scorecardresearch

University Announcements 02 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

University Announcements 02 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022 ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ 2022-23 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് ട്രയല്‍ അലോട്ട്മെന്‍റ് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ് ഓപ്ഷന്‍, പ്രൊഫൈല്‍ ആന്‍ഡ് മാര്‍ക്ക് ഇംപ്രൂവ്മെന്‍റ് എന്നിവയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിന് 2022 ആഗസ്റ്റ് 5 വരെ സമയം ഉണ്ടായിരിക്കും. ട്രയല്‍ അലോട്ട്മെന്‍റ് കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ പ്രൊഫൈലില്‍ മാറ്റങ്ങള്‍ സാധ്യതയുള്ളതിനാല്‍ ട്രയല്‍ അലോട്ട്മെന്‍റില്‍ ലഭിച്ച കോളേജുകള്‍ക്കും കോഴ്സുകള്‍ക്കും തുടര്‍ന്ന് വരുന്ന അലോട്ട്മെന്‍റില്‍ മാറ്റങ്ങള്‍ വരാവുന്നതാണ്. പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്‍റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് സര്‍വകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 19 മുതല്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്സി./ബി.കോം. ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്‍) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ 2018 സ്കീം എട്ടാം സെമസ്റ്റര്‍, ജൂലൈ 2022 ലാബ് പരീക്ഷകള്‍ ആഗസ്റ്റ് 3 മുതല്‍ 5 വരെ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. പുതിയ കോളേജ്/പുതിയ കോഴ്സ്/നിലവിലുളള കോഴ്സുകളില്‍ സീറ്റ്

വര്‍ദ്ധനവ്/അധിക ബാച്ച് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയ്ക്ക് കീഴില്‍ 2023 – 24 അദ്ധ്യയന വര്‍ഷത്തേയ്ക്ക് പുതിയ കോളേജ്/പുതിയ കോഴ്സ്/നിലവിലുളള കോഴ്സുകളില്‍ സീറ്റ് വര്‍ദ്ധനവ്/അധിക ബാച്ച് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരളസര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളസര്‍വകലാശാലയുടെ ഔദ്യോഗിക വൈബ്സൈറ്റിലെ അഫിലിയേഷന്‍ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനവും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള നിര്‍ദ്ദേശങ്ങളും അഫിലിയേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. പ്രസ്തുത അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 31.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പ്രസ്തുത അപേക്ഷയുടെ പ്രിന്‍റ് ഔട്ടും അനുബന്ധമായി അപ്ലോഡ് ചെയ്തിട്ടുളളവയുടെ അസല്‍ രേഖകളും സഹിതം രജിസ്ട്രാര്‍, കേരള സര്‍വകലാശാല, സെനറ്റ്ഹൗസ് ക്യാമ്പസ്, പാളയം – 695 034 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ 31.08.2022 നകം എത്തിക്കേണ്ടതാണ്. പ്രസ്തുത കവറിനു മുകളിലായി പുതിയ കോളേജ്/പുതിയ കോഴ്സ്/നിലവിലുളള കോഴ്സുകളില്‍ സീറ്റ് വര്‍ദ്ധനവ്/അധിക ബാച്ച്, ഇവയ്ക്കുളള അപേക്ഷ (ബാധകമായത്) എന്ന് രേഖപ്പെടുത്തേണ്ടതാണ്. 2022 ആഗസ്റ്റ് 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്‍ഡോവ്‌മെന്റ്
ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്‍ഡോവ്‌മെന്റ്ഓള്‍ കേരളാ ഓറിയന്റല്‍ കോണ്‍ഫറന്‍സ് 2022-ന്റെ വിവിധ സെഷനുകളിലേക്കുള്ള പ്രബന്ധങ്ങള്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം സപ്തംബര്‍ 30-നകവും പൂര്‍ണ രൂപം ഒക്‌ടോബര്‍ 31-നകവും സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ (akoccuskt@gmail.com) എന്ന ഇ-മെയിലില്‍ ജനറല്‍ കണ്‍വീനറുമായി ബന്ധപ്പെടുക.      പി.ആര്‍. 1075/2022

ബിരുദ പ്രവേശനം – ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. തിരുത്തലുകള്‍ വരുത്തുന്നതിന് 3-ന് വൈകീട്ട് 5 മണി വരെ സൗകര്യമുണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ തിരുത്തലുകള്‍ വരുത്തിയതിനു ശേഷം പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം.    

