Latest News

University Announcements 03 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 03 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം 2021 അഡ്മിഷന്‍ സമയത്ത് ഹാജരാക്കേണ്ട രേഖകള്‍

കേരളസര്‍വകലാശാലയുടെ 2021 – 22 അദ്ധ്യയന വര്‍ഷത്തിലെ ബിരുദാനന്തരബിരുദ കോഴ്‌സുകളിലേയ്ക്കുളള അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേണ്ട രേഖകള്‍ ചുവടെ ചേര്‍ക്കുന്നു.

  1. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ഏറ്റവും പുതിയ പ്രിന്റൗട്ട്
  2. അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട്
  3. രജിസ്‌ട്രേഷന്‍ ഫീസിന്റേയും അഡ്മിഷന്‍ ഫീസിന്റേയും രസീതുകള്‍
  4. 4. Qualifying Certificates (Original Degree Certificate/Provisional Certificate)
  5. 5. Consolidated Mark list and Marklists
  6. Consolidated Mark list and Marklists
  7. T.C and Conduct Certificate
  8. Non Creamy Layer Certificate (For SEBC Students only)
  9. Caste Certificate (SC/ST Students only), EWS Certificate (For EWS Category)
  10. PWD Certificate ( for Differently abled Candidates)
  11. Eligibility Certificate and Migration Certificate (മറ്റ് സര്‍വകലാശാലയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ബാധകം)
    1. Cancellation Certificate (മുന്‍ വര്‍ഷങ്ങളില്‍ മറ്റേതെങ്കിലും കോഴ്‌സുകള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തി കോഴ്‌സ് പൂര്‍ത്തിയാക്കാത്തവര്‍ 11. Cancellation Certificate അതാത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വാങ്ങേണ്ടതാണ്)

മേല്‍ പറഞ്ഞിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍/രേഖകള്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെ കരുതിവയ്‌ക്കേണ്ടതാണ്.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം -2021 സ്‌പോര്‍ട്‌സ്‌ക്വാട്ട (Supplementary list) ഫൈനല്‍ റാങ്ക് ലിസ്റ്റ്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ്‌ക്വാട്ട (Supplementary list) ഫൈനല്‍ റാങ്ക് ലിസ്റ്റ് നവംബര്‍ 4 ന് പ്രസിദ്ധീകരിക്കും. പ്രവേശനത്തിന് ആഗ്രഹിക്കുന്ന റാങ്ക്‌ലിസ്റ്റില്‍ (സ്‌പോര്‍ട്ട്‌സ് ക്വാട്ട ആദ്യ റാങ്ക് ലിസ്റ്റിലും, സപ്ലിമെന്ററി ലിസ്റ്റിലും) ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ നവംബര്‍ 5 -ാം തീയതി 10.30 ന് മുന്‍പായി കോളേജുകളില്‍ ഹാജരാകേണ്ടതാണ്. നിലവിലുളള റാങ്ക് ലിസ്റ്റില്‍ നിന്നുളള വിദ്യാര്‍ത്ഥികളെ പരിഗണിച്ചതിനുശേഷം മാത്രമേ സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ പരിഗണിക്കുകയുളളൂ.

സ്‌പോര്‍ട്ട്‌സ് ക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദ വിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ സി.ബി.സി.എസ്.എസ്. സി.ആര്‍. നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് ഡിഗ്രി കോഴ്‌സിന്റെ ഒക്‌ടോബര്‍ 18, 20 തീയതികളില്‍ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 17, 18 നും ഒക്‌ടോബര്‍ 21, 22 തീയതികളില്‍ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 15, 16 എന്നീ തീയതികളിലും അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല നവംബര്‍ 16 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ (2013 സ്‌കീം – സപ്ലിമെന്ററി സെഷണല്‍ ഇംപ്രൂവ്‌മെന്റ്) ഒക്‌ടോബര്‍ 2021 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന നവംബര്‍ 8 വരെ അപേക്ഷിക്കാം

