University Announcements 03 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 03 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍/വൈവ/പ്രോജക്ട് ഇവാല്യുവേഷന്‍

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന്റെ പ്രാക്ടിക്കല്‍, പ്രോജക്ട് ഇവാല്യുവേഷന്‍ പരീക്ഷകള്‍ ആഗസ്റ്റ് 9 മുതല്‍ 13 വരെ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി പരീക്ഷയുടെ വൈവ ആഗസ്റ്റ് 5, 6 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, വഴുതയ്ക്കാട് ഗവ.വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വച്ചും എം.എ. സോഷ്യോളജി പരീക്ഷയുടെ വൈവ ആഗസ്റ്റ് 9, 10 തീയതികളില്‍ ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജ് എന്നിവിടങ്ങളില്‍ വച്ചും നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി പരീക്ഷയുടെ വൈവ ആഗസ്റ്റ് 5, 6, 9, 10, 11 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഫിസിക്‌സ്, സുവോളജി, സൈക്കോളജി, കൗണ്‍സിലിംഗ് സൈക്കോളജി, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എം.എ. മ്യൂസിക് പരീക്ഷകളുടെ പ്രാക്ടിക്കല്‍/വൈവ പരീക്ഷകള്‍ ആഗസ്റ്റ് 5 മുതല്‍ അതാതു കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം. പരീക്ഷയുടെ വൈവ ആഗസ്റ്റ് 9 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റ് 9 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷയുടെ (റെഗുലര്‍/ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി – 2019 സ്‌കീം) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല 2021 ആഗസ്റ്റ് 4 ന് ആരംഭിക്കുന്ന ബി.കോം. എസ്.ഡി.ഇ. ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷയ്ക്ക് മുഹമ്മ കാര്‍മ്മല്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന എല്ലാ വിദ്യാര്‍ത്ഥികളും ചേര്‍ത്തല എസ്.എന്‍. കോളേജില്‍ വച്ച് പരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ (സി.ആര്‍.സി.ബി.സി.എസ്.എസ്.) ബി.സി.എ., ഗ്രൂപ്പ് 2 (മ) ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.കോം. കൊമേഴ്‌സ് ആന്റ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ്, ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്‌സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241), ഗ്രൂപ്പ് 2 (മ) ബി.എസ്‌സി. എന്‍വിയോണ്‍മെന്റല്‍ സയന്‍സസ് എന്‍വിയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് (216) (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍), ഗ്രൂപ്പ് 2 (യ) ബി.എസ്.ഡബ്ല്യൂ (315) (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ആഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം., (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ആഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അതിനായി വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്ന കരട് മാര്‍ക്ക്‌ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ആഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ. സി.ബി.സി.എസ്.എസ്. (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ആഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക് (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015 – 2017 അഡ്മിഷന്‍), ബി.പി.എ. (വോക്കല്‍/വീണ/വയലിന്‍/മൃദംഗം/ഡാന്‍സ്), ബി.എ. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (128), ബി.എ. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് വീഡിയോ പ്രൊഡക്ഷന്‍ (129), ബി.എ. മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (116), ബി.കോം. കൊമേഴ്‌സ് ആന്റ് ടാക്‌സ് പ്രൊസീജിയര്‍ ആന്റ് പ്രാക്ടീസ് (337), ബി.കോം. കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് (339), ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015 – 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍), ബി.എസ്‌സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് (2015 – 2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്), ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ് (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) എന്നീ ഡിഗ്രി കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ആഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിക്കുന്നു

അദ്ധ്യാപകര്‍/അദ്ധ്യാപക പാനല്‍

കേരളസര്‍വകലാശാല അറബി വിഭാഗത്തില്‍ ഒഴിവുളള ഒരു കരാര്‍ അദ്ധ്യാപക തസ്തികയിലേക്കും കരാര്‍ അദ്ധ്യാപക പാനല്‍ തയ്യാറാക്കുന്നതിലേക്കുമായി ആഗസ്റ്റ് 16 ന് രാവിലെ 8.30 ന് കേരളസര്‍വകലാശാലയുടെ പാളയത്തുളള പി.വി.സി. യുടെ ചേമ്പറില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 14 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. അപേക്ഷകള്‍ അയയ്‌ക്കേണ്ട ഇ-മെയില്‍ വിലാസം: സൗമറമ2@ഴാമശഹ.രീാ. ഫോണ്‍: 9446827141

വനിതാ കൗണ്‍സിലര്‍

കേരളസര്‍വകലാശാല കാര്യവട്ടത്തെ സര്‍വകലാശാല ഹെല്‍ത്ത് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ വനിതാ കൗണ്‍സിലറെ നിയമിക്കുന്നതിന് ഓണ്‍ലൈനായി (https://recruit.keralauniversity.ac.in) അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത:സൈക്കോളജി വിഷയത്തില്‍ എം.എ./എം.എസ്‌സി./അപ്ലൈഡ് സൈക്കോളജി/കൗണ്‍സിലിംഗ് സൈക്കോളജി. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ആഗസ്റ്റ് 27. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് http://www.keralauniversity.ac.in സന്ദര്‍ശിക്കുക.. സംശയനിവാരണത്തിന്: ku.tvm.add2@gmail.com.

MG University Announcements: എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ എം.സി.എ. (2011, 2012, 2013, 2014 ലാറ്ററൽ എൻട്രി അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ ഓഗസ്റ്റ് ആറുമുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷ തീയതി

ആറ്, ഏഴ്, എട്ട് സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2021 ജനുവരിയിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫാർമസി സപ്ലിമെന്ററി – പഴയ സ്‌കീം (2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.

2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.റ്റി.) സപ്ലിമെന്ററി (പുതിയ സ്‌കീം – 2008 – 2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റിന്റെ ബിരുദഫലം ഓണാവധിക്കു മുമ്പ്

കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം ഉള്‍പ്പെടെയുള്ള ആറാം സെമസ്റ്റര്‍ ബിരുദ ഫലങ്ങള്‍ ഓണാവധി തുടങ്ങും മുമ്പെ പ്രഖ്യാപിക്കാന്‍ ഒരുക്കം നടക്കുന്നതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണ സാഹചര്യങ്ങളിലും പരീക്ഷാ ഭവന്‍ ജീവനക്കാര്‍ ബിരുദഫല പ്രഖ്യാപനത്തിനായി അവധിയെടുക്കാതെ പരിശ്രമിക്കുകയാണ്. ഓഗസ്റ്റ് 16-ന് തന്നെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം. 19-നാണ് അവധി തുടങ്ങുന്നത്. മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ച ഉത്തരക്കടലാസുകളിലെ മാര്‍ക്കു വിവരങ്ങള്‍ ക്രോഡീകരിച്ച് അപ്‌ലോഡ് ചെയ്യുന്ന ജോലി പുരോഗമിക്കുകയാണ്. ജീവനക്കാരുടെ വിഷമങ്ങള്‍ ബ്രാഞ്ച് മേധാവികളില്‍ നിന്ന് നേരിട്ട് മനസിലാക്കിയ സിണ്ടിക്കേറ്റ് പരീക്ഷാ സ്ഥിരംസമിതി എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു അറിയിച്ചു.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ മാര്‍ച്ച് 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, ഒന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക്, തമിഴ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.യു.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഒക്‌ടോബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 18 വരെ അപേക്ഷിക്കാം

പരീക്ഷ

2019 പ്രവേശനം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2020 പരീക്ഷ 13-ന് തുടങ്ങും.

2019 സ്‌കീം 2019 പ്രവേശനം വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്.-പി.ജി. ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം. ഏപ്രില്‍/മെയ് 2020 റഗുലര്‍ പരീക്ഷകളും 2016 മുതല്‍ 18 വരെ പ്രവേശനം പ്രീവിയസ് / ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍, മെയ് 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 12-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

തീയതി നീട്ടി

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021), ബിരുദാനന്തര ബിരുദ (ജൂൺ 2021) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴയോട് കൂടെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 10.08.2021 വരെ നീട്ടി.

ഹോൾടിക്കറ്റ്

06.08.2021 ന് ആരംഭിക്കുന്ന ഒന്നും രണ്ടും കംബൈൻഡ് സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി), ജനുവരി 2020 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഇ. എസ്. ഇ. മാർക്ക് സമർപ്പണം

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ (മെയ് 2021) ഇ. എസ്. ഇ. മാർക്കുകൾ 10.08.2021 മുതൽ ഓൺലൈനായി സമർപ്പിക്കാം.

യോഗ്യതാ സർട്ടിഫിക്കറ്റ്

അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ (ഏപ്രിൽ 2021) ഫലപ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട്, വിദ്യാർഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇതുവരെ സമർപ്പിക്കാത്ത കോളേജുകൾ എത്രയും പെട്ടന്ന് സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

 

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 03 august 2021

Next Story
Victers Channel Timetable August 04: വിക്ടേഴ്‌സ് ചാനൽ, ഓഗസ്റ്റ് 04 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express