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവിഭാഗത്തില്‍ എം.എ. ഫോക്‌ലോറിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ നിലവിലുള്ള 3 ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നു. പ്രവേശന പരീക്ഷയെഴുതി അഭിമുഖത്തിന് ഹാജരാകാന്‍ സാധിക്കാത്തവര്‍ 5-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്കും മൂന്നാം വര്‍ഷ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ജൂലൈ 2022 സപ്ലിമെന്ററി പരീക്ഷയും നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 22-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷയും മാര്‍ച്ച് 2022 സപ്ലിമെന്ററി പരീക്ഷയും 23-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. ബാങ്കിംഗ് ഫിനാന്‍സ് ആന്റ് ഇന്‍ഷൂറന്‍സ്, റീട്ടെയില്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക് മാനേജ്‌മെന്റ്, എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 5, 6 തീയതികളിലും ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി പ്രാക്ടിക്കല്‍ 9-നും നടക്കും.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ 10, 11, 12 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.  

പുനര്‍മൂല്യനിര്‍ണയ ഫലം

നാലം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

കോഴിക്കോട് ഫാറൂഖ് ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് മാനേജ്മന്റ് സ്റ്റഡീസില്‍ എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് നവംബര്‍ 2021 റഗുലര്‍ പരീക്ഷയെഴുതിയ രജിസ്റ്റര്‍ നമ്പര്‍ GAATAEG146 മുതല്‍ GAATAEG232 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയ അപേക്ഷ സമര്‍പ്പിക്കുന്നതിന് 3-ന് കൂടി അവസരമുണ്ട്.

ഒന്നാം സെമസ്റ്റര്‍ ബി.കോം., അനുബന്ധവിഷയങ്ങള്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

MG University Announcements: എംജി സർവകലാശാല

എം.ജി. ബിരുദാനന്തര ബിരുദ / ബി.എഡ്. ഏകജാലകം: സാധ്യതാ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എം.ജി. സർവ്വകലാശാല ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം ആഗസ്റ്റ് ആറിന് വൈകിട്ട് അഞ്ച് മണി വരെ ലഭ്യമായിരിക്കും. അപേക്ഷകർ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും അപ്‌ലോഡ് ചെയ്യാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ സമയപരിധിക്കുള്ളിൽ ചെയ്യേണ്ടതുമാണ്. ഓൺലൈൻ അപേക്ഷയിൽ പിഴവുകൾ വരുത്തിയവരും മാർക്കുകൾ തെറ്റായി എന്റർ ചെയ്തവരും തെറ്റുകൾ തിരുത്തേണ്ടതാണ്.

പ്രോസ്‌പെക്ടസ് പ്രകാരമുള്ള സംവരണാനുകൂല്യത്തിന് ആവശ്യമായ സാക്ഷ്യപത്രങ്ങളാണ് നൽകിയിരിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം പ്രവേശനം റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ ഏവരും ഇക്കാര്യം പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്. പട്ടിക ജാതി / പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർ സംവരണാനുകൂല്യം തെളിയിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഒരു ഫയലായി അപ്‌ലോഡ് ചെയ്യുകയോ ഇതിന് പകരമായി നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നവർ ‘ഇൻകം ആൻഡ് അസ്സറ്റ്‌സ് സർട്ടിഫിക്കറ്റ്’ ആണ് അപ്‌ലോഡ് ചെയ്യേണ്ടത്. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നോക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതു വിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തിൽ കൂടുതലായി നൽകിയ ശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാവുന്നതാണ്.

എൻ.സി.സി. / എൻ.എസ്.എസ്. വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. വിമുക്തഭടൻ / ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യണം. ഇതിനായി ആർമി /നേവി / എയർഫോഴ്‌സ് എന്നീ വിഭാഗങ്ങൾ മാത്രമേ പിരഗണിക്കുകയുള്ളു.

നിലവിൽ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും ആഗസ്റ്റ് ആറ് വൈകിട്ട് അഞ്ച് മണി വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിന് സൗകര്യമുണ്ടായിരിക്കും.

എം.ജി. ബി.എഡ്. / പി.ജി. ഏകജാലകം

സ്‌പോർട്ട്‌സ് / കൾച്ചറൽ /പി.ഡി. ക്വാട്ടകളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കുകയും ആഗസ്റ്റ് മൂന്നിനകം പ്രവേശനം ഉറപ്പു വരുത്തേ ണ്ടതുമാണ്.

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി: എം.ജി. യിൽ സ്‌പെഷ്യൽ ഡ്രൈവ്

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടുയുടെ ഭാഗമായി സർവ്വകലാശാല ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ തീർപ്പാക്കന്നതിനായി ഒരു ‘സ്‌പെഷ്യൽ ഡ്രൈവ്’ നടത്തുന്നു. പോരായ്മകളില്ലാത്ത ബിരുദ അപേക്ഷകളുടെ പെൻഡിംഗ് സ്റ്റാറ്റസ് നിലവിൽ നാമമാത്രമാണ്. ഈ സാഹചര്യത്തിലാണ് പോരായ്മ പരിഹരിക്കാത്തതിനാൽ പ്രോസസ് ചെയ്യാൻ കഴിയാത്ത അപേക്ഷകൾ തീർപ്പാക്കുന്നതിനായി ‘സ്‌പെഷ്യൽ ഡ്രൈവ’് പ്ലാൻ ചെയ്യുന്നത്. അപേക്ഷ സമർപ്പിച്ച് ആറു മാസത്തിലധികമായിട്ടും ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തവർക്ക് വേണ്ടിയാണ് ‘സ്‌പെഷ്യൽ ഡ്രൈവ’് നടത്തുന്നത്. അപേക്ഷകർക്ക് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴി ആഗസ്റ്റ് ഒൻപത് വരെ വിവരങ്ങൾ സമർപ്പിക്കാം. തുടർന്ന് പോരായ്മകൾ പരിഹരിക്കുന്നതിനായി സർവ്വകലാശാലയിൽ എത്തിച്ചേരേണ്ട ദിവസവും മറ്റ് വിശദാംശങ്ങളും അപേക്ഷകരെ ഇ-മെയിൽ മുഖാന്തിരം അറിയിക്കുകയും ‘സ്‌പെഷ്യൽ ഡ്രൈവിൽ’ പോരായ്മകൾ പരിഹരിക്കുന്ന അപേക്ഷകർക്ക് കാലതാമസമില്ലാതെ ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യുന്നതാണ്.

അപേക്ഷാ തീയതി

ഒന്ന്, രണ്ട് സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ – എം.എ./ എം.എസ്.സി./ എം.കോം. (2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് നാല് വരെയും പിഴയോടു കൂടി ആഗസ്റ്റ് ഒൻപത് വരെയും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./ എം.സി.ജെ./ എം.റ്റി.എ./ എം.എച്ച്.എം./ എം.എം.എച്ച്./ എം.റ്റി.റ്റി.എം./ എം.എസ്.ഡബ്ല്യു. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) – സി.എസ്.എസ്. ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 മുതൽ 12 വരെയും പിഴയോടു കൂടി ആഗസ്റ്റ് 16 മുതൽ 17 വരെയും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 19 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ആറാം സെമസ്റ്റർ ബി.എസ്.സി. ഫിസിക്‌സ് (2013-2016 അഡ്മിഷൻ – റീ-അപ്പിയറൻസ്) ഏപ്രിൽ 2022 ബിരുദ പരീക്ഷയുടെ പ്രോജക്ട്, വൈവാ വോസി പരീക്ഷകൾ ആഗസ്റ്റ് അഞ്ചിന് ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളേജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.വോക് സ്‌പോർട്ട്‌സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്/ ഇംപ്രൂവ്‌മെന്റ്) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് അഞ്ച്, പത്ത് തീയതികളിൽ പാലാ അൽഫോൺസാ കോളേജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2020 ഡിസംബറിൽ നടന്ന ബി.ടെക്. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ (2010 അഡ്മിഷൻ മുതൽ – സപ്ലിമെന്ററി / മെഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 16 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

