MG University Announcements: എം ജി സർവകലാശാല
പരീക്ഷാ ടൈം ടേബിള്‍
ആറാം സെമസ്റ്റര്‍ ബി.വോക് (പുതിയ സ്കീം, 2018,2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്) പരീക്ഷയോടൊപ്പം അനലിറ്റിക്കല്‍ മെത്തേഡ് ഇന്‍ ഫുഡ് പ്രോസസിങ് എന്ന പേപ്പര്‍ കൂടി ഉള്‍പ്പെടുത്തി. പരീക്ഷ ജനുവരി ഒന്‍പതിന് നടക്കും.
പരീക്ഷാ അപേക്ഷ
ജനുവരി 24ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.പി.ഇ.എസ്. (ദ്വിവത്സര പ്രോഗ്രാം – 2021 അഡ്മിഷന് റഗുലര്‍) പരീക്ഷകള്‍ക്കു പിഴയില്ലാതെ ജനുവരി 10 വരെ അപേക്ഷ നല്‍കാം. പിഴയോടെ 11 നും സൂപ്പര്‍ഫൈനോടെ 12 നും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ്, ബി.വോക് ഫാഷന്‍ ടെക്നോളജി, ബി.വോക് ഫാഷന്‍ ടെക്നോളജി ആന്‍ഡ് മര്ക്കന്റൈസിങ് (പുതിയ സ്കീം – 2020 അഡ്മിഷന് റഗുലര്‍, 2019 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019,2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി – നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി അഞ്ചിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് (2020 അഡ്മിഷന് റഗുലര്‍, 2019 അഡ്മിഷന് സപ്ലിമെന്ററി – ഏപ്രില്‍ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 18 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം എല്‍.എല്‍.ബി. (ഓണേഴ്സ്, 2019 അഡ്മിഷന് റഗുലര്‍ – മാര്‍ച്ച് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി 16 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (2020 അഡ്മിഷന് റഗുലര്‍ – ഏപ്രില്‍ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 18 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ബയോകെമിസ്ട്രി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എഫ്.ടി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.എ. സാന്‍സ്ക്രിറ്റ് സാഹിത്യ (സ്പെഷല്‍), സോഷ്യോളജി ഏപ്രില്‍ 2022 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2021 (വിത്ഹെല്‍ഡ്) പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ലോജിസ്റ്റിക് മാനേജ്മെന്റ് നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.