scorecardresearch

University Announcements 02 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 02 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 Novermber 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

സൂക്ഷ്മപരിശോധന

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (യു.സി.ഇ.കെ.) (2018 സ്‌കീം), ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം), മേയ് 2021 പരീക്ഷകളുടെ
സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ. ഏഴ്) നവംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

മേഴ്‌സിചാന്‍സ്: പരീക്ഷാഫീസ്

മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.പി.എ./എം.റ്റി.എ. (മേഴ്‌സിചാന്‍സ് – 2010 – 2017 അഡ്മിഷന്‍ വരെ), ഡിസംബര്‍ 2022 ഡിഗ്രി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 21 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്

പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിനുളള (റെഗുലര്‍/ബ്രിഡ്ജ് 2021 – 2022) അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോം സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫോമും അനുബന്ധ രേഖകളും രജിസ്ട്രാര്‍, കേരളസര്‍വകലാശാല, പാളയം, തിരുവനന്തപുരം – 695034 എന്ന വിലാസത്തില്‍ നവംബര്‍ 30നു വൈകിട്ട് അഞ്ചിനു മുന്‍പ് സമര്‍പ്പിക്കണം.

MG University Announcements: എംജി സർവകലാശാല

സിവില്‍ സര്‍വീസ് ടെസ്റ്റ് സീരീസ്: നവംബര്‍ 31 വരെ അപേക്ഷിക്കാം

സര്‍വകലാശാല സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ടെസ്റ്റ് സീരീസ് ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. അഞ്ചു മാസം കാലാവധിയുള്ള ബാച്ചിലേക്ക് 5000 രൂപയാണ് ഫീസ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. ഫോണ്‍: 9188374553

പരീക്ഷാ അപേക്ഷ

  • അഫിലിയേറ്റഡ് കോളജുകളിലെ നവംബര്‍ 16 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷകള്‍ക്ക് നവംബര്‍ ഏഴു വരെ അപേക്ഷ നല്‍കാം. പിഴയോടു കൂടി നവംബര്‍ എട്ടിനും സൂപ്പര്‍ഫൈനോടു കൂടി നവംബര്‍ ഒന്‍പതിനും അപേക്ഷ സ്വീകരിക്കും.
  • നവംബര്‍ 16 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.സി.എ. പരീക്ഷകള്‍ക്ക് ഏഴു വരെ അപേക്ഷ നല്‍കാം. പിഴയോടു കൂടി എട്ടിനും സൂപ്പര്‍ഫൈനോടു കൂടി ഒന്‍പതിനും അപേക്ഷ നല്‍കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 300 രൂപയും വീണ്ടും എഴുതുന്നവര്‍ ഒരു പേപ്പറിന് 50 രൂപ നിരക്കില്‍ (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.
  • രണ്ടാം സെമസ്റ്റര്‍ എം.സി.എ. (2019, 2018, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകള്‍ക്ക് മാത്രം), 2015,2014 അഡ്മിഷന്‍ ഒന്നാം മെഴ്സി ചാന്‍സ് (അഫിലിയേറ്റഡ് കോളേജുകള്‍, സി.പി.എ.എസ്), 2011 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ രണ്ടാം മെഴ്സി ചാന്‍സ്, ലാറ്ററല്‍ എന്‍ട്രി 2015, 2016 അഡ്മിഷന്‍ ഒന്നാം മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍ (അഫിലിയേറ്റഡ് കോളജുകള്‍, സി.പി.എ.എസ്) പരീക്ഷകള്‍ക്ക് നവംബര്‍ 16 വരെ അപേക്ഷ നല്‍കാം. പിഴയോടു കൂടി 17 നും സൂപ്പര്‍ഫൈനോടു കൂടി 18 നും അപേക്ഷ സ്വീകരിക്കും. ഫീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

  • മൂന്ന്, നാല് വര്‍ഷ ബി.എസ്.സി. നഴ്സിങ് (2016 അഡ്മിഷന്‍ സപ്ലിമെന്ററി – ജൂലൈ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ അഞ്ച്, ഏഴ് തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
  • മൂന്നാം സെമസ്റ്റര്‍ ബി.വോക് പ്രിന്റിങ് ടെക്നോളജി (2020 അഡ്മിഷന്‍ റഗുലര്‍, 2018, 2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്, ഇംപ്രൂവ്മെന്റ് – സെപ്റ്റംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ നാലിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

  • മേയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. മെഡിക്കല്‍ ബയോകെമിസ്ട്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് സഹിതം നവംബര്‍ 15 നകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
  • രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക് വീണ, മ്യൂസിക് വയലിന്‍, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം (റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി – ജനുവരി 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 15 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
  • രണ്ടാം സെമസ്റ്റര്‍ എം.എ. മദ്ദളം (സപ്ലിമെന്ററി – ജനുവരി 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
  • 2021 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം.എസ്.സി. അപ്ലൈഡ് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ (സപ്ലിമെന്ററി, മെഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 16 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
  • മൂന്ന്, നാല് സെമസ്റ്റര്‍ എം.എ. ഹിന്ദി – പ്രൈവറ്റ് രജിസ്ട്രേഷന്‍ (2019 അഡ്മിഷന്‍ – സെപ്റ്റംബര്‍ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 16 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഫാഷന്‍ ഡിസൈനിങ് കോഴ്സ് സീറ്റൊഴിവ്

സര്‍വകലാശാലക്കു കീഴിലുള്ള കോഴിക്കോട് കോസ്റ്റ്യൂം ആന്‍ഡ്് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, എം.എസ് സി. ഫാഷന്‍ ആന്‍ഡ് ടെക്സ്‌റ്റൈല്‍ ഡിസൈനിങ് കോഴ്സുകള്‍ക്ക് എസ്.സി., എസ്.ടി. സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0495 2761335, 8893280055, 8547210023, 9895843272.

പരീക്ഷ

  • അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ യു.ജി. (ഓപ്പണ്‍ കോഴ്സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 21-ന് തുടങ്ങും.
  • മൂന്നാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 28-നും നാലാം സെമസ്റ്റര്‍ ഡിസംബര്‍ 14-നും തുടങ്ങും.

പരീക്ഷാ അപേക്ഷ

  • അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
  • ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ്, ബയോ ടെക്നോളജി, നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

  • എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2020 പരീക്ഷകളുടെയും ഫൈനല്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.
  • ഏഴാം സെമസ്റ്റര്‍ ബി.ടെക്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

  • മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2021 പരീക്ഷയുടെ തടഞ്ഞുവച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
  • ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രവേശന പരീക്ഷ ഹാള്‍ടിക്കറ്റ്

മഞ്ചേശ്വരം ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍, 2022-23 അധ്യയന വര്‍ഷത്തില്‍ പുതുതായി ആരംഭിക്കുന്ന ത്രി വത്സര എല്‍. എല്‍.ബി പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ നവംബര്‍ അഞ്ചിനു് കാസര്‍ഗോഡ് ഗവ. കോളജില്‍ നടത്തും. പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പരീക്ഷാ വിജ്ഞാപനം

22ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പി. ജി. ഡി. സി. പി. (റെഗുലര്‍/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷകള്‍ക്ക് അഞ്ചു മുതല്‍ 10 വരെ പിഴയില്ലാതെയും 11 വരെ പിഴയോടെയും അപേക്ഷിക്കാം. വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

24, 25 തീയതികളില്‍ യഥാക്രമം ആരംഭിക്കുന്ന മൂന്നും ഏഴും സെമസ്റ്റര്‍ ബി. എ. എല്‍എല്‍. ബി. റെഗുലര്‍/ സപ്ലിമെന്ററി), നവംബര്‍ 2022 പരീക്ഷാ ടൈംടേബിളുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

  • നാലാം സെമസ്റ്റര്‍ എം. എസ് സി., എം. കോം. (ഏപ്രില്‍ 2022) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
  • മൂന്നാം വര്‍ഷ വിദൂരവിദ്യാഭ്യാസ ബി. ബി. എ., ബി. കോം. ബി. എസ് സി., ബി. സി. എ. (മാര്‍ച്ച് 2022) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഗ്രേഡ്/ ഗ്രേഡ് പോയിന്റ് മാറ്റമുള്ള പക്ഷം റിസല്‍റ്റ് മെമ്മോയുടെ ഡൌണ്‍ലോഡ് ചെയ്ത പകര്‍പ്പും മാര്‍ക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷന്‍ സെക്ഷനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

പ്രായോഗിക പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി. എസ് സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് (റെഗുലര്‍) ഏപ്രില്‍ 2022 പ്രായോഗിക പരീക്ഷ 14,15 തീയതികളില്‍ കെ.ഐ.എച്ച്.എമ്മില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 02 november 2022

Best of Express