scorecardresearch

University Announcements 02 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 02 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ജനുവരി 17 മുതല്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ (നവംബര്‍ 2021) എം.എസ്‌സി സൈക്കോളജി, കൗണ്‍സിലിംഗ് സൈക്കോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 8 മുതല്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷ സമയം

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 3ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് സ്‌പെഷ്യല്‍ പരീക്ഷയുടെ (മെയ് 2021 )സമയം 1.30 മുതല്‍ 4.30 വരെയും വെള്ളിയാഴ്ചകളില്‍ 2.00 മുതല്‍ 5.00 വരെയും ആയിരിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷ ഫീസ്

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.ബി.എ ലോജിസ്റ്റിക്‌സ് (2020 അഡ്മിഷന്‍) (എഫ്.ഡി.പി) സി.ബി.സി.എസ് പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 5 വരെയും 150 രൂപ പിഴയോടുകൂടി മാര്‍ച്ച് 7 വരെയും 400 പിഴയോടുകൂടി മാര്‍ച്ച് 8 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷ ഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടന്ന ആറാം സെമസ്റ്റര്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ഹിയറിംഗ് ഇമ്പയേര്‍ഡ് ഡിഗ്രി കോഴ്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മാര്‍ച്ച് 9 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല സി.ബി.സി.എസ് ബി.കോം ആറാം സെമസ്റ്റര്‍ മേഴ്‌സി ചാന്‍സ് 2010, 2011, 2012 അഡ്മിഷന്‍ (ഏപ്രില്‍ 2021) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 3. കരട് മാര്‍ക്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഏപ്രില്‍ മാസം നടന്ന ആറും ഏഴും സെമസ്റ്റര്‍ ബി.ഡെസ്സ് , ഓഗസ്റ്റ് മാസം നടന്ന എട്ടാം സെമസ്റ്റര്‍ ബി.ഡെസ്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ആറും ഏഴും സെമസ്റ്റര്‍ ബി.ഡെസ്സ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

സർട്ടിഫിക്കറ്റ് കോഴ്‌സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്.) ബേസിക് കൗൺസിലിങ് ആന്റ് സൈക്കോതെറാപ്പി എന്ന വിഷയത്തിൽ 10 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോഴ്‌സ് രജിസ്‌ട്രേഷൻ ഫീസ് 2000 രൂപ. മാർച്ച് എട്ടിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9746085144, 9074034419

വൈവാ വോസി

2021 ഡിസംബർ / 2022 ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ – റെഗുലർ പരീക്ഷയുടെ വൈവാ വോസി പരീക്ഷ മാർച്ച് എട്ട് മുതൽ 16 വരെ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

അപേക്ഷാ തീയതി

മൂന്നാം സെമസ്റ്റർ ബി.എ. / ബി.കോം. – പ്രൈവറ്റ് രജിസ്‌ട്രേഷൻ (സി.ബി.സി.എസ്. 2020 – അഡ്മിഷൻ – റെഗുലർ) പരീക്ഷക്ക് പിഴയില്ലാതെ മാർച്ച് ഒമ്പതിനും 525 രൂപ പിഴയോടു കൂടി മാർച്ച് 11 വരെയും 1050 രൂപ സൂപ്പർ ഫൈനോട് കൂടി മാർച്ച് 14 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ 30 രൂപ അപേക്ഷാ ഫോമിനും 210 രൂപ സി.വി. ക്യാമ്പ് ഫീസായും പരീക്ഷാഫീസിന് പുറമേ അടക്കണം. വിശദിവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന പഞ്ചവത്സര ബി.ബി.എ.- എൽ.എൽ.ബി. (ഓണേഴ്‌സ്) (2016 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) കോഴ്‌സിന്റെ ഒൻപതാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് ഒമ്പതിനും പത്താം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 23 നും തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ബി.എസ്.സി. എം.ആർ.ടി. (2016 അഡ്മിഷൻ – സപ്ലിമെന്ററി / 2016 ന് മുൻപുള്ള അഡ്മിഷൻ – മേഴ്‌സി ചാൻസ്) കോഴ്‌സിന്റെ ഒന്നാം വർഷ പരീക്ഷകൾ മാർച്ച് ഒൻപതിനും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 23 നും തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

എം.എഡ്. (ദ്വിവത്സരം – 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016, 2015 അഡ്മിഷൻ – മേഴ്‌സി ചാൻസ്) കോഴ്‌സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 16 നും നാലാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 25 നും തുടങ്ങും. പിഴയില്ലാതെ മാർച്ച് ഏഴ് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് എട്ടിനും 1050 രൂപ പിഴയോടു കൂടി മാർച്ച് ഒമ്പതിനും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്

2019 പ്രവേശനം എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ, സംസ്‌കൃതം, ഫിലോസഫി വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസുകള്‍ മാര്‍ച്ച് 2-ന് തുടങ്ങി. എസ്.ഡി.ഇ.-യില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 7494.

അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവിഭാഗം കേരള പോലീസ് അക്കാദമിയില്‍ നടത്തുന്ന എം.എസ് സി. ഫോറന്‍സിക് സയന്‍സ് കോഴ്‌സിലേക്ക് രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 7-ന് തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വിഭാഗത്തില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍സഹിതം മാര്‍ച്ച് 7-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എസ്.ഡി.ഇ. 2011 മുതല്‍ 2013 വരെ പ്രവേശനം, സി.സി.എസ്.എസ്.-യു.ജി. 1, 2, 4 സെമസ്റ്റര്‍ സപ്തംബര്‍ 2021, 3, 4, 6 സെമസ്റ്റര്‍ ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫീസടയ്ക്കുന്നതിനും മാര്‍ച്ച് 31 വരെ അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

എസ്.ഡി.ഇ. 1, 2 സെമസ്റ്റര്‍ എം.എ. ഹിന്ദി മെയ് 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. ഇംഗ്ലീഷ് നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

വിദൂര വിദ്യാഭ്യാസം-ഉത്തരക്കടലാസ് മൂല്യനിര്‍ണയം-അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു

വിദൂര വിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന് ഗവണ്‍മെന്‍റ്/എയ്ഡഡ് കോളേജുകളില്‍ നിന്നും വിരമിച്ച് ഒരു വര്‍ഷമോ അതിൽ കൂടുതലോ ആയി, അധ്യാപന ജോലി അവസാനിപ്പിക്കാത്ത 31.03.2022 ന് 60 വയസ് പൂര്‍ത്തിയാകാത്ത അധ്യാപകരിൽ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു. മൂല്യനിര്‍ണയം നടത്തേണ്ട വിഷയങ്ങള്‍ അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, കന്നട, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, അഫ്സല്‍-ഉല്‍-ഉലമ(ഇംഗ്ലീഷ്,അറബിക്,പ്രിലിമിനറി), മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബി.കോം., ബി.ബി.എ., ബി.സി.എ., എം.കോം. എന്നിവയാണ്. 15.3.2022 വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോമും കൂടുതൽ വിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ( www. kannuruniversity.ac.in)

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

എം.ബി.എ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2022-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റംസ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി/ എസ്.റ്റി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 15. കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9188001600, www. kicmakerala.in.

നാഷണൽ മീൻസ് കം സ്‌കോളർഷിപ്പ് പരീക്ഷ

എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2021-22 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ (NMMSE) മാർച്ച് 22ന് നടക്കും. വിശദമായ ടൈം ടേബിൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (www. keralapareekshabhavan.in, https:// pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം.ആര്‍.എസ് സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം

വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് അഞ്ച്, പ്ലസ് വണ്‍ ക്ലാസ് പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ മാര്‍ച്ച് നാലിന് രാവിലെ 9.30 ന് ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നടക്കും. അഞ്ച്, 11 ക്ലാസുകളിലെ പ്രവേശനത്തിന് നിലവില്‍ നാല്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 11 ക്ലാസുകളിലേക്കുള്ള പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് സ്‌കില്‍ ടെസ്റ്റ് അടിസ്ഥാനത്തിലുമാണ് നടത്തുന്നത്.

പൈത്തണ്‍ കോഴ്സ് പ്രവേശനം

അസാപ് കേരളയുടെ പൈത്തണ്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 114 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സ് ഓണ്‍ലൈനായാണ് നടക്കുന്നത്. ബി. ടെക്/എം.ടെക് (സി.എസ്. ഇ, ഇ.സി.ഇ, ഇ.ഇ.ഇ, ഐ.ടി ), എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ/ ബി.സി.എ ബിരുദധാരികള്‍ക്ക് മാര്‍ച്ച് നാല് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www. asapkerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9495999730

എം.ബി.എ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ 2022-24 ബാച്ചിലെ എം.ബി.എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍വകലാശാലയുടെയും ഐ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റംസ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ലഭിക്കും. എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യമുണ്ട്. മാര്‍ച്ച് 15 ന് മുന്‍പായി അപേക്ഷകള്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-85476 18290, 9188001600 വെബ്‌സൈറ്റ്: www. kicmakerala.in.

തീയതി നീട്ടി

പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കു പ്രവേശനം(2021-22 അധ്യയന വര്‍ഷം) ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി www. ksb.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.

Read More: University Announcements 28 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 02 march 2022