scorecardresearch
Latest News

University Announcements 02 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 02 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പുതുക്കിയ പരീക്ഷാതീയതി

കേരളസര്‍വകലാശാല ഡിസംബര്‍ 5 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അവസാന വര്‍ഷ (പാര്‍ട്ട് 3) ബി.എ/ബി.എ അഫ്സല്‍ – ഉല്‍ – ഉലമ, രണ്ടാം വര്‍ഷ (പാര്‍ട്ട് 3) ബി.കോം ഡിഗ്രി പരീക്ഷകള്‍ ഡിസംബര്‍ 13 ലേക്ക് പുന:ക്രമീകരിച്ചിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. കേരളസര്‍വകലാശാല 2022 നവംബര്‍ 29, ഡിസംബര്‍ 1 എന്നീ തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.കോം ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ ഡിഗ്രി പരീക്ഷകള്‍ (2020 അഡ്മിഷന്‍) യഥാക്രമം ഡിസംബര്‍ 7, 9 തീയതികളില്‍ നടത്തുന്നതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഡിസംബറില്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് & കാറ്ററിങ് ടെക്നോളജി (ബി.എച്ച്.എം/ബി.എച്ച്.എം.സി.റ്റി) (2018 സ്കീം 2019 അഡ്മിഷന്‍ റെഗുലര്‍), (2018 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി) (2014 സ്കീം 2014 മുതല്‍ 2017 വരെ അഡ്മിഷന്‍ സപ്ലിമെന്‍ററി)ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.വിശദവിവരം വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്. സി ബയോടെക്നോളജി, ബയോകെമിസ്ട്രി പരീക്ഷയുടെ 2022 ഡിസംബര്‍ 7 മുതല്‍ അതാത് കോളേജ് വച്ച് നടത്തുന്നതാണ് വിശദവിവരം വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് (ബി.എ/ബി.എസ്.സി/ബി.കോം) ഡിഗ്രി (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് /സപ്ലിമെന്‍ററി 2020 അഡ്മിഷന്‍,സപ്ലിമെന്‍ററി 2018 – 2019 അഡ്മിഷന്‍, മേഴ്സി ചാന്‍സ് 2013 മുതല്‍ 2016 അഡ്മിഷന്‍ വരെ) പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 14 വരെയും 150 രൂപ പിഴയോടുകൂടി ഡിസംബര്‍ 17 വരെ 400 രൂപ പിഴയോടുകൂടി ഡിസംബര്‍ 20 വരെയും അപേക്ഷിക്കുന്നതാണ് വിശദവിവരം വെബ്സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം വഴി നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് ഫെബ്രുവരി 2022 (എസ്.ഡി.ഇ – 2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019, 2018 & 2017 അഡ്മിഷന്‍ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം വെബ്സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്കും പുന:മൂല്യനിര്‍ണയത്തിനും ഡിസംബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഡിപ്ലോമാ ഇന്‍ ട്രാന്‍സലേഷന്‍ സ്റ്റഡീസ്

കേരളസര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ട്രാന്‍സ്ലേഷന്‍ ആന്‍റ് ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് നടത്തുന്ന ഒരുവര്‍ഷ ഡിപ്ലോമാ ഇന്‍ ട്രാന്‍സലേഷന്‍ സ്റ്റഡീസ് കോഴ്സിന് ഡിസംബര്‍ 9-ാം തീയതി വരെ അപേക്ഷിക്കാം. 50% മാര്‍ക്കോടുകൂടിയ ബിരുദമാണ് അടി സ്ഥാനയോഗ്യത. ബിരുദത്തോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദി പഠിച്ചിരിക്കുകയോ അല്ലെ ങ്കില്‍ മറ്റേതെങ്കിലും ഹിന്ദി പരീക്ഷ പാസായിയിക്കുകയോ വേണം.അപേക്ഷാഫോറം സെന്‍റര്‍ ഫോര്‍ ട്രാന്‍സ്ലേഷന്‍ ആന്‍റ് ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് (കേരള യൂണിവേഴ്സിറ്റി, കാര്യവട്ടം കാമ്പസ് ഓഫിസില്‍നിന്നും നേരിട്ടു വാങ്ങണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

MG University Announcements: എംജി സർവകലാശാല

സെനറ്റ് തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് പുന:സംഘടിപ്പിക്കുന്നതിന് മുന്നോടിയായി കോളജ് പ്രിൻസിപ്പൽമാർ, നിയമസഭാ സാമാചികർ, സർവകലാശാലാ പഠന വകുപ്പിലെ അധ്യാപകർ, സർവകലാശാലയോടു അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ് കോളജ്, പ്രൈവറ്റ് കോളജ് അധ്യാപകർ, അധ്യാപക വിഭാഗം ജീവനക്കാർ, മാനേജർമാർ, സർവകലാശാലാ അധികാര പരിധിക്കുള്ളിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മേയർ,ചെയർമാൻ,പ്രസിഡന്റുമാർ, ട്രേഡ് യൂണിയൻ നേതാക്കൾ, സർവകലാശാലയിലെ അനധ്യാപക വിഭാഗം ജീവനക്കാർ എന്നിവരുടെ മണ്ഡലങ്ങളിലേയ്ക്കുള്ള പ്രഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ അനുബന്ധ രേഖകൾ സഹിതം ഡിസംബർ 17 വരെ വരണാധികാരി മുൻപാകം സമർപ്പിക്കാം. പരിശോധനയ്ക്കായി വോട്ടർ പട്ടിക സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

ലാബ് ടെക്നീഷ്യൻ

മഹാത്മാ ഗാന്ധി സർവകലാശാല ഹെൽത്ത് സെൻററിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ പ്രതിഫലം 24,040 രൂപ.

ബി.എസ്.സി. എം.എൽ.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം soada3@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസംബർ 10 നകം അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).

പരീക്ഷാ ഫലം

എം.എസ്.സി മാത്തമാറ്റിക്സ് (പ്രൈവറ്റ് – 2019 അഡ്മിഷൻ – സെപ്റ്റംബർ 2021) മൂന്ന്, നാല് സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 16 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാല 2022 ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നടത്തിയ നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 1 മുതല്‍ 8 വരെ കോഴിക്കോട്, തൃശൂര്‍ ലോ-കോളേജുകളില്‍ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ-കോളേജുകളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള ക്ലാസ്സുകള്‍ ഉണ്ടായിരിക്കില്ല.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 15, 16 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

അവസാന വര്‍ഷ ബി.കോം. സപ്തംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 12 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എസ് സി ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി (സി സി എസ് എസ് – 2015 സിലബസ് ) സപ്പ്ളിമെൻററി (മേഴ്‌സി ചാൻസ് ഉൾപ്പെടെ), മെയ് 2021 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 13 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പുനർമൂല്യ നിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം .എസ് .ഡബ്ല്യൂ (ഒക്ടോബർ 2021) പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷകൾ

അഞ്ചും മൂന്നും സെമസ്റ്റർ ബി.എ ഭരതനാട്യം (സി.ബി.സി.എസ്.എസ്-റെഗുലർ/ സപ്ലിമെന്ററി) നവംബർ 2022 പ്രായോഗിക പരീക്ഷകൾ , ഡിസംബർ 6, 7 തീയ്യതികളിലായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻആർട്സിൽ വെച്ചു നടക്കും . വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

ഹാൾടിക്കറ്റ്

സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എം എഡ് റഗുലർ മെയ് 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

കലോത്സവ മാന്വൽ പരിഷ്കരണ ശില്പശാല അറിയിപ്പ്

കണ്ണൂർ സർവകലാശാലയുടെ കലോത്സവ മാന്വൽ പരിഷ്കരണ ശില്പശാല ഡിസംബർ 3 ന് രാവിലെ മങ്ങാട്ടുപറമ്പിൽ വച്ചുനടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പങ്കെടുക്കും. സർവകലാശാലയിലെ എല്ലാ കോളേജുകളിലെയും ഫൈൻ ആർട്സ് സെക്രട്ടറിമാരും യൂണിയൻ അഡ്വൈസർമാരും പങ്കെടുക്കണം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 02 december

Best of Express