University Announcements 03 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
MG University Announcements: എംജി സർവകലാശാല
പരീക്ഷഫലം
2020 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്.) ബി.എ., ബി.എസ് സി., ബി.കോം, ന്യൂജനറേഷൻ പ്രോഗ്രാമുകൾ എന്നിവയുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
ബിരുദാനന്തര ബിരുദ മേഴ്സി ചാൻസ് പരീക്ഷകൾ
19.04.2021 മുതൽ നടത്താനിരുന്ന 2013 ഉം അതിന് മുൻപുമുള്ള അഡ്മിഷൻ ബിരുദാനനര ബിരുദ (സപ്ലിമെന്ററി – മേഴ്സി ചാൻസ്) പരീക്ഷകൾ 15.06.2021 മുതൽ സർവകലാശാലയുടെ താവക്കര ക്യാംപസിൽ വച്ച് നടത്തും.
പ്രൊജക്റ്റ് മൂല്യനിർണയം / വാചാ പരീക്ഷ
ആറാം സെമസ്റ്റർ ബി. എ. സംസ്കൃതം പ്രൊജക്റ്റ് മൂല്യനിർണയം / വാചാ പരീക്ഷ 08.06.2021 ന് ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.