scorecardresearch

University Announcements 03 March 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 03 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷകളുടെ രജിസ്ട്രേഷന്‍

കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് /
സി.ആര്‍ സി.ബി.സി.എസ്.എസ് ബി. എ/ ബി.എസ്.സി/ ബി.കോം/ ബി.സി.എ/ ബി.ബി.എ/ ബി.പി.എ/ബി.എം.എസ് / ബി.എസ്.ഡബ്ല്യു/ ബി.വോക് (മേഴ്സി ചാന്‍സ് 2017 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ മാര്‍ച്ച് 8 വരെയും 150 രൂപ പിഴയോടുകൂടി മാര്‍ച്ച് 13 വരെയും 400 രൂപ പിഴയോടുകൂടി മാര്‍ച്ച് 15 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 മാര്‍ച്ച് 9ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ റെഗുലര്‍ (2020 സ്കീം – 2021 അഡ്മിഷന്‍) സപ്ലിമെന്‍ററി (2020 സ്കീം – 2020 അഡ്മിഷന്‍, 2018 സ്കീം – 2019 അഡ്മിഷന്‍), മേഴ്സി ചാന്‍സ് (2009 സ്കീം – 2010 മുതല്‍ 2013 അഡ്മിഷന്‍, 2014 സ്കീം- 2014 മുതല്‍ 2017 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍. റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഇന്‍റേണ്‍ഷിപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 മെയ് 31.

കേരളസര്‍വകലാശാല 2023 മാര്‍ച്ച് 20ന് ആരംഭിക്കുന്ന ആദ്യ വര്‍ഷ ബി.എഫ്.എ (ഇന്‍റെഗ്രേറ്റഡ്) ഡിഗ്രി മാര്‍ച്ച് 2023 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദ വിവരം വെബ്സൈറ്റില്‍. കേരള സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍,മാര്‍ച്ച് 2023 ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.എം.എസ് ഹോട്ടല്‍ മാനേജ്മെന്‍റ് (ജനുവരി 2023) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 20 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍. ഇക്ബാല്‍ കോളേജില്‍ കോഴ്സുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.

കേരളസര്‍വകലാശാല സെന്‍റര്‍ ഫോര്‍ അഡല്‍റ്റ് ആന്‍ഡ് കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ ആന്‍ഡ് എക്സ്റ്റന്‍ഷന്‍ പെരിങ്ങമ്മല, ഇക്ബാല്‍ കോളേജില്‍ നടത്തി വരുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (6 മാസം), സര്‍ട്ടിഫിക്കെറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (4 മാസം), സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ (3 മാസം) എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: പ്ലസ് ടു/ പ്രീ-ഡിഗ്രി. ഉയര്‍ന്ന പ്രായപരിധി ഇല്ല. കോഴ്സില്‍ ചേരുന്നതിനുള്ള അപേക്ഷഫോം കോളേജില്‍ ലഭ്യമാണ്. താല്പര്യമുള്ളവര്‍ മാര്‍ച്ച് 15-നുമുന്‍പായി എന്ന കോളേജ് ഓഫീസിലോ, നമ്പറുകളിലേക്കോ 9846671765,6282382887,9946098049 ബന്ധപ്പെടുക.

ഹെല്‍ത്ത് സയന്‍സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

കേരളസര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈല്‍ഡ് ഡെവലപ്മെന്‍റ് സെന്‍ററുമായി (ഇഉഇ) സഹകരിച്ചു നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍ അഡോളസെന്‍റ് ആന്‍ഡ് ഫാമിലി കൗണ്‍സിലിങ് കോഴ്സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. ഉയര്‍ന്ന പ്രായപരിധിയില്ല. കോഴ്സ് ഫീസ് : 25000 രൂപ.

MG University Announcements: എംജി സർവകലാശാല

ഐ.ഡി.ഡി ഹാക്കത്തോൺ; ആശയങ്ങൾ മാർച്ച് 24 വരെ സമർപ്പിക്കാം

കാഞ്ഞിരപ്പള്ളി എയ്ഞ്ചൽ വില്ലേജിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ഇൻകുബേഷൻ കേന്ദ്രം നടത്തുന്ന ബിൽഡ് യുവർ ലെഗോ ഹാക്കത്തോണിൽ  മാർച്ച് 24 വരെ ആശയങ്ങൾ സമർപ്പിക്കാം. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനും ഉയർച്ചയ്ക്കും ഉപകരിക്കുന്ന ആശയങ്ങളാണ് നൽകേണ്ടത്.

