scorecardresearch
Latest News

University Announcements 02 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 02 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ജിയോളജി, എം.എ. തമിഴ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എം.സി.ജെ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ.മലയാളം (വിദുരവിദ്യാഭ്യാസം – റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലൈ 4 മുതല്‍ 8 വരെ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 – 2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ജൂലൈ 8 വരെയും 150 രൂപ പിഴയോടെ ജൂലൈ 13 വരെയും 400 രൂപ പിഴയോടെ ജൂലൈ 15 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.പി.എ. സി.ബി.സി.എസ്. (സി.ആര്‍.) (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 – 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 – 2016 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ജൂലൈ 5 വരെയും 150 രൂപ പിഴയോടെ ജൂലൈ 7 വരെയും 400 രൂപ പിഴയോടെ ജൂലൈ 9 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ 2022 ആഗസ്റ്റ് 5 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി. മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 20 വരെയും 150 രൂപ പിഴയോടെ ജൂലൈ 23 വരെയും 400 രൂപ പിഴയോടെ ജൂലൈ 25 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

അപേക്ഷാ തീയതി

ഓഗസ്റ്റ് 5 ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി. എസ് സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ )സപ്പ്ളിമെന്ററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലായ്‌ 20 വരെയും 525/-രൂപ പിഴയോടെ ജൂലായ്‌ 21 വരെയും 1050 രൂപ സൂപ്പർ ഫൈനോട് കൂടി ജൂലായ്‌ 22 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

എം. ബി. എ ഇന്റർവ്യൂ

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എം. ബി.എ പ്രോഗ്രാമിന്റെ ഗ്രൂപ്പ്‌ ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവ ജൂലായ്‌ 5,6,7 തീയതികളിൽ നടക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള അപേക്ഷകർക്കുള്ള മെമ്മോ ഇ മെയിൽ മുഖേന അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0481-2732288

പരീക്ഷാഫലം

2022 ജനുവരി യിൽ നടന്ന ഏഴാം സെമെസ്റ്റർ 5 വർഷ എൽ. എൽ. ബി (2010 അഡ്മിഷൻ ഫസ്റ്റ് മേഴ്‌സി ചാൻസ് /2009 അഡ്മിഷൻ സെക്കൻഡ് മേഴ്‌സി ചാൻസ് /2008 അഡ്മിഷൻ തേർഡ് മേഴ്‌സി ചാൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു .പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

2022 മാർച്ചിൽ നടന്ന 9,10 സെമെസ്റ്റർ 5 വർഷ BBA LLB (Hons) സപ്പ്പിമെന്ററി (2016 അഡ്മിഷനു മുൻപ് )പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു .പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 16 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

2021 നവംബർ മാസത്തിൽ നടത്തിയ ഒന്നാം സെമെസ്റ്റർ എം. എസ്. സി മോളിക്കുലർ ബയോളജി ആൻഡ്‌ ജെനിറ്റിക്ക് എഞ്ചിനീയറിങ്(സി. എസ്. എസ് -റെഗുലർ /സപ്പ്ളിമെന്ററി )പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

2021 നവംബർ മാസത്തിൽ നടന്ന ഒന്നാം സെമെസ്റ്റർ എം. എ അനിമേഷൻ, എം. എ സിനിമ ആൻഡ്‌ ടെലിവിഷൻ, എം. എ ഗ്രാഫിക് ഡിസൈൻ, എം. എ മൾട്ടിമീഡിയ (സി. എസ്. എസ് റെഗുലർ /സപ്പ്ളിമെന്ററി)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

2021 നവംബർ മാസത്തിൽ നടന്ന ഒന്നാം സെമെസ്റ്റർ എം.എ പ്രിന്റ് ആൻഡ്‌ ഇലക്ട്രോണിക് ജേർണലിസം (സി.എസ്.എസ്-2020 അഡ്മിഷൻ-റെഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു .പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

