scorecardresearch

University Announcements 02 May 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 02 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍/ പ്രോജക്ട്/ വൈവ

കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്.സി ഏപ്രില്‍ 2023 (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018, 2019 അഡ്മിഷന്‍ , മേഴ്സി ചാന്‍സ് – 2013 -2017 അഡ്മിഷന്‍) പരീക്ഷയുടെ ഫിസിക്സ്, ബയോ കെമിസ്ട്രി പ്രാക്ടിക്കല്‍/ പ്രോജക്ട്/ വൈവ പരീക്ഷകള്‍ മെയ് 15 മുതല്‍ വിവിധ കോളേജുകളില്‍ ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റര്‍ ബി.വോക്ക് സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് (351) കോഴ്സിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 2023 മെയ് 16, 17, 18 തീയതികളില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് കരിയര്‍ റിലേറ്റഡ് ബി.എസ്.സി ഇലക്ട്രോണിക്സ് (340) (2010, 2011, 2012 അഡ്മിഷന്‍ – മേഴ്സി ചാന്‍സ്) നവംബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 2023 മെയ് 15 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം നടത്തിയ എം.എ ഹിന്ദി പ്രീവിയസ് & ഫൈനല്‍ (വിദൂര വിദ്യാഭ്യാസം – സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍. കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് കരിയര്‍ റിലേറ്റഡ് ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018, 2019 അഡ്മിഷന്‍ , മേഴ്സി ചാന്‍സ്-2013-2016 അഡ്മിഷന്‍) ഡിസംബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 2023 മെയ് 15 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂലൈ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്.സി (മേഴ്സി ചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 2023 മെയ് 12 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 നവംബര്‍ മാസം നടത്തിയ ഒന്നാം വര്‍ഷ ബി.ബി.എ ആന്വല്‍ സ്കീം പ്രൈവറ്റ്ര ജിസ്ട്രേഷന്‍ (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇമ്പ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍ ,സപ്ലിമെന്‍ററി – 2018, 2019 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ് ലൈനായി 2023 മെയ് 12 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഒക്ടോബറില്‍ നടത്തിയ മുന്നും, നാലും സെമസ്റ്റര്‍ ബി.എ (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. സൂഷ്മപരിശോധനയ്ക്കും പുനര്‍മൂല്യ നിര്‍ണയത്തിനും 2023 മെയ് 08 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഒക്ടോബര്‍ മാസം നടത്തിയ ആന്വല്‍ സ്കീം ബി.എ / ബി. എ അഫ്സല്‍ ഉല്‍ ഉലമ പാട്ട് മൂന്ന് (റെഗുലര്‍ ആന്‍ഡ് സപ്ലിമെന്‍ററി) പരീക്ഷയുടെ ഇംഗ്ലീഷ് (മെയിന്‍), ഹിസ്റ്ററി, സോഷ്യോളജി (മെയിന്‍ & സബ്സിഡിയറി) എന്നീ വിഷയങ്ങള്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എസ്.സി (സി.ബി.സി.എസ്) ഓഗസ്റ്റ് 2022 പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ .ജെ കക ) 2023 മെയ് 3 മുതല്‍ 12 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ് കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.ബി.എ / ബി.സി.എ / ബി.എ, ബി.എസ്.സി / ബി.കോം / ബി .പി.എ / ബി.എസ്.ഡബ്ല്യൂ / ബി.വോക് / ബി.എം.എസ് കരിയര്‍ റിലേറ്റഡ് ഡിഗ്രി ആഗസ്റ്റ് 2022 പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡ് / ഹാള്‍ടിക്കറ്റുമായി 2023 മെയ് 3 മുതല്‍ 10 വരെയുള്ള പ്രവൃത്തിദിനങ്ങളില്‍ റീവാല്യുവേഷന്‍ സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

