University Announcements 02 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സർവകലാശാല
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റില്‍ പുതിയ രജിസ്ട്രേഷന്/ഓപ്ഷന് നല്‍കുന്നതിനും ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലിനും അവസരം
പ്ലസ്ടു സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിലവില്‍ രജിസ്ട്രഷന് ചെയ്യാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒന്നാം വര്‍ഷ യു.ജി പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് സെപ്റ്റംബര്‍ 12 വരെ പുതിയ രജിസ്ട്രേഷന് നടത്താം. നിലവില്‍ രജിസ്ട്രേഷനുള്ള, എല്ലാവര്ക്കും ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റം (തിരുത്തല്‍) വരുത്താന്‍ അവസരമുണ്ടാകും.
പുതിയ ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും റീവാല്യൂവേഷന്, ഗ്രേസ് മാര്‍ക്ക്, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്തണം. നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് വിവരങ്ങളില്‍ മാത്രമേ (മാര്‍ക്കിലെ തിരുത്തലുകള്‍ ഉള്‍പ്പടെ) മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കൂ. മുന്‍ അലോട്ട്മെന്റുകളില്‍ ഫീസ് ഒടുക്കാതെ അലോട്ട്മെന്റ് റദ്ദായ അപേക്ഷകര്‍ക്കും ഫീസ് അടച്ചിട്ടും കോളജില്‍ പ്രവേശനം നേടാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും സെപ്റ്റംബര്‍ 12 വരെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേര്ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം റീ കണ്‍സിഡര്‍ എന്ന ടാബ് ഉപയോഗിച്ച് അലോട്ട്മെന്റില്‍ പങ്കെടുക്കാം.
സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും പുതിയ ഓപ്ഷനുകള്‍ നല്‍കേണ്ടതാണ്. മുന്‍ അലോട്ട്മെന്റുകളില്‍ നല്കിയ ഓപ്ഷനുകള്‍ ഒന്നും തന്നെ ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല. പ്രൊഫൈല്‍ തിരുത്തല്‍, വീണ്ടും പരിഗണിക്കല്‍ എന്നിവ ആവശ്യമുളള എല്ലാ വിദ്യാര്‍ത്ഥികളും (സര്‍വകലാശാലയില്‍ അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികളും) ബന്ധപ്പെട്ട തീയതിക്കുളളില്‍ സ്വയമായി പ്രസ്തുത മാറ്റങ്ങള്‍ വരുരത്തണം.
തിരുത്തലുകള്‍ വരുത്തി കഴിഞ്ഞാല്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടര്ആവശ്യങ്ങള്ക്കായി സൂക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ബി.എഡ്. പ്രവേശനം: കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാം
എയ്ഡഡ് ട്രെയിനിങ് കോളജുകളിലെ ബി.എഡ് കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 13 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ക്ക് മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കൂ.
വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് അനുബന്ധ രേഖകളും (പ്രൊഫൈലില്‍ അവകാശപ്പെട്ടിട്ടുളള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുളള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പ്) കമ്മ്യൂണിറ്റി ക്വാട്ടയ്ക്കായി അപേക്ഷിക്കുന്ന എയ്ഡഡ് ട്രെയിനിങ് കോളജുകളില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ (കമ്മ്യൂണിറ്റി ക്വാട്ട കോളജുകളുടെ ഇമെയില്‍ സര്‍വകലാശാല അഡ്മിഷന് സൈറ്റില്‍ ലഭ്യമാണ്.) സെപ്റ്റംബര്‍ 13നു വൈകിട്ടു നാലിനു മുന്‍പായി നല്‍കണം.
വിദ്യാര്‍ത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവര്‍ക്ക് അപേക്ഷി ക്കാന്‍ സാധിക്കുന്ന കോളേജുകളില്‍ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുളള്ളൂ. പ്രിന്റൗട്ടിന്റെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.