2022 ഫെബ്രുവരി മാസത്തിൽ നടന്ന നാലാം വർഷ ബാച്‌ലർ ഓഫ് ഫിസിയോ തെറാപ്പി സപ്പ്ളിമെന്ററി (2008 അഡ്മിഷൻ മുതൽ )പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു .പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 12 വരെ അപേക്ഷിക്കാം. (വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

2021 നവംബറിൽ നടന്ന ഒന്നാം സെമെസ്റ്റർ പി. ജി. സി. എസ്. എസ് (റെഗുലർ &സപ്പ്ളിമെന്ററി )എം. എസ്. സി സൈബർ ഫോറെൻസിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്രോഗ്രാം എക്‌സിക്യൂട്ടീവ്, സൗണ്ട് റെക്കോഡിസ്റ്റ് വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോയിലേക്ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ്, സൗണ്ട് റെക്കോഡിസ്റ്റ് തസ്തികകളില്‍ നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 7-ന് പകല്‍ 2.30-ന് ഭരണവിഭാഗത്തിലാണ് ഇന്റര്‍വ്യൂ. 40 വയസിന് താഴെ പ്രായമുള്ള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. യോഗ്യതയും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

എന്‍.എസ്.എസ്. അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള മികച്ച് എന്‍.എസ്.എസ്. യൂണിറ്റ് / കോളേജ്, പ്രോഗ്രാം ഓഫീസര്‍, വളണ്ടിയര്‍ എന്നിവര്‍ക്കുള്ള 2021-22 ലെ സര്‍വകലാശാലാതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എന്‍.എസ്.എസ്. യൂണിറ്റിലേക്ക് ഇ-മെയിലില്‍ അയച്ചിട്ടുള്ള നിശ്ചിത ഫോമില്‍ നോമിനേഷനുകള്‍ ചെക് ലിസ്റ്റുകളോടൊപ്പം പൂരിപ്പിച്ച് നല്‍കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 11.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.എച്ച്.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ബി.കോം. പ്രൊഫഷണല്‍, ഓണേഴ്‌സ് റഗുലര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.വി.സി., ബി.എഫ്.ടി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. വുഡ് സയൻസ് & ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്)/ ബയോടെക്നോളജി/ മൈക്രോബയോളജി റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 14.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ്/ എം. എ. മലയാളം റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. അപ്ലൈഡ് സുവോളജി റെഗുലർ/ സ്പലിമെന്ററി, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 13.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ടൈംടേബിൾ

21.07.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. (സപ്ലിമെന്ററി – 2015 സിലബസ്) മെയ് 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

22.07.2022 ന് മൂന്നാം സെമസ്റ്റർ എം. പി. എഡ്. (സപ്ലിമെന്ററി – 2015 സിലബസ്) നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്റേണൽ മാർക്ക് സമർപ്പണം

നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. (ഏപ്രിൽ 2022) പരീക്ഷയുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 04.07.2022, 05.07.2022 തീയതികളിൽ സമർപ്പിക്കാം.

പ്രായോഗിക പരീക്ഷ

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. എ. എക്കണോമിക്സ് ഡിഗ്രി (റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്‌മെന്റ്) മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ കോവിഡ് – 19 മാനദണ്ഡം പാലിച്ച് 06.07.2022 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കേരള മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2022 മെയ് 31 ന്് 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക.

പ്രിന്റ് ജേര്‍ണലിസം, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ, ബ്രാഡ്കാസ്റ്റ് ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ കോഴ്‌സ്.
ടെലിവിഷന്‍ ജേര്‍ണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷന്‍, മീഡിയ കണ്‍വെര്‍ജന്‍സ്, മൊബൈല്‍ ജേര്‍ണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയില്‍ സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്‌സാണ് ടെലിവിഷന്‍ ജേര്‍ണലിസം.

പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്ങ് മേഖലയിലെ നൂതനപ്രവണതകളില്‍ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്നതാണ് പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് കോഴ്‌സ്. ഒപ്പം, ജേര്‍ണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ആഡ് ഫിലിം മേക്കിങ് എന്നിവയിലും സവിശേഷപരിശീലനം നല്‍കുന്നു.

ഇന്റേണ്‍ഷിപ്പും, പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ www. keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പെ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷ 2022 ജൂലൈ 15 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275 ഇ-മെയില്‍: kmaadmission2022 @gmail.com

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍ വര്‍ഷം നടത്തിയ എന്‍ഇഇറ്റി/ജെഇഇ പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകുകയുള്ളൂ. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 20 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 04862 233226

ഒ ഇ സി വിദ്യാഭ്യാസാനുകൂല്യം : അപേക്ഷാ തീയതി നീട്ടി

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്/സി.ബി.എസ്.സി/ ഐ.സി.എസ്.സി അഫിലിയേറ്റഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www. egrantz.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0474-2914 417

പരീക്ഷ ഹാൾ ടിക്കറ്റ്

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തുന്ന KSDAT പരീക്ഷയുടെ ഹാൾ ടിക്കറ്റ് www. lbscentre.kerala.gov.in ൽ നിന്ന് ജൂലൈ 4 രാവിലെ 10 മണി മുതൽ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

സീറ്റ് ഒഴിവ്

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തി വരുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ് 41 മത് ബാച്ചിലേക്ക് പട്ടികവർഗ (എസ്.റ്റി) വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ള എസ്.റ്റി വിഭാഗത്തിലെ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ എട്ടിനു രാവിലെ 11ന് സ്റ്റേറ്റ് ലൈബ്രറിയന്റെ ഓഫീസിൽ ഹാജരാകണം.

ഐ.എച്ച്.ആർ.ഡിയിൽ കോഴ്‌സുകൾ

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) ആഭിമുഖ്യത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) കോഴ്‌സിന് ഡിഗ്രി പാസായിരിക്കണം. ഡാറ്റ എൻട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായിരിക്കണം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ)ന് പ്ലസ് ടുവും സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) ന് എസ്.എസ്.എൽ.സിയും ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) ന് പ്ലസ് ടുവും പാസായിരിക്കണം.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ എൻജിനീയറിംഗ് (പി.ജി.ഡി.എ.ഇ.) ന് ഡിഗ്രി പാസായിരിക്കണം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് & സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) ന് എം.ടെക്/ബി.ടെക്/എം.സി.എ/ ബി.എസ്‌സി/ എം.എസ്‌സി/ ബി.സിഎയും അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എൻജിനീയറിംഗ് (എ.ഡി.ബി.എം.ഇ) ന് ഇലക്ട്രോണിക്‌സ് / അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ പാസായവർക്കും അപേക്ഷിക്കാം.

ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് (ഡി.എൽ.എസ്സ്.എം) ന് ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ (പി.ജി.ഡി.ഇ.ഡി) ന് എം.ടെക്/ബി.ടെക്/എം.എസ്‌സി പാസായിരിക്കണം. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ (സി.സി.എൻ.എ) ന് CO&PA/ കമ്പ്യൂട്ടർ/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കൽ/ വിഷയത്തിൽ ബി.ടെക്/ ത്രിവത്സര ഡിപ്ലോമ പാസ്സായവർ / കോഴ്‌സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

കോഴ്‌സുകളിൽ പഠിക്കുന്ന എസ്.സി/ എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ http://www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങൾ രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/ എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം ജൂലൈ 15നു വൈകുന്നേരം നാലിനു മുൻപായി സ്ഥാപനമേധാവിക്കു സമർപ്പിക്കണം.

അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗണോസ്റ്റിക് ഇമേജിങ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗണോസ്റ്റിക് ഇമേജിങ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 11 വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www. rcctvm.org, http://www.rcctvm.gov.in.

ബി.ടെക് എൻ.ആർ.ഐ ക്വാട്ട

തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ബി.ടെക് സിവിൽ എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലെ എൻ.ആർ.ഐ ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 11. വിശദവിവരങ്ങൾക്ക് 9895983656, 9995595456, 9495904240, 9605209257 എന്ന ഫോൺ നമ്പറുകളിലും www. lbt.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍ വര്‍ഷം നടത്തിയ എന്‍ഇഇറ്റി/ജെഇഇ പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകുകയുള്ളൂ. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 20 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 04862 233226

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 02 july 2022