scorecardresearch

University Announcements 02 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 02 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University Announcements

University Announcements 02 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാരജിസ്ട്രേഷന്‍

കേരളസര്‍വകലാശാല 2023 ജൂലൈ 12 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ (ഇന്‍റഗ്രേറ്റഡ്), 2015 സ്കീം (റെഗുലര്‍ &മാു; സപ്ലിമെന്‍ററി പരീക്ഷകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ്

കേരളസര്‍വകലാശാല 2023-2025 ബാച്ചിലേക്കുള്ള എം.ബി.എ. പ്രവേശനത്തിനായി കാര്യവട്ടം ക്യാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ കേരള (ഐ.എം.കെ) യില്‍ വച്ച് 2023 മെയ് 29, 30 തീയതികളില്‍ നടത്തിയ ഗ്രൂപ്പ് ഡിസ്കഷന്‍, പേഴ്സണല്‍ ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് (ഒന്നാം ഘട്ടം) പ്രസിദ്ധീകരിച്ചു.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ജൂണ്‍ 1 ന് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പ്രകാരം, 2023 ജൂലൈ 12 ന് നടത്താനിരുന്ന ബി.എ. ആന്വല്‍ സബ്സിഡിയറി പരീക്ഷ ജൂലൈ 14 ലേക്ക് മാറ്റിയിരിക്കുന്നു ഇതില്‍ സോഷ്യോളജി വിഷയത്തിനു പകരം, ജനറല്‍ സൈക്കോളജി എന്ന് തിരുത്തി വായിക്കേണ്ടതാണ്.

Advertisment

വൈവാവോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2023 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. (2020 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2018 & 2019 അഡ്മിഷന്‍) പരീക്ഷയുടെ വൈവാ വോസി ജൂണ്‍ 6, 7, 8, 9 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റില്‍ ബി.എഡ്. പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

കാലിക്കറ്റ് സര്‍വ്വകലാശാല 2023 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ രണ്ടിന് ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 16.06.2023. അപേക്ഷാ ഫീസ് എസ്.സി., എസ്.ടി. 210 രൂപ, മറ്റുള്ളവര്‍ 685/ രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ. സ്പോര്‍ട്ട്സ് ക്വോട്ട വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോര്‍ട്ട്സ് കൗണ്‍സിലാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി സ്പോര്‍ട്ട്സ് ക്വോട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വ്വകലാ ശാലയുടെ 2023 ബി.എഡ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്റ്ഔട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്പോര്‍ട്ട്സിന് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫി ക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്ട്സ് കൗണ്‍സില്‍, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്. നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ എസ്.ഇ.ബി.സി. സംവരണം ലഭിക്കുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റും വാര്‍ത്തകളും ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്മെന്റ്/അഡ്മിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകള്‍ സര്‍വകലാശാല നല്‍കുന്നതല്ല. ഫോണ്‍ : 0494 2407017, 2660600.

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം ജൂണ്‍ 3-ന് രാവിലെ 11.30-ന് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശന നടപടികള്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.ടെക്. പ്രവേശനനടപടികള്‍ തുടങ്ങി. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകള്‍ക്കാണ് പ്രവേശനം ആരംഭിച്ചത്. സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീസ്. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും മിനിമം മാർക്ക് ലഭിക്കാത്തവര്‍ക്കും എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനം നേടാനുള്ള അവസരമുണ്ട്. ഫോണ്‍ 95671 72591.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് (നാനോസയന്‍സ്), കെമിസ്ട്രി (നാനോസയന്‍സ്), എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍, ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2, 4 സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 14 വരെ അപേക്ഷിക്കാം.

MG University Announcements: എംജി സര്‍വകലാശാല

റിസർച്ച് അസോസിയേറ്റ്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻറെ ധനസഹായത്തോടെയുള്ള ഒരു പ്രോജക്ടിൽ റിസർച്ച് അസോസിയേറ്റിൻറെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

എൻവയോൺമെൻറ് സയൻസ് ആൻറ് ഡിസാസ്റ്റർ മാനേജ്‌മെൻറ്, ഡിസാസ്റ്റർ മാനേജ്‌മെൻറ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും മികച്ച അക്കാദമിക് റോക്കോഡുകളും ഉള്ളവരെയാണ് പരിഗണിക്കുന്നത്.

