University Announcements 02 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 02 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സർവകലാശാല

പുതിയ പരീക്ഷാകേന്ദ്രങ്ങൾ ആറാം തീയതി വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

കേരള സർവകലാശാല ജൂൺ 15,16 തീയതികളിൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർവകലാശാല പരിധിക്കു പുറത്തുള്ള ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളും, സർവകലാശാല പരിധിക്കുള്ളിൽ ഉപകേന്ദ്രങ്ങളും അനുവദിച്ചിരിക്കുന്നു. താല്പര്യമുള്ള വിദ്യാർഥിക്കൾ അവർക്കു സൗകര്യപ്രദമായ കേന്ദ്രമോ/ഉപകേന്ദ്രമോ അനുവദിച്ചു കിട്ടുന്നതിന് സർവകലാശാല വെബ്സൈറ്റിൽ വിദ്യാർഥികളുടെ സ്വന്തം പ്രൊഫൈൽ വഴി ജൂൺ 6 വൈകുന്നേരം 5 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. നേരിട്ടോ,തപാൽ മുഖേനയോ സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ജൂൺ 15,16 തീയതികളിൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി. ആറാം സെമസ്റ്റർ ബിരുദ പരീക്ഷ 15 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (റഗുലർ/ പ്രൈവറ്റ് ) ജൂൺ 15ന് ആരംഭിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ബി.എഡ് നാലാം സെമസ്റ്റർ പരീക്ഷ ജൂൺ 16, 17, 18 തിയതികളിൽ നടക്കും. വിശദാംശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സർവ്വകലാശാലയുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ മൂന്നിന് പുനരാരംഭിക്കും. മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകളും മാർക്ക് പട്ടികയും ജൂൺ മൂന്ന്, നാല് തിയതികളിലായി ക്യാമ്പുകളിലെത്തിക്കാൻ അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതുക്കിയ പരീക്ഷ തീയതി

2021 ഏപ്രിൽ 30ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം വർഷ ബി.എസ് സി. നഴ്‌സിംഗ് (2016 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ജൂൺ 15 മുതൽ ആരംഭിക്കും.

പരീക്ഷ ഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

ബ്ലോക്ക് പ്ലെയ്‌സ്‌മെന്റ് റീഡു ഫലം

2021 ഫെബ്രുവരിയിൽ നടന്ന മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (2011 അഡ്മിഷൻ) പ്രോഗ്രാമിന്റെ ബ്ലോക്ക് പ്ലെയ്‌സ്‌മെന്റ് റീഡു ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements:കണ്ണൂർ സർവകലാശാല

ബിടെക് പരീക്ഷ

നാലാം സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (മെയ് 2020) പരീക്ഷകൾ 01.07.2021 ന് ആരംഭിക്കും.

ആറാം സെമസ്റ്റർ പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ ചുവടെ നൽകിയ തീയതികളിൽ ഓൺലൈനായി നടക്കും.

ബി. എ. ഉറുദു – 03.06.2021,04.06.2021

ബി. എ. ഫിലോസഫി – 07.06.2021,08.06.2021, 09.06.2021

ബി. എ. ഫങ്ഷണൽ ഇംഗ്ലീഷ് – 07.06.2021 മുതൽ25.06.2021 വരെ

രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായിബന്ധപ്പെടുക.

ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

ജൂൺ 15ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ(റെഗുലർ /ഇമ്പ്രൂവ്മെന്റ് / സപ്പ്ളിമെന്ററി-2014അഡ്മിഷൻ മുതൽ ) ഏപ്രിൽ 2021 പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ സമയം രാവിലെ 11മണി മുതൽ 2മണി വരെ.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 02 june 2021

Next Story
Victers Channel Timetable June 03: വിക്ടേഴ്‌സ് ചാനൽ, ജൂൺ 03 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, April 16, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com