scorecardresearch

University Announcements 03 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 03 Novermber 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവണ്‍മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. മേഖല, തീയതി, സ്ഥലം എന്ന ക്രമത്തില്‍:

കൊല്ലം, പത്തനംതിട്ട-നവംബര്‍ 04- എസ്. എന്‍ കോളജ്, കൊല്ലം.

തിരുവനന്തപുരം-നവംബര്‍ 05- സെനറ്റ്ഹൗസ്, പാളയം.

വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ടുമായി മുകളില്‍ പറഞ്ഞിരിക്കുന്ന സെന്ററുകളില്‍ രാവിലെ 10നു മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. രജിസ്‌ട്രേഷന്‍ സമയം 8 മണി മുതല്‍ 10 മണി വരെ. സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കില്ല. അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഏതെങ്കിലും കാരണത്താല്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കു സാക്ഷ്യപത്രം നല്‍കി രക്ഷകര്‍ത്താവിനെ അയയ്്ക്കാം.

നിലവില്‍ കോളജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും (Non-creamy Layer Certificate for SEBC Candidates, Community Certificate for SC-ST Candidates, EWS Certificate for EWS Candidates) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം.

മൈനോറിറ്റി സ്റ്റാറ്റസുളള കോളജുകളില്‍ (പ്രോസ്പക്ടസ് പേജ് നം. 70 കാണുക) ഒഴിവുളള എസ.്‌സി/എസ്.ടി സീറ്റുകള്‍ ടി സ്‌പോട്ടില്‍ നികത്തുന്നതാണ്. പ്രസ്തുത വിഭാഗങ്ങളിലെ കുട്ടികളുടെ അഭാവത്തില്‍ ആ സീറ്റുകള്‍ അതാത് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയില്‍ നികത്തപ്പെടും.
കോളജും കോഴ്‌സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ല.

ഇതുവരെ അഡ്മിഷന്‍ ഫീ അടയ്ക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസിനത്തില്‍ (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 930 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) അടയ്ക്കണം. ഇതിനായി പ്രത്യേക സമയം അനുവദിക്കില്ല. മുന്‍പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പ്രസ്തുത പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.

വിവിധ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കും.

ബിരുദാനന്തരബിരുദ പ്രവേശനം: ജനറല്‍ സ്‌പോട്ട് അലോട്ട്‌മെന്റ്

അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആര്‍.ഡി. കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ട ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കുമുളള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബര്‍ ഏഴിനു പാളയത്തെ കേരള സെനറ്റ് ഹാളില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ടുമായി രാവിലെ 10നു മുന്‍പായി റിപ്പോര്‍ട്ട് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. രജിസ്‌ട്രേഷന്‍ സമയം രാവിലെ 8 മുതല്‍ 10 വരെ. ഈ സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല.

അലോട്ട്‌മെന്റ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. ഏതെങ്കിലും കാരണത്താല്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കു സാക്ഷ്യപത്രം നല്‍കി രക്ഷകര്‍ത്താവിനെ അയയ്ക്കാം. നിലവില്‍ കോളജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങുവാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും (Community/Caste Certificate for Community Quota Candidates) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം.

കോളജും കോഴ്‌സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ല. ഇതു വരെ അഡ്മിഷന്‍ ഫീ അടയ്ക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസിനത്തില്‍ (എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 200 രൂപ, മറ്റ് വിഭാഗങ്ങള്‍ക്ക് 1030 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കില്ല. മുന്‍പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പ്രസ്തുത പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം. വിശദവിവരങ്ങള്ക്ക് സര്‍വകലാശാലവെബ്‌സൈറ്റ് (http://admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.

പരീക്ഷാ ഫലം

ജൂലൈയില്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ എം.പി.ഇ.എസ്.പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

നവംബര്‍ 15 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./ എം.കോം. മേഴ്‌സി ചാന്‍സ് (2010 മുതല്‍ 2017 അഡ്മിഷന്‍ വരെ), ജൂലൈ 2022 പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നവംബര്‍ 16ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ ബി.എസ്‌സി. ഡിഗ്രി (മേഴ്‌സിചാന്‍സ് – 2010, 2011, 2012 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്: തീയതി നീട്ടി

