scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

University Announcements 02 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 02 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല: വിദൂരവിദ്യാഭ്യാസവിഭാഗത്തിന് രണ്ടു സയന്‍സ് കോഴ്‌സുകള്‍ക്ക് അനുമതി:അപേക്ഷിക്കാനുളള അവസാന തീയതി ഡിസംബര്‍ 15

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തിന് രണ്ടു പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ക്കു കൂടി യു.ജി.സി. അനുമതി നല്‍കി. എം.എസ്.സി. കംമ്പ്യൂട്ടര്‍ സയന്‍സ്, എം എസ്.സി. മാത്തമാറ്റിക്‌സ് എന്നിവയാണ് ഈ പ്രോഗ്രാമുകള്‍. കഴിഞ്ഞ മാസം വിദൂരവിദ്യാഭ്യാസവിഭാഗത്തിന് അനുവദിച്ച 20 യു.ജി. – പി.ജി. പ്രോഗ്രാമുകള്‍ക്കു പുറമെയാണ് ഈ കോഴ്‌സുകള്‍. അനുവദിച്ച ഈ പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയുളള 22 പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഡിസംബര്‍ 15 വരെയാണ്. അപേക്ഷയുടെ ശരിപ്പകര്‍പ്പും, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കാര്യവട്ടം ക്യാമ്പസ്സിലെ വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ ഡിസംബര്‍ 15 വൈകുന്നേരം അഞ്ചു മണിക്കു മുന്‍പായി നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കേണ്ടതാണ്. എം.എസ്.സി. കംമ്പ്യൂട്ടര്‍സയന്‍സ്, എം. എസ്.സി. മാത്തമാറ്റിക്‌സ് എന്നീ പ്രോഗ്രാമുകള്‍ക്കുളള തെരഞ്ഞെടുപ്പ് മെറിറ്റും സംവരണവും പാലിച്ചുകൊണ്ടായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും www. ideku.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 4 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി (2019 സ്‌കീം) പരീക്ഷ ഡിസംബര്‍ 7 ന് നടത്തുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല. കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി ഓണ്‍ലൈന്‍ സ്‌പെഷ്യല്‍ പരീക്ഷ 2021 ഡിസംബര്‍ 8 ന് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 10 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ – 2020 സ്‌കീം – 2020 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (2020 സ്‌കീം – യു.ഐ.എം./ട്രാവല്‍ ആന്റ് ടൂറിസം ഉള്‍പ്പെടെ), 2021 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ. (2018 സ്‌കീം – യു.ഐ.എം. ഉള്‍പ്പെടെ ട്രാവല്‍ ആന്റ് ടൂറിസം/ഈവനിംഗ്-റെഗുലര്‍) പരീക്ഷകള്‍ കോവിഡ് പശ്ചാത്തലത്തില്‍ എഴുതാന്‍ സാധിക്കാത്ത റെഗുലര്‍/സപ്ലിമെന്ററി/മേഴ്‌സിചാന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പേര്, കാന്‍ഡിഡേറ്റ് കോഡ്, എക്‌സാം കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റേയോ, തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റേയോ സാക്ഷ്യപത്രം (അസല്‍ രേഖകള്‍) സഹിതം 2021 ഡിസംബര്‍ 16 നുളളില്‍ അതാത് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ ബി.കോം./ബി.സി.എ./ബി.ബി.എ./ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് (എസ്.ഡി.ഇ.) പരീക്ഷകള്‍ കോവിഡ് പോസിറ്റീവ്/ഹോം ക്വാറന്റൈന്‍ കാരണം എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌പെഷ്യല്‍ പരീക്ഷ 2021 ഡിസംബര്‍ 6 മുതല്‍ ആരംഭിക്കുന്നതാണ്. ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ. എല്ലാ വിദ്യാര്‍ത്ഥികളും കാര്യവട്ടം എസ്.ഡി.ഇ.യില്‍ പരീക്ഷ എഴുതേണ്ടതാണ്.

കേരളസര്‍വകലാശാല ലൈബ്രറി പ്രവര്‍ത്തന സമയത്തില്‍ മാറ്റം

കോവിഡ് പശ്ചാത്തലത്തില്‍ കേരളസര്‍വകലാശാല ലൈബ്രറിയുടെ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആയിരുന്നു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ലഘൂകരിച്ച് ലൈബ്രറിയുടെ പ്രവര്‍ത്തനസമയം പൂര്‍വ്വസ്ഥിതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ ലൈബ്രറി പ്രവര്‍ത്തിക്കും. എല്ലാ രണ്ടാം ശനി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയും എല്ലാ ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക 2 മണി മുതല്‍ രാത്രി 8 മണി വരെയും ലൈബ്രറി പ്രവര്‍ത്തിക്കുന്നതാണ്. പൊതുഅവധി ദിനങ്ങളില്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നതല്ല. കാഴ്ച പരിമിതരായ ലൈബ്രറി അംഗങ്ങള്‍ക്കായി നവ-സാങ്കേതിക വിദ്യയുടെ സഹായത്തോടെ വായിക്കാന്‍ ആരംഭിച്ച പ്രത്യേക കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണഗതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറി അംഗങ്ങള്‍ ലൈബ്രറിഹാളിന് അകത്തും പുറത്തും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കണം

MG University Announcements: എംജി സർവകലാശാല

സ്പെഷ്യൽ പരീക്ഷ

2021 ജൂലൈ 13-ന് നടന്ന നാലാം സെമസ്റ്റർ എം.എ./എം.എ.ജെ.എം.സി/എം.എസ്.ഡബ്ല്യു./ എം.എം.എച്ച്./ എം.റ്റി.എ. & എം.റ്റി.റ്റി.എം./എം.എസ്.സി./ എം.കോം സി.എസ്.എസ്. – 2019 അഡ്മിഷൻ റെഗുലർ (അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് മാത്രം) പരീക്ഷകൾക്ക് കോവിഡ് രോഗബാധ മൂലമോ അനുബന്ധമായുള്ള മറ്റ് നിയന്ത്രണങ്ങൾ മൂലമോ എഴുതാൻ കഴിയാതിരുന്നവർക്കുള്ള കോവിഡ് സ്പെഷ്യൽ പരീക്ഷ ഡിസംബർ 13 -ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആന്റ് നെറ്റ്‌വർക്ക് ടോക്‌നോളജി (2019 അഡ്മിഷൻ – പി.ജി.സി.എസ്.എസ്. റെഗുലർ, 2018 അഡ്മിഷൻ – സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ജി., ബി.എഡ്. പ്രവേശനം : രജിസ്‌ട്രേഷൻ ഇന്ന് (ഡിസംബർ മൂന്ന്) മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ നടത്തുന്ന ബി.എഡ്, ബിരുദാനന്തര – ബിരുദ പ്രോഗ്രാമുകളിലെ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റിലേയ്ക്ക് ഇന്ന് (ഡിസംബർ മൂന്ന്) മുതൽ ഡിസംബർ ഏഴ് വരെ ഓൺലൈനായി രജിസ്ട്രേഷൻ / ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കോളേജുകൾക്ക് ഡിസംബർ 14 വരെ സംവരണം-മെറിറ്റ് തത്വങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നടത്താം. ഇതിനുശേഷം ഒഴിവു വരുന്ന സീറ്റുകളിലേയ്ക്ക് ഡിസംബർ 15 മുതൽ 18 വരെ ഓൺലൈനായി രജിസ്‌ട്രേഷൻ /ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താവുന്നതും തുടർന്ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ കോളേജുകൾക്ക് ഡിസംബർ 24 വരെ സംവരണ – മെറിറ്റ് തത്വങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നടത്താവുന്നതുമാണ്. ഡിസംബർ 24 -ന് പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് സർവ്വകലാശാല കോളജുകൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദ പ്രവേശനം 13 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് 13-ന് വൈകീട്ട് 3 മണി വരെ അപേക്ഷിക്കാം. ക്യാപ് രജിസ്‌ട്രേഷന്‍, മാന്റേറ്ററി ഫീ എന്നിവക്കുള്ള ലിങ്ക് 13-ന് ഉച്ചക്ക് 1 മണി വരെ ലഭ്യമാകും.

