scorecardresearch

University Announcements 02 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 02 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University Announcements 02 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മെയ് മാസം നടത്തിയ നാലാം സെമസ്റ്റര്‍ എം.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ് സ്ട്രീം) ഡിഗ്രി പരീക്ഷയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് 2022 ഫെബ്രുവരി 11 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല ബി. കോം (എസ്.ഡി.ഇ) മൂന്നാം സെമസ്റ്റര്‍ ഒക്ടോബര്‍ 2020, അഞ്ചാം സെമസ്റ്റര്‍ ഏപ്രില്‍ 2021, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ബി.കോം റീവാല്യുവേഷന്‍ സെക്ഷനില്‍ (C.sP VII) 2022 ഫെബ്രുവരി 4 മുതല്‍ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ എൻ.എം.ആർ. സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികയിലേക്ക് മൂന്ന് വർഷത്തെ താത്കാലിക-കരാർ നിയമനത്തിനായി വോക്-ഇൻ ഇന്റർവ്യു ഫെബ്രുവരി ഒൻപതിന് രാവിലെ വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും. യോഗ്യത, പ്രായം, പ്രതിഫലം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നം. 0481 2733303.

Advertisment

അപേക്ഷാ തീയതി

2011 - 2016 ബാച്ച് ബി.ആർക്ക് വിദ്യാർത്ഥികളുടെ ഏഴ്, എട്ട് സെമസ്റ്റർ സപ്ലിമെൻററി പരീക്ഷയ്ക്കുള്ള അപേക്ഷ പിഴയില്ലാതെ ഫെബ്രുവരി ഏഴ് വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി എട്ടിനും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി ഒൻപതിനും സ്വീകരിക്കും.

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. എക്കണോമിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / പ്രൈവറ്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

2021 ജൂലൈയിൽ മഹാത്മാഗാന്ധി സർവ്വകലാശാല - സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (കോൺസ്റ്റിറ്റ്യൂഷണൽ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ലോ), എൽ.എൽ.എം. (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്) (ലോ ഫാക്കൽറ്റി - സി.എസ്.എസ്. - 2020-21 ബാച്ച് - റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2022 ജനുവരിയിൽ സ്‌കൂൾ ഓഫ് ബയോസയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബയോസയൻസസ് (2019 അഡ്മിഷൻ - സയൻസസ് ഫാക്കൽറ്റി - സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഹാള്‍ടിക്കറ്റ്

അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.കോം പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍. 164/2022

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും നവംബര്‍ 2020 റഗുലര്‍ പരീക്ഷയും 14-ന് തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ ഓപ്പണ്‍ കോഴ്‌സുകളുടെ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 5-ന് തുടങ്ങും.

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) പത്താം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ഫെബ്രുവരി 05 നു (Saturday -10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തുന്നു. വിശദാംശങ്ങൾക്കായി സർവകലാശാല വെബ് സൈറ്റ് സന്ദർശിക്കുക.

പുനഃക്രമീകരിച്ച പരീക്ഷകൾ

01.02.2022, 03.02.2022 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകൾ യഥാക്രമം 14.02.2022, 16.02.2022 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.

പരീക്ഷാഫലം

ഒന്നും മൂന്നും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 11.02.2022 വരെ അപേക്ഷിക്കാം.

ഇന്റേണൽ മാർക്ക്

മൂന്നാം സെമസ്റ്റർ ബി. എഡ്. (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 03.02.2022 മുതൽ 07.02.2022 വരെ സമർപ്പിക്കാം.

പുനർമൂല്യനിർണയഫലം

മുന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. സി. എ., ബി. എസ് സി., ബി. ബി. എ. (മാർച്ച് 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണ്ണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും. ഗ്രേഡ് / ഗ്രേഡ് പോയിന്റ് മാറ്റമുള്ളപക്ഷം വിദ്യാർഥികൾ റിസൾട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്‌ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം.

പ്രായോഗിക/വാചാ പരീക്ഷ

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ എം. എ. അറബിക് (ജൂൺ 2021) പ്രയോഗിക/ വാചാ പരീക്ഷകൾ 09.02.2022, 10.02.2022, 14.02.2022 തീയതികളിൽ താവക്കര ക്യാംപസിലെ യു. ജി. സി. എച്ച്. ആർ. ഡി. സി. സെന്ററിൽ വച്ച് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

മറ്റു വിദ്യാഭ്യാസ വാർത്തകൾ

ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ; തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റഡി സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍- 0471 2325101, 2325102. വെബ്‌സൈറ്റ്- www .srccc.in.

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയ്നിംഗ് ഡിപ്ലോമ കോഴ്സിനും രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന് കോണ്‍ടാക് ക്ലാസുകളും ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കും. പ്ലസ്ടു/ഏതെങ്കിലും ടീച്ചര്‍ ട്രെയ്നിംഗ് കോഴ്സ്/ ഡിപ്ലോമയാണ് യോഗ്യത. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയ്നിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാം വര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഓക്സ്ഫോര്‍ഡ് കിഡ്സ്, കണിയാപുരം- 9746097282, നെടുമങ്ങാട്-9846626416, കമലേശ്വരം-9074635780. വെബ്സൈറ്റ്-www .srccc.in.

Read More: University Announcements 02 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: