scorecardresearch

University Announcements 03 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 03 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University Announcements 03 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഫിസിക്‌സ്, എം.കോം. (റെഗുലര്‍ - 2021 അഡ്മിഷന്‍, സപ്ലിമെന്ററി, മേഴ്‌സിചാന്‍സ്) പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂണ്‍ 12 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധ
നയ്ക്ക് അപേക്ഷ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാല യുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (റെഗുലര്‍ - 2021 അഡ്മിഷന്‍, സപ്ലിമെന്ററി) പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂണ്‍ 13 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധ
നയ്ക്ക് അപേക്ഷ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാല യുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ് (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂണ്‍ 12 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലര്‍ വിദ്യാര്‍ത്ഥികള്‍
www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ exams.keralauniversity.ac.in മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Advertisment


കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് (റെഗുലര്‍, സപ്ലിമെന്ററി ആന്‍ഡ് മേഴ്‌സിചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂണ്‍ 13 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലര്‍ വിദ്യാര്‍ത്ഥികള്‍
www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സിചാന്‍സ് വിദ്യാര്‍ത്ഥികള്‍ ലഃമാ.െസലൃമഹമൗിശ്‌ലൃശെ്യേ.മര.ശി മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ജൂണ്‍ 15 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബി.എ./ബി..എസ്‌സി/ബി.കോം. ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ ഡിഗ്രി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല ജൂണ്‍ 15 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം. കോം./എം.എം.സി.ജെ./എം.എസ്.ഡബ്ല്യൂ./എം.എ.എച്ച്.ആര്‍.എം./എം.എം.റ്റി.റ്റി.(റെഗുലര്‍ - 2022 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2021 അഡ്മിഷന്‍, സപ്ലിമെന്ററി - 2019 &മാു;
2020 അഡ്മിഷന്‍) വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ 2023 ജൂണ്‍ 7 വരെ നീട്ടിവച്ചിരിക്കുന്നു. പിഴകൂടാതെ ജൂണ്‍ 7 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 9 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 10 വരെയും ടഘഇങ പോര്‍ട്ടല്‍ ംംം.ഹെരാ.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി മുഖേന അപേക്ഷിക്കാം. 2021, 2022 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടക്കുന്ന തുക രജിസ്‌ട്രേഷന് പരിഗണിക്കുന്നതല്ല. 2019, 2020 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ exams.keralauniversity.ac.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. വിശദവിവര
ങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ. (സി.ബി..സി..എസ്.) പരീക്ഷയൂടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2023 ജൂണ്‍ 6 മുതല്‍ 15 വരെയുള്ള
പ്രവൃത്തി ദിനങ്ങളില്‍ റീവാല്യുവേഷന്‍ ഋ.ഖ ഢ(അഞ്ച്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ അംഗീകാരത്തോടെ ശാസ്താംകോട്ട ഡി.ബി. കോളേജില്‍ 2023 ജൂണില്‍ തുടങ്ങുന്ന പി.എസ്.സി അംഗീകരിച്ച ആറുമാസ കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.എസ്.
സി.), സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (സി.സി.എ.) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, പ്രായപരിധി ഇല്ല. ക്ലാസ്സ്: ശനി, ഞായര്‍, അവധി ദിവസങ്ങളില്‍. മറ്റു കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കും ജോലിയുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോമും
പ്രോസ്‌പെക്ടസും ംംം.സാെറയര.മര.ശി കൂടുതല്‍ വിവരങ്ങള്‍ക്ക് 9446475975.

