Latest News

University Announcements 02 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 02 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

വൈവ വോസി

കേരള സർവകലാശാല   2021 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ  (വിദൂര വിദ്യാഭ്യാസം  2018 അഡ്മിഷൻ റെഗുലർ &  2017 അഡ്മിഷൻ സപ്ലിമെൻററി) എം.എ ഹിസ്റ്ററി പരീക്ഷയുടെ വൈവ വോസി  ജൂലൈ 6,7,8 തീയതികളിലും എം.എ മലയാളം  പരീക്ഷയുടെ വൈവ വോസി  ജൂലൈ 7,8,9 തീയതികളിലും ഓൺലൈനായി നടത്തുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല /എസ്.ഡി.ഇ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

കേരള സർവകലാശാല   2021 മാർച്ചിൽ നടത്തിയ രണ്ടാംവർഷ എം.എ മലയാളം (വിദൂര വിദ്യാഭ്യാസം  സപ്ലിമെൻററി ഡിഗ്രി പരീക്ഷയുടെ വൈവ വോസി  ജൂലൈ 9ന്  ഓൺലൈനായി നടത്തുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല /എസ്.ഡി.ഇ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 ൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്സ് (2017 & 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 2021 ജൂലൈ 9 ന് കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിൻ്റെ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല 2021 ജൂൺ മാസത്തിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്.സി ബയോടെക്നോളജി (മൾട്ടി മേജർ) കോഴ്സിൻ്റെ കോർ-കെമിസ്ട്രി പ്രാക്ടിക്കൽ ജൂലൈ 8 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരം  വെബ്സൈറ്റിൽ

കേരളസർവകലാശാല ആറാം സെമസ്റ്റർ ബി.പി.എ (വോക്കൽ, മൃദംഗം, ഡാൻസ്) മാർച്ച് 2021 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ  ജൂലൈ 5 മുതൽ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാഫീസ്

കേരള സർവകലാശാല 2021 ഓഗസ്റ്റ് 31 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ഡെസ്സ് പരീക്ഷക്ക് പിഴകൂടാതെ ജൂലൈ 9 വരെയും 150 രൂപ പിഴയോടുകൂടി ജൂലൈ 14 വരെയും 400 രൂപ പിഴയോടുകൂടി ജൂലൈ 16 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം  വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

കേരള സർവകലാശാല അഞ്ചാം സെമസ്റ്റർ ബി.ടെക് ഡിഗ്രി 2008 സ്കീം പരീക്ഷയുടെ മാർച്ച് 2020 സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്,  മെക്കാനിക്കൽ സ്ട്രീം – പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ സ്ട്രീം –  ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്,  കെമിക്കൽ എഞ്ചിനീയറിംഗ്, ബയോടെക്നോളജി ആൻഡ് ബയോ കെമിക്കൽ, എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എഞ്ചിനീയറിംഗ്  (പാർട്ട് ടൈം), മെക്കാനിക്കൽ എഞ്ചിനീയറിംഗ് (പാർട്ട് ടൈം), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (പാർട്ട് ടൈം), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (പാർട്ട് ടൈം), കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (പാർട്ട് ടൈം) ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി മാത്രം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 16. വിശദവിവരം  വെബ്സൈറ്റിൽ ലഭ്യമാണ്.

കേരള സർവകലാശാല 2020 മേയ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ്  സി.ബി.സി. എസ് ഗ്രൂപ്പ് 2(a ) ബി.എസ്.സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (328) പ്രോഗ്രാമിൻ്റെ ( 2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി, 2017, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെൻററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മെയ് മാസം നടത്തിയ സെമസ്റ്റർ ബി.എസ്.സി ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് സയൻസ് (2014-2016 അഡ്മിഷൻ സപ്ലിമെൻററി), ബി.എം.എസ് ഹോട്ടൽ മാനേജ്മെൻറ് (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017 അഡ്മിഷൻ സപ്ലിമെൻററി) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരം വെബ്സൈറ്റിൽ.

2020 മേയ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക് ( 2018 അഡ്മിഷൻ- ഇംപ്രൂവ്മെൻറ് ,2015-2017 അഡ്മിഷൻ സപ്ലിമെൻററി),ബി.പി.എ (വോക്കൽ, വീണ, വയലിൻ, മൃദംഗം, ഡാൻസ്) (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2015-2017 അഡ്മിഷൻ സപ്ലിമെൻററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരം വെബ്സൈറ്റിൽ.

വാക് ഇൻ ഇന്റർവ്യൂ

കേരള യൂണിവേഴ്സിറ്റി  പരിസ്ഥിതി ശാസ്ത്ര വകുപ്പിൽ “വില്ലേജുകളിൽ മഴവെള്ള ശേഖരണം/ കിണർ റീചാർജ് ചെയ്യുന്നതുമായി”  ബന്ധപ്പെട്ട പ്രോജക്ടിൽ പ്രൊജക്റ്റ് ഫെല്ലോയുടെ ഒരു താല്ക്കാലിക (1 വർഷ കാലയളവിലേക്ക്) ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും, പ്രവർത്തിപരിചയ രേഖകളുമായി ജൂലൈ 6ന് രാവിലെ  11 മണിക്ക് കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് പി.വി.സി ചേമ്പറിൽ  നടത്തുന്ന വാക്ക്-ഇൻ-ഇൻറർവ്യൂവിൽ പങ്കെടുക്കുക.

MG University Announcements: എംജി സർവകലാശാല

പി എച്ച് ഡി : പ്രവേശന പരീക്ഷ എഴുതുന്നവർക്കും രജിസ്റ്റർ ചെയ്യാം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പിഎച്ച്.ഡി. എൻട്രൻസ് ടെസ്റ്റ്-2021 എഴുതുന്നവർക്കും പിഎച്ച്.ഡി. രജിസ്‌ട്രേഷന് (2021 അഡ്മിഷൻ) ഇപ്പോൾ അപേക്ഷിക്കാം. ഈ വർഷം നവമ്പർ 30 ന് മുൻപ് യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്. ഈ വർഷം നവമ്പർ 30 ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ബിരുദാനന്തര ബിരുദ പരീക്ഷഫലം പ്രതീക്ഷിക്കുന്നവരുടെ അപേക്ഷയും പരിഗണിക്കും.

വിശദവിവരവും അപേക്ഷഫോറവും http://www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. സർവ്വകലാശാലയുടെ പിഎച്ച്.ഡി. എൻട്രൻസ് ടെസ്റ്റിനുള്ള വിജ്ഞാപനപ്രകാരമാണ് എൻട്രൻസ് ടെസ്റ്റിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്രോജക്ട് സമര്‍പ്പണം

2018 പ്രവേശനം വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊജക്ടുകള്‍ 7 മുതല്‍ 9-ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. പ്രോജക്ട് സമര്‍പ്പിക്കേണ്ട കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ : 0494 2407356, 7494

പരീക്ഷാ അപേക്ഷ

2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്‌നോളജി നാഷണല്‍ സ്ട്രീം ഡിസംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 13 വരേയും 170 രൂപ പിഴയോടെ 16 വരേയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പ്രാക്ടിക്കല്‍ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി നവംബര്‍ 2019, 2020 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 6-ന് ആരംഭിക്കും.

പരീക്ഷ

3-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 12-ന് നടക്കും.

പരീക്ഷാ ഫലം

സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ഡിസംബര്‍ 2018 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.

വനിത മെഡിക്കല്‍ ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു

സര്‍വകലാശാല ഹെല്‍ത്ത് സെന്ററില്‍ വനിതാ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 12-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് നിയമനം

ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 8, 9 തീയതികളില്‍ രാവിലെ 10.30-ന് നടക്കുന്നു. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാൾ ടിക്കറ്റ്

മാങ്ങാട്ടുപറമ്പ് ഐടി പഠന വിഭാഗത്തിൽ 2021 – 22 വർഷത്തേക്ക് പിജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് (PGDDS) കോഴ്സിലേക്ക് ജൂലൈ 6ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

19.07.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹോൾടിക്കറ്റ്

07.07.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. ബി. എ. റെഗുലർ/ സപ്ലിമെന്ററി (2014 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2020 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി. എഡ്. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ 15.07.2021 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. മാർക്‌ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും കോളേജ് മുഖാന്തരം പിന്നീട് വിതരണം ചെയ്യും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 02 july 2021

Next Story
University Announcements 01 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾuniversity announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com