scorecardresearch

University Announcements 03 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 03 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ എം.എ. പൊളിറ്റിക്സ്, ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍റ് ഡിപ്ലോമസി, എം.എസ്സി. കെമിസ്ട്രി, എം.എസ്സി. കെമിസ്ട്രി (സ്പെഷ്യലൈസേഷന്‍ ഇന്‍ റിന്യൂവബിള്‍ എനര്‍ജി) 2020 – 2022 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (എസ്.ഡി.ഇ. – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017, 2018, 2019 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.സി.എ. (സപ്ലിമെന്‍ററി – 2015 സ്കീം), ജൂലൈ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല ബി.ആര്‍ക്ക് കമ്പൈന്‍ഡ് ഒന്ന്,രണ്ട്, മൂന്ന്,നാല് അഞ്ച് സെമസ്റ്ററുകളുടെ സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2022 (2013 സ്കീം) ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഡിസംബര്‍ 1 മുതല്‍ 6 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്‍റ്, സെപ്റ്റംബര്‍ 2022 കോഴ്സിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 ഡിസംബര്‍ 7 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. പുനഃക്രമീകരിച്ച ടൈംടേബിള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്സി. ബയോകെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്സിന്‍റെ വൊക്കേഷണല്‍ മൈക്രോബയോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 ഡിസംബര്‍ 8 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നട ത്തുന്നതാണ്. പുനഃക്രമീകരിച്ച ടൈംടേബിള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ 2022 ഡിസംബര്‍ 1 മുതല്‍ 7 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 8 മുതല്‍ 14 തീയതികളില്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആര്‍.എം. (റെഗുലര്‍ – 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ രജിസ്ട്രേഷന്‍ 2022 ഡിസംബര്‍ 5 മുതല്‍ ആരംഭിക്കുന്നതാണ്. പിഴകൂടാതെ ഡിസംബര്‍ 12 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 15 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 17 വരെയും അപേക്ഷിക്കാം.

2021 അഡ്മിഷന്‍ (റെഗുലര്‍) അപേക്ഷകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 2019 – 2020 അഡ്മിഷന്‍ അപേക്ഷകര്‍ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2023 ജനുവരിയില്‍ ആരംഭിക്കുന്ന ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി. രണ്ടാം സെമസ്റ്റര്‍ (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2014 – 2017 അഡ്മിഷന്‍), നാലാം സെമസ്റ്റര്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2014 – 2017 അഡ്മിഷന്‍) പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ ഡിസംബര്‍ 9 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 14 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല – 2022 ഡിസംബര്‍ 20-ാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എ/ബി.എസ്.സി (വിദൂരവിദ്യാഭ്യാസം) പരീക്ഷകള്‍ക്ക് അഡിഷണല്‍ ലാംഗ്വേജ് ലാറ്റിന്‍ ഉള്‍പ്പെടുത്തി പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധികരിച്ചു . പരിക്ഷാതീയതിയിലോ സമയത്തിലോ മാറ്റമില്ല.

അവധി പ്രഖ്യാപിച്ചു

05.12.2022ലെ കേരളസര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച് തൊട്ടടുത്ത പ്രവൃത്തി ദിവസമായ 06.12.2022-ന് സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍ക്കും അവധി ആയിരിക്കും. പകരം 17.12.2022 പ്രവൃത്തി ദിവസമായിരിക്കും.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

ഡിസംബർ അഞ്ചിന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി, 2019,2018,2017 അഡ്മിഷനുകൾ മെഴ്സി ചാൻസ്) ബിരുദ പരീക്ഷകൾ മറ്റി വച്ചു. പരീക്ഷകൾ ഡിസംബർ 14 ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാ ടൈം ടേബിൾ പരിഷ്‌ക്കരിച്ചു

ഡിസംബർ അഞ്ചിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.വോക്. (2018, 2019 അഡ്മിഷൻ സപ്ലിമെന്ററി, പുതിയ സ്‌കീം) പരീക്ഷയിൽ എന്റർപ്രൈസസ് റിസോഴ്‌സ് പ്ലാനിംഗ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നീ പേപ്പറുകൾ കൂടി യഥാക്രമം ഡിസംബർ 13, 15 തീയതികളിൽ ഉൾപ്പെടുത്തി. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

കഴിഞ്ഞ മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി സുവോളജി(2016 മുതൽ 2018 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012 മുതൽ 2015 വരെയുള്ളശ അഡ്മിഷൻ മെഴ്സി ചാൻസ് – നവംബർ 2021), എം.എസ്.സി. ക്ലിനിക്കൽ ന്യുട്രീഷ്യൻ ആന്റ് ഡയറ്റെറ്റിക്സ്(2016 മുതൽ 2018 വരെയുള്ള അഡ്മിഷനുകൾ സപ്ലിമെന്ററി – നവംബർ 2021) പരീക്ഷകളുടെ തടഞ്ഞുവച്ചിരുന്ന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡെപ്യൂട്ടി രജിസ്ട്രാർ 7 (പരീക്ഷ)ക്ക് ഡിംസബർ 16 വരെ അപേക്ഷ നൽകാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 13-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 16-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാൾ ടിക്കറ്റ്

13 .12 .2022 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി .ടെക് സപ്ലിമെന്ററി, ഏപ്രിൽ 2021 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയുo ഒന്നാം സെമസ്റ്റർ എം സി എ ( റെഗുലർ /സപ്പ്ളിമെന്ററി / ഇമ്പ്രൂവ്മെന്റ്) -നവംബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 15.12.2022, 5 PM.

പുതുക്കിയ ടൈം ടേബിൾ

12 .12 .2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ (നവംബർ 2022) പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 03 december