എൻ.ഇ.റ്റി, എം.ഫിൽ, പി.എച്ച്.ഡി യോഗ്യതയോ സോഷ്യൽ വർക്ക്, ജി.ഐ.എസ്, റിമോട്ട് സെൻസിംഗ് എന്നിവയിൽ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് മുൻഗണന ലഭിക്കും.  പ്രതിമാസ വേതനം 20000 രൂപ.

താല്പര്യമുള്ളവർ അപേക്ഷ ബയോഡേറ്റ സഹിതം krbaijumgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂൺ 15 നു മുൻപ് അപേക്ഷ അയക്കണം.

വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ഡിപ്ലോമ കോഴ്‌സ്

മഹാത്മാ ഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും(ഐ.യു.സി.ഡി.എസ്) കോതമംഗലം, പീസ് വാലിയും സംയുക്തമായി നടത്തുന്ന ജെറിയാട്രിക് റീഹാബിലിറ്റേഷൻ ആൻറ് വെൽനെസ്സ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടൂ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.ഓൺലൈനിലും ഓഫ് ലൈനിലുമായിരിക്കും ക്ലാസുകൾ. 9000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.

താല്പര്യമുള്ളവർ iucdsmgu@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.ഫോൺ: 8547165178, 9947922791

അധ്യാപക ഒഴിവ്; വാക്ക്-ഇൻ ഇൻറർവ്യു

മഹാത്മാ ഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല ഭിന്നശേഷി പഠന കേന്ദ്രം(ഐ.യു.സി.ഡി.എസ്) പുതിയതായി തുടങ്ങുന്ന എം.എസ്.ഡബ്ല്യു റഗുലർ കോഴ്‌സിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുവാൻ വാക്-ഇൻ ഇൻറർവ്യു നടത്തുന്നു.

യു.ജി.സിയും എം.ജി സർവകലാശാലയും നിഷ്‌കർഷിക്കുന്ന അധ്യാപന യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പി.എച്ച്.ഡി അഭികാമ്യം.

താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് രാവിലെ 10  മുതൽ ഐ.യു.സി.ഡി.എസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അപേക്ഷ; സമയപരിധി നീട്ടി

നാലാം സെമസ്റ്റർ സി.ബി.സിഎസ്(2021 അഡ്മിഷൻ റഗുലർ) പരീക്ഷയ്ക്ക് ജൂൺ അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

ജൂൺ ആറിന് പിഴയോടു കൂടിയും ജൂൺ ഏഴിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ

രണ്ടാം സെമസ്റ്റർ ബി.വോക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ് (2021 അഡ്മിഷൻ റഗുലർ - പുതിയ സ്‌കീം) ഏപ്രിൽ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ പരീക്ഷകൾ ജൂൺ 15, 16 തീയതികളിൽ കാലടി ശ്രീ ശങ്കര കോളജിൽ നടക്കും.  വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പ് ,  എസ് സി  ഇ ആർ  ടി   കേരളയുടെ സഹായത്തോടു  കൂടി  നടത്താനുദ്ദേശിക്കുന്ന  സ്‌പെഷൽ എഡ്യൂക്കേഷനുമായി  ബന്ധപ്പെട്ട പ്രോജക്ടിന്  വേണ്ടി  താഴെ പറയുന്ന  തസ്തികകളിലേക്ക് ഒരു വർഷ  കാലയളവിൽ ഉദ്യോഗാർത്ഥികളെ  ക്ഷണിക്കുന്നു .

1 )  പ്രോജക്ട് എൻജിനിയർ / സോഫ്റ്റ്‌വെയർ ഡെവലപ്പർ ( ഒഴിവുകൾ:2 )

യോഗ്യത : എം സി എ / എം എസ്  സി  കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /  ഇലക്ട്രോണിക്സ്  വിഷയങ്ങളിൽ   ബി ഇ  അല്ലെങ്കിൽ ബി ടെക്.മൊബൈൽ ബേസ്ഡ് സിസ്റ്റം ഡെവലപ്പ്മെന്റിലും വെബ് ബേസ്ഡ് സിസ്റ്റം ഡെവലപ്പ്മെന്റിലും ഉള്ള പരിചയമാണ് യോഗ്യത. മുൻ സെമസ്റ്ററുകൾ മുഴുവനായി പൂർത്തികരിച്ച  അവസാന സെമസ്റ്റർ  വിദ്യാർത്ഥികൾക്കും  അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. 

2) വിഷയ വിദഗ്ദ്ധൻ ( ഒഴിവ്: 1 )

യോഗ്യത: ഓട്ടിസം  സ്പെക്ട്രം ഡിസോഡറിൽ  കേന്ദ്രീകരിച്ചുള്ള സ്‌പെഷൽ  എഡ്യൂക്കേഷൻ  മാസ്റ്റർ ബിരുദം അല്ലെങ്കിൽ  ഓട്ടിസം  സ്പെക്ട്രം ഡിസോഡർ കേന്ദ്രീകരിച്ചുള്ള സ്‌പെഷൽ എഡ്യൂക്കേഷൻ  ബിരുദം /ഡിപ്ലോമ. ഓട്ടിസം  സ്പെക്ട്രം ഡിസോഡർ ബാധിച്ച കുട്ടികൾക്കുള്ള സ്‌പെഷൽ സ്കൂളുകളിലെ  പ്രവർത്തന പരിചയം അഭികാമ്യം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി  06 -06 -2023  ചൊവ്വാഴ്ച  രാവിലെ 10 മണിക്ക്       കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മേധാവിക്ക്  മുൻപിൽ ഹാജരാകണം.

വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9243037002

എം.ലിബ് .ഐ.എസ്. സി; അപേക്ഷ ക്ഷണിക്കുന്നു.

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി  ആൻറ് ഇൻഫർമേഷൻ സയൻസ്  പഠനവകുപ്പ് നടത്തുന്ന  തൊഴിലധിഷ്ഠിത പ്രോഗ്രാമായ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിലേക്ക് 06.06.2023 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും കണ്ണൂർ സർവകലാശാലയുടെ  വെബ്സൈറ്റ് സന്ദർശിക്കുക.

ലാറ്ററൽ എൻട്രി - പ്രവേശനം

കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജിൽ 2023-24 വർഷത്തിൽ അഞ്ചു വർഷ ഇൻ്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് (വിത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്) പ്രോഗ്രാമിലെ ഏഴാം സെമസ്റ്ററിൽ ഒഴിവുവന്ന സീറ്റിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിൽ ബിരുദം/ ഐടിയിൽ ഉള്ള ബി എസ് സി ബിരുദം/ ബി സി എ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള വിദ്യാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂൺ 8 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി കോളേജിൽ അപേക്ഷ സമർപ്പിക്കണം.

പരീക്ഷാഫലം 

പഠനവകുപ്പിലെ മൂന്നാം സെമെസ്റ്റർ എം എ  മ്യൂസിക്  (സി ബി സി എസ് എസ് - റഗുലർ / സപ്ലിമെന്ററി) നവംബർ 2022 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരകടലാസുകളുടെ പുന:പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക്  ജൂൺ 14 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

എം എസ് സി പ്രവേശനം; 06-06-2023 വരെ ഓൺലൈനായി അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി 06-06-2023 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ് 

ജൂൺ 6 ന് ആരംഭിക്കുന്ന ന്യൂജെൻ ആറാം സെമസ്റ്റർ ബി എസ് സി ലൈഫ് സയൻസ് (സുവോളജി) & കമ്പ്യൂട്ടേഷണൽ ബയോളജി, ബി എസ് സി കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിംഗ്, ബി എ സോഷ്യൽ സയൻസ്, ബി എം എം സി, (സി ബി സി എസ് എസ് - ഒ ബി ഇ - റെഗുലർ 2020 അഡ്മിഷൻ) ഏപ്രിൽ 2023 ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

ജൂൺ 15 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ / എം എസ് സി / എൽ എൽ എം / എം സി എ / എംബിഎ / എം എൽ ഐ എസ് സി (എം എസ് സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോ ബോട്ടണി ഒഴികെ) (സി ബി സി എസ് എസ് - 2020 സിലബസ് - റെഗുലർ / സപ്ലിമെൻററി) മെയ് 2023 പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം 

പഠനവകുപ്പിലെ പത്താം സെമെസ്റ്റർ ബി എ എൽ എൽ ബി  (റഗുലർ / സപ്ലിമെന്ററി) മെയ് 2023 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരകടലാസുകളുടെ പുന:പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക്  ജൂൺ 13 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: