scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

University Announcements 03 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 03 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പി.ജി. ഡിപ്ലോമ ഇന്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ ഫിലോസഫി പഠനഗവേഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്റര്‍ ഫോര്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ് ആന്റ് റിസര്‍ച്ച് നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി: 1 വര്‍ഷം, ഫീസ്: 20,000 രൂപ. യോഗ്യത: 50% മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദം. (ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയന്‍സ് വിഷയങ്ങളില്‍ ബിരുദം ഉളളവര്‍ക്ക് അപേക്ഷിക്കാം.) സീറ്റുകളുടെ എണ്ണം: 30. അപേക്ഷാഫോമിന്റെ വില: 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30. അപേക്ഷാഫോം www. cpcruok.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാഫോം കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലുളള ഫിലോസഫി പഠനഗവേഷണവകുപ്പിന്റെ ഓഫീസില്‍ നിന്നും നേരിട്ടും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക്: 9447586802 (ഡയറക്ടര്‍ സി.പി.സി.ആര്‍), 9447903108 (കോഴ്‌സ് കോഡിനേറ്റര്‍)

കാഷ്വല്‍ ലേബര്‍ – പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ കാഷ്വല്‍ ലേബറര്‍മാരുടെ പുതിയ ലിസ്റ്റ് തയ്യാറാക്കുന്നതിനായി 2020 ഡിസംബര്‍ 22 ലെ വിജ്ഞാപനം അനുസരിച്ച് ലഭിച്ച അപേക്ഷകരെ ഉള്‍പ്പെടുത്തിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിജ്ഞാനപനപ്രകാരമുളള മാനദണ്ഡങ്ങള്‍ പാലിക്കാത്ത അപേക്ഷകരെ വെരിഫിക്കേഷന്‍ സമയത്ത് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതായിരിക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള അപേക്ഷകരുടെ വിവരങ്ങള്‍ കേരളസര്‍വകലാശാലയുടെ വെബ്‌പോര്‍ട്ടലില്‍ (https:// recruit.keralauniversity.ac.in/) നിന്നും, ബന്ധപ്പെട്ട സെക്ഷനില്‍ നിന്നും ലഭിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

അപേക്ഷാ തീയതി

ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്.എസ്. – 2016 അഡ്മിഷൻ – സപ്ലിമെന്ററി, 2012 & 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ 14 വരെയും 525 രൂപ പിഴയോടെ ഡിസംബർ 16 -നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 20 -നും അപേക്ഷിക്കാം.

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ – റെഗുലർ (അഫിലിയേറ്റഡ് കോളേജുകൾക്ക്) പരീക്ഷകൾ ഡിസംബർ 21 -ന് നടക്കും. പിഴയില്ലാതെ ഡിസംബർ 13 വരെയും 525 രൂപ പിഴയോടെ ഡിസംബർ 14 -നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 15 -നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപ ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

രണ്ടാം സെമസ്റ്റർ എം.എ. സിറിയക്ക് (സി.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ഡിസംബർ 15 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ ആറു വരെയും 525 രൂപ പിഴയോടെ ഡിസംബർ ഏഴിനും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ എട്ടിനും അപേക്ഷിക്കാം.

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള അഡ്വാൻസ്ഡ് മോളിക്യുലാർ മെറ്റീരിയൽസ് റിസർച്ച് സെന്റർ (AMMRC) -ൽ റിസർച്ച് സ്റ്റാഫ് തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ ഒരൊഴിവാണുള്ളത്.

കെമിസ്ട്രിയിലുള്ള പി.എച്ച്ഡി ബിരുദമാണ് യോഗ്യത. ഓർഗാനിക് / മെറ്റീരിയൽ കെമിസ്ട്രിയിലുള്ള പോസ്റ്റ് – ഡോക്റ്ററൽ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായം 2021 ജനവരി ഒന്നിന് 46 കവിയരുത്.

അപേക്ഷാ ഫോറവും വിശദവിവരങ്ങളും www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ammrc @mgu.ac.in എന്ന വിലാസത്തിൽ ഡിസംബർ എട്ടിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രതിമാസം 25000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്., എം.എസ് സി. സൈക്കോളജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 15 വരെ സ്വീകരിക്കും. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് 2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ – ഗാന്ധിയൻ സ്റ്റഡീസ്, എം.ഫിൽ. – ഡെവലപ്‌മെന്റ് സ്റ്റഡീസ് (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് – മെഡിക്കൽ ഡോക്യുമെന്റേഷൻ റെഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപയുടെയും 160 രൂപയുടെയും ഫീസ് സഹിതം ഡിസംബർ 14 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. അപേക്ഷയോടൊപ്പം ഹാൾ ടിക്കറ്റിന്റെയോ മാർക്ക് ലിസ്റ്റിന്റെയോ പകർപ്പ് ഹാജരാക്കണം.

