scorecardresearch

University Announcements 03 April 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 03 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University News

University Announcements 03 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാ ഫലം

കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസത്തില്‍ നടത്തിയ എം.എ മ്യൂസിക് പ്രീവിയസ് & ഫൈനല്‍ (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.

വാര്‍ഷിക സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

കേരളസര്‍വകലാശാല ഡിപ്പാര്‍ട്ടമെന്‍റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്കൂള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 10 മുതല്‍ മെയ് 30 വരെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നതാണ്. അത്ലറ്റിക്സ്, ഫുട്ബോള്‍, ക്രിക്കറ്റ്, ഹാന്‍റ്ബോള്‍, ബാസ്കറ്റ്ബോള്‍, ബേയ്സ്ബോള്‍ റോള്‍ബോള്‍, യോഗാസന, കളരിപ്പയറ്റ് എന്നീ ഇനങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 10 വയസ്സിനും 20 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഇതിനു പുറമെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനവും ഉള്‍പ്പെടുത്തിയിട്ടു. പരിശീലന സമയം രാവിലെ 6.30 മുതല്‍ 8.30 വരെയും വൈകുന്നേരം 4:30 മുതല്‍ 6.30 വരെയുമാണ്. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും പി.എം.ജി.യിലുള്ള ജി.വി.രാജ പവലിയനില്‍ പ്രവര്‍ത്തിക്കുന്ന കേരളസര്‍വ്വകലാശാല ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 8 വരെയാണ്. മൊബൈല്‍ : 8075978209 (ബിജുമോന്‍, കോച്ച്) 7994759331 (നിതിന്‍ കോച്ച്)

MG University Announcements: എംജി സർവകലാശാല

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു, എം.ടി.ടി.എം (സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ഏപ്രിൽ മൂന്നു മുതൽ 10 വരെ അപേക്ഷ നൽകാം.

Advertisment

ഏപ്രിൽ 11, 12 തീയതികളിൽ പിഴയോടു കൂടിയും ഏപ്രിൽ 13 ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2021 അഡ്മിഷനുകൾ റീ-അപ്പിയറൻസ് - ഫെബ്രുവരി 2023 ബി.എ കഥകളി ചെണ്ട, മദ്ദളം ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 11ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബയോഇൻഫർമാറ്റിക്‌സ്(സി.ബി.സി.എസ്, ന്യു സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2021,2020,2019,2017,2017 അഡ്മിഷനുകൾ റീ അപ്പിയറൻസ് - ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 17 ന് എടത്തല എം.ഇ.എസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടത്തും.

വൈവ വോസി

മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി - മാർച്ച് 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഏപ്രിൽ 11 മുതൽ അതത് കോളജുകളിൽ നടത്തും

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സെനറ്റ് ഇലക്ഷന്‍ - വോട്ടര്‍ പട്ടിക

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് ഇലക്ഷനുള്ള സര്‍വകലാശാലാ അദ്ധ്യാപക മണ്ഡലത്തിന്റെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഗവണ്‍മെന്റ് കോളേജ് അദ്ധ്യാപക മണ്ഡലത്തിലേക്കുള്ളത് 4-ന് പ്രസിദ്ധീകരിക്കും. പ്രിന്‍സിപ്പല്‍, പ്രൈവറ്റ് കോളേജ് അദ്ധ്യാപക മണ്ഡലം, ലോക്കല്‍ അതോറിറ്റി രജിസ്‌ട്രേഡ് ട്രേഡ് യൂണിയന്‍, ജനറല്‍ കൗണ്‍സില്‍ മണ്ഡലങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് 15-ലേക്ക് മാറ്റി വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടതായും ബാക്കിയുള്ളവ നോട്ടിഫിക്കേഷന്‍ പ്രകാരം 5-ന് പ്രസിദ്ധീകരിക്കുമെന്നും വരണാധികാരി അറിയിച്ചു.

ഇന്റഗ്രേറ്റഡ് പി.ജി. ഓണ്‍ലൈന്‍ ക്ലാസ്

സര്‍വകലാശാലാ കാമ്പസിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് മധ്യവേനലവധിക്കാലത്ത് നടത്താന്‍ നിശ്ചയിച്ച റഗുലര്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടു.  

സോഷ്യല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2020 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ യു.ജി. വിദ്യാര്‍ത്ഥികള്‍ 6 ദിവസത്തെ സാമൂഹിക സേവനം നടത്തിയതിന്റെ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് 30-നകം സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.  

ടെന്റര്‍ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പഠനസാമഗ്രികള്‍ തപാല്‍ വഴി അയച്ചു കൊടുക്കുന്നതിനാവശ്യമായ ബ്രൗണ്‍ പേപ്പര്‍ എത്തിച്ചു നല്‍കുന്നതിനുള്ള ടെന്റര്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 18. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407354.  

പ്രക്ടിക്കല്‍ പരീക്ഷ

നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2023 പരീക്ഷയുടെ എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ 11, 12, 13 തീയതികളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.  

പരീക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഡിസംബര്‍ 2022 സേ പരീക്ഷ 17-ന് തുടങ്ങും.

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ 18-ന് തുടങ്ങും.  

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.  

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ. എസ് സി. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ട്, മൂന്ന് വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.  

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ ബി ടെക് ഡിഗ്രി മെയ് 2021 സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ് മാർക്ക് ലിസ്റ്റ് ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും .പുനഃ പരിശോധന , സൂക്ഷ്മ പരിശോധന , ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ , സമർപ്പിക്കേണ്ട അവസാന തീയതി 20 .04 .2023

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ (നവംബർ 2022 ) പരീക്ഷാഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .പുനഃ പരിശോധന , സൂക്ഷ്മ പരിശോധന ,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ 20 .04 .2023 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്.

ഒൻപതാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2022 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനഃ പരിശോധന , സൂക്ഷ്മ പരിശോധന , ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 13.04.2023 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും

ടൈം ടേബിൾ

രണ്ട് ,ആറ് സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2023 ,ഒന്ന്, രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 എന്നീ പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: