scorecardresearch

University Announcements 03 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 03 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് (ഡി.റ്റി.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി (ഡ്രഗ് ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 8 മുതല്‍ 15 വരെ അതാത് കോളേജുകളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (റെഗുലര്‍ – 2021 അഡ്മിഷന്‍ – 2019 സ്‌കീം, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 & 2020 അഡ്മിഷന്‍ – 2019 സ്‌കീം), ജൂണ്‍ 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ജൂണ്‍ 13 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 16 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 18 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2021 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടഘഇങ പോര്‍ട്ടല്‍ വഴി (www. slcm.keralauniversity.ac.in) മാത്രമേ ഫീസ് ഒടുക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും സാധിക്കുകയുളളൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എല്‍.എല്‍.ബി., ജൂണ്‍ 2022 (മേഴ്‌സിചാന്‍സ് – 2011 സ്‌കീം – 2011 അഡ്മിഷന്‍) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 10 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 15 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 17 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസം – യോഗ്യത സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം

കേരളസര്‍വകലാശാല 2012, 2013, 2014 വര്‍ഷങ്ങളില്‍ കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ സമയത്ത് സമര്‍പ്പിച്ച യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ 2022 ജൂണ്‍ 6 മുതല്‍ 10 വരെയുളള ദിവസങ്ങളില്‍ ഫീസ് കുടിശ്ശിക ഒടുക്കി കൈപ്പറ്റേണ്ടതാണ്. ഫോണ്‍: 9400040838

MG University Announcements: എംജി സർവകലാശാല

തീയതി നീട്ടി

മെയ് 12 ന് പ്രസിദ്ധീകരിച്ച മൂന്ന്, നാല് സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. / ബി.കോം. – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്) സെപ്റ്റംബർ 2021 പരീക്ഷകളുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയം എന്നിവയ്ക്കുള്ള അപേക്ഷ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 13 വരെ നീട്ടി. അപേക്ഷകൾ ഓഫ് ലൈനായാണ് സമർപ്പിക്കേണ്ടത്.

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ – റീ-അപ്പിയറൻസ്) / സൈബർ ഫോറെൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷനുകൾ – റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾ ജൂൺ 29 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് 2021 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ.- എൽ.എൽ.ബി. (ഓണേഴ്‌സ് – ലോ ഫാക്കൽറ്റി, സി.എസ്.എസ്.) (2019-2024 ബാച്ച് – റെഗുലർ / 2018-2023 ബാച്ച് – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്‌സ് (പ്രൈവറ്റ് – 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. ഹോംസയൻസ് ബ്രാഞ്ച് X(A) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അസിസ്റ്റന്റ് പ്രൊഫസര്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. 7-ന് രാവിലെ 10.30-ന് ജോണ്‍ മത്തായി സെന്ററിലാണ് ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പി.എച്ച്.ഡി. പ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ജൂണ്‍ 6 വരെ നീട്ടി. മുമ്പ് വിജ്ഞാപനം ചെയ്ത സ്ട്രീമുകള്‍ക്ക് പുറമേ എന്‍വയോണ്‍മെന്റല്‍ സയന്‍സ് കൂടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ 0494 2407016, 7017

കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന് സമര്‍പ്പിക്കേണ്ട സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 9 വരെ നീട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോസ്പിറ്റല്‍, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, ഇവയിലെവിടെയെങ്കിലും 6 ദിവസത്തെ സാമൂഹികസേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടത്. നിലവില്‍ അപ് ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ നിരസിച്ചവ കാരണസഹിതം പോര്‍ട്ടലില്‍ കാണാം. അവര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യുന്നതിനും അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് https:// student.uoc.ac.in, 0494 2400288, 2407356

പരീക്ഷ മാറ്റി

ജൂണ്‍ 7-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ. അഡ്വര്‍ടൈസിംഗ് ആന്റ് സെയില്‍സ് മാനേജ്‌മെന്റ് (ഡ്യുവല്‍ കോര്‍), ബി.എ. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

വാചാപരീക്ഷ

പി.ജി. ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 8, 9, 10 തീയതികളില്‍ സര്‍വകലാശാലാ സൈക്കോളജി പഠനവിഭാഗത്തില്‍ നടക്കും.