കേരളസര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ലൊയോള കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലേക്ക് 2023 ജൂണ്‍ 20 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് എസ്.എസ്.എല്‍.സി. യോഗ്യത മതിയാകും. അപേക്ഷാഫോം 100 രൂപ. ശ്രീകാര്യത്തുള്ള ലൊയോള കോളേജ് ഓഫീസില്‍ നിന്നും അപേക്ഷ ഫോം ലഭ്യമാകും. അപേക്ഷ ഫോം തപാലില്‍ ലഭിക്കേണ്ടവര്‍ പ്രിന്‍സിപ്പാളിന്റെ പേരിലെടുത്ത 100 രൂപയുടെ
ഡി.ഡി.യും, സ്വന്തം മേല്‍വിലാസമെഴുതി 5 രൂപ സ്റ്റാമ്പൊട്ടിച്ച കവറും സഹിതം അപേക്ഷിക്കുക. വിലാസം: പ്രിന്‍സിപ്പാള്‍, ലൊയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ശ്രീകാര്യം പി.ഒ.,തിരുവനന്തപുരം - 695 017, ഫോണ്‍: 0471 - 2592059, 2591018.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഗസ്റ്റ് അദ്ധ്യാപകനിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിന് പട്ടിക തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 9-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.    പി.ആര്‍. 634/2023

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ 2023-24 അദ്ധ്യയനവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വകലാശാലക്കു കീഴിലുള്ള 8 കോളേജുകളിലാണ് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുള്ളത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവാസന തീയതി 19.06.2023. വിശദവിവരങ്ങള്‍ക്ക് പ്രവേശനവിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 2407017, 2660600    

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 19 വരെയും 5 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 22 വരെയും 5 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 15 വരെയും 180 രൂപ പിഴയോടെ 19 വരെയും 5 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.  

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 5-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 16-നും ആറാം സെമസ്റ്റര്‍ 19-നും തുടങ്ങും.  

പരീക്ഷാ ഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

MG University Announcements: എംജി സര്‍വകലാശാല

പരീക്ഷകൾക്ക് അപേക്ഷിക്കാം

ജൂൺ 16ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ ബി.ആർക്ക്(2012 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2011 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ ഏഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

ജൂൺ എട്ടിന് പിഴയോടു കൂടിയും ജൂൺ ഒൻപതിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  പരീക്ഷാഫീസിനൊപ്പം ഒരു പേപ്പറിന് 65 രൂപ നിരക്കിൽ(പരമാവധി 270 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.ആദ്യ മെഴ്‌സി ചാൻസ് എഴുതുന്നവർ 5795 രൂപ സ്‌പെഷ്യൽ ഫീസ് പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം അടയ്ക്കണം.

അഞ്ചാം സെമസ്റ്റർ എം.സി.എ(പുതിയ സ്‌കീം, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ് - അഫിലിയേറ്റഡ് കോളേജുകൾ, 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ് - അഫിലിയേറ്റഡ് കോളേജുകളു സീപാസും, 2011 മുതൽ 2014 വരെ അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്, ലാറ്ററൽ എൻട്രി - 2019,2018,2017 അഡ്മിഷനുകൾ (സ്‌പെഷ്യൽ ബാച്ച്) സപ്ലിമെൻററി, 2017 അഡ്മിഷൻ(വേക്കൻറ് സീറ്റ് അഡ്മിഷൻ) ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ(അഫിലിയേറ്റഡ് കോളേജുകളും സീപാസും) രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ് - അഫിലിയേറ്റഡ് കോളേജുകളും  സീപാസും) പരീക്ഷകൾക്ക് ജൂൺ ഏഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.ജൂൺ എട്ടിന് പിഴയോടു കൂടിയും ജൂൺ ഒൻപതിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.ബി.എ(2018 അഡ്മിഷൻ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജുൺ 15 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.ജൂൺ 16ന് പിഴയോടു കൂടിയും ജൂൺ 17ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.പരീക്ഷാഫീസിനൊപ്പം ഒരു പേപ്പറിന് 55 രൂപ നിരക്കിൽ(പരമാവധി 330 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ - ലേണിംഗ് ഡിസെബിലിറ്റി, ഇൻറലക്ച്വൽ ഡിസെബിലിറ്റി(2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2018 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ് - ക്രെഡിറ്റ് & സെമസ്റ്റർ) പരീക്ഷകൾക്ക് ജൂലൈ 20 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.ജൂലൈ 21ന് പിഴയോടു കൂടിയും ജൂലൈ 22ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

