University Announcements 02 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ഓണ്‍ലൈന്‍ ക്ലാസുകള്‍
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ യു.ജി പ്രോഗ്രാമുകളുടെ (ബി.എ, ബി.എസ്.സി, ബികോം, ബി.ബി.എ. ബി.സി.എ 2020 അഡ്മിഷന്‍) ഓണ്‍ലൈന്‍ ക്ലാസുകള്‍ മാര്‍ച്ച് 4 മുതല്‍ ആരംഭിക്കുന്നതാണ്.വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (ംംം.ശറലസൗ.ില)േ സന്ദര്‍ശിക്കുക.
MG University Announcements: എംജി സർവകലാശാല
എം.ജി. സർവകലാശാലാ കാമ്പസിൽ 44 കോഴ്‌സുകൾ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ വകുപ്പുകളിലും ഇൻറർ സ്‌കൂൾ സെൻററുകളിലും 2023-24 വർഷത്തേക്ക് വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും എം.ടെക് പ്രോഗ്രാമിനും അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ ഒന്നുവരെ നീട്ടി. എം.ബി.എ പ്രോഗ്രാമുകൾക്ക് മെയ് ഒന്നു വരെ അപേക്ഷിക്കാം. ആകെ 44 കോഴ്‌സുകളാണുള്ളത്
പുതിയ കാലഘട്ടത്തിലെ തൊഴിൽ, സംരംഭകത്വ, ഗവേഷണ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയും വിധമാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നൂതന ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ഗവേഷണ മേഖലയിൽ സജീവമായ അധ്യാപകരുടെ സേവനം, റിസർച്ച് എക്സ്റ്റൻഷൻ പ്രോഗ്രാമുകളിൽ പങ്കാളിത്തം, വിദേശ സർവകലാശാലകളിൽ ഉൾപ്പെടെ ഇൻറേൺഷിപ്പിനുള്ള സാധ്യത തുടങ്ങിയവ കോഴ്‌സുകളുടെ സവിശേഷതകളാണ്.
എം.ടെക് അവസാന വർഷ ഇൻറേൺഷിപ്പിൻറെ ഭാഗമായി ഈ വർഷം സർവകലാശാലയിലെ 12 വിദ്യാർഥികൾ പ്രശസ്തമായ വിദേശ സർവകലാശാലകളിൽ ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബിരുദ പരീക്ഷ വിജയിച്ചവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ചില കോഴ്‌സുകളിലെ നിശ്ചിത എണ്ണം സീറ്റുകൾ മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾക്കായി നീക്കിവച്ചിരിക്കുന്നു.
പ്രവേശന പരീക്ഷയുടെയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കേന്ദ്രീകൃത അലോട്ട്‌മെൻറിലൂടെയാണ് പ്രവേശനം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രവേശന പരീക്ഷ നടക്കും.
ഓൺലൈനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിവിധ വകുപ്പുകളിലും കേന്ദ്രങ്ങളിലുമുള്ള ഒന്നിലധികം കോഴ്‌സുകൾക്ക് ഓൺലൈനിൽ ഒരു അപേക്ഷ സമർപ്പിച്ചാൽ മതിയാകും. ഒരു അപേക്ഷയിൽ മുൻഗണനാക്രമത്തിൽ പരമാവധി നാലു കോഴ്‌സുകൾക്കുവരെ അപേക്ഷിക്കാം. വിവിധ വകുപ്പുകളിലെ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പരീക്ഷയ്ക്കും പ്രത്യേകം ഫീസ് അടയ്ക്കണം. ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കുന്നവരുടെ അപേക്ഷ റദ്ദാക്കും.
പ്രവേശനം ലഭിക്കുന്ന അക്കാദമിക് പ്രോഗ്രാമിൽനിന്ന് മറ്റൊന്നിലേക്ക് നിബന്ധനകൾക്ക് വിധേയമായി മാറുന്നതിനും അവസരമുണ്ട്.
www. cat.mgu.ac.in എന്ന ലിങ്ക് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. എം.ബി.എ കോഴ്‌സിന് www. admission.mgu.ac.in വഴിയും വിദേശ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് ucica.mgu.ac.in വഴിയും അപേക്ഷ നൽകാം.
ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ പ്രവേശനത്തിനുള്ള അവസാന തീയതിക്കു മുൻപ് യോഗ്യതാ രേഖകൾ ഹാജരാക്കണം. വിശദമായ പ്രോസ്‌പെക്ടസ് cat. mgu.ac.inൽ ലഭിക്കും. ഫോൺ: 04812733595, ഇമെയിൽ: cat @mgu.ac.in
പ്രാക്ടിക്കൽ, വൈവ
അഞ്ചാം സെമെസ്റ്റർ ബി.വോക് ഡി.റ്റി.പി ആൻറ് പ്രിൻറിംഗ് ടെക്‌നോളജി (2020 അഡ്മിഷൻ റഗുലർ – ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ മാർച്ച് 13 മുതൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
രണ്ടാം സെമെസ്റ്റർ എം.എ സോഷ്യോളജി (പി.ജി.സി.എസ്.എസ് – സപ്ലിമെൻററി – ജനുവരി 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 16 വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം.
ഐ.എം.സി.എ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പ്രോഗ്രാമുകളുടെ അഞ്ച്(2022 മാർച്ച്), ആറ്(2022 മെയ്) സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാർച്ച് 16 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.
ഒന്നാം സെമസ്റ്റർ എം.എ ഹിന്ദി (പി.ജി.സി.എസ്.എസ്. – റഗുലർ, സപ്ലിമെൻററി, ബെറ്റെർമെൻറ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 17 വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പ്രാക്ടിക്കല്‍ പരീക്ഷ
നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് ഏപ്രില്‍ 2022, നവംബര്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 9, 10 തീയതികളില്‍ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജില്‍ നടക്കും.
നാലാം സെമസ്റ്റര്‍ ബി.വോക്. ജെമ്മോളജി ആന്റ് ജ്വല്ലറി ഡിസൈനിംഗ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ 6, 7, 8 തീയതികളില്‍ നടക്കും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ജിയോഗ്രഫി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ മൂന്നാം സെമസ്റ്റര്‍ എം.എ., ഹിന്ദി, മലയാളം നവംബര്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി, എക്കണോമിക്‌സ്, സോഷ്യോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എസ് സി കമ്പ്യൂട്ടേഷനൽ ബയോളജി, നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി (സി ബി സി എസ് എസ്) റഗുലർ മെയ് – 2022 പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 9 വരെയും പിഴയോടുകൂടി മാർച്ച് 13ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം. പരീക്ഷാഫീസ് എസ് ബി ഐ ഇ – പേ വഴിയാണ് ഒടുക്കേണ്ടത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. സി. എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ 03 .03 .2023 വരെയും പിഴയോടു കൂടി 04.03.2023 വരെയും അപേക്ഷിക്കാം
സ്പോർട്സ് ഗ്രേസ് മാർക്ക്
2022 – 23 അധ്യയനവർഷത്തെ ഒന്ന്, രണ്ട്, മൂന്ന് വർഷ ബിരുദ / ബിരുദാനന്തര / പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികളിൽ നിന്നും സ്പോർട്സ് ഗ്രേസ് മാർക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ, ഹാൾടിക്കറ്റ്, സംസ്ഥാന / ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ മെറിറ്റ് സർട്ടിഫിക്കറ്റിന്റെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം മാർച്ച് 31ന് വൈകിട്ട് 5 മണിക്ക് മുമ്പായി മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.