പുതിയ കോഴ്‌സുകളും കോളേജുകളും ; രേഖകള്‍ സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ പുതിയ കോളേജുകള്‍ക്ക് ഭരണാനുമതിയും എന്‍.ഒ.സി.യും ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. കോളേജുകള്‍ക്ക് അനുമതി ലഭിച്ചവര്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സി.ഡി.സി. വെബ്‌സൈറ്റില്‍ നല്‍കിയ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അഫിഡവിറ്റും അഫിലിയേഷന്‍ ഫീസടച്ച (യു.ജി. -20000 രൂപ, പി.ജി. 25000 രൂപ) റസീറ്റും അനുബന്ധ രേഖകളമാണ് സമര്‍പ്പിക്കേണ്ടത്. പുതിയ കോഴ്‌സുകള്‍ക്ക് അനുമതി ലഭിച്ച അഫിലിയേറ്റഡ് കോളേജുകള്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സി.ഡി.സി. വെബ്‌സൈറ്റില്‍ നല്‍കിയ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അഫിഡവിറ്റും അഫിലിയേഷന്‍ ഫീസടച്ച (യു.ജി. -20000 രൂപ, പി.ജി. 25000 രൂപ) റസീറ്റും അനുബന്ധ രേഖകളും സര്‍വകലാശാലയുടെ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407112

ലേഡി മെഡിക്കല്‍ ഓഫീസര്‍, ഫിസിഷ്യന്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ ലേഡി മെഡിക്കല്‍ ഓഫീസര്‍, ഫിസിഷ്യന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 9-ന് ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

ലക്ചറര്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ (ഐ.ഇ.ടി.) ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ലക്ചറര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 7-ന് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. 2 ഒഴിവുകളാണുള്ളത്. (www. cuiet.info)

എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 പരീക്ഷയുടെ എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ 8, 9, 10 തീയതികളില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എസ് സി. ഏപ്രില്‍ 2021 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി. നവംബര്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ബി.എ., എ.എഫ്.യു., ബി.എസ്.ഡബ്ല്യു. ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രൈവറ്റ് രജിസ്ട്രേഷൻ തീയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാല 2021-22 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമ്മുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന് ഫൈനില്ലാതെ 14/12/2021 വരേയും ഫൈനോടുകൂടി 22/12/2021 വരെയും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറ്ഔട്ട് 31.12.2021 ന് മുമ്പ് സർവ്വകലാശാലയിൽ ലഭിക്കണം. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ http://www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0497 -2715 183 , 185 ,189, 152 , 153 , 154

ബോട്ടണി അസി.പ്രൊഫസർ ഒഴിവ്

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബോട്ടണി ഡിപ്പാർട്ട് മെൻറിൽ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 13 – 12 – 2021 (തിങ്കളാഴ്ച) 11 മണിക്ക് മാനന്തവാടി ക്യാമ്പസിൽ വച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

പരീക്ഷാ വിജ്ഞാപനം

സർവകലാശാല പഠനവകുപ്പുകളിലെ 2015 സിലബസിലുള്ള ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി (മേഴ്സി ചാൻസ് ഉൾപ്പെടെ), നവംബർ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ 08.12.2021 ന് ആരംഭിക്കും. ഓൺലൈൻ/ ഓഫ്ലൈൻ അപേക്ഷകൾക്കുള്ള അവസാന തീയതി പിഴയില്ലാതെ 10.12.2021 വരെയും പിഴയോടുകൂടെ 13.12.2021 വരെയുമാണ്. അപേക്ഷകളുടെ പകർപ്പും ചലാനും 16.12.2021 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം www. kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സർവകലാശാല പഠനവകുപ്പുകളിലെ 2015 സിലബസിലുള്ള രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി (മേഴ്സി ചാൻസ് ഉൾപ്പെടെ), മെയ് 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ 14.12.2021 ന് ആരംഭിക്കും. ഓൺലൈൻ/ ഓഫ്ലൈൻ അപേക്ഷകൾക്കുള്ള അവസാന തീയതി പിഴയില്ലാതെ 16.12.2021 വരെയും പിഴയോടുകൂടെ 18.12.2021 വരെയുമാണ്. അപേക്ഷകളുടെ പകർപ്പും ചലാനും 22.12.2021 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം www. kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 01 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 02 december 2021