ഏറ്റവും മികച്ച ആശയങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും ഒന്നര ലക്ഷം രൂപ വരെ സമ്മാനമായി നൽകും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും  iddhackathon.com എന്ന ലിങ്ക് വഴി അപേക്ഷിക്കാം.  മികച്ച ആശയങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന രീതിയിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് സഹായം നൽകും.

എം.ജി. യൂണിവേഴ്‌സിറ്റി ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററും(ബി.ഐ.ഐ.സി) ഭിശേഷിക്കാരുടെ ക്ഷേമ രംഗത്ത് സജീവമായ കാഞ്ഞിരപ്പള്ളിയിലെ സന്നദ്ധ സ്ഥാപനമായ വി കെയർ സെൻററും സംയുക്തമായാണ് സംസ്ഥാനത്ത് ആദ്യമായി ഭിശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമിടുന്ന സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെൻറർ തുടങ്ങിയത്.

ദേശീയ സെമിനാർ നടത്തി

സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് മേധാവി ഡോ. ജെ.വി. ആശ അധ്യക്ഷത വഹിച്ചു.

 മലേഷ്യയിലെ വവസാൻ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ മുൻ അക്കാദമിക് വൈസ് ചാൻസലർ ഡോ. മോഹൻദാസ് ബി. മേനോൻ, മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ്, കേരള സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഡോ. കെ.സി. ബൈജു, എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടർ ഡോ. ടോണി കെ. തോമസ് തുടങ്ങിയവർ പ്രഭാഷണം നടത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻറെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

സമാപന സമ്മേളനം സർവകലാശാലാ രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ജെ.വി. ആശ, ഡോ. എസ്. സ്മിത എന്നിവർ സംസാരിച്ചു.

കാന്റീൻ; ക്വട്ടേഷൻ ക്ഷണിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്റ്റുഡന്റ്്സ് കാന്റീൻ കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  നിബന്ധനകളും വ്യവസ്ഥകളും ക്വട്ടേഷൻ ഫോറവും എഡി.ബി 1 സെക്ഷനിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്.

സീൽ ചെയ്ത ക്വട്ടേഷനുകൾ മാർച്ച് 14ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപ് രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം-686560 എന്ന വിലാസത്തിൽ സമർപ്പിക്കണം.  ഫോൺ: 9747772069

പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ടാം സെമെസ്റ്റർ സി.ബി.സി.എസ്.എസ് (2015,2016 അഡ്മിഷനുകൾ റീ-അപ്പിയറൻസ്, 2013,2014 അഡ്മിഷൻ മെഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് – ബി.എസ്.സി സൈബർ ഫോറൻസിക് (20152018 അഡ്മിഷനുകൾ റീ-അപ്പിയറൻസ്, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 17 മുതൽ 22 വരെ അപേക്ഷ സമർപ്പിക്കാം.

പിഴയോടു കൂടി മാർച്ച് 23 നും സൂപ്പർ ഫൈനോടു കൂടി മാർച്ച് 24 മുതൽ 28 വരെയും അപേക്ഷ സ്വീകരിക്കും.  വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2022 ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (2018,2017,2016 അഡ്മിഷൻ സപ്ലിമെൻററി, 2015,2014,2013,2012 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാർച്ച് 17 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (പി.ജി.സി.എസ്.എസ് – 2019 നു മുമ്പുള്ള(2012-2018) അഡ്മിഷൻ സപ്ലിമെൻററി – ജനുവരി 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാർച്ച് 18 വരെ ഡെപ്യൂട്ടി രജിസ്ട്രാർ 7 (പരീക്ഷ)യ്ക്ക് സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സര്‍വകലാശാലയില്‍ വാഹനനിയന്ത്രണം

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചക്ക് 12 മണി വരെ പ്രധാന കവാടത്തിലൂടെ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. കാമ്പസിലെത്തുന്നവര്‍ പാര്‍ക്കിംഗ്, സുരക്ഷാ എന്നിവ സംബന്ധിച്ച് പോലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

