scorecardresearch
Latest News

University Announcements 02 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 02 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (315) (ബി.എസ്.ഡബ്ല്യൂ.) (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍), ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകള്‍ ജൂണ്‍ 13 നകം ഓഫ്‌ലൈനായി സര്‍വകലാശാല ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ ബി.പി.എഡ്. (ദ്വിവത്സര കോഴ്‌സ്) ഒന്നാം സെമസ്റ്റര്‍ (റെഗുലര്‍ ആന്റ് സപ്ലിമെന്ററി), മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ എം.പി.ഇ. (പ്രീവിയസ്) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 മെയ് 27 ന് നടത്താനിരുന്ന അവസാനവര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട് കക, ജനുവരി 2022 പ്രാക്ടിക്കല്‍ പരീക്ഷയിലെ ‘പീഡിയാട്രിക്‌സ്’ എന്ന വിഷയം ജൂണ്‍ 6 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍.എല്‍.ബി., ഏപ്രില്‍ 2022 വൈവ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

ജൂൺ 20 ന് നടത്താനിരുന്ന ‘എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് II (സി) പരീക്ഷ ജൂൺ 23 ലേക്ക് മാറ്റി. എട്ടാം സെമസ്റ്റർ ബി.ടെക്ക് (1997 മുതൽ 2009 വരെയുള്ള അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ജൂൺ 28 ന് നടത്താനിരുന്ന ‘കോസ്റ്റ് എസ്റ്റിമേഷൻ (യു)’ പേപ്പർ ടൈം ടേബിളിൽ നിന്നും ഒഴിവാക്കി.

മാറ്റി വെച്ച പരീക്ഷകൾ ജൂൺ ആറ് മുതൽ

ഏപ്രിൽ 25 ന് തുടങ്ങാൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച മൂന്നാം സെമസ്റ്റർ എം.എസ് സി.- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി, സി.എസ്.എസ്.) പരീക്ഷകൾ ജൂൺ ആറിന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

റാങ്ക് പട്ടിക

അവസാന വർഷ ബി.എസ് സി. – മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in) പരിശോധിക്കാം.

പരീക്ഷാ ഫീസ്

ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ് സി. (2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – സപ്ലിമെന്ററി / 2019, 2018, 2017 അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24 ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ 14 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 15 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 16 നും അപേക്ഷിക്കാം. ടൈം ടേബിൾ, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2022 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി (പ്രൈവറ്റ് പഠനം) സ്‌പെഷ്യൽ സപ്ലിമെന്ററി വൈവാ വോസി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 13-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും എം.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷക്കും മാര്‍ച്ച് 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുനഃ പ്രവേശനവും കോളേജ് മാറ്റവും

2022-23 അക്കാദമിക വർഷത്തിൽ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത കോളേജുകളിലെ മൂന്നും അഞ്ചും സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കും ,അഫിലിയേറ്റഡ് കോളേജുകളിലെയും പഠന വകുപ്പുകളിലെയും മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും മൂന്നും ഏഴും ഒൻപതും സെമസ്റ്റർ ബി എ എൽ എൽ ബി പ്രോഗ്രാമുകളിലേക്കും പുനഃ പ്രവേശനത്തിനും ,അഫിലിയേറ്റഡ്‌ കോളേജുകളിലെ ബിരുദ (മൂന്ന് ,അഞ്ച് സെമസ്റ്റർ )ബിരുദാനന്തര ബിരുദ (മൂന്നാം സെമസ്റ്റർ ) പ്രോഗ്രാമുകളിലെ കോളേജ് മാറ്റത്തിനും വിദ്യാർഥികൾ 2022 ജൂൺ 13 വരെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ് (https://certificates. kannuruniversity.ac.in)

മറ്റു വിദ്യാഭ്യാസ വാർത്തകൾ

വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളേജ് പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വടക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ്(സി.പി.പി.എം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 സീറ്റുകളാണുള്ളത്. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു. അപേക്ഷകര്‍ 2022 ജൂണ്‍ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയാവണം. 23 വയസ്സ് കവിയരുത്. ആകെ സീറ്റുകളില്‍ 80% പട്ടികജാതിക്കാര്‍ക്കും, 10% സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും, 10% സീറ്റുകള്‍ ഇതര വര്‍ഗ്ഗക്കാര്‍ക്കുമായി സംവരണം ലഭിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ജില്ലാ പട്ടികജാതി വികസന ഓഫീസിലും വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളേജിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ ഒമ്പതിന് വൈകിട്ട് അഞ്ചിനകം വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04922 256424, 9747172107, 9995526395

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ് സെന്ററിലെ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജിസ് എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.

പ്ലസ് ടു, ഡിപ്ലോമ, ബിരുദം എന്നിവയാണ് യോഗ്യത. അവസാന തീയതി ജൂണ്‍ 12. ksg.ketron.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും. ഫോണ്‍: 9037553242, 0477-2325154.

പ്ലസ് ടുക്കാർക്ക് മീറ്റ് ടെക്നോളജിയിൽ ഡിപ്ലോമ, എട്ടാംക്ലാസുകാർക്ക് പൗൾട്രി ഫാമിങ്ങിൽ സർട്ടിഫിക്കറ്റ് ഇപ്പോൾ അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷ ( കെപ്കോ) നും ചേർന്ന് നടത്തുന്ന ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിങ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു ജയിച്ചവർക്ക് ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം. ഒരു വർഷമാണ് ഡിപ്ലോമ കോഴ്സിന്റെ കാലാവധി. എട്ടാം ക്ലാസ് ജയിച്ചവർക്ക് സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിങ് കോഴ്‌സിന് അപേക്ഷിക്കാം. ആറ് മാസമാണ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ കാലാവധി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ഇളവുണ്ട്.

ഇപ്പോൾ പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തുനിൽക്കുന്നവർക്കും ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാൻ സാധിക്കും. ഈ മാസം 20 ഓടെ അവരുടെ ഫലം വന്നശേഷം അപേക്ഷിച്ചാൽ മതിയാകും. ജൂലൈ 31 വരെ ഈ കോഴ്സുകൾക്ക് അപേക്ഷ നൽകാം.

https:// onlineadmission.ignou.ac.in/ admission/ വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 9495000931, 9400608493.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 02 june 2022