ബി എഡ് പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റില്‍ പുതിയ രജിസ്ട്രേഷന്/ഓപ്ഷന്
ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനത്തിനായുളള സപ്ലിമെന്ററി അലോട്ട്മെന്റിന് സെപ്റ്റംബര്‍ അഞ്ചു മുതല്‍ 13 വരെ അപേക്ഷിക്കാം. നിലവില്‍ രജിസ്ട്രേഷന് ചെയ്യാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ രജിസ്ട്രേഷന് നടത്താം. പുതിയ ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും റീവാല്യൂവേഷന്, ഗ്രേസ് മാര്‍ക്ക്, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്തണം.
നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് വിവരങ്ങളില്‍ മാത്രമേ (മാര്ക്കിലെതിരുത്തലുകള് ഉള്‍പ്പടെ) മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയുളളൂ. അലോട്ട്മെന്റ് ലഭിച്ചിട്ടും അഡ്മിഷന് എടുക്കാതെ അലോട്ട്മെന്റ് പ്രക്രിയയില്‍നിന്നു പുറത്തായ അപേക്ഷകര്‍ക്കും ഫീസ് അടച്ചിട്ടും കോളേജില്‍ പ്രവേശനം നേടാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും സെപ്റ്റംബര്‍ 13 വരെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേര്ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം റീ കണ്‍സിഡര്‍ എന്ന ടാബ് ഉപയോഗിച്ച് അലോട്ട്മെന്റില്‍ പങ്കെടുക്കാം.
സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും പുതിയ ഓപ്ഷനുകള്‍ നല്‍കണം. മുന്‍ അലോട്ട്മെന്റുകളില്‍ നല്കിയ ഓപ്ഷനുകള്‍ ഒന്നും തന്നെ ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല. പ്രൊഫൈല്‍ തിരുത്തല്‍, വീണ്ടും പരിഗണിക്കല്‍ എന്നിവ ആവശ്യമുളള എല്ലാവിദ്യാര്ത്ഥികളും (സര്‍വകലാശാലയില്‍ അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികളും) പ്രസ്തുത തീയതിക്കുളളില്‍ തന്നെ സ്വയമായി പ്രസ്തുത മാറ്റങ്ങള്‍ വരുത്തണം. തിരുത്തലുകള്‍ വരുത്തി കഴിഞ്ഞാല്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടര്‍
ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രാക്ടിക്കല്‍
ജൂലൈയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി ി.എച്ച്.എം/ബി.എച്ച്.എം.സി.റ്റി )ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 13 മുതല്‍ നടക്കും. വിശദവിവരം വെബ്സൈറ്റില്‍.
ടൈംടേബിള്‍
സെപ്റ്റംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി /എം.കോം/എം.എസ്.ഡബ്ല്യൂ /എം.എം.സി.ജെ/ എം.എ.എച്ച്.ആര്.എം ( റെഗുലര്‍ 2021 അഡ്മിഷന്, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷന്, സപ്ലിമെന്ററി – 2018 &മ 2019 അഡ്മിഷന്) പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.
എം ബി എ (ഈവനിങ് റെഗുലര്‍) അപേക്ഷ
2022 – 23 അധ്യയന വര്‍ഷം മുതല്‍ എം.ബി.എ (ഈവനിംഗ്-റെഗുലര്‍) പ്രോഗ്രാം ഐ.എം.കെ, കാര്യവട്ടം, എച്ച്.എല്‍.എല്‍ മാനേജ്മെന്റ് അക്കാദമി, കവടിയാര്‍ അഗ്രികള്‍ച്ചറല്‍ കോ – ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, മണ്‍വിള എന്നിവിടങ്ങളില്‍ നടക്കും.
അപേക്ഷകര്‍ക്ക് ജനുവരി ഒന്നിനു 25 വയസ് തികഞ്ഞിരിക്കണം. ബിരുദത്തിന് 50 ശതമാനം മാര്‍ക്കോടെ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. എല്ലാ അപേക്ഷകര്‍ക്കും ഗ്രൂപ്പ് ഡിസ്കഷനും വ്യക്തിഗത അഭിമുഖവും ഉണ്ടായിരിക്കും.ആഴ്ചയില്‍ അഞ്ച് ദിവസത്തേക്ക് വൈകീട്ട് 5.30നു ശേഷമാണ് ക്ലാസ് സമയം.
അപേക്ഷയുടെ നല്‍കാനുള്ള അവസാന തീയതി 15. അപേക്ഷകള്‍ https://admissions.keralauniversity.ac.in/mba2022/mba_evening/ വഴി ഓണ്‍ലൈനായി ഫയല്‍ ചെയ്യാം.സെപ്തംബര്‍ 17ന് ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും 19ന് ഐ.എം.കെ യില്‍ കൗണ്‍സിലിംഗും.
ഐ എം കെയില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം
എംബിഎ (ജനറല്‍): എല്‍.സി/എസ്.ഐ.യു.സി. എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം): ബി.പി.എല്‍, എസ്.സി, എസ് ടി സീറ്റുകള്‍. KMAT/CAT/CMAT എന്നിവയില്‍ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ (https://admissions.keralauniversity.ac.in/mba2022/mba_imk/) പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 12, രാത്രി 10. സെപ്റ്റംബര്‍ 14-ന് ജി.ഡി.പി.ഐയും പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് 20-ന് രാവിലെ 10-ന് കാര്യവട്ടം ഐഎംകെയില്‍.
MG University Announcements: എം ജി സര്‍വകലാശാല
റിസര്‍ച്ച് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് മഹാത്മാഗാന്ധി സര്‍വകലാശാല കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ‘റിസര്‍ച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക്’ അപേക്ഷ ക്ഷണിച്ചു. ഗവേഷണ കണ്ടെത്തലുകളെ സാമൂഹിക നന്മയ്ക്കു ഉതകുന്ന രീതിയില്‍ വാണിജ്യപരമായ ഉല്‍പ്പന്നങ്ങള്‍/ സാങ്കേതികവിദ്യ/ സേവനങ്ങളാക്കി മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലുടനീളമുള്ള കോളേജ്/യൂണിവേഴ്സിറ്റി അധ്യാപകര്‍/ ശാസ്ത്രജ്ഞര്‍/ പോസ്റ്റ് ഡോക്ടറല്‍ ഫെലോകള്‍/ ഗവേഷക വിദ്യാര്‍ഥികള്‍/ ബിരുദാനന്തര ബിരുദര്‍ (അവസാന വര്‍ഷ പ്രൊജക്റ്റ് പൂര്‍ത്തീകരിച്ചവര്‍), പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവരെ സംരംഭകര്‍ ആയി മാറ്റുക വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക സാമ്പത്തിക വളര്‍ച്ച കൈവരിക്കുക മുതലായവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വരും വര്‍ഷങ്ങളില്‍ കേരളത്തിനെ ലോക സ്റ്റാര്‍ട്പ്പ് ശൃംഖലയുടെ കേന്ദ്ര ബിന്ദു ആക്കി മാറ്റുന്നതിനുള്ള തുടക്കമാണ് ഈ പ്രോജക്ടിലൂടെ ഉദ്ദേശിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട 20 അപേക്ഷകര്‍ക്ക് 5 ലക്ഷം രൂപ വരെ സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ് ലഭിക്കും. ലൈഫ് സയന്‍സ്/ ബയോടെക്നോളജി, ഹെല്‍ത്ത്കെയര്‍, മെഡിക്കല്‍ ഡിവൈസ് ടെക്നോളജി, ജലസംരക്ഷണം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, നാനോ ടെക്നോളജി, ഭക്ഷ്യ-കൃഷി, ഫിഷറീസ്, അസിസ്റ്റീവ് ടെക്നോളജി, ഊര്‍ജം, മൂല്യവര്‍ധനം, മാലിന്യ സംസ്കരണം, ബിസിനസ്സ്, ടൂറിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, എഞ്ചിനീയറിംഗ്, സാമൂഹികം, റൂറല്‍ ടെക്നോളജി, എന്നീ മേഖലകളില്‍ നിന്നും വാണിജ്യവത്ക്കരിക്കാവുന്ന തലത്തിലുള്ള കണ്ടെത്തലുകള്‍ക്കാണ് ഈ പദ്ധതി ഊന്നല്‍ നല്‍കുന്നത്.
https://forms.gle/5pfNpc8c7ZnsBAaG7 എന്ന ലിങ്ക് വഴി സെപ്റ്റംബര്‍ 30 വരെ പ്രോഗ്രാമിലേക്ക് രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 9400039634 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ സര്‍വകലാശാല വെബ്സൈറ്റ്് സന്ദര്‍ശിക്കുകയോ ചെയ്യാം.