കേരളസര്‍വകലാശാല ഒക്‌ടോബര്‍ 27 ന് പ്രസിദ്ധീകരിച്ച സി.ബി.സി.എസ്. ബി.എ. അഞ്ചാം സെമസ്റ്റര്‍ ഫെബ്രുവരി 2021, ആറാം സെമസ്റ്റര്‍ മാര്‍ച്ച് 2021 സ്‌പെഷ്യല്‍ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 8 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി മേഴ്‌സിചാന്‍സ് (2010, 2011 & 2012 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 12 വരെയും 150 രൂപ പിഴയോടെ നവംബര്‍ 17 വരെയും 400 രൂപ പിഴയോടെ നവംബര്‍ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 8 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0477 – 2266245.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എ.ഐ.സി.ടി.ഇ. അംഗീകാരമുളള എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ് (ഡിജിറ്റല്‍ ഇമേജ് പ്രോസസിംഗ് സ്‌പെഷ്യലൈസേഷന്‍), എം.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ (ഒപ്‌ടോഇലക്‌ട്രോണിക്‌സ് ആന്റ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍), എം.ടെക്. ടെക്‌നോളജി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 8 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ.ജര്‍മന്‍, റഷ്യന്‍, ലിംഗ്വിസ്റ്റിക്‌സ്, അറബിക്, സംസ്‌കൃതം, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് എന്നീ പ്രോഗ്രാമുകള്‍ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 8 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ നാനോസയന്‍സ് പഠനവകുപ്പില്‍ എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ നാനോ സയന്‍സ് പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 5 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പി എച്ച്ഡി പ്രവേശന പരീക്ഷ

2021 വർഷത്തിലെ പി എച്ച്ഡി പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു .നവംബർ 5 മുതൽ 16 വരെ www .phd .mgu.ac എന്ന പോർട്ടൽ മുഖേന ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ് .വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ .

സീറ്റൊഴിവ്

മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ എം എ ഹിസ്റ്ററിക്കു എസ് സി , എസ് ടി വിഭാഗങ്ങളിൽ ഒരു ഒഴിവും എം എ ആന്ത്രോപോളജിയിൽ എസ് സി വിഭാഗത്തിൽ നാലും എസ ടി വിഭാഗത്തിൽ ഒന്നും ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട് .യോഗ്യരായ വിദ്യാർഥികൾ നവംബർ 8 നു രാവിലെ 11 മണിക്ക് എല്ലാ അസ്സൽ സെര്ടിഫിക്കറ്റുകളുമായി പുല്ലരിക്കുന്നിലുള്ള സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ എത്തിച്ചേരുക ഫോൺ. 6238852247

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം & ട്രാവൽ മാനേജ്‌മെന്റ്‌ (എം.ടി.ടി.എം)പ്രോഗ്രാമിൽ 2021-22 അധ്യയന വർഷം എൽ. സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിട്ടുള്ള ,ചേരാനാഗ്രഹിക്കുന്ന വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 05.11.2021 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസ്സിലുള്ള സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ എത്തിച്ചേരുക. എൽ.സി വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെ പരിഗണിക്കുന്നതാണ്. Ph.No. 0481-2732922, 9847700527

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പിൽ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി (കെമിസ്ട്രി )ബാച്ചിൽ (2021 അഡ്മിഷൻ)മുസ്ലിം വിഭാഗത്തിലും എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി(ഫിസിക്സ് )ബാച്ചിൽ ജനറൽ ഈഴവ ,മുസ്ലിം,EWS വിഭാഗങ്ങളിലും സീറ്റ് ഒഴിവുണ്ട്.യോഗ്യരായ വിദ്യാർഥികൾ യോഗ്യതാ പരീക്ഷയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബര് 5 നു 12 മണിക്ക് AdAXI സെക്ഷനിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.സംവരണ വിഭാഗത്തിലുള്ള വിദ്യാർഥികൾ നിശ്ചിത സമയത്തു ഹാജരാകാത്ത പക്ഷം ജനറൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികളെ നവംബർ 8 നു രാവിലെ 11 മണിക്ക് പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www. mgu.ac.in.ഫോൺ 7907478110

