scorecardresearch
Latest News

University Announcements 03 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 03 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 സ്‌കീം, 2013 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തുന്ന എട്ട്, ആറ്, നാല് സെമസ്റ്റര്‍ ബി.കോം. (ഹിയറിംഗ് ഇംപയേര്‍ഡ്), ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്) (2013 & 2019 സ്‌കീം) പരീക്ഷകള്‍ യഥാക്രമം ആഗസ്റ്റ് 17, 19, 26 തീയതികളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 19 ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) (റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ (എസ്.ഡി.ഇ. – 2017 അഡ്മിഷന്‍ മുതല്‍) സപ്ലിമെന്ററി, മാര്‍ച്ച് 2022 വിജ്ഞാപന പ്രകാരമുളള പരീക്ഷകള്‍ ആഗസ്റ്റ് 12 മുതല്‍ കാര്യവട്ടം എസ്.ഡി.ഇ. പരീക്ഷാകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 22 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. മേഴ്‌സിചാന്‍സ് (2009 സ്‌കീം – 2010, 2011, 2012, 2013 അഡ്മിഷന്‍, 2014 സ്‌കീം – 2014, 2015, 2016, 2017 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ആഗസ്റ്റ് 11 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പി.ജി., എം.ടെക്. (സി.എസ്.എസ്.)ഒന്നാംഘട്ടം അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്കുള്ള പി.ജി., എം.ടെക്. 2022 അഡ്മിഷന്റെ ഒന്നാംഘട്ടം ആഗസ്റ്റ് 10 ന് നടക്കുന്നതാണ്. മെമ്മോ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് (admissions. keralauniversity. ac.in/css2022) ലോഗിന്‍ ചെയ്ത് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം.

പുതിയ കോളേജ്/പുതിയ കോഴ്‌സ്/നിലവിലുളള കോഴ്‌സുകളില്‍ സീറ്റ് വര്‍ദ്ധനവ്/അധിക ബാച്ച് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയ്ക്ക് കീഴില്‍ 2023 – 24 അദ്ധ്യയന വര്‍ഷത്തേയ്ക്ക് പുതിയ കോളേജ്/പുതിയ കോഴ്‌സ്/നിലവിലുളള കോഴ്‌സുകളില്‍ സീറ്റ് വര്‍ദ്ധനവ്/അധിക ബാച്ച് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരളസര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളസര്‍വകലാശാലയുടെ ഔദ്യോഗിക വൈബ്‌സൈറ്റിലെ (www. keralauniversity.ac.in) അഫിലിയേഷന്‍ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനവും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള നിര്‍ദ്ദേശങ്ങളും അഫിലിയേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. പ്രസ്തുത അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 31.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പ്രസ്തുത അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധമായി അപ്‌ലോഡ് ചെയ്തിട്ടുളളവയുടെ അസല്‍ രേഖകളും സഹിതം രജിസ്ട്രാര്‍, കേരളസര്‍വകലാശാല, സെനറ്റ്ഹൗസ് ക്യാമ്പസ്, പാളയം – 695 034 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ 31.08.2022 നകം എത്തിക്കേണ്ടതാണ്.

പ്രസ്തുത കവറിനു മുകളിലായി പുതിയ കോളേജ്/പുതിയ കോഴ്‌സ്/നിലവിലുളള കോഴ്‌സുകളില്‍ സീറ്റ് വര്‍ദ്ധനവ്/അധിക ബാച്ച്, ഇവയ്ക്കുളള അപേക്ഷ (ബാധകമായത്) എന്ന് രേഖപ്പെടുത്തേണ്ടതാണ്. 2022 ആഗസ്റ്റ് 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

MG University Announcements: എംജി സർവകലാശാല

ഇന്നത്തെ (ആഗസ്റ്റ് നാല്‌) പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്ന്‌ (04.08.2022) നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്.

പി.ജി./ബി.എഡ്. ഏകജാലകം: പ്രവേശനം ഇന്ന് (ആഗസ്റ്റ് നാല്) കൂടി

സ്‌പോർട്‌സ്/ കൾച്ചറൽ /പി.ഡി. ക്വാട്ടകളിലേക്കുള്ള പ്രവേശനം ഇന്ന് (ആഗസ്റ്റ് നാല്) കൂടി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഇന്ന് (ആഗസ്റ്റ് നാല്) വൈകിട്ട് നാല് മണിക്ക് മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്.

സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്

2022 ജൂൺ 30 ന് പുന:സംഘടിപ്പിച്ച മഹാത്മാഗാന്ധി സർവ്വകലാശാല ജനറൽ കൗൺസിലിൽ നിന്നും സർവ്വകലാശാല യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ആഗസ്റ്റ് നാലിനും പ്രാഥമിക വോട്ടർ പട്ടിക ആഗസ്റ്റ് അഞ്ചിനും പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 26 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടർ പട്ടിക സർവ്വകലാശാലാ വെബ്‌സൈറ്റിൽ പരിശോധിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി. വോക്. അഗ്രോ ഫുഡ് പ്രോസസ്സിംഗ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് നാല് മുതൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി. വോക്. അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടി സ്‌പോർട്ട്‌സ് ആൻഡ് ഫിറ്റ്‌നസ് ട്രെയിനിംഗ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് നാല് മുതൽ മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.വോക്. അഗ്രോ ഫുഡ് പ്രോസസ്സിംഗ് (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റഗുലർ / 2019, 2018 അഡ്മിഷനുകൾ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 9, 10 തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.വോക്. ബിസിനസ്സ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആന്റ് ട്ക്‌സേഷൻ (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റഗുലർ / 2019, 2018 അഡ്മിഷനുകൾ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ വച്ച് ആഗസ്റ്റ് നാല് മുതൽ 10 വരെ തീയതികളിൽ നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.ബി.എ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പിലെയും സ്വാശ്രയ സെന്ററുകളിലെയും 2022-23 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിംഗിന് ഹാജരാകാനുള്ള ദിവസവും സമയവും ഇ-മെയിലില്‍ അറിയിച്ചിട്ടുണ്ട്. നിര്‍ദ്ദേശം ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ജൂലൈ 2022 സപ്ലിമെന്ററി പരീക്ഷയും സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ രണ്ടു വര്‍ഷ എല്‍.എല്‍.എം. നവംബര്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും പുതുക്കിയ സമയക്രമമനുസരിച്ച് 22-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എ. മലയാളം – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള പഠന വകുപ്പിൽ എം.എ. മലയാളം പ്രോഗ്രാമിന് പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായവർ ആവശ്യമായ രേഖകൾ സഹിതം ആഗസ്ത് 5ന് രാവിലെ 11 മണിക്ക് മലയാള വിഭാഗത്തിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ:8606050283

എം.എസ്.സി. പരിസ്ഥതി ശാസ്ത്രം – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം.എസ്.സി. പരിസ്ഥതി ശാസ്ത്രത്തിൽ (Environmental science) മൂന്ന് എൻ.ആർ.ഐ. സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 9746602652/9946349800 എന്ന നമ്പറിൽ ആഗസ്ത് 5ന് മുൻപായി ബന്ധപ്പെടുക.

എം.എസ്.സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിന് SEBC, EWS, SC വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് . യോഗ്യരായവർ ആഗസ്ത് 5ന് രാവിലെ 10 മണിക്ക് പഠന വകുപ്പിൽ കോ-ഓർഡിനേറ്റർ മുൻപാകെ ഹാജരാവണം . ഫോൺ: 9847421467, 0497-2806402.

എം.എസ്.സി.മോളിക്യൂലാർ ബയോളജി- സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ്സിൽ എം.എസ്.സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ 3 സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 4 രാവിലെ 11 മണിക്ക് പാലയാട് ക്യാമ്പസ്സിലെ മോളിക്യൂലർ ബയോളജി ഡിപ്പാർട്മെന്റിൽ എത്തണം. ഫോൺ : 9663749475

എം. എസ്. സി ഫിസിക്സ് – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 6 (ശനിയാഴ്ച ) രാവിലെ 10:30ന് പഠന വകുപ്പിൽ എത്തണം. ഫോൺ : 9447458499

പി.ജി പ്രൈവറ്റ് രജിസ്ട്രേഷൻ എൻറോൾമെന്റ് മെമ്മോ

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2021 പ്രവേശനം) ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്തവരുടെ എൻറോൾമെന്റ് മെമ്മോ സർവ്വകലാശാല വെബ്സൈറ്റിൽ Academics – Private Registration ലിങ്കിൽ ലഭ്യമാണ്. നിർദിഷ്ട വിവരങ്ങൾ നൽകി എൻറോൾമെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യാം.

ഇന്റഗ്രേറ്റഡ് എം.കോം – തീയ്യതി നീട്ടി

2022-23 അധ്യയന വർഷത്തിത്തിൽ കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 06-08-2022, 5:00 p.m. വരെ നീട്ടിയിരിക്കുന്നു. ഹയർ സെക്കൻഡറി ആണ് യോഗ്യത. രജിസ്‌ട്രേഷൻ ഫീ 1000/- രൂപയാണ്. എസ്.സി./ എസ്.ടി/ PWBD വിഭാഗങ്ങൾക്ക് 350/- രൂപ. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www. admission.kannuruniversity.ac.in) ലഭ്യമാണ്.

പി .ജി.പ്രവേശനം-അപേക്ഷയിൽ തിരുത്തലിന് അപേക്ഷിക്കാം

2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 06/08/2022 തീയ്യതി വരെ അവസരമുണ്ട്. ഇതിനായി അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 200/- രൂപ കറക്ഷൻ ഫീസ് ഇനത്തിൽ അടച്ചതിനു ശേഷം ബന്ധപ്പെട്ട രേഖകളുടെ പകർപ്പോടുകൂടി pgsws @kannuruniv.ac.in എന്ന ഇ-മെയിൽ ഐ ഡി യിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതാണ്. വിവിധ കാരണങ്ങളാൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ തുടർന്നുള്ള അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി, അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 06/08/2022 തീയ്യതിക്കുള്ളിൽ 200/- രൂപ റീകൺസിഡർ ഫീസ് ഇനത്തിൽ അടയ്‌ക്കേണ്ടതാണ്.

ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്ക് 06/08/2022 തീയ്യതി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www. admission.kannuruniv.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെല്പ് ലൈൻ നമ്പറുകൾ : – 0497-2715261,0497-2715284, 7356948230 , ഇ-മെയിൽ ഐ ഡി : pgsws @kannuruniv.ac.in

ബിരുദ പ്രവേശനം – ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധികരിച്ചു

2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www. admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 09.08.2022 ന് വൈകുന്നേരം 5 മണിക്കകം അഡ്മിഷന്‍ ഫീസ് ഓണ്‍ലൈനായി (SBIePay വഴി) നിർബന്ധമായും അടക്കേണ്ടതാണ് (അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതില്ല). മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്.

അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്‌ക്കേണ്ടത്. വിദ്യാർത്ഥികൾ, അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

അഡ്മിഷൻ ഫീസ് അടക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാവുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടക്കേണ്ടതാണ്.

അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് അടച്ചശേഷം അവരുടെ ഹയർ ഓപ്‌ഷനുകൾ 09.08.2022 ന് വൈകുന്നേരം 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്‌ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്‌ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റിൽ ആ ഓപ്‌ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്‍റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ് .

രണ്ടാം അലോട്ട്മെന്റ് : 11.08.2022

മൂന്നാം അലോട്ട്മെന്റ് : 16.08.2022

കോളേജ് പ്രവേശനം

ഒന്നാം അലോട്ട്മെന്‍റിന് ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് രണ്ടും മൂന്നും അലോട്ട്മെന്‍റുകൾ നടത്തുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന്, അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർത്ഥികൾ മൂന്നാം അലോട്ട്മെന്‍റിനു ശേഷം മാത്രം അതാത് കോളേജുകളിൽ അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ് (അഡ്മിഷൻ ഷെഡ്യൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്). അഡ്മിഷൻ ലഭിച്ചവർക്ക് കോളേജുകളിൽ ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ മൂന്നാം അലോട്ട്മെന്‍റിന് ശേഷം മാത്രം വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്

2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്

3.യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്

4.ജനനതീയതി തെളിയിക്കുന്നസർട്ടിഫിക്കറ്റ്

5.വിടുതൽ സർട്ടിഫിക്കറ്റ്

6.കോഴ്സ്&കോണ്ടക്ട്സർട്ടിഫിക്കറ്റ്

  1. അസ്സൽ കമ്മ്യുണിറ്റി/Caste/EWS വിഭാഗങ്ങളിലുള്ളവർക്കുള്ള സർട്ടിഫിക്കറ്റ്
  2. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
  3. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്
  4. HSE,VHSE,THSE,CBSE,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്

11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.

12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്‍റെ വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിന്‍റ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ 0497-2715284, 0497-2715261, 7356948230. e-mail id: ugsws@kannuruniv.ac.in

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.എസ്.സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ/സപ്ലിമെന്റ്റി/ഇംപ്രൂവ്മെന്റ് ) നവംബ൪ 2021 ന്റെ പ്രായോഗിക പരീക്ഷ ആഗസ്ത് 17, 19 എന്നീ തീയതികളിലായി കോളേജ് ഫോ൪ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, തോട്ടടയിൽ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.സി.എ. /എം.സി.എ. ലാറ്ററൽ എൻട്രി (റെഗുലർസപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2021 പരീക്ഷഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 17.08.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി മോളിക്യൂലർ ബയോളജി (സി സി എസ് എസ് – റെഗുലർ / സപ്പ്ളിമെൻററി -കോവിഡ് സ്പെഷ്യൽ) നവംബർ 2020 പരീക്ഷഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 17.08.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ എം.എ. ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർസപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021 പരീക്ഷകൾക്കായുള്ള വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷനുള്ള ലിങ്ക് ആഗസ്ത് 11 മുതൽ ലഭ്യമാകും. ഇതിലേക്കായുള്ള പരീക്ഷാ ഫീസ് എസ്.ബി.ഐ ഇപേയ്‌മെന്റ് ഗേറ്റ് വേ വഴി മാത്രമേ അടക്കാൻ സാധിക്കുകയുള്ളു. പരീക്ഷകൾക്ക് 11.08.2022 മുതൽ 16.08 2022 വരെ പിഴയില്ലാതെയും 19.08.20222 വരെ പിഴയോടു കൂടിയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 23.08.2022 നകം സമർപ്പിക്കണം. 2020 വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് അവരുടെ പരീക്ഷാഫലം വന്നതിനുശേഷം ലഭ്യമാക്കുന്നതായിരിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 03 august 2022