അന്തര്‍ദേശീയ അറബി ഭാഷ കോണ്‍ഫറന്‍സ്
കാലിക്കറ്റിലെ ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

ദുബായ്  ഷെയ്ഖ് സായിദ് യൂണിവേഴ്സിറ്റിയില്‍ മാര്‍ച്ച് 3 മുതല്‍ 5 വരെ നടക്കുന്ന 5-ാമത് അന്തര്‍ദേശീയ അറബിക് കോണ്ഫറന്‍സിന്റെ ഭാഗമാവാന്‍ കാലിക്കറ്റിലെ ഗവേഷകരും. സര്‍വ്വകലാശാല അറബിക് പഠന വിഭാഗത്തിലെ മൂന്ന് ഗവേഷകരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. അന്തരാഷ്ട്ര തലത്തിലുള്ള നിരവധി ഗവേഷകരും അധ്യാപകരും കോണ്ഫറന്‍സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ‘അറബി ഭാഷ പഠനം കാലിക്കറ്റ് അറബി വിഭാഗം പഠന വകുപ്പില്‍ : രീതിശാസ്ത്രം അധ്യാപനം’ എന്ന വിഷയത്തില്‍ നാസര്‍ കെ, ‘അറബി ഭാഷ പഠനവും നൂതന സാങ്കേതിക വിദ്യയും’ എന്ന വിഷയത്തില്‍ നാശിദ്. വി, ‘ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യിലെ പ്രായോഗിക അറബി ഭാഷ പഠന രീതികള്‍’ എന്ന വിഷയത്തില്‍ സൈനുദ്ധീന്‍ ചോലയില്‍ എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക എന്ന് വകുപ്പു മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി അറിയിച്ചു.

മോളിക്യുലാര്‍ ബയോളജി ട്രെയ്‌നിംഗ് പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യുലാര്‍ ബയോളജി ഏപ്രിലില്‍ ആരംഭിക്കുന്ന ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെയും റിസര്‍ച്ച് പ്രൊജക്‌ടോടു കൂടിയ ആറു മാസത്തെയും പരിശീലനത്തിലേക്ക് ഏതെങ്കിലും ബയോളജി വിഭാഗത്തില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും റഫറന്‍സ് ലെറ്ററും നല്‍കും. താല്‍പര്യമുള്ളവര്‍ 26-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ ലിങ്കും സര്‍വകലാശാലാ വെബൈസറ്റില്‍. ഫോണ്‍ – 9746867623 (ഡോ. വി.എം. കണ്ണന്‍, ഡയറക്ടര്‍, സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യുലാര്‍ ബയോളജി).

 പെന്‍ഷന്‍കാര്‍ ആദായനികുതി വിഹിതം നല്‍കണം

കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാരില്‍ ആദായനികുതി നല്‍കേണ്ടവര്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്രതിമാസ പെന്‍ഷനില്‍ നിന്നും മുന്‍കൂറായി ഈടാക്കേണ്ട നികുതി വിഹിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 20-ന് മുമ്പായി വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള നിശ്ചിത ഫോമില്‍ സര്‍വകലാശാലാ ധനകാര്യവിഭാഗത്തെ അറിയിക്കണം. പെന്‍ഷന് പുറമെയുള്ള വരുമാനങ്ങള്‍ക്ക് ആദായനികുതി കണക്കാക്കണമെങ്കില്‍ പ്രസ്തുത വിവരങ്ങള്‍ കൂടി ഫോമില്‍ ചേര്‍ക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 27-ന് തുടങ്ങും.  

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 16 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 20 വരെയും അപേക്ഷിക്കാം.  

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ബോട്ടണി മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളജി , ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി ( 2020 സിലബസ്) റെഗുലർ / സപ്ലിമെൻററി മെയ് 2022 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം / ഫോട്ടോ കോപ്പി / സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് മാർച്ച് 15 ന് വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ എം ബി എ / എൽ എൽ എം പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ റെഗുലർ (2022 പ്രവേശനം) സപ്ലിമെൻററി പരീക്ഷാഫലങ്ങളും എം ബി എ / എൽ എൽvഎം/ എം എ ഇംഗ്ലീഷ് പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ റെഗുലർ (2021 പ്രവേശനം) സപ്ലിമെൻററി പരീക്ഷാഫലങ്ങളും പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്കായി മാർച്ച് 15ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 03 march 2023