സമ്മര്‍ ഇന്‍റേണ്‍ഷിപ്പ്

മെഷീന്‍ ലേര്‍ണിംഗ്, പൈത്തേണ്‍, ബയോഇന്‍ഫര്‍മാറ്റിക്സ്, ഭാഷാ കമ്പ്യൂട്ടിങ്, എന്നീ നാലു വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേരളസര്‍വകലാശാലയിലെ കംപ്യൂട്ടേഷണല്‍ ബയോളജി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ ഇന്‍റേണ്‍ഷിപ്പ് ഒരുക്കുന്നു. 2023 മെയ് 10 മുതല്‍ 27 വരെ കാര്യവട്ടം കാമ്പസ്സില്‍ നടക്കുന്ന ഇന്‍റേണ്‍ഷിപ്പിന് പ്ലസ് 2, ഡിഗ്രി, പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 8086-699-538 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സോഷ്യല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്

2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന്‍ സി.ബി.സി.എസ്.എസ്. ബിരുദ വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം (സി.യു.എസ്.എസ്.പി.) സര്‍ട്ടിഫിക്കറ്റ് മെയ് 10 വരെ സ്റ്റുഡന്റ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാം.
ആറ് ദിവസത്തെ സാമൂഹിക സേവനം പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുനിസിപ്പാലിറ്റി/ ആശുപത്രി/വൃദ്ധസദനം/ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ എന്നിവയിലേതിലെങ്കിലും സേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് അതത് സ്ഥാപനാധികാരികളുടെ ഒപ്പോടുകൂടി നല്‍കേണ്ടത്. ഫോണ്‍: 0494 2400 288, 407356

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും 10-ന് നടക്കും.

അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക്. ടൂറിസം ആന്‍ഡ് ഹോസ്പിറ്റിലാറ്റി മാനേജ്മെന്റ് പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും 15-ന് നടക്കും.

ആറാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2023 ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും 17-ന് നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ബയോടെക്നോളജി മെയ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഓഡിറ്റ് കോഴ്സ് പരീക്ഷാ പരിശീലനം

CBCSS-2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷാ പരിശീലനം മെയ് രണ്ട് മുതല്‍ നാലിന് രാത്രി 11 മണി വരെ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് ഏതു സമയത്തും എത്രതവണ വേണമെങ്കിലും വെബ്സൈറ്റില്‍ കയറി പരീക്ഷാ പരിശീലനം നേടാം. യഥാര്‍ഥ പരീക്ഷ മെയ് അഞ്ചിന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

പ്രത്യേക ബിരുദ പരീക്ഷ

സ്പോര്‍ട്സ്, എന്‍.സി.സി. പങ്കാളിത്തം കാരണം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എസ്.ഡബ്ല്യൂ., ബി.സി.എ. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ നഷ്ടമായവര്‍ക്കുള്ള പ്രത്യേക പരീക്ഷ 24 മുതല്‍ സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ നടത്തും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

പരീക്ഷാ രജിസ്ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി, എം.എസ് സി. സൈക്കോളജി പരീക്ഷകള്‍ക്ക് പിഴയില്ലാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും രജിസ്റ്റര്‍ ചെയ്യാം.

ഇലക്ട്രീഷ്യന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് വിഭാഗത്തിലെ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് 2023 ജനുവരി 16-ലെ വിജ്ഞാപന പ്രകാരം ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 17-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.  

ഓപ്പറേറ്റര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ (ഇടകഎ) ഓപ്പറേറ്റര്‍ (മൈക്രോസ്‌കോപ്പി ആന്‍ഡ് ഇമേജിങ്) തസ്തികയിലേക്ക് കരാര്‍നിയമനത്തിന് 2023 മാര്‍ച്ച് 18-ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ക്കായുള്ള അഭിമുഖം 19-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.  

അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് അസി. പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 11-ന് രാവിലെ ഒമ്പതരക്ക് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.  

പരീക്ഷ

അദിബി ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം,  (2016 സിലബസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍/മെയ് 2023) പരീക്ഷകള്‍ മെയ് 15-നും,  പ്രിലിമിനറി രണ്ടാം വര്‍ഷം മെയ് 26 നും തുടങ്ങും.