ഒറ്റത്തവണ റഗലുര്‍ സപ്ലിമെന്ററി പരീക്ഷ – അപേക്ഷ നീട്ടി

അഫിലിയേറ്റഡ് കോളേജുകളില്‍ 2005 മുതല്‍ 2015 വരെ പ്രവേശനം നേടി എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട എം.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്കും 2004 മുതല്‍ 2008 വരെ പ്രവേശനം ഒന്ന് മുതല്‍ 8 വരെ സെമസ്റ്റര്‍ ബി.ടെക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്കും ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ജൂലൈ 7 വരെ പരീക്ഷാഭവനില്‍ സമര്‍പ്പിക്കാം. പരീക്ഷാ-രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (മൂന്ന് വര്‍ഷം) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 7-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും 15-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 13-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. (സ്ട്രീം ചെയ്ഞ്ച്) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 3 വരെയും 170 രൂപ പിഴയോടെ 8 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

യു ജി സി – എച് ആർ ഡി സി കോഴ്സുകൾ

കണ്ണൂർ സർവകലാശാല യു.ജി.സി – എച്.ആർ.ഡി.സി ക്ക് 2022-23 വർഷത്തിൽ യു.ജി.സി അനുവദിച്ച ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാം, വിവിധ റിഫ്രഷർ കോഴ്സുകൾ, ഹ്രസ്വകാല പരിശീലന കോഴ്സുകൾ, വെബ്ബിനാർ, ഏകദിന ശില്പശാല എന്നീ കോഴ്സുകൾക്ക് സർവകലാശാല – കോളേജ് അധ്യാപകർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂൺ 16 മുതൽ വിവിധ ദിവസങ്ങളിലായി നടത്തുന്ന നാഷണൽ എഡ്യൂക്കേഷൻ പോളിസി (എൻ.ഇ.പി) 2020 ഓൺലൈൻ ശില്പശാലയിൽ പങ്കെടുക്കുവാനും ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് (www. kannuruniversity.ac.in). ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം കോഴ്സുകൾക്ക് നേരെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.

സീറ്റുകൾ പരിമിതമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീസ് അടച്ച വിവരങ്ങൾ നൽകുന്നതിനുള്ള ലിങ്ക് അപേക്ഷകർ നൽകിയ ഈമെയിലിലേക്ക് അയച്ചുകൊടുക്കുന്നതാണ്. ലിങ്ക് കിട്ടിയതിനു ശേഷമാണ് രജിസ്‌ട്രേഷൻ ഫീ അടക്കേണ്ടത്. ഒരിക്കൽ അടച്ച ഫീസ് ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം

20.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. എ. സോഷ്യൽ സയൻസ് (നവംബർ 2021) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് 09.06.2022, 10.06.2022 തീയതികളിൽ അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.സി.എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് 08.06.2022 മുതൽ 10.06.2022 വരെ പിഴയില്ലാതെയും 13.06.2022 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ഫീസടച്ചാൽ മാത്രമേ റെഗുലർ വിദ്യാർഥികളുടെ അപേക്ഷ പൂർണമാകൂ. ഫീസാനുകൂല്യമുള്ളവർ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാർഥികളും രജിസ്ട്രേഷൻ സമയത്ത് ഫീസടക്കേണ്ടതാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

എ. പി. സി. സമർപ്പണം

ഓറിയന്റൽ ടൈറ്റിൽ കോളേജുകളിലെ രണ്ടാം വർഷ അഫ്സൽ- ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ, ഏപ്രിൽ 2022 പരീക്ഷാർഥികളുടെ എ. പി. സി (അറ്റൻഡൻസ് പ്രോഗ്രസ് സർട്ടിഫിക്കറ്റ്) ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ലിങ്ക് 08.06.2022 വരെ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

റീഫണ്ടിന് അപേക്ഷിക്കാം

ഓൺലൈനായും (ഇ-പേ), ഓഫ് ലൈനായും പരീക്ഷാഫീസടച്ച വിദ്യാർഥികൾക്ക് അധിക ഫീസ് തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷകൾ കോളേജ് അധികാരികൾ 30.06.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. വിദ്യാർഥികൾ ആവശ്യമായ രേഖകൾ അതത് കോളേജുകളിൽ സമർപ്പിക്കണം. വിശദമായ സർക്കുലർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാം : അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിലേക്ക് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്.ടു യോഗ്യത. അപേക്ഷകള്‍ ജൂണ്‍ 10 നകം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം -695033 വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www. srccc.in ല്‍ ലഭിക്കും. ഫോണ്‍ -9846033001, 04712325101

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

കേന്ദ്ര തൊഴില്‍ ഉദ്യോഗമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ‘ഒ’ ലെവല്‍ കമ്പ്യൂട്ടര്‍ കോഴ്സില്‍ പരിശീലനം നല്‍കുന്നു. ജൂലൈ ഒന്നിന് 18 നും 28 വയസ്സിനും ഇടയില്‍ പ്രായമുള്ള പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും, മൂന്ന് ലക്ഷത്തില്‍ കുറയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും കോഴ്സില്‍ ചേരാം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ്, പഠന സാമഗ്രികളും സൗജന്യമായി ലഭിക്കും. പാലക്കാട് ബസ് സ്റ്റാന്‍ഡിന് (കെ.എസ്.ആര്‍.ടി.സി) സമീപത്തുള്ള കെല്‍ട്രോണ്‍ എജുക്കേഷന്‍ സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. താത്പര്യമുള്ളവര്‍ ജൂണ്‍ 24 നകം എസ്.എസ്.എല്‍.സി, പ്ലസ്. ടു, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് ,എംപ്ലോയ്മെന്റ് കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ itegpalakkad @gmail.comല്‍ നേരിട്ട് നല്‍കണമെന്ന് സബ്- റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -9847597587, 2332113 , 8304009409

ജി.എസ്.ടി കോഴ്‌സ്: അപേക്ഷാ തീയതി നീട്ടി

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) നടത്തുന്ന ഒരു വർഷത്തെ പോസ്‌ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 25 വരെ നീട്ടി. അംഗീകൃത സർവ്വകലാശാല ബിരുദമാണ് യോഗ്യത. വിശദ വിവരങ്ങൾ ഗിഫ്റ്റ് വെബ്‌സൈറ്റിൽ (www. gift.res.in) ലഭ്യമാണ്. ഹെൽപ്പ്‌ലൈൻ നമ്പർ 9961708951, 0471-2593960, email: pgdgst @gift.res.in.

എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റെ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ http://www.srcc-c.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍,സ്റ്റേറ്റ്റിസോഴ്സ്സെന്റര്‍,നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം-695033ഫോണ്‍: 0471 2325101, 8281114464,ഇ-മെയില്‍:keralasrc @gmail.com,srccommunitycollege @gmail.com

കണ്ണൂർ ഐ.ഐ.എച്ച്.ടിയിൽ സൗജന്യ പരിശീലന കോഴ്‌സ്

കണ്ണൂർ ഐ.ഐ.എച്ച്.ടിയിൽ സ്‌കീം ഫോർ കപ്പാസിറ്റി ബിൽഡിംഗ് ഇൻ ടെക്‌സ്റ്റൈൽ സെക്ടർ (എസ്.സി.ബി.ടി) പദ്ധതിയുടെ ഭാഗമായി രണ്ട് മാസം കാലാവധിയുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. ജൂലായ് മാസം ആരംഭിക്കുന്ന കോഴ്‌സുകൾക്ക് കേന്ദ്ര ടെക്‌സ്‌റ്റൈൽ വകുപ്പിന്റെ സ്റ്റൈപ്പന്റും ലഭിക്കും.

ഹാൻഡ്ലൂം വീവർ(ഫ്രെയിം ലൂം), ഹാൻഡ് ഡൈയിംഗ് ഓപ്പറേറ്റർ, ബ്ലോക്ക് പ്രിന്റിംഗ്, ഡോബി ഹാൻഡ്ലൂം വീവർ, ജക്കാർഡ് ഹാൻഡ്ലൂം വീവർ, സിഎഡി ഓപ്പറേറ്റർ, തയ്യൽമെഷീൻ ഓപ്പറേറ്റർ, പാറ്റേൺ മേക്കർ, ഫാബ്രിക്ക് ചെക്കർ, ഓവർ ലോക്ക് ആൻഡ് ഫ്‌ളാറ്റ് ലോക്ക് മെഷീൻ, ഗാർമെന്റ് ചെക്കർ കോഴ്‌സുകളിലാണു പരിശീലനം. കണ്ണൂർ തോട്ടട, തിരുവനന്തപുരം ബാലരാമപുരം എന്നിവിടങ്ങളാണു സെന്ററുകൾ.

താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ സഹിതം വിശദമായ അപേക്ഷകൾ ദി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി -കണ്ണൂർ, തോട്ടട, (പി.ഒ) കിഴുന്ന,കണ്ണൂർ 670007 എന്ന വിലാസത്തിലോ knriiht @gmail.com ലോ അയയ്ക്കണം. അപേക്ഷ ജൂൺ 30 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04972 835390.

ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് പി.എസ്.സി. പരീക്ഷാ പരിശീലനം

ആലപ്പുഴ: ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള 18 വയസ് പൂർത്തിയായ യുവജനങ്ങള്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. മുസ്ലിം, കൃസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധ, സിഖ് വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് അവസരം. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ നിന്ന് നേരിട്ടും http://www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ എസ്.എസ്.എല്‍.സി. ബുക്കിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ജൂൺ 15നകം നൽകണം. ഫോണ്‍: 8157869282, 9567168058, 8891877287.

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2022 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ www. srccc.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ., തിരുവനന്തപുരം – 695 033 ഫോൺ: 0471-2325101, 9846033001. ഇ-മെയിൽ: keralasrc @gmail.com.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 03 june 2022