scorecardresearch

University Announcements 03 July 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 03 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
University Announcements

University Announcements

University Announcements 03 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഏപ്രിലില്‍ നടത്തിയ അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എ./ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.എസ്സി. മാത്തമാറ്റിക്സ്/ബി.സി.എ./ബി.ബി.എ. പരീക്ഷകളില്‍ സോഷ്യോളജി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2023 ജൂലൈ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. ബോട്ടണി (എത്തനോബോട്ടണി & എത്തനോഫാര്‍മക്കോളജി) റെഗുലര്‍ - 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2020 അഡ്മിഷന്‍, പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ജൂലൈ 5 മുതല്‍ ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സി.എച്ച്.എം.കെ. ലൈബ്രറിയില്‍ ഗവേഷണ ശില്പശാല തുടങ്ങി

ഗവേഷണ പ്രബന്ധങ്ങളില്‍ അറിയാതെ പോലും കോപ്പിയടിയും തെറ്റുകളും വരാതിരിക്കാന്‍ ഗവേഷകരും മേല്‍നോട്ടം വഹിക്കുന്ന അധ്യാപകരും ശ്രദ്ധിക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച 'റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍ എത്തിക്സ് ' ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന് കൂടി ഗുണകരമാകുന്ന വിഷയങ്ങളായിരിക്കണം ഗവേഷണത്തിനായി തിരഞ്ഞെടുക്കുന്നത്. ഗവേഷണഫലങ്ങളില്‍ ചിലത് ഇന്ന് പ്രായോഗികമല്ലാത്തവ ഭാവിയില്‍ വലിയ ഉപകാരപ്രദമാകുന്നതാകാമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് അധ്യക്ഷനായി. ലൈബ്രറി സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. കെ. മുഹമ്മദ് ഹനീഫ, അസിസ്റ്റന്റ് ലൈബ്രേറിയന്‍മാരായ എന്‍.പി. ജംഷീര്‍, എം.എന്‍. സജ്ന എന്നിവര്‍ സംസാരിച്ചു. ഏഴാം തീയതി വരെ നടക്കുന്ന ശില്പശാലയില്‍ വിവിധ സെഷനുകളിലായി വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.

Advertisment

യു.ജി. രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 7-നകം മാന്റേറ്ററി ഫീസടച്ച ശേഷം കോളേജുകളില്‍ താല്‍ക്കാലിക/സ്ഥിര പ്രവേശനം എടുത്ത് അലോട്ട്‌മെന്റ് ഉറപ്പു വരുത്തേണ്ടതാണ്. എസ്.സി., എസ്.ടി. തുടങ്ങി വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ 125 രൂപയും മറ്റുള്ളവര്‍ 510 രൂപയുമാണ് മാന്റേറ്ററി ഫീസടയ്‌ക്കേണ്ടത്. ഒന്നാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട് മാന്റേറ്ററി ഫീസടച്ചവര്‍ വീണ്ടു അടയ്‌ക്കേണ്ടതില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.  

കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ്

നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആഗസ്ത് 16 മുതല്‍ 19 വരെ നടക്കും. എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കണമെന്ന് പരീക്ഷാ ഭവന്‍ അറിയിച്ചു. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയാന്‍ അദ്ധ്യാപകര്‍ അതത് ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുക. മറ്റ് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.

കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. കോണ്‍ടാക്ട് ക്ലാസുകള്‍ 8-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. ക്ലാസ് ഷെഡ്യൂളിനും മറ്റ് വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2400288, 2407356, 7494.    

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 18 വരെയും 5 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.  

പരീക്ഷ

മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26-ന് തുടങ്ങും.

എല്‍.എല്‍.ബി. 3, 6 സെമസ്റ്റര്‍ പരീക്ഷകള്‍ 19-നും 5, 9 സെമസ്റ്റര്‍ പരീക്ഷകള്‍ 18-നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.    

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സയന്‍സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.    

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.കോം.-എല്‍.എല്‍.ബി. ഒക്‌ടോബര്‍ 2020, 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. 

MG University Announcements: എംജി സര്‍വകലാശാല

എം.ജി. സർവകലാശാലയിൽ പി.എച്ച്.ഡി രജിസ്ട്രേഷന് അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ യൂണിവേഴ്സിറ്റി-ഇന്റർ സ്‌കൂൾ സെന്ററുകളിലും സർക്കാർ, എയ്ഡഡ് കോളജുകളിലെ അംഗീകൃത കേന്ദ്രങ്ങളിലും 2023 വർഷത്തെ പി.എച്ച്.ഡി രജിസ്ട്രേഷന് ജൂലൈ 31 വരെ അപേക്ഷിക്കാം.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയും മഹാത്മാ ഗാന്ധി സർവകലാശാലയുടെയോ മറ്റ് സർവകലാശാലകളുടെയോ ബിരുദാനന്തര ബിരുദത്തിന് തുല്യമായി അംഗീകരിക്കപ്പെട്ട പ്രഫഷണൽ ഡിഗ്രി 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെയോ തത്തുല്യ ഗ്രേഡോടെയോ വിജയിച്ചവരെയുമാണ് പരിഗണിക്കുന്നത്.