ജൂലൈ 27 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ - ഇൻറലക്ച്വൽ ഡിസെബിലിറ്റി, ലേണിംഗ് ഡിസെബിലിറ്റി(2021 അഡ്മിഷൻ റഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ് - ക്രെഡിറ്റ് & സെമസ്റ്റർ) പരീക്ഷകൾക്ക് ജൂലൈ 10 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.ജൂലൈ 11ന് പിഴയോടു കൂടിയും ജൂലൈ 12ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

പ്രൊജക്റ്റ് മൂല്യനിർണ്ണയം

നാലാം സെമസ്റ്റർ എം.എ സോഷ്യല്‍ സയൻസ്  വിത്ത് സ്പെഷ്യലൈസേഷൻ  ഇൻ ഹിസ്റ്ററി (റഗുലർ/ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് ), ഏപ്രില്‍ 2023 ന്റെ പ്രൊജക്റ്റ് മൂല്യ നിർണ്ണയം  07.06.2023 ന് ഉദുമ ഗവ. ആര്ട്സ്് & സയൻസ് കോളേജിൽ വച്ച് നടത്തുന്നതാണ് . ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക. 

ടൈം ടേബിൾ

ജൂലൈ 5  ന്  ആരംഭിക്കുന്ന ,അഫിലിയേറ്റഡ് കോളേജുകളിലെ  രണ്ടാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് -ഏപ്രിൽ 2023 ) പരീക്ഷകളുടെ  ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു 

എം എസ്‌ സി മോളിക്യൂലാർ ബയോളജി

കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ കാമ്പസിലെ മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ എം എസ്‌ സി മോളിക്യൂലാർ ബയോളജി പ്രവേശനത്തിന് ജൂൺ 6 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. 

കണ്ണൂർ സർവകലാശാലാ പഠന വകുപ്പുകളിലെ യു.ജി/പി.ജി. പ്രവേശനം: ജൂൺ 6 വരെ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെൻററുകളിലും 2023-24 അധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ  കണ്ണൂർ സർവകലാശാലയുടെ വെബ്സൈറ്റിലെ അഡ്മിഷൻ പോർട്ടലിൽ   (www.admission.kannuruniversity.ac.in) ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്. ബിരുദധാരികൾക്കും അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും ബിരുദാനന്തരബിരുദ  പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം. 

പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിൻറെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. എം.ബി.എ പ്രോഗ്രാമിൻറെ പ്രവേശനം  കെ മാറ്റ് /സി മാറ്റ് /കാറ്റ് എന്നീ  പ്രവേശന പരീക്ഷകളുടെ സ്കോറിൻറെയും, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. എസ് ബി ഐ ഇ - പേ വഴി ഓൺലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.  ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്. എസ്.സി./എസ്.ടി/പി.ഡബ്ള്യു.ബി.ഡി.  ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 500/- രൂപയും എസ്.സി./എസ്.ടി/പി.ഡബ്ള്യു.ബി.ഡി. വിഭാഗങ്ങൾക്ക് 200/- രൂപയുമാണ് ഓൺലൈൻ രജിസ്ട്രേഷൻ ഫീസ്. 

ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. എന്നാൽ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, താവക്കര ക്യാംപസ് കണ്ണൂർ, മാങ്ങാട്ടുപറമ്പ, നീലേശ്വരം എം.ബി.എ സെന്ററുകൾ, ഐ.സി.എം പറശിനിക്കടവ് എന്നിവടങ്ങളിലേക്കുള്ള എം.ബി.എ കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും. അതുപോലെ പാലയാട്, മഞ്ചേശ്വരം കാമ്പസുകളിലെ എൽ എൽ എം  കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും. 

വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓൺലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ  www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

വിശദവിവരങ്ങൾക്ക് 0497-2715284, 0497-2715261 എന്നീ ഫോൺ നമ്പറുകളിലോ 7356948230 എന്ന വാട്സാപ്പ് നമ്പറിലോ  deptsws@kannuruniv.ac.in എന്ന മെയിൽ ഐഡിയിലൂടെയോ ബന്ധപ്പെടാവുന്നതാണ്.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: