University Announcements 02 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 02 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല ഡിസംബര്‍ 10 ന് ആരംഭിക്കുന്ന ഒമ്പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 നവംബര്‍ 15 ന് ആരംഭിക്കുന്ന ബി.എസ്‌സി. ആന്വല്‍ സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ (പാര്‍ട്ട് ക & കക) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തുന്ന, പുതുതായി ആരംഭിച്ച എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ. കോഴ്‌സുകളുടെ (ന്യൂ ജനറേഷന്‍ കോഴ്‌സുകള്‍) ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 9 വരെയും 150 രൂപ പിഴയോടെ നവംബര്‍ 11 വരെയും 400 രൂപ പിഴയോടെ നവംബര്‍ 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ slcm. keralauniversity.ac.in എന്ന പുതിയ ലിങ്ക് വഴി നടത്തേണ്ടതാണ്.

കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ഒന്ന്,രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ബി.എ 2013അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്,2014 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 2021 നവംബര്‍ 16 വരെയും 150 രൂപ പിഴയോടുകൂടി നവംബര്‍ 19 വരെയും 400 രൂപ പിഴയോടുകൂടി നവംബര്‍ 22 വരെ ഫീസ് അടച്ച് ഓഫ്‌ലൈനായി അപേക്ഷിക്കാവുന്നതാണ്. സപ്ലിമെന്ററി പരീക്ഷക്ക് ഓരോ പേപ്പറിനും 150 രൂപയും സിവി ക്യാമ്പ് ഫീസ് 200രൂപയും, മാര്‍ക്കലിസ്റ്റ് ഫീസായി 100/ രൂപയും രജിസ്‌ട്രേഷന്‍ ഫീസായി 100/ രൂപയും അടക്കേണ്ടതാണ്. ഇതിനുപുറമേ ആകെ ഫീസിന്റെ 5% അധികമായി അടക്കേണ്ടതാണ്.മേഴ്സി ചാന്‍സ് അപേക്ഷകര്‍ മേല്പറഞ്ഞ ഫീസിന് പുറമെ മേഴ്സി ചാന്‍സ് ഫീസ് കൂടി ഒടുക്കേണ്ടതാണ്. 3 പേപ്പറുകളോ അതില്‍ താഴെയോ ആണെങ്കില്‍ 7500/രൂപയും.4 പേപ്പറുകളോ അതില്‍ കൂടുതലോ ആണെങ്കില്‍ ഓരോ പേപ്പറിനും 2500/ രൂപ വീതം.

പിഎച്ച്.ഡി. എന്‍ട്രന്‍സ് – നവംബര്‍ 17 വരെ അപേക്ഷിക്കാം

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 4 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന 2021 വര്‍ഷത്തെ പിഎച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷയ്ക്കുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 3 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഓഫ്‌ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ യോഗ്യത അനുസരിച്ചുളള വിഷയം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും തെരഞ്ഞെടുക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ മൂന്നാം സെമസ്റ്റര്‍ ബിരുദ
വിദ്യാര്‍ത്ഥികള്‍ക്ക് (സി.ബി.സി.എസ്.എസ്.) 2021 – 22 അദ്ധ്യയന വര്‍ഷത്തില്‍ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ.് കോളേജ് മാറ്റം ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകള്‍ തമ്മിലും, സ്വാശ്രയ കോളേജുകള്‍ തമ്മിലും അനുവദിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ ശുപാര്‍ശയോടെ 1050/- രൂപ ഫീസ് അടച്ച് ചേരാന്‍ ഉദ്ദേശിക്കുന്ന കോളേജില്‍ നവംബര്‍ 17 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575/- രൂപ കൂടി അടക്കേണ്ടതാണ്.

അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 19. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇനിയും അവസരം

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻഡ് സയൻസ് കോളജുകൾ നടത്തുന്ന വിവിധ ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ രണ്ടാം സപ്ലിമെന്ററി അലോട്ട്മന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് നവമ്പർ ആറ് വരെ രജിസ്റ്റർ ചെയ്യാനവസരം. ഇത്തരത്തിലുള്ള രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടിക പ്രകാരം സംവരണ – മെറിറ്റ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോളജുകൾക്ക് നവമ്പർ 12 വരെ പ്രവേശനം നടത്താം. തുടർന്ന് വരുന്ന ഒഴിവുകളിലേയ്ക്ക് നവമ്പർ 15 മുതൽ 18 വരെ വീണ്ടും രജിസ്ട്രേഷൻ അനുവദിക്കും. അതിനു ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നവമ്പർ 25 വരെ പ്രവേശനം നേടാം. പ്രവേശന നടപടികൾ നവമ്പർ 25 ന് പൂർത്തിയാക്കാനാണ് സർവ്വകലാശാല നിർദ്ദേശം നൽകിയിട്ടുള്ളത്. ഭിന്നശേഷിക്കാർക്കായുള്ള ക്വാട്ടയിലേക്കും ഈ സമയക്രമമനുസരിച്ച് അപേക്ഷിക്കാം

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് നടത്തുന്ന എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി 2021 ബാച്ചിൽ എസ്.സി വിഭാഗക്കാർക്കായുള്ള ഒരു സീറ്റിൽ ഒഴിവുണ്ട്. അർഹരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും രേഖകളുമായി നവമ്പർ അഞ്ചിന് ഉച്ചതിരിഞ്ഞ് 3.30ന് മുമ്പ് എ ഡി എ – XI വിഭാഗത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 9497664697.

പരീക്ഷാ ഫലം

2021 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബാച്ചിലർ ഓഫ് മെഡിക്കൽ റേഡിയൊളജിക്കൽ ടെക്നോളജി സപ്ലിമെന്ററി (2016 അഡ്മിഷൻ, 2016 ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കു മുള്ള അപേക്ഷകൾ നവമ്പർ 15ന് മുമ്പ് പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ നൽകണം. അപേക്ഷാ ഫോറം സർവ്വകലാശാല സ്റ്റോറി ലും വെബ്സൈറ്റിലും ലഭിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറാന്നിന് 160 രൂപ നിരക്കിലും ഫീസടക്കണം. മാർക്ക്ലിസ്റ്റ്കളുടേയും ഹാൾ ടിക്കറ്റിന്റെയും പകർപ്പുകളും അപേക്ഷയോടൊപ്പം നൽകണം.

അപേക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.എച്ച്.എം./ എം.എം.എച്ച്., എം.ടി.ടി.എം. .സി.എസ്.എസ്. – 2019 അഡ്മിഷൻ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ അഞ്ചുവരെയും 525 രൂപ പിഴയോടെ നവംബർ ആറ്,ഏഴ് തീയതികളിലും 1050 രൂപ സൂപ്പർഫൈനോടെ നവംബർ എട്ടിനും അപേക്ഷിക്കാം. വിദ്യാർഥികൾ അതത് കോളജുകൾ മുഖേനയാണ് ഫീസടക്കേണ്ടത്.

ഹ്രസ്വകാല കോഴ്സുകളിൽ പ്രവേശനം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് – ടേം പ്രോഗ്രാംസ് നടത്തുന്ന വിവിധ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് നവമ്പർ 30 ന് വൈകിട്ട് നാല് വരെ www. dasp.mgu.ac.in എന്ന വെബ് സൈറ്റ്

മുഖേന ഓൺലൈനായി അപേക്ഷിക്കാം. സയൻസ് വിഷയങ്ങളുടെ പ്രാക്ടിക്കൽ പേപ്പറുകൾ ഒഴികെയുള്ളവയ്ക്ക് നേരിട്ടും ഓൺലൈനായും ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. കോഴ്സുകളുടെ സെമസ്റ്റർ പരീക്ഷകൾ സർവ്വകലാശാലാ കാമ്പസിലുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിലായിരിക്കും നടത്തുക. പുറത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി പരീക്ഷയെഴുതാൻ മറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തും.

ആറു മാസം ദൈർഘ്യമുള്ള ടാലി, എക്സെൽ എന്നിവ ഉപയോഗിച്ചുള്ള ബിസ്നസ് ഡാറ്റാ അനാലിസിസ്, ഇൻറർനെറ്റ് പ്രോഗ്രാമിംഗ് ആൻഡ് വെബ് ടെക്നോളജീസ്, വേസ്റ്റ് മാനേജ്മെൻറ് എന്നിവയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് വേണ്ട യോഗ്യത പ്ലസ് ടു ആണ്.

ബിരുദധാരികൾക്ക് ഫുഡ് അനാലിസിസ് ആൻറ് ക്വാളിറ്റി കൺട്രോൾ, ഇൻസ്ട്രുമെന്റൽ മെത്തേഡ്സ് ഓഫ് കെമിക്കൽ അനാലിസിസ്, നാനോ സയൻസ് ആൻഡ് ടെക്നോളജി, ഇമോഷണൽ ഇൻറലിജൻസ് ഡവലപ്പ്മെന്റ് എന്നിവയിലുള്ള ആറു മാസത്തെ ബിരുദാനന്തര സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.

കംമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻറ് ടാക്സേഷനിലുള്ള ഒരു വർഷത്തെ ഡിപ്ലോമാ കോഴ്സിന് പ്ലസ് -ടു യോഗ്യതയുള്ളവർക്കും

ഫുഡ് അനാലിസിസ് ആൻഡ് ക്വാളിറ്റി കൺട്രോളിലുള്ള ഒരു വർഷത്തെ ബിരുദാനന്തര ഡിപ്ലോമയ്ക്ക് ബിരുദധാരികൾക്കും അപേക്ഷിക്കാം.

ലേറ്റ് ഫീ ഇളവ്

കോവിഡ്- 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ 2019 -20 അക്കാദമിക വർഷത്തെ ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് വിദ്യാർത്ഥികളുടെ മേൽ ചുമത്തിയിരുന്ന ലേറ്റ് ഫീ / പിഴ എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ഇളവ് നവമ്പർ 15 വരെ ദീർഘിപ്പിച്ചു കൊണ്ട് വൈസ് ചാൻസലർ ഉത്തരവായി. നേരത്തെ സെപ്തംബർ 30 വരെയായിരുന്നു ഇളവ് അനുവദിച്ചിരുന്നത്.

Calicut University Announcements: എംജി സർവകലാശാല

ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്ട്‌മെന്റ് നാളെ

അഫിലിയേറ്റഡ് കോളേജുകളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും. കമ്മ്യൂണിറ്റി, പി.ഡബ്ല്യു.ഡി. റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം 9 മുതല്‍ 11 വരെയായിരിക്കും. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 6-ന് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തണം. അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ പരിശോധിക്കാം. ഒന്നാമത്തെ ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കും ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായി ഹയര്‍ഓപ്ഷന്‍ റദ്ദാക്കുന്നവര്‍ക്കും 6-ന് 4 മണിക്ക് മുമ്പായി അതത് കോളേജില്‍ ഹാജരായി പ്രവേശനം നേടാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബിരുദ പ്രവേശനം – എസ്.സി., എസ്.ടി. സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള രണ്ടാം സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് 5-ന് വൈകീട്ട് 4 മണിക്കു മുമ്പായി അതത് കോളേജുകളില്‍ ഹാജരായി പ്രവേശനം നേടണം. അലോട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് ലോഗിനില്‍ പരിശോധിക്കാം. വിശദവിവരങ്ങള്‍ക്ക് പ്രവേശന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (https:// admission.uoc.ac.in)

അഭിമുഖം മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ കായിക വിഭാഗത്തില്‍ ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, സോഫ്റ്റ് ബോള്‍ കോച്ച് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്ക് 6-ന് നടത്താന്‍ നിശ്ചയിച്ച അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കോളേജ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കു വേണ്ടി ഇ-കണ്ടന്റ് ഡവലപ്‌മെന്റ് ആന്റ് ഓണ്‍ലൈന്‍ പെഡഗോഗി വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 1 വരെ നടക്കുന്ന പരിശീലനത്തിന് 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആന്ത്രോപോളജി, കൊമേഴ്‌സ്, മാനേജ്‌മെന്റ്, എക്കണോമിക്‌സ്, ജിയോഗ്രഫി, ഹിസ്റ്ററി, ലോ, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി അദ്ധ്യാപകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0494 2407350, 351 (ugchrdc. uoc.ac.in)

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

1995-നോ ശേഷമോ വാര്‍ഷികാടിസ്ഥാനത്തില്‍ ബിരുദകോഴ്‌സ് പൂര്‍ത്തീകരിച്ച് എല്ലാ പരീക്ഷാവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന സപ്തംബര്‍ 2021 പാര്‍ട്ട്-1, പാര്‍ട്ട്-2 ഒറ്റത്തവണ റഗുലര്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് 30 വരെ അപേക്ഷിക്കാം. അല്‍ഫാ ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ ഓണ്‍ലൈനായും അല്ലാത്തവര്‍ നേരിട്ടും അപേക്ഷിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപ വീതവുമാണ് പരീക്ഷാ ഫീസ്. ചലാന്‍ റസീറ്റ് സഹിതം അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി ഡിസംബര്‍ 4-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം. പരീക്ഷാ കേന്ദ്രവും സമയവും പിന്നീട് പ്രഖ്യാപിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