അഞ്ചാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം./ബി.പി.എ./ബി.ബി.എ./ബി.സി.എ./ബി.എം.എസ്./ബി.എസ്.ഡബ്ല്യൂ./ബി.വോക്. (സി.ബി.സി.എസ്.എസ്./സി.ആര്‍.സി.ബി.സി.എസ്.എസ്.) (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 &2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി. പിഴകൂടാതെ നവംബര്‍ 10 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫീസ്

നവംബര്‍ 23 ന് ആരംഭിക്കുന്ന നാല്, ആറ്, എട്ട് സെമസ്റ്റര്‍ ബി.എഫ്. എ. (എച്ച്.ഐ.) പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ നാലു വരെയും 150 രൂപ പിഴയോടെ എട്ടു വരെയും 400 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പി ജി ഡിപ്ലോമ ഇന്‍ യോഗ

സെന്റര്‍ ഫോര്‍ യോഗ ആന്‍ഡ് നാച്യുറോപ്പതി ഓണ്‍ലൈന്‍ ഓഫ് ലൈന്‍ ബ്ലെന്റ് മോഡലുള്ള പി.ജി. ഡിപ്ലോമ ഇന്‍ യോഗ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഴ്ചയില്‍ മൂന്നു ദിവസം ഓണ്‍ലൈന്‍ ക്ലാസും ശനി, ദിവസങ്ങളില്‍ ഓഫ്‌ലൈന്‍ ക്ലാസും നടക്കും. അഞ്ചു മണിക്കൂറാണ് ക്ലാസ്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കു രണ്ടു സെമസ്റ്ററുകളായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രായപരിധിയില്ല. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നവംബര്‍ 10ന് മുന്‍പ് സര്‍വകശാലാ കാമ്പസിലെ സെന്റര്‍ ഫോര്‍ യോഗ ആന്‍ഡ് നാച്യുറോപ്പതിയില്‍ ബന്ധപ്പെടണം. ഫോണ്‍:9447569925

എം സി ക്യു പേപ്പര്‍ ഉള്‍പ്പെടുത്തി

നവംബര്‍ 10ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ./ എം.എസ്.സി., എം.കോം. (2021, 2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററിയും ഇംപ്രൂവ്‌മെന്റും പി.ജി.സി.എസ്.എസ്) പരീക്ഷകളില്‍ 2020, 2021 അഡ്മിഷന്‍ വിദ്യാഥികള്‍ക്ക് ഇന്റേണല്‍ മൂല്യനിര്‍ണയത്തിനായി തിയറി പരീക്ഷയ്‌ക്കൊപ്പം എം.സി.ക്യു ചോദ്യ പേപ്പര്‍ കൂടി ഉള്‍പ്പെടുത്തി. ചോദ്യ ബാങ്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.എ, എം.ടി.ടി.എം. (സി.എസ്.എസ് – 2018,2017,2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2015,2014,2013,2012 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് നവംബര്‍ 16 മുതല്‍ 18 വരെ അപേക്ഷ നല്‍കാം. പിഴയോടു കൂടി 19 മുതല്‍ 21 വരെയും സൂപ്പര്‍ഫൈനോടു കൂടി 22 നും അപേക്ഷ സ്വീകരിക്കും. ഫീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സിന്റെ നവംബര്‍ 16 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്സ് ഹ്യൂമന്‍ റൈറ്റ്സ് പബ്ലിക് പോളിസി ആന്‍ഡ്് ഗവേണന്‍സ് (2021 അഡ്മിഷന്‍ റഗുലര്‍, സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് 11 വരെ അപേക്ഷ നല്‍കാം. പിഴയോടു കൂടി 14 വരെയും സൂപ്പര്‍ ഫൈനോടു കൂടി 15 നും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബി.വോക് അഡ്വാന്‍സ്ഡ് കോഴ്സ് ഇന്‍ മള്‍ട്ടി സ്പോര്‍ട്ട് ആന്റ് ഫിറ്റ്നസ് ട്രെയിനിംഗ് (പുതിയ സ്‌കീം, 2020 അഡ്മിഷന്‍ റഗുലര്‍, 2019,2018 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്, ഇംപ്രൂവ്മെന്റ് – സെപ്റ്റംബര്‍ 2022) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ഒന്‍പതു മുതല്‍ മാറമ്പള്ളി എം.ഇ.എസ്. കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ഓഗസ്റ്റില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബി.വോക് അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ (റഗുലര്‍, റീ-അപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 15 മുതല്‍ മാറമ്പള്ളി, എം.ഇ.എസ്. കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്ന്, നാല് സെമസ്റ്റര്‍ എം.എ. അറബിക് പ്രൈവറ്റ് രജിസ്ട്രേഷന്‍ (2019 അഡ്മിഷന്‍ – സെപ്റ്റംബര്‍ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 17 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി ജി പ്രവേശനം: തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍ എന്നിവയിലെ 2022-23 അധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള അവസാന തീയതി ഏഴിനു വൈകീട്ട് മൂന്നു വരെ നീട്ടി. ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം അഞ്ചിനു വൈകീട്ട് നാലു വരെ ലഭ്യമാകും. സീറ്റ് ഒഴിവ് വിവരങ്ങള്‍ക്കായി അതത് കോളജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെടുക.

