Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

University Announcements 03 May 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 May 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 03 May 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

എം.എഡ്., എം.ടെക്., പി.ജി. അഡ്മിഷന്‍ – അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷനില്‍ 2021 – 22 വര്‍ഷത്തെ എം.എഡ്. കോഴ്‌സിന് അഡ്മിഷന്‍ നേടുന്നതിനുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നടത്തുന്നത്. 2021 ജൂണില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്കുളള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബി.എഡ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബി.എഡ്. വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് കാര്യവട്ടം സി.എസ്.എസ്. ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2308328, 0471 2304718

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്., പി.ജി. എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷനുളള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സര്‍വകലാശാല ഹെല്‍പ്പ്‌ഡെസ്‌ക്/എന്‍ക്വയറി സേവനം താല്‍ക്കാലികമായി നിര്‍ത്തി

കോവിഡ് 19 വ്യാപനത്തിന്റേയും സര്‍ക്കാര്‍ നിയന്ത്രണങ്ങളുടേയും പശ്ചാത്തലത്തില്‍ കേരളസര്‍വകലാശാലയുടെ ഹെല്‍പ്പ്‌ഡെസ്‌ക്/എന്‍ക്വയറി കൗണ്ടറുകളുടെ നേരിട്ടുളള സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. 9188526670, 9188526671, 9188526674, 9188526675 എന്ന ഫോണ്‍ നമ്പറുകളിലും examhelpdesk1@keralauniversity.ac.in, examhelpdesk2@keralauniversity.ac.in എന്ന ഇ-മെയില്‍ ഐ.ഡി.കളില്‍ കൂടിയും അന്വേഷണങ്ങള്‍ നടത്താവുന്നതാണ്.

MG University Announcements: എംജി സർവകലാശാല

കോവിഡ് നിയന്ത്രണം; എം.ജി.സർവകലാശാല അടച്ചു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാല മെയ് ഒൻപതു വരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായും അടച്ചിടും. ഈ കാലയളവിൽ സേവനങ്ങൾ ഓൺലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂ. സർവകലാശാലയിൽ നിന്നും ഓൺലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കായി അപേക്ഷകൾ ഇമെയിൽ മുഖേന അയയ്ക്കാവുന്നതാണ്. (ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in).

പരീക്ഷഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് മൈക്രോബയോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രൈവറ്റ് രജിസ്ട്രേഷൻ

പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന വിവിദ പ്രോഗ്രാമുകളിലേക്ക് 500 രൂപ പിഴയോട് കുടി മെയ് 5 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് സമർപ്പിക്കേണ്ട അവസാന തീയതി – മെയ് 14.

അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്താം

ഒന്നാം സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ (ഒക്ടോബർ/നവംബർ 2020) പരീക്ഷകൾക്ക് അപേക്ഷിക്കുന്ന സപ്ലിമെന്ററി പരീക്ഷാർഥികൾ അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്തി അയച്ചാൽ മതിയാകും. എന്നാൽ റെഗുലർ വിദ്യാർഥികളുടെ അപേക്ഷകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി അയക്കേണ്ടതാണ്.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 15.05.2021 വരെയും പിഴയോടുകൂടെ 19.05.2021 വരെയും നീട്ടി. അപേക്ഷകളുടെ ഹാർഡ് കോപ്പിയും ചലാനും 26.05.2021 ന് വൈകുന്നേരം 5 മണിക്കകം സർവകലശാലയിൽ സമർപ്പിക്കണം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 03 may 2021

Next Story
നീറ്റ്‌ പിജി പരീക്ഷ നാലുമാസത്തേക്ക് മാറ്റിവെച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express