University Announcements 02 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 02 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021-22 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍ഡി. കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2021-22 അദ്ധ്യയനവര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (https://admissions.keralauniversity.ac.in) ആരംഭിച്ചു.

എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. കേരളസര്‍വകലാശാലയുടെ കീഴില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (മാനേജ്‌മെന്റ്ക്വാട്ട, കമ്മ്യൂണിറ്റിക്വാട്ട, സ്‌പോര്‍ട്‌സ്‌ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍ ലക്ഷദ്വീപ് നിവാസികള്‍ ഉള്‍പ്പടെ) ഏകജാലകസംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം.

പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ഫോണ്‍ നമ്പറുകള്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.

സ്‌പോര്‍ട്ട്‌സ്‌ക്വാട്ട പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി നടത്തുന്നതാണ്. കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. കമ്മ്യുണിറ്റി ക്വാട്ട പ്രവേശനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാല പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ.്

സ്‌പോര്‍ട്ട്‌സ്‌ ക്വാട്ട

സ്‌പോര്‍ട്ട്‌സ്‌ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്‌പോര്‍ട്ട്‌സ് കോളത്തിന് നേരെ ‘യെസ്’ എന്ന് രേഖപ്പെടുത്തണം. സ്‌പോര്‍ട്ട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സ്‌പോര്‍ട്ട്‌സ് നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ നല്‍കിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു.

സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളും വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രൊഫോര്‍മയുടെ പകര്‍പ്പ് അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതിക്കുള്ളില്‍ നേരിട്ടോ, പ്രതിനിധി മുഖേനയോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഒരു കോളേജിലെ ഒന്നിലധികം കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ്‌ക്വാട്ട സീറ്റുകളിലേയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയ്‌ക്കെല്ലാം പരിഗണിക്കുന്നതിനായി ഒരു കോളേജില്‍ ഒരു പ്രൊഫോര്‍മ സമര്‍പ്പിച്ചാല്‍ മതി.

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴി മാത്രം അടയ്‌ക്കേണ്ടതാണ്. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.

സംശയനിവാരണത്തിന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 8281883052, 8281883053 എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളിലും, 9188524610 എന്ന നമ്പരിലേക്ക് വാട്‌സാപ്പ് മുഖേനയും (മെസ്സേജ് മാത്രം) ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്‌ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും. പ്രോസ്‌പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. വിദൂരവിദ്യാഭ്യാസവിഭാഗം (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 & 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ ബി.കോം. ആന്വല്‍ സ്‌കീം (പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി) ഏപ്രില്‍ 2021 ഒന്നും രണ്ടും മൂന്നും വര്‍ഷ പാര്‍ട്ട് മൂന്ന് പരീക്ഷകള്‍ ആഗസ്റ്റ് 12 ന് ആരംഭിക്കുന്നതാണ്. പരീക്ഷാസമയം രാവിലെ 9.30 മുതല്‍ 12.30 വരെ. പരീക്ഷാകേന്ദ്രങ്ങളെക്കുറിച്ചുളള വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍/വൈവ

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഹോം സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ ആഗസ്റ്റ് 5 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2013 സ്‌കീം മെക്കാനിക്കല്‍ സ്ട്രീം – ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘വെഹിക്കിള്‍ റീകണ്ടീഷനിംഗ് ലാബ്’ പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 6 ന് പാപ്പനംകോട് ശ്രീചിത്രതിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (എസ്.സി.റ്റി.) യില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം) സെപ്റ്റംബര്‍ 2020 പരീക്ഷയുടെ ഇന്റര്‍നെറ്റ് ടെക്‌നോളജി ബ്രാഞ്ചിന്റെ 08607 – ഇന്റര്‍നെറ്റ് ലാബ് പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 4 ന് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ബാര്‍ട്ടണ്‍ഹില്‍ വച്ച് നടക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. അറബിക് പരീക്ഷയുടെ വൈവ പരീക്ഷ ആഗസ്റ്റ് 10 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഹാള്‍ടിക്കറ്റ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ആഗസ്റ്റ് 4 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.എ. ഡിഗ്രി പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ അവരുടെ ഹാള്‍ടിക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന സെന്ററുകളില്‍ പരീക്ഷ എഴുതേണ്ടതാണ്. ഹാള്‍ടിക്കറ്റുകള്‍ വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭിക്കുന്നതാണ്.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി (പി.ജി.ഡി.ജി.ഐ.എസ്.ടി.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സര്‍വകലാശാല ലൈബ്രറി നാളെ പ്രവര്‍ത്തിക്കുന്നതല്ല

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളസര്‍വകലാശാലയുടെ പാളയത്ത് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല ലൈബ്രറി ആഗസ്റ്റ് 3 ന് പ്രവര്‍ത്തിക്കുന്നതല്ല.

വനിതാ കൗണ്‍സിലര്‍

കേരളസര്‍വകലാശാല കാര്യവട്ടത്തെ സര്‍വകലാശാല ഹെല്‍ത്ത് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ വനിതാ കൗണ്‍സിലറെ നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത:സൈക്കോളജി വിഷയത്തില്‍ എം.എ./എം.എസ്‌സി./അപ്ലൈഡ് സൈക്കോളജി/കൗണ്‍സിലിംഗ് സൈക്കോളജി. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ആഗസ്റ്റ് 27. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് http://www.keralauniversity.ac.in സന്ദര്‍ശിക്കുക.. സംശയനിവാരണത്തിന്: ku.tvm.add2@gmail.com.

MG University Announcements: എംജി സർവകലാശാല

പരീക്ഷഫലം

2020 നവംബർ മാസത്തിൽ നടന്ന രണ്ടാം വർഷ എം.എഫ്.എ. റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ് സി. (2020 അഡ്മിഷൻ – റഗുലർ/2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി/2009 അഡ്മിഷൻ മുതൽ മേഴ്സി ചാൻസ് – അഫിലിയേറ്റഡ് കോളേജുകൾ/സീപാസ്) പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിച്ചു.

ഓഗസ്റ്റ് നാലിന് നടത്താനിരുന്ന ഫൗണ്ടേഷൻ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസസ് പരീക്ഷ സെപ്തംബർ ഒന്നിന് നടക്കും. ഓഗസ്റ്റ് ആറിന് നടത്താനിരുന്ന ലൈബ്രറി ഇൻഫർമേഷൻ സെന്റർ മാനേജ്മെന്റ് പരീക്ഷ സെപ്തംബർ മൂന്നിന് നടക്കും. ഓഗസ്റ്റ് ഒൻപതിന് നടത്താനിരുന്ന നോളേജ് ഓർഗനൈസേഷൻ തിയറി – ക്ലാസിഫിക്കേഷൻ പരീക്ഷ സെപ്തംബർ ആറിന് നടക്കും. ഓഗസ്റ്റ് 11ന് നടത്താനിരുന്ന നോളേജ് ഓർഗനൈസേഷൻ തിയറി – കാറ്റലോഗിംഗ് പരീക്ഷ സെപ്തംബർ എട്ടിന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ തീയതി

അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്. – 2018 അഡ്മിഷൻ – റഗുലർ/2017 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) ബിരുദ പരീക്ഷയുടെ സംസ്‌കൃതം- ഓപ്പൺ കോഴ്സ് – കൂടിയാട്ടം-എ സ്റ്റഡി എന്ന പേപ്പറിന്റെ പരീക്ഷ ഓഗസ്റ്റ് ആറിന് നടക്കും.

ഹാൾടിക്കറ്റ്

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ്, എം.എഡ്., എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷ പ്രവേശനത്തിനായി തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓഗസ്റ്റ് 12, 13 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ (ക്യാറ്റ് – 2021) ഹാൾടിക്കറ്റ് http://www.cat.mgu.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോൺ: 0481-2733595. ഇമെയിൽ: cat@mgu.ac.in

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

സി.ബി.സി.എസ്‌.എസ്‌. രണ്ടാം സെമസ്റ്റർ എം.എസ്‌ സി. ജിയോഗ്രഫി ഏപ്രിൽ 2020 പരീക്ഷയുടെയും അവസാന വർഷ, മൂന്ന്, നാല്‌ സെമസ്റ്റർ എം.എ. ഫിലോസഫി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

2016 മുതൽ പ്രവേശനം നാലാം വർഷ ബി.എച്ച്‌.എം. ഏപ്രിൽ 2021 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 12-ന്‌ ആരംഭിക്കും.

ഒന്നാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി നാഷണൽ സ്‌ട്രീം 2019 പ്രവേശനം ഡിസംബർ 2019 പരീക്ഷകളും 2020 പ്രവേശനം ഡിസംബർ 2020 പരീക്ഷകളും പുതുക്കിയ ടൈംടേബിൾ പ്രകാരം 9-ന്‌ ആരംഭിക്കും.

മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഹെൽത്ത്‌ ആന്റ്‌ യോഗ തെറാപ്പി 2016 മുതൽ പ്രവേശനം നവംബർ 2020 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 9-ന്‌ ആരംഭിക്കും.

പരീക്ഷാ അപേക്ഷ

2019 പ്രവേശനം ഒന്നാം സെമസ്റ്റർ ബി.ബി.എൽ.എൽ.ബി. (ഹോണേഴ്‌സ്‌), മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2020 സപ്ലിമെന്ററി പരീക്ഷകൾക്ക്‌ പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച്‌ 13 വരെ അപേക്ഷിക്കാം.

2016 പ്രവേശനം മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഹെൽത്ത്‌ ആന്റ്‌ യോഗ തെറാപ്പി നവംബർ 2020 സപ്ലിമെന്ററി പരീക്ഷക്ക്‌ പിഴ കൂടാതെ 4 വരേയും 170 രൂപ പിഴയോടെ 5 വരേയും ഫീസടച്ച്‌ 6 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം എസ് സി മാത്തമാറ്റിക്സ് പരീക്ഷ

സർവ്വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്സ് ഡിഗ്രി (R/S-സി സി എസ് എസ്) മെയ് 2021 പരീക്ഷകൾ ആഗസ്ത് 10, 12, 16, 17 തീയതികളിൽ നടക്കുന്നതാണ്.

കോവിഡ് സ്പെഷ്യൽ പരീക്ഷ

ആറാം സെമസ്റ്റർ യു ജി (ഏപ്രിൽ 2021) കോവിഡ് സ്പെഷ്യൽ പരീക്ഷയുടെ രജിസ്ട്രേഷൻ ആഗസ്ത് 11 ന് ആരംഭിക്കുന്നതാണ്. വിശദമായ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുന്നതാണ്.

അപേക്ഷാ തീയതി നീട്ടി

എട്ടാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (സപ്ളിമെന്ററി-2007 അഡ്മിഷൻ മുതൽ) ഏപ്രിൽ 2020 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി പിഴയില്ലാതെ 06.08.2021 വരെയും പിഴയോടെ 10.08.2021 വരെയും നീട്ടിയിരിക്കുന്നു.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 02 august 2021

Next Story
CBSE Class 10th Result 2021: How To Download Roll Number: സിബിഎസ്ഇ പത്താം ക്ലാസ് ഫലം; റോൾ നമ്പർ ഡൗൺലോഡ് ചെയ്യാംcbse, cbse result, cbse result 2021, cbse result 2021 date, cbse result 2021 date and time, cbse 10th result 2021 date, cbse 12th result 2021 date and time, cbse results 2021, cbse 10th result 2021, cbse 12th result 2021, cbse board 10th result 2021, cbse board 12th result 2021, cbse result 2021 class 10, cbse result 2021 class 10, cbse,nic.in result 2021, cbseresults.nic.in result 2021, cbse board class 10 result 2021, cbse board class 12 result 2021, സിബിഎസ്ഇ, സിബിഎസ്ഇ ഫലം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com