scorecardresearch
Latest News

University Announcements 03 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 03 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ.മ്യൂസിക്, എം.എ. മ്യൂസിക് വീണ/വയലിന്‍/മൃദംഗം/ഡാന്‍സ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീം ആറാം സെമസ്റ്റര്‍ റെഗുലര്‍ സെപ്റ്റംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. 2019 അഡ്മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2018 & 2017 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 9 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 11 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തുന്ന ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ദ്വിവത്സര കോഴ്‌സ് – 2020 സ്‌കീം) ഒന്നും മൂന്നും സെമസ്റ്റര്‍ റെഗുലര്‍ പരീക്ഷകള്‍ക്കുളള അപേക്ഷകള്‍ ഓണ്‍ലൈനായും ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കുളള അപേക്ഷകള്‍ ഓഫ്‌ലൈനായും പിഴകൂടാതെ മാര്‍ച്ച് 10 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 15 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തുന്ന എം.പി.ഇ. (പ്രീവിയസ് ആന്റ് ഫൈനല്‍ – ആന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് 9 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 14 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.സി.എ. (എസ്.ഡി.ഇ.), 2021 നവംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്), 2021 മെയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (എസ്.ഡി.ഇ.) എന്നീ ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി ഇ.ജെ.കകക (മൂന്ന്) സെക്ഷനില്‍ മാര്‍ച്ച് 4 മുതല്‍ 11 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

മാർച്ച് 8, 10, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2020 അഡ്മിഷൻ – റഗുലർ / 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 21, 23, 25 തീയതികളിലേക്ക് മാറ്റി പുനക്രമീകരിച്ചു.

ടെക്നിക്കൽ അസിസ്റ്റന്റ് – താൽകാലിക നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിന് കീഴിലുള്ള ഡോ. ആർ. സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിങ് ആന്റ് ജി.ഐ.എസ്. ൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താൽകാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജിയോളജി / എൻവയോൺമെന്റൽ സയൻസസ് / ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവയിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദവും ജിയോ ഇൻഫോമാറ്റിക്‌സ്, ഓട്ടോകാഡ് എന്നിവയിൽ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രതിമാസം 15000 രൂപ നിരക്കിൽ വേതനം ലഭിക്കും. ഇതിലേക്കുള്ള അപേക്ഷകൾ rsgismgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് 12 ന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ses. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

പുതുക്കിയ പരീക്ഷാ തീയതി

2022 ജനുവരിയിൽ മാറ്റി വച്ച രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമെട്രിക്‌സ്‌ / എം.എസ്.സി. ഇൻഡസ്ട്രിയൽ കെമിസ്ട്രി (സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) (അഫിലിയേറ്റഡ് കോളേജ്) പരീക്ഷകൾ മാർച്ച് ഏഴിന് തുടങ്ങും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷ തീയതി നീട്ടി

ഒന്നാം വർഷ ബി.എസ്.സി. എം.ആർ.ടി. (2016 അഡ്മിഷൻ – സപ്ലിമെന്ററി, 2016 ന് മുൻപുള്ള അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. പിഴയില്ലാതെ മാർച്ച് മൂന്ന് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് നാലിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് അഞ്ചിനും അപേക്ഷിക്കാം.

യു.ജി.സി. നെറ്റ് പരിശീലനം

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിന്റെ (ഐ.യു.സി.ഡി.എസ്.) ആഭിമുഖ്യത്തിലുള്ള യു.ജി.സി. നെറ്റ് പരീശീലനം മാർച്ച് 22 ന് ആരംഭിക്കും. കോഴ്‌സ് ഫീസ് 7000 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495213248.

പരീക്ഷാ തീയതി

മാർച്ച് രണ്ടിന് ആരംഭിച്ച ഒന്നാം സെമസ്റ്റർ ബി.എ. / ബി.കോം. – പ്രൈവറ്റ് രജിസ്‌ട്രേഷൻ (സി.ബി.സി.എസ്. – 2020 അഡ്മിഷൻ – റഗുലർ / 2019, 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകളോടൊപ്പം മെത്തഡോളജി ഓഫ് സാൻസ്‌ക്രിറ്റ് ജനറൽ, ഫങ്ഷണൽ സാൻസ്‌ക്രിറ്റ്, വേദിക് ലിറ്ററേച്ചർ എന്നീ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയതായി മഹാത്മാഗാന്ധി സർവ്വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന മൂന്നാം വർഷ ബി.ഫാം (2016 അഡ്മിഷൻ -പുതിയ സ്‌കീം – സപ്ലിമെന്ററി / 2016 ന് മുൻപുള്ള അഡ്മിഷൻ – പഴയ സ്‌കീം) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ പഴയ സ്‌കീം വിദ്യാർത്ഥികൾ 370 രൂപ നിരക്കിലുള്ള ഫീസ് സഹിതവും സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ പഴയ സ്‌കീം / പുതിയ സ്‌കീം വിദ്യാർത്ഥികൾ 160 രൂപ നിരക്കിലുള്ള ഫീസ് സഹിതവും മാർച്ച് 14 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ എത്തിക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ മാറ്റി