2004 മുതല്‍ 2015 വരെ പ്രവേശനം ബി.എച്ച്.എം. കോഴ്‌സ് പൂര്‍ത്തീകരിച്ച് എല്ലാ പരീക്ഷാവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന സപ്തംബര്‍ 2021 ഒന്ന് മുതല്‍ നാല് വരെയുള്ള വര്‍ഷത്തെ പേപ്പറുകളുടെ ഒറ്റത്തവണ റഗുലര്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് 30 വരെ അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് ഓരോ വര്‍ഷത്തിനും 500 രൂപയും അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപ വീതവുമാണ് പരീക്ഷാ ഫീസ്. ചലാന്‍ റസീറ്റ് സഹിതം അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി ഡിസംബര്‍ 4-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം. സര്‍വകലാശാലാ കാമ്പസിലാണ് പരീക്ഷാ കേന്ദ്രം, ടൈംടേബിള്‍ പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പില്‍ എ.ബി.എ. കോഴ്‌സില്‍ എസ്.ടി. വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ അപേക്ഷയുടെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം രക്ഷകര്‍ത്താവിനൊപ്പം 5-ന് രാവിലെ 11 മണിക്ക് മുമ്പായി പഠനവകുപ്പില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്. എസ്.ടി. വിഭാഗത്തിന്റെ അഭാവത്തില്‍ എസ്.സി. വിഭാഗത്തെ പരിഗണിക്കും. രജിസ്‌ട്രേഷന്‍ ലിങ്ക് വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407363

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

അവസാനവര്‍ഷ പാര്‍ട്ട്-1 ബി.ഡി.എസ്. ഏപ്രില്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 12-ന് ആരംഭിക്കും. എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ്, എക്കണോമിക്‌സ്, എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റസയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി എന്നിവയുടെ ടൈംടേബിള്‍ പിന്നീട് അറിയിക്കും.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹോം സയന്‍സ് (ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്), മൈക്രോബയോളജി, സുവോളജി, ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈന്‍, ഫിസിക്‌സ്, ബോട്ടണി, അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2020 പരീക്ഷകളുടേയും ഒന്നാം സെമസ്റ്റര്‍ ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ എം.എസ് സി. ഹോം സയന്‍സ് (ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്), അക്വാ കള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോ ബയോളജി ഏപ്രില്‍ 2021 പരീക്ഷകളുടേയും പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എസ്.സി. കംപ്യൂട്ടേഷണൽ ബയോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി /എസ്.ടി വിഭാഗത്തിൽ രണ്ട്‌ സീറ്റ് ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ/ കെമിസ്ട്രി/ ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം പാലയാട് കാമ്പസിലെ ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 05.11.2021 വെള്ളിയാഴ്ച രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു.

എം.എസ്.സി കെമിസ്ട്രി – സ്പോട്ട്അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ സ്വാമിആനന്ദതീർത്ഥ ക്യാമ്പസിലെ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ എസ്.സി /എസ്.ടി വിഭാഗങ്ങൾക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യരായ അപേക്ഷകർ സർട്ടിഫിക്കറ്റുകളുമായി 05/11/2021 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് കെമിസ്ട്രി വകുപ്പ്തലവൻ മുൻപാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0497-2806402, 9447609916.

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റൽ കോളേജുകളിൽ 2021-22 വർഷം അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തീകരിക്കേണ്ട അവസാന തീയ്യതി 2021 നവംബർ 30 വരെയായി പുനഃക്രമീകരിച്ചു.

ഹോൾടിക്കറ്റ്

05.11.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 01 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 02 november 2021

Next Story
Kerala SSLC Class X Result 2019 – How to check on mobile: എസ്എസ്എൽസി പരീക്ഷാ ഫലം മൊബൈൽ ആപ് വഴിയും അറിയാംKerala SSLC class X Result, sslc, kerala sslc result, saphalam app, sslc result, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com