അദിബി ഫാസില്‍ അവസാന വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ (ഏപ്രില്‍/മെയ് 2023) പരീക്ഷകള്‍ മെയ്  26 നും ആരംഭിക്കും.  വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി

അവസരങ്ങള്‍ എല്ലാം കഴിഞ്ഞ യഥാക്രമം ഒന്ന് (2019 പ്രവേശനം),  രണ്ട് (2018), മൂന്ന് വര്‍ഷ (2016, 2017) വര്‍ഷ ബി.എച്ച്.എം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 15 വരെ ലഭ്യമാകും.  അപേക്ഷയുടെ പകര്‍പ്പും ഫീസ് അടച്ച് രസീതും 17 വരെ സ്വികരിക്കുന്നതാണ്.  വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍   പി.ആര്‍. 510/2023

MG University Announcements: എംജി സർവകലാശാല

ആനിമൽ അറ്റൻഡർ: വാക് ഇൻ ഇന്റർവ്യൂ പത്തിന്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസിന്റെ ആനിമൽ ഹൗസിൽ ആനിമൽ അറ്റൻഡർ തസ്തികയിലെ ഒരൊഴിവിൽ താത്കാലിക നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ മെയ് പത്തിന് നടത്തും. 179 ദിവസത്തേക്ക് പ്രതിദിനം 560 രൂപ വേതനത്തിലാണ് നിയമനം.

പത്താം ക്ലാസ് യോഗ്യതയും ലോബോറട്ടറി ആനിമൽ പരിചരണവുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം.  ഇതേ വിഷയത്തിൽ ഏതെങ്കിലും സർവകലാശാലയിലെയോ സർക്കാർ സ്ഥാപനത്തിയോ ട്രെയിനിംഗ് വിജകരമായി പൂർത്തീകരിച്ചവർക്ക് മുൻഗണന ലഭിക്കും.

പ്രായപരിധി 2023 ജനുവരി ഒന്നിന് 18നും 56നും ഇടയിൽ താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം മെയ് പത്തിന് രാവിലെ 11ന് അസിസ്റ്റന്റ് രജിസ്ട്രാറുടെ (ഭരണവിഭാഗം 1) ഓഫീസിൽ ഹാജരാകണം.  വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ(www.mgu.ac.in) ലഭിക്കും. ഫോൺ: 6282079925

അവാർഡ്; എൻ.സി.സി യൂണിറ്റുകൾക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ മികച്ച എൻ.സി.സി യൂണിറ്റിന് മഹാത്മാ ഗാന്ധി സർവകലാശാല ഏർപ്പെടുത്തിയ ജനറൽ ബിപിൻ റാവത്ത് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

2021 22 വർഷത്തെ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോകൾ എന്നിവ ഉൾപ്പെടുന്ന അപേക്ഷ മെയ് പത്തിനു മുൻപ് സർവകലാശാലാ രജിസ്ട്രാറുടെ ഓഫീസിൽ ലഭിക്കണം.

പരീക്ഷാ കേന്ദ്രം മാറ്റി

ഞീഴൂർ വിശ്വഭാരതി എസ്.എൻ ആർട്‌സ് ആൻഡ് സയൻസ് കോളജിൻറെ പ്രവർത്തനം നിർത്തിയതായി അറിയിച്ചതിനാൽ ഈ കേന്ദ്രത്തിൽ  സി.ബി.സി.എസ്, സി.ബി.സി.എസ്.എസ് സപ്ലിമെൻററി പരീക്ഷ ഏഴുതേണ്ടിയിരുന്ന വിദ്യാർഥികൾക്ക് കീഴൂർ, ദേവസ്വം ബോർഡ് കോളജ് പരീക്ഷാ കേന്ദ്രമായി അനുവദിച്ച് വൈസ് ചാൻസസലർ ഉത്തരവിട്ടു.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.വോക് ഡിഗ്രി ബിസിനസ് അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ(2020 അഡ്മിഷൻ റെഗുലർ – പുതിയ സ്‌കീം –  ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ മെയ് അഞ്ചു മുതൽ പത്തുവരെ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2022 സെപ്റ്റംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ (ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ്) (2021 അഡ്മിഷൻ റഗുലർ), മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ് (2020 അഡ്മിഷൻ സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ്, 2018, 2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് 15 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 02 may 2023