ഫിലിം മേക്കിങ് കോഴ്സ്
സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഫിലിം മേക്കിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസരം സെപ്റ്റംബര്‍ 18 വരെ നീട്ടി.
പ്രോജക്ട് ഇവാല്യുവേഷന് / വൈവാ വോസി
പത്താം സെമസ്റ്റര്‍ ഐ.എം.സി.എ. (2017 അഡ്മിഷന് – റഗുലര്‍) / ഡി.ഡി.എം.സി.എ. (2016, 2015, 2014 അഡ്മിഷന് – സപ്ലിമെന്ററി) കോഴ്സിന്റെ പ്രോജക്ട് ഇവാല്യുവേഷന്, വൈവാ വോസി പരീക്ഷകള്‍ക്ക് പിഴയില്ലാതെ സെപ്റ്റംബര്‍ 14 വരെയും പിഴയോടു കൂടി സെപ്റ്റംബര്‍ 15 നും സൂപ്പര്‍ഫൈനോടു കൂടി സെപ്റ്റംബര്‍ 16 നും അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എ.ജെ.എം.സി. (സി.എസ്.എസ്.) (2021 അഡ്മിഷന് – റഗുലര്‍ / 2020 അഡ്മിഷന് – ഇംപ്രൂവ്മെന്റ് / 2020, 2019 അഡ്മിഷന് – സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 12 മുതല്‍ 26 വരെ അതത് കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ബി.സി.എ. / ബി.എസ്.സി. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സി.ബി.സി.എസ്. – 2021 അഡ്മിഷന് – റഗുലര്‍ / 2020 അഡ്മിഷന് – ഇംപ്രൂവ്മെന്റ്/ റീ-അപ്പിയറന്‍സ് / 2017, 2018, 2019 അഡ്മിഷന് – റീ-അപ്പിയറന്‍സ്) ജൂണ്‍ 2022 പരീക്ഷയുടെ സോഫ്റ്റ്വെയര് ലാബ് I എന്ന പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 14, 15 തീയതികളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
മേയില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.പി.എഡ്. (2020 അഡ്മിഷന് – റഗുലര്‍ / 20182019 അഡ്മിഷന് – സപ്ലിമെന്ററി / 20152017 അഡ്മിഷന് – മെഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബര്‍ 17 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
മേയില്‍ ന്ടന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി. ബയോ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2019 അഡ്മിഷന് – റഗുലര്‍ / 2018, 2017, 2016 അഡ്മിഷന് – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബര്‍ 16 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഗവേഷണ പ്രബന്ധ പുരസ്കാരത്തിന് അപേക്ഷിക്കാം
സര്‍വകലാശാലാ ചരിത്രപഠനവിഭാഗവും ഡോ. കെ.പി. ഹരിദാസന് ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന ഡോ. കെ.പി. ഹരിദാസന് പുരസ്കാര ഗവേഷണ പ്രബന്ധമത്സരത്തിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ‘ആദിവാസി ജനതയും ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയവും’ എന്നതാണ് വിഷയം.
പി.ജി., എം.ഫില്‍., പി.എച്ച്.ഡി. വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ തയാറാക്കാം. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്കാരം ഒക്ടോബര്‍ 14-ന് സമ്മാനിക്കും. വിശദവിവരങ്ങള്‍ക്ക് 8547018074, 9846252449, 9446581450.
എം എ ഇംഗ്ലീഷ് വൈവ
എസ്.ഡി.ഇ., എം.എ. ഇംഗ്ലീഷ് നാലാം സെമസ്റ്റര്‍, അവസാന വര്‍ഷ ഏപ്രില്‍ 2021 പരീക്ഷകളുടെ വൈവ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 13 മുതല്‍ 22 വരെ കോഴിക്കോട് ദേവഗിരി സെന്റ്ജോസഫ്സ് കോളേജിലും തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 13 മുതല്‍ 19 വരെ തൃശൂര്‍ കേരളവര്‍മ കോളേജിലും നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്സ്, ഫിസിക്സ് ഡബിള്‍ മെയിന്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 13-ന് തുടങ്ങും.