നാല് വർഷത്തിലധികം ദൈർഘ്യേമുള്ള എം.ബി.ബി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.ഡി.എസ്., ബി.വി.എസ്.സി., ബി.ടെക്ക് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും നിശ്ചിത ശതമാനം മാർക്ക് ഉണ്ടെങ്കിൽ അപേക്ഷിക്കാം. ഇന്ത്യയിൽ അംഗീകരിച്ച എം.ഫിലിന് തുല്യമായ ബിരുദമോ വിദേശത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് തത്തുല്യ ബിരുദമോ നേടിയവർക്കും ചുരുങ്ങിയത് 55 ശതമാനം മാർക്കോടെ സി.എ., ഐ.സി.ഡ.ബ്ല്യൂ.എ., എ.സി.എസ്. യോഗ്യതയുള്ളവർക്കും അനുബന്ധ മേഖലകളിൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്യാം.

പ്രവേശന പരീക്ഷയിൽ ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്കും 2022-23 വർഷത്തെ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്കും  രജിസ്‌ട്രേഷന് അവസരമുണ്ട്  ഈ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷയ്ക്കൊപ്പം അനുബന്ധ രേഖകളും ഹാജരാക്കണം.  

എസ്.സി., എസ്.ടി., ഒ.ബി.സി., ഒ.ഇ.സി., ഭിന്നശേഷി വിഭാഗക്കാർ 1991 സെപ്റ്റംബർ 19 ന് മുമ്പ് ബിരുദാനന്തര ബിരുദം എടുത്തിട്ടുള്ളവർ എന്നിവർക്കും യു.ജി.സി. പ്രത്യേകമായി ഇളവുകൾ അനുവദിച്ചിട്ടുള്ളവർക്കും യോഗ്യതാ മാർക്കിൽ അഞ്ച് ശതമാനത്തിന്റെ ഇളവ് അനുവദിച്ചിട്ടുണ്ട്.

താത്പര്യമുള്ളവർ അപേക്ഷയും അനുബന്ധ രേഖകളും research@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലൈ 31ന് വൈകുന്നേരം അഞ്ചിനു മുൻപ് സമർപ്പിക്കണം.  അപേക്ഷയുടെയും അനുബന്ധരേഖകളുടെയും പ്രിന്റ് ഔട്ട് ഡെപ്യൂട്ടി രജിസ്ട്രാർ 1 (അക്കാദമിക്), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ്, കോട്ടയം - 686560' എന്ന വിലാസത്തിൽ ആഗസ്ത് 16 ന് മുമ്പ് ലഭ്യമാക്കുകയും വേണം.

 പി.എച്ച്.ഡി. രജിസ്‌ട്രേഷന് ജനറൽ വിഭാഗത്തിന് 1105 രൂപയും എസ്.സി, എസ്.ടി. വിഭാഗങ്ങളിൽപ്പെട്ടവർക്ക് 830 രൂപയും വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് 3150 രൂപയുമാണ് ഫീസ് നിരക്ക്.

കൂടുതൽ വിവരങ്ങൾ https://research.mgu.ac.in  എന്ന പോർട്ടലിലും research@mgu.ac.inaca2@mgu.ac.inaca10@mgu.ac.inaca11@mgu.ac.inaca13@mgu.ac.in എന്നീ ഇ-മെയിൽ വിലാസങ്ങളിലും 0481-27335534, 2733585, 2733586, 2733588, 2733568 എന്നീ ഫോൺ നമ്പരുകളിലും ലഭിക്കും.

അസിസ്റ്റൻറ് മാനേജർ; ഓൺലൈൻ ഇൻറർവ്യു 10ന്

മഹാത്മാഗാന്ധി സർവകലാശാലയിലെ ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെൻററും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി നടത്തുന്ന റിസർച്ച് ഇൻക്യൂബേഷൻ പ്രോഗ്രാമിൽ അസിസ്റ്റൻറ് മാനേജർ - ടെക്‌നോളജി തസ്തികയിലെ ഒരൊഴിവിലേക്ക് മൂന്ന് മാസത്തേക്ക് താൽക്കാലിക നിയമനത്തിന് ഓൺലൈൻ ഇൻറർവ്യൂ നടത്തുന്നു.  ജൂലൈ 10ന് രാവിലെ 11നാണ് ഇൻറർവ്യു.

ബി.ടെക് അല്ലെങ്കിൽ എം.ടെക് ബിരുദവും കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയുമാണ് ആണ് യോഗ്യത.  കേരള സ്റ്റാർട്ടപ്പ് മിഷൻറെ പ്രൊജക്ടുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 22 മുതൽ 27 വരെ.

താൽപര്യമുള്ളവർ http://bit.ly/AsstMgr_Tech എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ജൂലൈ എട്ടിനകം വിശദാംശങ്ങൾ സമർപ്പിക്കണം.

ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിന് വിളിക്കും. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ.

പ്രോജക്ട് ഇവാല്യുവേഷൻ, വൈവാ വോസി

പത്താം സെമസ്റ്റർ ഐ.എം.സി.എ(2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2016,2015 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) ജൂൺ 2023 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയം, വൈവാ വോസി പരീക്ഷകൾ ജൂലൈ 19 മുതൽ അതത് കോളജുകളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ - ലേണിംഗ് ഡിസെബിലിറ്റി ആൻറ് ഇൻറലക്ച്വൽ ഡിസെബിലിറ്റി - ജൂലൈ 2023 പരീക്ഷയുടെ(ക്രെഡിറ്റ് ആൻറ് സെമസ്റ്റർ - 2021 അഡ്മിഷൻ റഗുലറും സപ്ലിമെൻററിയും) പ്രായോഗിക പരീക്ഷ ജൂലൈ 18 മുതൽ 22 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

രണ്ടാം സെമസ്റ്റർ ഐ.എം.സി.എ(2021 അഡ്മിഷൻ റഗുലർ, 2020 മുതൽ 2017 വരെ അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) ഏപ്രിൽ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 10 മുതൽ നടക്കും.  വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2022 ഏപ്രിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ മലയാളം(പി.ജി.സി.എസ്.എസ് - 2017-18 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 16 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ബി.എഡ്; പി.ജി നാലാം സെമസ്റ്റര്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് താത്കാലികമായി പ്രവേശനം നേടാം

നാലാം സെമസ്റ്റര്‍ പൂര്‍ത്തീകരിച്ച പി.ജി. വിദ്യാര്‍ഥികളില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ബി.എഡ് ഏകജാലക പ്രവേശനത്തില്‍ ഒന്നാം അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം ഇന്നു(ജൂലൈ 4) വൈകുന്നേരം നാലു വരെ പ്രവേശനം നേടാമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. പ്രവേശന നടപടികള്‍ അവസാനിക്കുന്ന തീയതിക്കു മുന്‍പ് ടി.സി സമര്‍പ്പിക്കാമെന്ന സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുക. ഈ പ്രവേശനം താത്കാലികവും കേസില്‍ ഹൈക്കോതിയുടെ അന്തിമ വിധിക്ക് വിധേയവുമായിരിക്കും.

പി.ജി കമ്യൂണിറ്റി മെരിറ്റ് ക്വാട്ട; ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഏകജാലക പ്രവശനത്തിന്‍റെ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലെ ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.  അലോട്മെന്‍റ് ലഭിച്ചവര്‍ നാളെ(ജൂലൈ അഞ്ച്) വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാകും.

ബിരുദ ഏകജാലകം; മൂന്നാം അലോട്ട്മെന്‍റ്  പ്രസിദ്ധീകരിച്ചു

എം.ജി. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഏകജാലക പ്രവേശനത്തിന്‍റെ മൂന്നാം ആലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.  മൂന്നാം അലോട്മെന്‍റ് ലഭിച്ചവരും ഒന്നും രണ്ടും അലോട്ട്മെന്‍റുകളില്‍ താത്കാലിക പ്രവേശമെടുത്തവരും ജൂലൈ ഏഴിന് വൈകുന്നേരം നാലിനു മുന്‍പ് കോളജുകളില്‍ നേരിട്ടെത്തി സ്ഥിര പ്രവേശനം എടുക്കണം. ഈ സമയത്തിനുള്ളില്‍ സ്ഥിര പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാകും.

 പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക്  പ്രസ്തുത വിഭാഗത്തിനുള്ള ഒന്നാം പ്രത്യേക  അലോട്ട്മെന്‍റു വരെ താത്കാലിക പ്രവേശനത്തില്‍ തുടരാം. 

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

ഹാൾ ടിക്കറ്റ്

ജൂലൈ 5 ന്  ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ്‌ സി ഇൻ  കമ്പ്യൂട്ടർ സയൻസ്  വിത്ത് സ്പെഷ്യലൈസേഷൻ ഇൻ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023  പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

രണ്ടാം  അലോട്ട്മെന്റ്

2023-24 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത്  തങ്ങളുടെ അലോട്ട്മെൻറ് പരിശോധിക്കേണ്ടതാണ്.  അലോട്ട്മെൻറ്  ലഭിച്ച വിദ്യാർത്ഥികൾ  07.07 .2023  തിയ്യതിക്കുള്ളിൽ  അഡ്മിഷൻ ഫീസ് ഓൺലൈനായി നിർബന്ധമായും അടക്കേണ്ടതാണ്.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: