scorecardresearch

University Announcements 03 May 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 03 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം നടത്തിയ എം.എ ഇംഗ്ലീഷ് (പ്രീവിയസ് & ഫൈനല്‍) സപ്ലിമെന്‍ററി (വിദൂര വിദ്യാഭ്യാസം – ആന്വല്‍ സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍. കേരളസര്‍വകലാശാല ബി.വോക്ക് ഫുഡ് പ്രോസസിംഗ് (359), ബി.വോക്ക് ഫുഡ് പ്രോസസിംഗ് ആന്‍ഡ് മാനേജ്മെന്‍റ് (356) കോഴ്സുകളുടെ നാലാം സെമസ്റ്റര്‍ ഒക്ടോബര്‍ 2022, അഞ്ചാം സെമസ്റ്റര്‍ ജനുവരി 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 മെയ് 22 മുതല്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ വിദൂര വിദ്യാഭ്യാസം (2020 അഡ്മിഷന്‍ റെഗുലര്‍, 2019, 2018 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്സൈറ്റില്‍.

എം.ബി.എ (ഫുള്‍ടൈം) ജി. ഡീ & ഇന്‍റര്‍വ്യൂ

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്മെന്‍റ് പഠനകേന്ദ്രങ്ങളില്‍ (യു.ഐ.എം.) എം.ബി.എ. (ഫുള്‍ടൈം) കോഴ്സിലേക്ക് 2023 – 24 വര്‍ഷത്തെ പ്രവേശനത്തിനായുള്ള ജി.ഡീ & ഇന്‍റര്‍വ്യൂ 2023 മെയ് 11 ന് , 10 മണിക്ക് ഐ.സി.എം, പൂജപ്പുര, യു.ഐ.എം, കൊല്ലം, അടൂര്‍, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫക്കറ്റുകളുമായി അറിയിപ്പ് കിട്ടിയിട്ടുള്ള കേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരാക്കുക. എം.ബി.എ സെക്കന്‍റ് ഫേസ് അഡ്മിഷനുള്ള രജിസ്ട്രേഷന്‍ തിയതി ജൂണ്‍ 31 വരെ നീട്ടിയിരിക്കുന്നു.

പ്രാക്ടിക്കല്‍/ പ്രോജക്ട് /വൈവ

കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്സി ഏപ്രില്‍ 2023 (റെഗുലര്‍- 2020 അഡ്മിഷന്‍ , സപ്ലിമെന്‍ററി – 2019, 2018 അഡ്മിഷന്‍, 2013-2017 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ സുവോളജി/ പോളിമര്‍ കെമിസ്ട്രി/ ജോഗ്രഫി എന്നിവയുടെ പ്രാക്ടിക്കല്‍/ പ്രോജക്ട് /വൈവ പരീക്ഷകള്‍ 2023 മെയ് 15 മുതല്‍ വിവിധ കോളേജുകളില്‍ ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കല്‍ 2023 മെയ് 15 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് പരീക്ഷയോടനുബന്ധിച്ചുള്ള പ്രോജെക്ട് ഇവാലുവേഷനും വൈവ പരീക്ഷയും അഫിലിയേറ്റഡ് കോളേജുകളില്‍ മെയ് 17, 18 , 19 തീയതികളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.കോം കൊമേഴ്സ് & ടാക്സ് പ്രൊസീ ജിയര്‍ ആന്‍റ് പ്രാക്ടീസ് പരീക്ഷയുടെയും ബി.കോം കൊമേഴ്സ് &മാു; ഹോട്ടല്‍ മാനേജ്മെന്‍റ് & കാറ്ററിംഗ് , ഏപ്രില്‍ 2023 പരീക്ഷയുടെയും വൈവ വോസി 2023 മെയ് 17, 18 തീയതികളില്‍ നടത്തുന്നതാണ്. ബി.കോം കൊമേഴ്സ് & ഹോട്ടല്‍ മാനേജ്മെന്‍റ് & കാറ്ററിംഗ് കോഴ്സിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ 2023 മെയ് 15 ന് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍. കേരളസര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ മലയാളം &മാു; മാസ് കമ്മ്യൂണിക്കേഷന്‍ (116) , ബി.എ ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍ (128), ഏപ്രില്‍ 2023 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ (വൈവ-വോസി) പരീക്ഷകള്‍ യഥാക്രമം മെയ് 15, 16 തീയതികളില്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍ ബി.പി.എ( വീണ) ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മെയ് 18, 19 തീയതികളില്‍ തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍. കേരളസര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ വൈവ വോസി പരീക്ഷ 2023 മെയ് 15, 16 തീയതികളില്‍ തിരുവനന്തപുരം ഗവ. കോളേജ് ഫോര്‍ വുമണ്‍സില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

സ്റ്റഡി മെറ്റീരിയല്‍സ്

വിദൂര വിദ്യാഭ്യാസ വിഭാഗം 2021 അഡ്മിഷന്‍ മൂന്നാം സെമസ്റ്റര്‍ പി ജി പ്രോഗ്രാമുകളുടെ സ്റ്റഡി മെറ്റീരിയല്‍സ് മെയ് 6 മുതല്‍ 12 വരെ തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫീസില്‍നിന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ് നേരിട്ട് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് മെയ് 15ന് ശേഷം തപാലില്‍ അയക്കുന്നതാണ് വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

ഒന്നാം വര്‍ഷ ബി.എച്ച്.എം. (2016, 2018 പ്രവേശനം) സെപ്റ്റംബര്‍ 2021, 2022, രണ്ടാം വര്‍ഷ ബി.എച്ച്.എം. (2017 പ്രവേശനം)സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍  പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. (2018 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ജൂണ്‍ 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസടച്ച രസീത് സഹിതം പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.  

