University Announcements 03 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
MG University Announcements: എം ജി സര്‍വകലാശാല
എം.ജി. സര്‍വകലാശാലാ പൊതു പ്രവേശന പരീക്ഷ; മാര്‍ച്ച് ഒന്നുവരെ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്‍റര്‍ സ്‌കൂള്‍ സെന്‍ററുകളിലെയും അക്കാദമിക് പ്രോഗ്രാമുകളുടെ 2023ലെ പൊതു പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ബിബിഎ എല്‍എല്‍ബി(ഓണേഴ്‌സ്), ഇന്‍റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാം ഇന്‍ സോഷ്യല്‍ സയസസ്, പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ഓഫ് സയന്‍സ്(കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്) എന്നിവയാണ് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍.
എം.എ, എം.എസ്.സി, എം.ടി.ടി.എം, എല്‍.എല്‍.എം, എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ എന്നിവയുടെ പ്രവേശന പരീക്ഷയ്ക്കും അപേക്ഷ നല്‍കാം. എം.ബി.എ പ്രോഗ്രാമിന് http://www.admission.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയും മറ്റുള്ള കോഴ്‌സുകള്‍ക്ക് www. cat.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വിശദ വിവരങ്ങള്‍ ഈ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് അവസാന വര്‍ഷ പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ സര്‍വകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ നിര്‍ദ്ദിഷ്ഠ യോഗ്യത നേടിയിരിക്കണം.
ഓരോ പ്രോഗ്രാമിനും പൊതു വിഭാഗത്തില്‍പെട്ടവര്‍ക്ക് 1200 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 600 രൂപയുമാണ് അപേക്ഷാ ഫീസ്.
പ്രവേശന പരീക്ഷ മെയ് ആറ്,ഏഴ് തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ 0481 2733595 എന്ന ഫോണ്‍ നമ്പരിലും cat@mgu.ac.in എന്ന ഇമെയില്‍ വിലാസത്തിലും ലഭിക്കും.
എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ക്ക് 0481 2732288 എന്ന ഫോണ്‍ നമ്പരിലും smbs@mgu.ac.in എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടണം.
പ്രാക്ടിക്കല്‍
മുന്നാം സെമസ്റ്റര്‍ ബി. വോക് ഫുഡ് ടെക്‌നോളജി ആന്റ് അനാലിസിസ്(2021 അഡ്മിഷന്‍ റെഗുലര്‍ ന്യൂ സ്‌കീം, ജനുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ആറിന് അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജില്‍ നടത്തും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍
മൂന്നാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്‍റ് മാനേജ്‌മെ ന്‍റ് , ബി. വോക് ഫാഷന്‍ ടെക്‌നോളജി, ബി. വോക് ഫാഷന്‍ ടെക്‌നോളജി ആന്‍റ് മര്‍ച്ചന്‍റൈസിംഗ്(2021 അഡ്മിഷന്‍ റെഗുലര്‍ ന്യൂ സ്‌കീം, ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ ബി.പി.ഇ.എസ്(നാലു വര്‍ഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം 2021 അഡ്മിഷന്‍ റെഗുലര്‍/ 2020, 2019, 2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലമെന്‍ററി) പരീക്ഷ ഫെബ്രുവരി 27ന് ആരംഭിക്കും.
നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 15 വരെ അപേക്ഷ നല്‍കാം. ഫൈനോടു കൂടി ഫെബ്രുവരി 16നും സൂപ്പര്‍ ഫൈനോടു കൂടി ഫെബ്രുവരി 17നും അപേക്ഷ സ്വീകരിക്കും.
റദ്ദാക്കിയ പരീക്ഷ 13ന്
റദ്ദാക്കിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (ഓള്‍ഡ് സ്‌കീം 2010നു മുന്‍പുള്ള അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്,
2022 മെയ് 25) ഇലക്ട്രോ മാഗ്നറ്റിക് തിയറി പേപ്പറിന്‍റെ(ബ്രാഞ്ച് ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ്) പരീക്ഷ ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1.30 ന് നടത്തും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
വനിതാ ഹോസ്റ്റല്‍ മേട്രണ്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റല്‍ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി 22.11.2022 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന രേകകളുടെ പകര്‍പ്പുകള്‍ 14-നകം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.
ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനന്‍ സാധിക്കാതിരുന്ന 2021 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം. സര്‍വകലാശാലാ വെബ്‌സൈറ്റിലുള്ള ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 2440 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും 8 മുതല്‍ അപേക്ഷിക്കാം. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും 6 മുതല്‍ അപേക്ഷിക്കാം.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും 6 മുതല്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും 6 മുതല്‍ അപേക്ഷിക്കാം.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021, 2022 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 15-ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും.
ഫെബ്രുവരി 15-ന് തുടങ്ങാനിരിക്കുന്ന സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 പരീക്ഷകളും മാര്‍ച്ച് 8-ലേക്ക് മാറ്റി.
മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27-നും ഒന്നാം സെമസ്റ്റര്‍ 28-നും തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (യൂണിറ്ററി) നവംബര്‍ 2021 പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
പരീക്ഷാവിജ്ഞാപനം
അഞ്ചാം സെമസ്റ്റർ ബി.എ / ബി.ബി.എ ബി.കോം അഞ്ചാം സെമസ്റ്റർ ബി.എ സോഷ്യൽ സയൻസ്-ഓപ്ഷണൽ ഹിസ്റ്ററി / ബി.എസ്.സി ലൈഫ് സയൻസ് & കമ്പ്യൂട്ടേഷണൽ ബയോളജി/ബി.എം .എം.സി/ബി.എസ്.സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റെഗുലർ -2020 അഡ്മിഷൻ) ഡിഗ്രി ,നവംബർ 2022, അഞ്ചാം സെമസ്റ്റർ ബി.എ / ബി.ബി.എ / ബി.കോം (പ്രൈവറ്റ് രെജിസ്ട്രേഷൻ – 2020 അഡ്മിഷൻ -റെഗുലർ)ഡിഗ്രി , നവംബർ 2022 എന്നീ പരീക്ഷകൾക്ക് 07.02.2023 മുതൽ 10.02.2023 വരെ പിഴയില്ലാതെയും 13.02.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം .പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
07/02/2023 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ / സപ്ലിമെൻറ്ററി /ഇംപ്രൂവ്മെന്റ്) -നവംബർ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
അസിസ്റ്റൻ്റ് പ്രൊഫസർ / യോഗ ട്രെയിനർ
കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ ഒഴിവുവന്ന അസിസ്റ്റൻറ് പ്രൊഫസർ (യോഗ), യോഗ ട്രെയിനർ എന്നീ തസ്തികളിലേക്കുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഫെബ്രുവരി 7 ന് നടക്കും. യോഗയിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അസിസ്റ്റൻ്റ് പ്രൊഫസറുടെ യോഗ്യത. യോഗയിൽ ബിരുദാനന്തര ബിരുദമാണ് യോഗ ട്രെയിനറുടെ യോഗ്യത. താല്പര്യമുള്ളവർ രാവിലെ കൃത്യം 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള തളാപ്പ്, ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിഗ്, കാസർഗോഡ് ജില്ലയിലെ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ 2023-24 അധ്യയന വർഷത്തിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി (പി.ജി.ഡി.സി.പി. പാർട്ട് ടൈം ) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 01. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.