപേക്ഷ നീട്ടി

2021-22 അദ്ധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 13 വരെ നീട്ടി. അപേക്ഷാ ഫീസ് എസ്.സി., എസ്.ടി. 115 രൂപ, മറ്റുള്ളവർ 280 രൂപ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എസ്സ്.സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാം – എസ്. സി, എസ്. ടി വിഭാഗങ്ങൾക്ക് സീറ്റ് ഒഴിവുകൾ

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ എം.എസ്സ്.സി നാനോസയൻസ് & നാനോടെക്നോളജി പ്രോഗ്രാമിന് SC, ST വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്. അപേക്ഷകർക്ക് യോഗ്യതാ സർട്ടിഫക്കറ്റുകളുമായി 06/10/2021 ന് രാവിലെ 10.00 മണിക്ക് പ്രോഗ്രാം കോർഡിനേറ്ററുടെ മുൻപാകെ ഹാജരാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 – 2806402, 9847421467 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

മറ്റു അറിയിപ്പുകൾ

കുസാറ്റില്‍ വിവിധ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍
ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കേന്ദ്രത്തില്‍ എം.എസ്.സി. ഫോറന്‍സിക് സയന്‍സ്, അറ്റ്‌മോസ്‌ഫെറിക് സയന്‍സസ് വകുപ്പില്‍ എം. ടെക് അറ്റ്‌മോസ്‌ഫെറിക് സയന്‍സ് പ്രോഗ്രാം,
കെ.എം. സ്‌കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ്ങില്‍ എം.ടെക്ക് മറൈന്‍ എഞ്ചിനീയറിങ്ങ്, അപ്ലൈഡ് കെമിസ്ട്രി വകുപ്പില്‍ എം.എസ്.സി. കെമിസ്ട്രി, ഫിസിക്കല്‍ ഓഷ്യാനോഗ്രഫി വകുപ്പില്‍ എം.ടെക്. ഓഷ്യന്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ അഞ്ചിന് നടക്കും.

മറൈന്‍ ബയോളജി മൈക്രോബയോളജി ആന്‍ഡ് ബയോകെമിസ്ട്രി വകുപ്പില്‍ എം.എസ്.സി. മറൈന്‍ ബയോളജി, ്ബയോടെക്‌നോളജി വകുപ്പില്‍ എം.എസ്.സി. ബയോടെക്‌നോളജി, എം.എസ്.സി. മൈക്രോ ബയോളജി എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.

വിശദവിവരങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ അഡ്മിഷന്‍ വെബ്‌സൈറ്റ് https:// admissions.cusat.ac.in/ സന്ദര്‍ശിക്കുക.

Read More: University Announcements 01 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 03 october 2021

Next Story
Victers Channel Timetable October 04: വിക്ടേഴ്‌സ് ചാനൽ, ഒക്ടോബർ 04 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com