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പിൽ എം ടെക് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി ബാച്ചിൽ (2021 അഡ്മിഷൻ) ജനറൽ ,ഈഴവ , ധീവര , എൽ സി H O B C വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.യോഗ്യരായ വിദ്യാർഥികൾ യോഗ്യതാ പരീക്ഷയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബര് 5 നു 12 മണിക്ക് AdAXI സെക്ഷനിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.സംവരണ വിഭാഗത്തിലുള്ള വിദ്യാർഥികൾ നിശ്ചിത സമയത്തു ഹാജരാകാത്ത പക്ഷം ജനറൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികളെ നവംബർ 8 നു രാവിലെ 11 മണിക്ക് പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7907478110

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പിൽ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി (കെമിസ്ട്രി , ഫിസിക്സ്) ബാച്ചുകളിലേക്കു എസ് ടി വിഭാഗത്തിൽ ഒന്ന് വീതം സീറ്റ് ഒഴിവുണ്ട് ,.യോഗ്യരായ വിദ്യാർഥികൾ യോഗ്യതാ പരീക്ഷയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബര് 8 നു 3 .30 നു മുൻപായി AdAXI സെക്ഷനിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7907478110

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം എസ് സി ബയോ കെമിസ്ട്രി (സി എസ് എസ് റെഗുലർ / സപ്ലിമെന്ററി )പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കു മുള്ള അപേക്ഷകൾ നവമ്പർ 17 വരെ ഓൺലൈൻ ആയി നൽകാവുന്നതാണ് . പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറാന്നിന് 160 രൂപ നിരക്കിലും ഫീസടക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളേജകളിലെ ബി.ആര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം. ഒന്ന് രണ്ട് സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനും മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കാനും യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. 335 രൂപയാണ് അപേക്ഷാ ഫീസ്. ചലാന്‍ റസീറ്റും അനുബന്ധരേഖകളും സഹിതം നിര്‍ദ്ദിഷ്ട അപേക്ഷ കോളേജ് പ്രിന്‍സിപ്പാള്‍ മുഖാന്തിരം 20-ന് മുമ്പായി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഉറുദു വിഭാഗം കോ-ഓഡിനേറ്റര്‍, അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എം.എ. ഉറുദു പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ 11-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
ബി.എഡ്. പ്രവേശനം അപേക്ഷയില്‍ തിരുത്തല്‍ വരുത്താം

കാലിക്കറ്റ് സര്‍വകലാശാല, 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവസരം. നവംബര്‍ 5 മുതല്‍ 6-ന് വൈകീട്ട് 5 മണി വരെ പ്രവേശന വെബ്‌സൈറ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിനാവശ്യമായ സൗകര്യം ലഭ്യമാണ്. തിരുത്തിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കണം. സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍ 0494 2407016, 7017

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2005 മുതല്‍ പ്രവേശനം നേടിയ, എല്ലാ പരീക്ഷാവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കുള്ള ബി.കോം. പാര്‍ട്ട്-3 സപ്തംബര്‍ 2020 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 22-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, കംപാരറ്റീവ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രത്യേക പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2019 പരീക്ഷയുടെ പ്രത്യേക പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. ഹിന്ദി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കോവിഡ്-19 പ്രത്യക പരീക്ഷാ പട്ടിക

നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ കൂട്ടിച്ചേര്‍ത്ത പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും

പി.ജി. ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് ആന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് മാര്‍ച്ച് 2020 പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 8-ന് നടക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം. എസ്. സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി -സീറ്റ് ഒഴിവ്

കണ്ണൂർ യൂണിവേഴ്‌സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസിലുള്ള സ്കൂൾ ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം. എസ്. സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്. ഇ. ബി. സി., പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽ ഏതാനും ഒഴിവുകൾ ഉണ്ട്. അർഹരായ വിദ്യാർഥികൾ അസ്സൽ സെർട്ടിഫിക്കറ്റുകൾ സഹിതം 2021 നവംബർ 8 നു രാവിലെ 10.30 നു നേരിട്ട് ഹാജരാകണം. ഫോൺ : 9496353817, 0497-2782790.

ബിരുദ പ്രവേശനം- എസ് .സി /എസ്.ടി അലോട്മെന്‍റ്

അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി കോഴ്സുകളിലേക്ക് SC/ST വിഭാഗക്കാർക്ക് മാത്രമായുള്ള അലോട്മെന്‍റ് 2021 നവംബർ 3 ന് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ് ലഭിച്ചവർ 2021 നവംബർ 5 ന് അകം SBI e-pay വഴി അഡ്മിഷന്‍ ഫീസ് നിർബന്ധമായും അടക്കേണ്ടതുമാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാവുന്നതാണ്. അഡ്മിഷൻ ഫീസ് 770/- രൂപയാണ്. ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല. അലോട്ട്മെന്‍റ് ലഭിച്ചവർ Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ചവർ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ അവരുടെ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് E PAY വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 2021 നവംബർ 3,5 തീയതികളില്‍ അലോട്ട്മെന്‍റ് ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ, അതാത് കോളേജ് പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, അലോട്മെന്‍റ് മെമ്മോ.

2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്.

  1. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്.

4.ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

5.വിടുതൽ സർട്ടിഫിക്കറ്റ്.

6.കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്.

  1. അസ്സൽ കമ്മ്യുണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്),
  2. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്.
  3. HSE,VHSE,THSE,CBSC,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്.

10.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.

11.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌.

ഹെല്‍പ്പ് ലൈൻ നമ്പറുകള്‍ :0497 2715261,7356948230 ഇ മെയിൽ ഐഡി: ugsws@ kannuruniv.ac.in വെബ്സൈറ്റ് : www. admission.kannuruniversity.ac.in

എം.സി.എ – എൻ ആർ ഐ സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഇൻഫോർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ഒന്നാം സെമസ്റ്റർ എം.സി.എ കോഴ്‌സിൽ എൻ.ആർ.ഐ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ 09-11-2021 ചൊവ്വാഴ്ച 10.30 ന് ആവശ്യമായ ഒറിജിനൽ രേഖകളോടെ പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്.

എം.സി.എ (എസ് സി / എസ് ടി വിഭാഗം) സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പാലയാട് കാമ്പസിലെ (തലശ്ശേരി) ഐ.ടി സെൻറ്ററിൽ ഒന്നാം സെമസ്റ്റർ എം.സി.എ കോഴ്‌സിൽ എസ്.സി ,എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾക്ക് 05-11-2021 വെള്ളിയാഴ്‌ച 10.30 ന് കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ആവശ്യമായ ഒറിജിനൽ രേഖകളോടെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ് .

ഒന്നാം സെമസ്റ്റർ പരീക്ഷകൾ

ഗവ. കോളേജ് പെരിങ്ങോമിലെ ഒന്നാം സെമസ്റ്റർ എം. എം. ഇംഗ്ലിഷ് (റെഗുലർ), ഒക്റ്റോബർ 2020 പരീക്ഷകൾ 10.11.2021 ന് ആരംഭിക്കും.

പ്രായോഗിക പരീക്ഷകൾ

ഏഴാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ) നവംബർ 2019, ആറാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 സിവിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ യഥാക്രമം 08.11.2021, 10.11.2021 തീയതികളിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂരിൽ വച്ച് നടത്തുന്നതാണ്. പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 02 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 03 november 2021

Next Story
Kerala SSLC class X Result 2019 How to Check: എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾKerala SSLC class X Result,sslc, sslc result, sslc 10th class result, kerala sslc result 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com