‘ കീം ‘ മോക്ക് പരീക്ഷ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ 2023 ‘ കീം  ‘ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മെയ് 13-ന് മോക്ക് പരീക്ഷ നടത്തുന്നു. പേപ്പര്‍ ഒന്ന്- ഫിസിക്സ്,  കെമിസ്ട്രി രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും പേപ്പര്‍ രണ്ട്- മാത്തമാറ്റിക്സ് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലര വരെയുമാണ്. ഓണ്‍ലൈനില്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാനും അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കുമായി ബന്ധപ്പെടുക. www.cuiet.info 9188400223, 04942400223, 9567172591.

പ്രോജക്ട് പരിശോധന

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (എച്ച്.സി.എം.) മൈനര്‍ പ്രോജക്ട് പരിശോധനയും പരീക്ഷയും അഞ്ചിന് നടക്കും.

പരീക്ഷാ രജിസ്‌ട്രേഷന്‍

രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് വിദൂരവിഭാഗം വഴിയുള്ള വിദ്യാര്‍ഥികള്‍ക്ക്  മാത്രം മെയ് 15 വരെ 170 രൂപ പിഴയോടെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂല്യനിര്‍ണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. (സി.ബി.സി.എസ്.എസ്.) നവംബര്‍ 2022 റഗുലര്‍, 2021 സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മെയ് ഒമ്പതിനും വിദൂരവിഭാഗം പി.ജി. ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടേത് എട്ടിനും തുടങ്ങും. ബന്ധപ്പെട്ട അധ്യാപകര്‍ പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് ഉത്തരവ് കൈപ്പറ്റി അതത് ക്യാമ്പുകളില്‍ ഹാജരാകണം.

ഗവേഷണ ശില്പശാല

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠന വിഭാഗം കോഴിക്കോട് സി.ആര്‍.സിയുടെയും പൊളിറ്റിക്കല്‍ സയന്‍സ് കളക്ടീവിന്റെയും സഹകരണത്തോടെ മെയ് നാലിനും അഞ്ചിനും ഗവേഷണ ശില്പശാല നടത്തും. വ്യാഴാഴ്ച രാവിലെ 11.30-ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ദര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.

MG University Announcements: എംജി സർവകലാശാല

യു.ജി നാല്, അഞ്ച് സെമസ്റ്റർ സ്‌പെഷ്യൽ പരീക്ഷ

സർവകലാശാലയെ പ്രതിനിധീകരിച്ച് കലാകായിക മത്സരങ്ങൾ, എൻ.സി.സി പ്രീ ആർ.ഡി ക്യാമ്പ് എന്നിങ്ങനെ വിവിധ പരിപാടികളിൽ പങ്കെടുക്കേണ്ടിവന്നതിനാൽ നാല്, അഞ്ച് സെമസ്റ്റർ (സി.ബി.സി.എസ് – യുജി) പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരം നൽകും.

ഈ വിഭാഗത്തിലുള്ള വിദ്യാർഥികളുടെ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (https://www.mgu.ac.in) പ്രസിദ്ധീകിരിച്ചിട്ടുണ്ട്.

രജിസ്റ്റർ ചെയ്തശേഷം എഴുതാൻ സാധിക്കാതിരുന്ന പരീക്ഷകൾ യഥാക്രമം മെയ്  നാല്, അഞ്ച് തീയതികളിൽ ആരംഭിക്കുന്ന നാല്, അഞ്ച് സെമസ്റ്റർ പരീക്ഷകളിൽ പുതിയ രജിസ്‌ട്രേഷൻ ഇല്ലാതെ പഴയ ഹാൾ ടിക്കറ്റ് ഉപയോഗിച്ച് ഇവർക്ക് എഴുതാനാകും.

ഈ പരീക്ഷകൾ സ്‌പെഷ്യൽ പരീക്ഷകളായും ആദ്യ അവസരമായും പരിഗണിച്ചാണ് തുടർ നടപടികൾ സ്വീകരിക്കുക.

യു.ജി.സി -നെറ്റ്, ജെ.ആർ.എഫ് പരിശീലനം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി -നെറ്റ്, ജെ.ആർ.എഫ് പരീക്ഷയുടെ ജനറൽ പേപ്പറിൻറെ പരിശീലന പരിപാടി ആരംഭിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0481 2731025 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെൻറേഷൻ ആൻറ് ഓട്ടോമേഷൻ(2020 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് എട്ടു മുതൽ അതത് കോളജുകളിൽ നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.

Kannur University Announcements: കണ്ണൂർ സർവകലാശാല

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 03 may 2023

Best of Express