2021 ജനുവരിയിൽ നടന്ന എം.എസ്.സി. – അപ്ലൈഡ് മൈക്രോ ബയോളജി മൂന്നാം സെമസ്റ്റർ റെഗുലർ/ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ എട്ട് വരെ സ്വീകരിക്കും. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in) ലഭ്യമാണ്.

വൈവാ- വോസി

നാലാം സെമസ്റ്റർ എം.എ.ഇംഗ്ലീഷ് (2018 അഡ്മിഷൻ – റഗുലർ, 2017 ,2016 & 2015 അഡ്മിഷൻ

സപ്ലിമെന്ററി , 2014 & 2013 അഡ്മിഷൻ – മേഴ്സി ചാൻസ്, 2004- മുതൽ 2011 വരെയുള്ള അഡ്മിഷൻ -അദാലത്ത്

സ്പെഷ്യൽ മേഴ്സി ചാൻസ് 2018 ) 2021 ഫെബ്രുവരി ബിരുദ പരീക്ഷയുടെ ഓൺലൈൻ വൈവാ – വോസി പരീക്ഷ ഡിസംബർ ഒമ്പത്, 10 തീയതികളിൽ നടക്കും. വിശദ വിവരം സർവ്വകലാശാല വെബ് സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.എസ് സി. മാത്തമറ്റിക്‌സിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. മാത്തമറ്റിക്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 10 വരെയും 100 രൂപ പിഴയോടെ 15 വരെയുമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയുടെ പ്രിന്റ്ഔട്ട് 15നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www. sdeuoc.ac.in) ഫോണ്‍ 0494 2407356, 2400288

ഒന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക് – പരീക്ഷയില്‍ മാറ്റം

ഡിസംബര്‍ 13-ന് തുടങ്ങാനിരുന്ന 2020 അഡ്മിഷന്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ എല്ലാം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. മറ്റ് ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളില്‍ 13- ന് നടത്താനിരുന്നവ മാത്രം ഡിസംബര്‍ 23-ലേക്ക് മാറ്റി. 2020 അഡ്മിഷന്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യര്‍ത്ഥികളുടേതൊഴികെ മറ്റെല്ലാ ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളും ഡിസംബര്‍ 14 മുതല്‍ മുന്‍പ് പ്രഖ്യാപിച്ച തിയ്യതിയും സമയക്രമവും അനുസരിച്ചു തന്നെ നടത്തുന്നതായിരിക്കും.

എം.എ. ഹിസ്റ്ററി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠന വിഭാഗത്തില്‍ എം.എ. ഹിസ്റ്ററി പ്രവേശനത്തിനുള്ള രണ്ടാമത്തെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ (https:// history.uoc.ac.in) പ്രസിദ്ധീകരിച്ചു. ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 8-ന് രാവിലെ 10 മണിക്കും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 11 മണിക്കും അസ്സല്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. പ്രവേശനത്തിന് അര്‍ഹരായവര്‍ക്കുള്ള മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്. അഭിമുഖത്തില്‍ ഹാജരാകാത്തവര്‍ക്ക് പ്രവേശനത്തിനുള്ള അവസരം നഷ്ടപ്പെടും.

ഡിസര്‍ട്ടേഷന്‍ സമര്‍പ്പണം

നാലാം സെമസ്റ്റര്‍ ഫുള്‍ടൈം എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെ 20-നകം സമര്‍പ്പിക്കണം.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ കോഴ്‌സുകളുടെ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും 6 മുതല്‍ അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും ഏപ്രില്‍ 2021 റുഗലര്‍ പരീക്ഷയും 14-നും മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019, 2020 റഗുലര്‍ പരീക്ഷകള്‍ 8-നും തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.ടി.എം., ബി.എ. അഫ്‌സലുല്‍ ഉലമ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2017, രണ്ട്, നാല് സെമസ്റ്റര്‍ ഏപ്രില്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.

Read More: University Announcements 02 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 03 december 2021