2022 മെയ് മാസത്തിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.ബി.എ. / ബി.സി.എ. / ബി.ബി.എം. / ബി.എഫ്.ടി. / ബി.എസ്.ഡബ്ല്യു. / ബി.ടി.ടി.എം. (2019 അഡ്മിഷൻ – സ്പെഷ്യൽ സപ്ലിമെന്ററി) (മോഡൽ III – ന്യു ജനറേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം എസ് സി മാത്തമറ്റിക്‌സ് – സീറ്റ് ഒഴിവ് 

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ  എം.എസ്.സി.  മാത്തമറ്റിക്‌സ് പ്രോഗ്രാമിൽ  എസ്.സി / എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ  സർട്ടിഫിക്ക്റ്റുകൾ സഹിതം ആഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം . ഫോൺ :9349523003

എം.എ ഹിന്ദി- സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ .പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം.എ ഹിന്ദി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ രണ്ടു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യത  സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 3 നു രാവിലെ 11 മണിക്ക് ഡിപ്പാർട്മെന്റിൽ ഹാജരാകേണ്ടതാണ്. ഫോൺ :8921288025 

എം.എ മ്യൂസിക് – സീറ്റ് ഒഴിവ്

കണ്ണൂർസർവ്വകലാശാല   മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ  എം.എ മ്യൂസിക് പ്രോഗ്രാമിൽ എസ്.സി,  എസ്.ടി, എസ്.ഇ.ബി.സി  വിഭാഗങ്ങൾക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം ഫോൺ:  9895232334,04972806404.

എം. എസ്. സി. കെമിസ്ട്രി  – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ എസ് ടി.  വിഭാഗത്തിന് ഒരു സീറ്റ്  ഒഴിവുണ്ട്.  യോഗ്യരായവർ  സർട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 4 രാവിലെ 10 മണിക്ക് എം.എസ്.സി. കെമിസ്ട്രി വകുപ്പ് തലവൻ മുൻപാകെ  ഹാജരാകാവുന്നതാണ്. ഫോൺ:  0497-2806402, 9847421467.

എം. എസ്. സി. ബയോടെക്നോളജിസീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിന്  എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. 50% മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ആഗസ്റ്റ് 5  രാവിലെ 10 മണിക്ക് ഹാജരാകണം. ഫോൺ:8968654186.

എം.ലിബ് ..എസ്. സി.സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി  ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ   മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിൽ പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട് . ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 5ന് രാവിലെ 10.30 ന് വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാക്കേണ്ടതാണ്. ഫോൺ: 9895649188 

എം.എസ്.സി ക്ലിനിക്കൽ & കൗൺസിലിംഗ് സൈക്കോളജി – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ  എം.എസ്.സി ക്ലിനിക്കൽ & കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാമിൽ പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്ത ഒരു  ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 4 നു രാവിലെ 11 മണിക്ക് പഠന വകുപ്പിൽ  നേരിട്ട് ഹാജരാകണം. ഫോൺ : 0497 -2781441 .

ഒന്നാം സെമസ്റ്റർ  ബിരുദാനന്തര ബിരുദ ക്ലാസുകൾ

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെയും,  സർവകലാശാല പഠനവകുപ്പുകളിലെയും 2022-23 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ  ബിരുദാനന്തര ബിരുദ ക്ലാസുകൾ 03/08/2022 ന് ആരംഭിക്കുന്നതാണ്.

PGDDS – അപേക്ഷാ തിയതി നീട്ടി 

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ കാമ്പസ്,  നീലേശ്വരം കാമ്പസ് എന്നിവടങ്ങളിൽ    നടത്തുന്ന  പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് (PGDDS)  കോഴ്സിലേക്ക്   2022-23  വർഷത്തെ പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി  ആഗസ്റ്റ് 16 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്. 

ബി.എഡ്‌. ഏകജാലക പ്രവേശനം 

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റ് കോളേജുകൾ (Govt./Aided/Self Financing), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ 2022-23 അധ്യയന വർഷത്തെ ദ്വിവർഷ B.Ed പ്രോഗ്രാമിലേക്ക് ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയ്യതി 2022 ആഗസ്ത് 15 വൈകുന്നേരം 5 മണി വരെയാണ്. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും, www.,admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതാതു സമയങ്ങളിൽ സർവ്വകലാശാല വെബ്സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ്.

മാനേജ്‍മെന്റ്, സ്പോർട്സ്  ക്വാട്ടകളിൽ  പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ/ സെന്ററുകളിൽ  അപേക്ഷ സമർപ്പിക്കേണ്ടതാണ്.  കമ്മ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷൻ സെലക്ട് ചെയേണ്ടതാണ്. 

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട് കോളേജുകളിലേക്കോ  സെന്ററുകളിലേക്കോ  അയക്കേണ്ടതില്ല (മാനേജ്‌മന്റ്, സ്പോർട്സ് ക്വാട്ട ഒഴികെ). അപേക്ഷയുടെ പ്രിൻറൗട്ടും ഫീ രസീതും പ്രവേശന സമയത്ത് അതത് കോളേജുകളിൽ/സെന്ററുകളിൽ  ഹാജരാക്കേണ്ടതാണ് ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ഫീ :Rs 600/-,(SC/ST- Rs 270/-) . ഫീസ് SBIePay വഴി അടക്കേണ്ടതാണ് Help Line No : 0497 2715261, 0497 2715284, 7356948230 e-mail id        :bedsws@kannuruniv.ac.in (പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക)

സേവനങ്ങൾ ലഭ്യമാകില്ല

ആഗസ്ത് 7, 8 തീയതികളിൽ ഇലക്ട്രിക്കൽ അറ്റകുറ്റപണികൾ  നടക്കുന്നതിനാൽ പരീക്ഷയുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ ആ ദിവസങ്ങളിൽ ലഭ്യമായിരിക്കുന്നതല്ല.

ലിങ്ക് ലഭ്യമാകും

രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷകൾക്കായുള്ള (സപ്ലിമെന്ററി/ഇപ്രൂവ്മെൻറ്- ഏപ്രിൽ 2022) രജിസ്ട്രേഷൻ ലിങ്ക് 02.08.2022 മുതൽ 04.08.2022 വരെ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാകും.

പുനർമൂല്യനിർണ്ണയ ഫലം

ആറാം സെമസ്റ്റർ  ബിരുദ (നവംബർ 2022) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്.

പ്രായോഗിക/ വാചാപരീക്ഷകൾ

രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വെറ്റ്  ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി (പി .ജി.ഡി.സി.പി.)( റഗുലർ / സപ്പ്ളിമെന്ററി ), മെയ് 2021 പരീക്ഷയുടെ പ്രയോഗിക/ വാചാ പരീക്ഷകൾ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയറൽ മാനേജ്‌മെന്റ് , തൃക്കരിപ്പൂർ – ആഗസ്ത് 5 തിയ്യതിയിലും , ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിങ് , തളാപ്പ് –   ആഗസ്ത് 5, 6 തിയ്യതികളിലും നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 02 august 2022