University Announcements 02 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
MG University Announcements: എം ജി സര്‍വകലാശാല
മാറ്റിവച്ച പരീക്ഷകള്‍ 23 മുതല്‍
മൂന്നാം സെമസ്റ്റര്‍ എം.എ.എച്ച്.ആര്‍.എം, എം.എച്ച്.ആര്‍.എം (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2019,2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി) കോഴ്സുകളുടെ മാറ്റി വച്ച പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
രണ്ടാം വര്‍ഷ എം.എസ്‌സി മെഡിക്കല്‍ മൈക്രോബയോളജി (2020 അഡ്മിഷന്‍ റഗുലര്‍, 2017-2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് എട്ടിന് ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 23 വരെയും പിഴയോടു കൂടി ഫെബ്രുവരി 24 നും സൂപ്പര്‍ ഫൈനോടെ ഫെബ്രുവരി 25 നും അപേക്ഷ നല്‍കാം. മെഴ്സി ചാന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ പരീക്ഷാ ഫീസിനൊപ്പം 5515 രൂപ സ്പെഷല്‍ ഫീസ് അടയ്ക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി പരീക്ഷകള്‍ ഫെബ്രുവരി 15 ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
ടൈം ടേബിള്‍
മോഡല്‍ 1 ആനുവല്‍ സ്‌കീം ബി.എ, ബി.എസ്.സി, ബി.കോം പാര്‍ട്ട് 1 ഇംഗ്ലീഷ്, പാര്‍ട്ട് 2 അഡീഷണല്‍, മോഡേണ്‍ ലാംഗ്വേജ് (അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ്), പാര്‍ട്ട് 1 ഇംഗ്ലീഷ് അദാലത്ത് മെഴ്സി ചാന്‍സ് (2000, 2002 അഡ്മിഷനുകള്‍) പരീക്ഷകള്‍ക്കൊപ്പം അഡീഷണല്‍ ലാംഗ്വേജ് പേപ്പറുകള്‍ കൂടി ഉള്‍പ്പെടുത്തി. പരീക്ഷ ഫെബ്രുവരി 15, 17, 20 തീയതികളില്‍ നടക്കും.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എല്‍.എല്‍.ബി (20122014, 2015 അഡ്മിഷനുകള്‍ സപ്ലിമെന്ററി), ബി.എ ക്രമിനോളജി എല്‍.എല്‍.ബി (2011 അഡ്മിഷന്‍ സപ്ലിമെന്ററി – സെപ്റ്റംബര്‍ 2022), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം എല്‍.എല്‍.ബി (ഓണേഴ്സ്, 2013,2014,2015-2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി – സെപ്റ്റംബര്‍ 2022) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 16 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
ഓഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ് (സി.എസ്.എസ്. – 2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 16 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
നാലാം സെമസ്റ്റര്‍ എം.എസ്.സി ഡാറ്റാ അനലിറ്റിക്സ് (പി.ജി.സി.എസ്.എസ് – 2020 അഡ്മിഷന്‍ റഗുലര്‍ – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 17 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്, 2013-2014,2015-2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി – സെപ്റ്റംബര്‍ 2022) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 17 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
ഓഗസ്റ്റില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഡിഗ്രി ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി), രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (20142019 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 17 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
മാങ്ങാട്ടുപറമ്പ് ക്യാമ്പസ് കായിക പഠന വകുപ്പില്‍ 2022 23 അധ്യയന വര്‍ഷം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ സ്വിമ്മിങ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ യോഗ എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ യോഗയുടെ ക്ലാസുകള്‍ സംയോജിത രീതിയില്‍ ഓഫ് ലൈന്‍ ആയും ഓണ്‍ലൈനായും നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.