മാര്‍ച്ച് 7, 8 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം. ഏപ്രില്‍ 2020, 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും യഥാക്രമം 10, 11 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. അഫിലിയേറ്റഡ് കോളേജുകളിലെ 10-ന് നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. ഏപ്രില്‍ 2020, 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും മാര്‍ച്ച് 14-ലേക്ക് മാറ്റിയിരിക്കുന്നു.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ സി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. കോംപ്ലിമെന്ററി കോഴ്‌സ് ഇന്‍ട്രൊഡക്ഷന്‍ ടു ഡാറ്റാ സയന്‍സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 15-ന് നടക്കും.

മാര്‍ച്ച് 8, 15 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ്, ഫിസിക്‌സ് ഡബിള്‍ മെയിന്‍ കോര്‍ കോഴ്‌സ് അഡ്വാന്‍സ്ഡ് കാല്‍ക്കുലസ്, മെക്കാനിക്‌സ്-2 ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ ടൈംടേബിള്‍ പിന്നീട് അറിയിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള സമ്പർക്ക ക്ലാസുകൾ 2022 മാർച്ച് 05, 06 തീയതികളിൽ (ശനി , ഞായർ -10 am to 4 pm ) എസ് .എൻ കോളേജ് കണ്ണൂർ , എൻ. എ. എസ് കോളേജ് കാഞ്ഞങ്ങാട് , സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ നടത്തുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

പുനർമുല്യനിർണയത്തിനുള്ള അപേക്ഷകൾ

കണ്ണൂർ സർവകലാശാലയിൽ എസ്. ബി. ഐ. കളക്റ്റ് വഴി ഫീസ് അടച്ച് പുനർമുല്യനിർണയത്തിന് ഓൺലൈൻ ആയി അപേക്ഷിക്കുന്ന വിദ്യാർഥികൾ ഇനി മുതൽ അപേക്ഷയുടെ പ്രിന്റൌട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. എന്നാൽ മറ്റു രീതികളിലൂടെ ഫീസ് ഒടുക്കുന്ന വിദ്യാർഥികൾ അവരുടെ അപേക്ഷയുടെ പ്രിന്റൌട്ടും ചലാൻ റസീപ്റ്റും സർവകലാശാലയിൽ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ മാര്‍ച്ച് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ മാര്‍ച്ച് 10 വരെ സ്വീകരിക്കും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. അതിനൂതന സോഫ്റ്റ് വെയറുകളില്‍ പരിശീലനം നല്‍കും.

സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 2022 ഫെബ്രുവരി 28ന് 30 വയസ് കവിയരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ് ഇളവുണ്ട്.

ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും തൊഴില്‍ സാധ്യതയുള്ള ഈ കോഴ്‌സിന്റെ പ്രായോഗിക പരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂട്ട്, ആര്‍ട്ട് സ്റ്റുഡിയോ, ഔട്ട്‌ഡോര്‍ വീഡിയോ ഷൂട്ടിങ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്.

അപേക്ഷ ഫോറം താഴെ തന്നിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷാഫീസ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റായോ അക്കാദമി ബാങ്ക് അക്കൗണ്ടിലേക്ക് (സെക്രട്ടറി, അക്കൗണ്ട് നം.67324621151, ഐഎഫ്എസ്സി ടആകച0070339) ഇ-ട്രാന്‍സ്ഫറായോ അടയ്ക്കാം. ഇ-ട്രാന്‍സ്ഫറായി ഫീസ് അടയ്ക്കുന്നവര്‍ ട്രാന്‍സ്ഫര്‍ സ്ലിപ് അല്ലെങ്കില്‍ യു.പി.ഐ നമ്പര്‍ അടക്കമുള്ള സ്‌ക്രീന്‍ഷോട്ട് അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 മാര്‍ച്ച് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068., 9447607073

Read More: University Announcements 02 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 03 march 2022

Best of Express