ലേറ്റ് രജിസ്ട്രേഷന് അവസരം

ഡോ. ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ 2022-23 അധ്യയന വര്‍ഷത്തെ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് ലേറ്റ് രജിസ്ട്രേഷന് അവസരം. താല്‍പര്യമുള്ളവര്‍ അഞ്ചിനു മുമ്പായി അപേക്ഷ സമര്‍പ്പിച്ച് ഏഴിനു രാവിലെ 11ന് ഓഫീസില്‍ ഹാജരാകണം. മുമ്പ് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം ലഭിക്കാത്തവര്‍ക്കും ഹാജരാകാം. ഫോണ്‍: 9745644425, 9946623509.

ട്യൂഷന്‍ ഫീസ്

എസ്.ഡി.ഇ. 2021 പ്രവേശനം പി.ജി. വിദ്യാര്‍ഥികളുടെ മൂന്ന്, നാല് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് 500 രൂപ പിഴയോടു കൂടി 15 വരെ ഓണ്‍ലൈനായി അടയ്ക്കാം.

പരീക്ഷാ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ നവംബര്‍ 2020 പരീക്ഷയുടെയും അവസാന വര്‍ഷ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്നോളജി നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്‍ഡ്് ടെക്നോളജി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രൈവറ്റ് റജിസ്‌ട്രേഷന്‍

2022-23 പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന സമയത്ത് മാത്രമേ ലഭ്യമാവുകയുള്ളൂ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ വിജ്ഞാപനം

സര്‍വകലശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ എം എ / എം എസ് സി / എം സി എ / എം എല്‍ ഐ എസ് സി / എല്‍ എല്‍ എം / എം പി എഡ്/ എം ബി എ/ എം എഡ് ( സി ബി സി എസ് എസ് 2020 സിലബസ് ) റെഗുലര്‍/ സപ്ലിമെന്ററി, നവംബര്‍ 2022 പരീക്ഷ നവംബര്‍ 25 ന് ആരംഭിക്കും. പരീക്ഷയ്ക്ക് പിഴയില്ലാതെ നവംബര്‍ ഒന്‍പതു വരെയും പിഴയോടെ 14 വരെയും അപേക്ഷിക്കാം.

പ്രോജക്റ്റ് തീയതി നീട്ടി

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ എം.എ അറബിക്/ ഇക്കണോമിക്‌സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി ഡിഗ്രി ഏപ്രില്‍ 2022 സെഷന്‍ പരീക്ഷയുടെ ഭാഗമായുള്ള പ്രോജക്റ്റ്, നവംബര്‍ 14നു വൈകിട്ട് നാലിനകം വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.

പ്രോജക്ട് /വൈവ പരീക്ഷകള്‍

നാലാം സെമസ്റ്റര്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഏപ്രില്‍ 2022 (ന്യൂ ജനറേഷന്‍) ന്റെ പ്രോജക്ട് / വൈവ പരീക്ഷ നവംബര്‍ ഏഴിനു ഗവ. കോളേജ് ചൊക്ലിയില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ കോളജുമായി ബന്ധപ്പെടുക.

നാലാം സെമസ്റ്റര്‍ എം. എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ്, ഏപ്രില്‍ 2022 (ന്യൂ ജനറേഷന്‍) പ്രോജക്ട് / വൈവ പരീക്ഷ നവംബര്‍ 10നു ഗവ. ബ്രണ്ണന്‍ കോളജ് തലശേരിയില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ കോളജുമായി ബന്ധപ്പെടുക.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബിരുദ നവംബര്‍ 2021 (2020 അഡ്മിഷന്‍) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം പൂര്‍ത്തിയായ ഫലങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. പൂര്‍ണഫലപ്രഖ്യാപനം മൂല്യനിര്‍ണയം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടത്തും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 03 november 2022

Best of Express